Posts

Annual Exam Class 4 Fiqh Questions Answer's by Madrasa Guide

Madrasa Guide
Madrasa Guide
ചോദ്യം ഏതായാലും ഉത്തരം ഇവിടെയുണ്ട്!
 മുതിർന്ന ക്ലാസുകളെ പോലെയല്ല  ചെറിയ ക്ലാസുകൾ അവർക്ക് പാഠപുസ്തകത്തിലെ ചോദ്യോത്തരങ്ങൾ മുഴുവനായും അറിയാത്തവർക്കായിട്ട് പാഠപുസ്തകത്തിലെ പ്രധാന ചോദ്യോത്തരങ്ങളും സ്ഥിരമായി വാർഷിക പരീക്ഷകളിൽ പൂരിപ്പിക്കാൻ വരുന്ന വരികളും. പ്രധാന വരികളും ആണ്ർ. നിങ്ങൾക്ക് വേണ്ടി ഞങ്ങൾ താഴെ  തയ്യാർ ചെയ്തിട്ടുള്ളത്. അത് പഠന വിഷയത്തിൽ നിങ്ങളെ പഠന വിഷയത്തിൽ സഹായകമാകും.  പരീക്ഷ ക്ലാസ് 4 ഫിഖ്ഹ് വിഷയത്തിൽ നിന്നും ഇനി ഏതു ചോദ്യം വന്നാലും നിങ്ങൾക്ക് ഉത്തരം എഴുതാം.
1. ജുമുഅയുടെ ഖുതുബയുടെ എത്ര ശർത്തുകൾ ഉണ്ട്
 ✦ ഒമ്പത്
2. മറ്റു നിസ്കാരങ്ങൾക്ക് പുറമേ മയ്യത്ത് നിസ്കാരത്തിന്റെ 2 ശർത്തുകൾ ഏതൊക്കെ ?
✦ ശുദ്ധി ഉണ്ടായിരിക്കുക ഹാളിറായ മയ്യത്തിനെകാൾ നിസ്കരിക്കുന്നവൻ മുൻകടക്കാതിരിക്കുക
3. മയ്യത്ത് നിസ്കാരത്തിന്റെ ഫർളുകൾ 
✦ നിയ്യത്ത് 
✦ കഴിവുള്ളവൻ നിൽക്കൽ 
✦ നാല് തക്ബീർ ചൊല്ലൽ 
✦ ഫാത്തിഹ ഓതൽ 
✦ രണ്ടാം തക്ബീറിന് ശേഷം നബിയുടെ മേൽ സ്വലാത്ത് ചൊല്ലുന്നു 
✦ മൂന്നാമത്തെ ശേഷം മയ്യത്തിന് വേണ്ടി ദുആ ചെയ്യൽ 
✦ നാലാം തക്ബീറിന് ശേഷം സലാം വീട്ടൽ.
4. ജുമുഅ ഫർളാണ് ആർക്ക് ?
✦ ജുമുഅയുടെ മഹല്ലിൽ താമസിക്കുന്ന മുകല്ലഫും സ്വതന്ത്രനും മുസ്ലിമും ഉദ്റ് ഇല്ലാത്തവനുമായ എല്ലാ പുരുഷന്മാർക്കും ജുമുഅ ഫർള് അയ്നാകുന്നു.
5. ജുമയുടെ സുന്നത്തുകൾ ഏതൊക്കെ
✦ നഖം മുറിക്കുക
✦ കുളിക്കുക 
✦ സുഗന്ധം ഉപയോഗിക്കുക 
✦ വെള്ള വസ്ത്രം ധരിക്കുക 
✦ നേരത്തെ പോവുക സൂറത്തുൽ 
✦ കഹ്ഫ് ഓതുക 
✦ നബിയുടെ മേൽ സ്വലാത്ത് വർധിപ്പിക്കുക. 
6. മസ്ബൂക്ക് എന്നുപറയുന്നു ആർക്ക്
 ✦ പിന്തി തുടർന്നവനാണ് മസ്ബുക്ക്
7. നിസ്കാരത്തിൽ തുടരൽ കറാഹത്താണ് ആരെ ?
 ✦ ഫാസിഖിനെയും മുബ്തദ ഇനെയും
8. ചുരുങ്ങിയ ജമാഅത്തിന് എത്ര പേര് വേണം
 ✦ ഒരു ഇമാമും ഒരു മഅ്മൂമൂം
9. ഫർളായ കർമ്മങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായത് ഏത്
 ✦ ഫറള് നിസ്കാരം
10. സുന്നത്തായ കർമ്മങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായത് ഏത്
 ✦ സുന്നത്ത് നിസ്കാരം
11. സഹ്‌വിന്റെ സുജൂദ് എന്നാൽ എന്ത്
✦ നിസ്കാരത്തിൽ സംഭവിച്ച ചില ന്യൂനതകൾ പരിഹരിക്കാനായി സലാമിനെ തൊട്ടുമുമ്പ് രണ്ട് സുജൂദ് ചെയ്യൽ സുന്നത്താണ് അതിന് സഹ്‌വിന്റെ സുജൂദ് എന്ന് പറയുന്നു.
