
ഉത്തരം പറയാം
1. തബർറുറായ നേർച്ച എന്നാൽ എന്ത് ?
Ans : ദൈവസാമീപ്യവും പുണ്യവും ഉദ്ദേശി ക്കുന്ന നേർച്ച.)
3. ലജാജിയായ നേർച്ച എന്നാൽ എന്ത്
Ans : ലജാജിയായ നേർച്ച വഴക്കിലേക്കും വാശിയിലേക്കും വലി ച്ചിഴക്കപ്പെടുന്നത്.
4. അറവുകാരനുണ്ടായിരിക്കേണ്ട ശർത്?
*Ans : അവൻ മുസ്ലിമായിരിക്കണം,അല്ലെങ്കിൽ വിവാഹബന്ധം അനുവദിക്കപ്പെടുന്ന വേദക്കാരനായിരിക്കണം.
5. രോഗം ബാധിക്കാത്ത അറുക്കപ്പെടുന്ന ജീവിക്കുള്ള നിബന്ധന?
Ans :* അറവ് ആരംഭിക്കുമ്പോൾ അതിന് സ്ഥിരമായ ജീവനുണ്ടായി രിക്കണം.ഭക്ഷ്യയോഗ്യമായ മൃഗങ്ങളിൽ പെട്ടതാവണം.
6. കുട്ടിക്കുവേണ്ടി അഖീഖയറുക്കേണ്ടതാര്?
Ans : കുട്ടിയുടെ ജീവിതച്ചെലവ് ബാധ്യതപ്പെട്ടവനാണ് അഖീഖയറു ക്കേണ്ടത്.
7. പല കാര്യങ്ങളിലും അഖീഖ ഉള്ഹിയ്യത്ത് പോലെ തന്നെയാണ് ഏതാണവ ?
Ans : അറുക്കപ്പെടുന്ന മൃഗത്തിന്റെയിനം, വയസ്, ന്യൂനതകളിൽ നിന്നുള്ള സുരക്ഷ ഭക്ഷിക്കൽ, സ്വദഖ ചെയ്യൽ എന്നിവയി ലെല്ലാം.
8. പ്രസവിച്ചയുടനെ സുന്നത്തുള്ള കാര്യങ്ങൾ?
Ans : വലതു ചെവിയിൽ വാങ്ക്, ഇഖ്‌ലാസ്, ആയത്ത് എന്നിവയും ഇടത് ചെവിയിൽ ഇഖാമത്തും ഓതിക്കൊടുക്കലും മധുരം പുരട്ടലും.
9. ഉള്ഹിയ്യത്തിന്റെ നിബന്ധനയെന്ത്
Ans : മാംസത്തിൽ കുറവുണ്ടാക്കുന്ന സർവ ന്യൂനതകളിൽ നിന്നും ഉള്ഹിയ്യത്ത് മൃഗം സുരക്ഷിതമായിരിക്കൽ നിബന്ധനയാണ്.
10. സുന്നത്തായ ഉള്ഹിയ്യത്ത് മാംസം ഭക്ഷിക്കുന്നതിന്റെ വിധി?
Ans : സുന്നത്താണ്
11. ഉള്ഹിയ്യത്തിന്റെ സമയമാകുന്നതെപ്പോഴാണ്?
Ans : പെരുന്നാൾ ദിവസത്തെ സൂര്യോദയശേഷം രണ്ട് റക്അത്ത് നിസ്കാരവും ചുരുങ്ങിയ 2 ഖുതുബകളും നിർവഹിക്കുന്ന സമയം കഴിഞ്ഞാൽ ഉള്ഹിയ്യത്തിന്റെ സമയമായി.
12. തേങ്ങിക്കരയൽ കറാത്താണോ? അല്ലെയോ
Ans : തേങ്ങിക്കരയൽ കറാഹത്തില്ല
13. എന്താണ് ഉള്ഹിയ്യത്ത്?
Ans : വലിയപെരുന്നാൾ സുദിനത്തിലും അതിനെ തുടർന്നുള്ള മൂന്ന് ദിവസങ്ങളിലുമായി അല്ലാഹുവിലേക്കുള്ള സൽകർമമായി കന്നുകാലികളെയറുക്കപ്പെടലാണ് ഉള്ഹിയ്യത്ത്
14. സൂറത്തുൽ കൗസറിലെ നിസ്‌കാരംകൊണ്ടും ബലികൊണ്ടു മുള്ള ഉദ്ദേശ്യമെന്ത്?