12. പള്ളിയിൽ ചെയ്യൽ ഹറാമായ കാര്യങ്ങൾ
✦പള്ളിയിൽ തുപ്പലും 
✦പേൻ,ഉറുമ്പ്,കൊതുക് മുതലായവയുടെ ശവം ഇടലും ഹറാമാണ്.
13. നിസ്കാരത്തിൽ കറാഹത്തായ കാര്യങ്ങൾ
✦ വലതുഭാഗത്തേക്കോ ഇടതു ഭാഗത്തേക്കോ മുഖം മാത്രം തിരിച്ചു നോക്കൽ.
✦ ആകാശത്തേക്ക് മറ്റു ശ്രദ്ധ തിരിക്കുന്ന കാര്യങ്ങളിലേക്ക് നോക്കൽ.
✦ തലയോ ചുമലോ തുറന്നിടുക.
✦ കാഷ്ടിക്കാനോ മൂത്രം ഒഴിക്കാനോ കീഴ് വായു പുറത്ത് വിടാനോ മുട്ടിക്കൊണ്ട് നിസ്കരിക്കുക.
✦ മഖ്ബറ, വീടിനകത്തെ ഇടനാഴി, എന്നിവയിൽ വച്ച് നിസ്കരിക്കുക.
14. ഖിബിലക്ക് മുന്നേറേണ്ടതില്ലാത്ത നിസ്കാരം ഏത്
✦ പേടി ശക്തിയായി ഓടുന്നവന്റെ നിസ്കാരത്തിലും ഹലാലായ യാത്രയിലെ സുന്നത്ത് നിസ്കാരത്തിലും ഖിബിലക്ക് മുന്നിടേണ്ടതില്ല
15. നിസ്കാരത്തിൽ റക്അത്തുകളുടെ എണ്ണത്തിൽ സംശയം വന്നാൽ എന്ത് ചെയ്യണം
✦ കുറഞ്ഞത് സ്വീകരിച്ച് ബാക്കിയുള്ളവ നിസ്കരിക്കുകയും സഹ് വി ബിന്റെ സുജൂദ് ചെയ്യുകയും വേണം.
16. അമലുകളിൽ ഏറ്റവും ശ്രേഷ്ഠമായത് ഏതാണ് ?
✦ സമയത്തിന്റെ ആദ്യത്തിൽ നിസ്കരിക്കലാണ്.
17. നിസ്കരിക്കുന്നവന് ധരിക്കൽ സുന്നത്തായ വസ്ത്രങ്ങൾ
✦ നല്ല വസ്ത്രം,കുപ്പായം,തലപ്പാവ്
18. തയമ്മും എന്നാൽ എന്ത്
✦ നിയ്യത്തോടുകൂടി മുഖത്തും രണ്ട് കയ്യിലും മണ്ണ് ഉപയോഗിക്കലാണ്.
19. മയ്യത്ത് നിസ്കാരത്തിലെ നാലാമത്തെ തക്ബീറിന് ശേഷം നിർബന്ധമായും  ചെയ്യേണ്ടത് എന്താണ് ?
✦ സലാം വീട്ടൽ 
20. രണ്ടുലൊരു ഖുതുബയിൽ നിർബന്ധമായും കൊണ്ടുവരേണ്ടത് എന്താണ് ?
✦ അർത്ഥപൂർണ്ണമായ ഒരു ആയത്ത് 
21. ജുമാഅ നിർബന്ധമാണ് ആർക്ക് ?
✦ ജുമായുടെ മഹല്ലിൽ താമസിക്കുന്ന മുകല്ലഫും സ്വതന്ത്രനും മുസ്ലിമും ഉദ്റ് ഇല്ലാത്തവനുമായ എല്ലാ പുരുഷന്മാർക്കും ജുമാഅ നിർബന്ധമാണ്.
22. ഇമാം ചെയ്താൽ മമ്മു ചെയ്യൽ നിർബന്ധമായ മൂന്ന് കാര്യങ്ങൾക്ക്  ഉദാഹരണം എഴുതാം.
✦ സഹ്വിന്റെ സുജൂദ്, തിലാവത്തിന്റെ സുജൂദ്, ഒന്നാമത്തെ അത്തഹിയ്യാത്ത് 
23. മസ്ബൂക് എന്നാൽ ആരാണ് ?
✦ പിന്തിത്തുടർന്നവർ 
24. സഹ്വിന്റെ സുജൂദ് വീണ്ടും ചെയ്യണം ആര്?
✦ ഇമാമിന്റെ സലാമിന് ശേഷം ബാക്കി നിസ്കരിക്കാൻ ഉള്ളവർ  അവരുടെ നിസ്കാരത്തിന്റെ ഒടുവിലെ വീണ്ടും സുജൂദ് ചെയ്യാൻ സുന്നത്താണ്.
25. നിസ്കാരത്തിൽ റക്അത്തുകളുടെ എണ്ണത്തിൽ സംശയം വന്നാൽ എന്താണ് ചെയ്യേണ്ടത് ?
✦ കുറഞ്ഞത് സ്വീകരിച്ചു ബാക്കിയുള്ളവ നിസ്കരിക്കുകയും സഹ് വിന്റെ സുജൂദ് ചെയ്യുകയും വേണം.
 പൂരിപ്പിക്കാം
1. മരിച്ച മുസ്ലിമിന്റെ മേൽ മയ്യത്ത് നിസ്കരിക്കൽ നമ്മുടെ......
✦ ( ബാധ്യതയാണ് )
അദാഅ് ആയ അഞ്ചു വഖ്ത് നിസ്കാരം ജമാഅത്തായി നിർവഹിക്കൽ....
✦ ( ശക്തിയായ സുന്നത്താണ് )
3. ഇമാം സഹവിന്റെ സുജൂദ് ചെയ്താൽ കൂടെ സുജൂദ് ചെയ്യൽ മഅ്മൂമിന്......
✦ ( നിർബന്ധമാണ് )
4. നിസ്കാരത്തിന്റെ ഫർളുകൾ പതിനാലാകുന്നു അവ.....
✦ ( അവ മൂന്നുവിധമാണ് )
5. നിസ്കാരത്തിന്റെ അഞ്ചാമത്തെ ശർത്ത്......
✦ (ഖിബ് ലക്ക് മുന്നിടലാണ്)
7. സുബഹ് ഫജ്റു സ്വാദിഖ് മുതൽ സൂര്യൻ......
✦ ( ഉദിക്കുന്നത് വരെ )
8. റവാത്തിബിനെക്കാൾ ശ്രേഷ്ഠമായ സുന്നത്താണ്.....
✦ ( വിത്തറ് നിസ്കാരം )
9. പ്രധാന സുന്നത്ത് നിസ്കാരങ്ങൾ ഏതൊക്കെയാണ്
✦ പെരുന്നാൾ നിസ്കാരം,ളുഹാ,തഹജ്ജുദ്, തഹിയ്യത്ത്,ഗ്രഹണ നിസ്കാരങ്ങൾ
10. നിസ്കാരത്തിന്റെ മൂന്നാമത്തെ ശർത്താകുന്നു......
✦ ( ഔറത്ത് മറക്കൽ )
11. പുരുഷന്മാർക്ക് പട്ട് ധരിക്കൽ....
✦ ( ഹറാമാണ് )
12. ഔറത്ത് മറക്കാവുന്ന ഒന്നും ലഭിക്കാത്തവർ 
✦ ( നഗ്നനായി നിസ്കരിക്കണം.)
13. ഒരു തയമ്മും കൊണ്ട് ഒന്നിലധികം ഫർള്......
✦ ( നിസ്കരിക്കാവതല്ല.)
14. വിത്ർ നിസ്കാരം ചുരുങ്ങിയത് ഒരു റക്അത്തും കൂടിയത് 11 റക്അത്തും പരിപൂർണ്ണതയിൽ കുറഞ്ഞത്.....
 ✦ ( മൂന്ന് റക്അത്തുമാകുന്നു. )
15. ജുമുഅക്ക് ഒമ്പതു ശർത്തുകളും അഞ്ചു......
✦ ( ഫർളുകളും ഉണ്ട് . )
16. രണ്ടാം ഖുതുബയിൽ മുഅ്മിനുകൾക്ക് വേണ്ടി.....
✦ ( ദുആ ചെയ്യുക. )
 സമസ്ത വാർഷിക പരീക്ഷ ക്ലാസ് 4 ഫിഖ്ഹ് പാഠപുസ്തകത്തിൽ നിങ്ങൾക്ക് എടുക്കാൻ പ്രയാസകരമായ വരികൾ ഓരോരുത്തരെയും സഹിതം ആക്കി ഞങ്ങൾ തയ്യാറാക്കിയിട്ടുണ്ട് അത് കാണാതെ പഠിച്ച് നിങ്ങൾക്ക് പരീക്ഷ എഴുതാം. തുടർന്ന് മറ്റു വിഷയങ്ങളിലെ ചോദ്യോത്തരങ്ങളും ഞങ്ങൾ നിങ്ങൾക്ക് വേണ്ടി ഒരുക്കിവെക്കുന്നതാണ്.

Post a Comment

Join the conversation