Ans : നിസ്കാരം കൊണ്ടുള്ള ഉദ്ദേശ്യം പെരുന്നാൾ നിസ്ക്‌കാരവും ബലികൊണ്ടുള്ള ഉദ്ദേശ്യം ഉള്ഹിയ്യത്തുമാണ്.
15. മുസ്‌ലിമായ മയ്യിത്തിനുവേണ്ടിയുള്ള ധർമംകൊണ്ട് അവന് ഉപകാരം കിട്ടുമോ?
Ans : അതെ, കിട്ടും
16. ധർമംകൊണ്ട് മയ്യിത്തിന് പ്രയോജനം കിട്ടുകയെന്നതിന്റെ ഉദ്ദേ ശ്യമെന്ത്?
Ans : മയ്യിത്ത് നേരിട്ട് ചെയ്‌ത ധർമം പോലെയത് ആയിത്തീരുമെ ന്നതാണതിന്റെ ഉദ്ദേശ്യം
17. ഖബ്റിന്നരികിലുള്ള ഖുർആൻ പാരായണത്തിൽ ഇരിക്ക ലാണോ നിൽക്കലാണോ ഏതാണ് ശ്രേഷ്‌ഠത?
Ans : ഓത്തിന്റെ സമയത്ത് മയ്യിത്തിൻ്റെ മുഖത്തിന്നഭിമുഖമായി ഇരി ക്കലാണ് ഏറ്റവും ശ്രേഷ്‌ഠം.
18. ഖബ്ർ സന്ദർശന സമയത്ത് ഓതേണ്ടത്?
Ans : സൂറത്തുൽ ബഖറയുടെ ആദ്യഭാഗം, അവസാനഭാഗം, യാസീൻ എന്നിവ
19. ജന്നത്തുൽ ബഖീഇൽ നബി(സ്വ) പറയാറുണ്ടായിരുന്നത്?
Ans : ജന്നത്തുൽ ബഖീഇൽ അന്ത്യവിശ്രമം കൊള്ളുന്നവർക്ക് അല്ലാ ഹുവേ, നീ പൊറുത്തു കൊടുക്കേണമേ.
20. രോഗി ചികിത്സ തേടുന്നതിൻ്റെ വിധിയെന്ത്?
രോഗി ചികിത്സ തേടൽ സുന്നത്താണ്.
Ans : മരുന്ന് കഴിക്കാൻ രോഗിയെ നിർബന്ധിപ്പിക്കുന്നതിന്റെ വിധിയെന്ത്?
Ans : മരുന്ന് കഴിക്കാൻ രോഗിയെ നിർബന്ധിപ്പിക്കൽ കറാഹത്താണ്.
22. തേങ്ങിക്കരയൽ കറാത്താണോ? അല്ലെയോ
Ans : തേങ്ങിക്കരയൽ കറാഹത്തില്ല
പരീക്ഷയുമായി ബന്ധപ്പെട്ട എട്ടാം ക്ലാസ് ഫിഖ്ഹ് പാഠഭാഗത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ചോദ്യോത്തരങ്ങൾ തുടരുന്നു.....
വിധി എഴുതുക.
1. ആവലാതി അധികരിപ്പിക്കൽ -
കറാഹത്ത്.
2. പ്രയാസം കാരണം മരണം ആഗ്രഹിക്കൽ-
കറാഹത്ത്.
3. രോഗത്തിൻ മേൽ ക്ഷമിക്കൽ-
സുന്നത്ത്
4. കുടുംബത്തോട് ക്ഷമകൊണ്ട് വസ്വിയ്യത്ത് ചെയ്യൽ-
സുന്നത്ത്.
5. മരണവിവരം അറിയിക്കൽ -
സുന്നത്ത്
6. മുങ്ങിമരിച്ചവനെ കുളിപ്പിക്കൽ -
നിർബന്ധം
7. മറയില്ലാതെ മയ്യിത്തിന്റെ ഔറത്ത് തൊടൽ -
ഹറാം
8. കുളിപ്പിച്ച ശേഷം മയ്യിത്തിൽ നിന്ന് പുറത്തുവന്ന നജസ് നീക്കൽ -
നിർബന്ധം