Posts

Annual Exam Class 9 Fiqh Questions Answer's /കൊല്ല പരീക്ഷ ക്ലാസ്സ് 9 ഫിഖ്ഹ്‌ ചോദ്യോത്തരങ്ങൾ

Madrasa Guide
Annual Exam Class 9 Fiqh Questions Answer's
 
ഉത്തരം ദാ ഇവിടെ !
 കൊല്ല പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ ക്ലാസ്സ്‌ 9 ഫിഖ്ഹ് പാഠപുസ്തകത്തിൽ നിന്നും തിരഞ്ഞെടുത്തതായ  പരീക്ഷകളിൽ ചോദ്യങ്ങൾ വന്നാൽ പഠിച്ച് പരീക്ഷയിൽ ഉത്തരം എഴുതാനായി ഞങ്ങൾ നിങ്ങൾക്കായി തയ്യാറാക്കിയ ചോദ്യോത്തരങ്ങൾ.
 ഉത്തരം അറിയാതിരിക്കുക, ഉത്തരം മറന്നു പോവുക, ഓർമ്മശക്തി കുറവ് തുടങ്ങിയ പ്രശ്നങ്ങളുള്ള വിദ്യാർത്ഥികൾ ഉണ്ടാകും അവർക്ക് പരിഹാരം എന്ന നിലയിൽ  നമുക്ക് ചെയ്യാൻ പറ്റുന്ന കുറച്ചു കാര്യങ്ങളാണ് അതിനു മുൻപന്തിയിലേക്ക് കൊണ്ടുവരാൻ അവരുടെ പാഠപുസ്തകങ്ങളിലെ പ്രധാനപ്പെട്ട ചോദ്യോത്തരങ്ങൾ ഇതുപോലെ കൊടുത്തു  അവരെ മുൻപന്തിയിലേക്ക് കൊണ്ടുവരാം. 
മറ്റൊരു വഴി എന്ന് പറയുന്നത്. ഓരോ ചോദ്യോത്തരങ്ങളും സ്ഥിരമായി ആവർത്തിച്ചു പഠിക്കുക എന്ന് തന്നെയാണ്. ഇതുപോലെ പഠന കാര്യത്തിൽ പിന്നോക്കം നിൽക്കുന്നവരെ നമുക്ക് ഇങ്ങനെയുള്ള കാര്യങ്ങൾ വച്ചുകൊണ്ട് വരാം.
ഉത്തരം പറയാം
1. ചീത്തയാവാനിടയില്ലാത്തത് കളഞ്ഞുകിട്ടിയാലെന്തുചെയ്യണം?
ഉ : അങ്ങാടികളിലും ജനങ്ങൾ സമ്മേളിക്കുന്നിടത്തും ഒരു വർഷം പരസ്യം ചെയ്യണം.
2. മതിലിന്റെ പുറത്തേക്ക് വീണ പഴങ്ങൾ എടുക്കുന്നതിന്റെ വിധി യെന്ത് ?
ഉ : ഉടമസ്ഥൻ പൊതുജനങ്ങൾക്കത് അനുവദിക്കൽ പതിവില്ലെ ങ്കിൽ ഹറാമാണ്. അനുവദിക്കൽ പതിവുണ്ടെങ്കിൽ അനുവദ നീയവുമാണ്.
3. ലുഖ്ത്തഃ എന്നാൽ എന്ത്?
ഉ : നഷ്ടപ്പെട്ടതിൽ നിന്ന് കണ്ടെത്തുന്ന ആദരിക്കപ്പെടുന്ന വസ്തു.
4. കച്ചവടത്തിന്റെ ഘടകങ്ങൾ എത്ര? ഏവ?
ഉ : കച്ചവടത്തിന്റെറെ ഘടകങ്ങൾ ആറ്. വിൽക്കുന്നവൻ, വാങ്ങുന്ന വൻ, വിൽപന വസ്‌തു, വില, ഈജാബ്, ഖബൂൽ.
5. ഇടപാടുകാരിൽ നിബന്ധനയുള്ളതെന്ത്?
ഉ : ഇടപാടുകാർ മതവിധികൾ ബാധകമായവനാവണം, സ്വയ ഇഷ്ടപ്രകാരം വിനിമയം നടത്താൻ കഴിയുന്നവനാവണം. മുസ്ഹഫ് ഉടമപ്പെടുത്തുന്നവൻ മുസ്‌ലിമാവണം.
6. ഫുളൂലിയ്യായ വിൽപനയേത്?
അന്യൻ്റെ ഉടമസ്ഥതയിൽ വലിഞ്ഞുകയറി അധികാരം സ്ഥാപിച്ച് വിൽപന നടത്തലാണത്.
7. ഒരേ വർഗത്തിൽ പെടാത്തവ വിൽക്കുന്നതിലുള്ള ശർത് എന്ത്?
ഉ : അപ്പോൾ ശർത്തുള്ളത് റൊക്കമാവലും, സദസ് പിരിയുംമുമ്പ് പരസ്പരം കൈമാറലും മാത്രമാണ്.
8. പലിശ എത്രയിനം?
ഉ : പലിശ നാലിനമാണ്.
9. സലം കച്ചവടത്തിന്റെ റുക്‌നുകൾ എത്ര?
ഉ : സലം കച്ചവടത്തിന് അഞ്ച് ഘടകങ്ങളുണ്ട്
10. സലം കച്ചവടത്തിൻ്റെ ശർത്തുകൾ എത്ര?
ഉ : സലം കച്ചവടത്തിൻ്റെ ശർത്തുകൾ അഞ്ചാകുന്നു
11. മുൻകൂർ കച്ചവടത്തിൽ വസ്‌തു ഏൽപിക്കുന്ന സ്ഥലം വ്യക്ത മാക്കൽ നിബന്ധനയാകുന്നതെപ്പോൾ?
ഉ : ഇടപാട് നടത്തിയ സ്ഥലം, സാധനം, ഏൽപിച്ചുകൊടുക്കാൻ പറ്റിയതല്ലെങ്കിലും അങ്ങോട്ട് സാധനം എത്തിക്കാൻ ചെലവ് വരുമെങ്കിലും.
12. ഖിയാർ ശർത്വിൽ കച്ചവടം സ്ഥിരപ്പെടുന്നതും ദുർബലപ്പെടു ന്നതും എപ്പോൾ?
ഉ : കച്ചവടം ഞാൻ അംഗീകരിച്ചുവെന്ന് പറഞ്ഞാൽ കച്ചവടം സ്ഥിരപ്പെടുന്നതും കച്ചവടം ഞാൻ ദുർബലപ്പെടുത്തിയെന്നു പറഞ്ഞാൽ കച്ചവടം ദുർബലപ്പെടുന്നതുമാണ്.
13. ഖിയാർ ഐബ് സ്ഥിരപ്പെടുന്നതെപ്പോൾ?
ഉ : ഇടപാട് നേരത്ത് ഇടപാടുകാരൻ അറിയാത്ത പഴക്കം ചെന്ന ന്യൂനത പ്രകടമായാൽ അവർ രണ്ടുപേർക്കും ഖിയാർ സ്ഥിരപ്പെടും.
14. അങ്ങാടിയിൽ ഇടപാടിൽ നിന്ന് വേർപിരിയുന്നതെങ്ങനെ?
ഉ : അങ്ങാടിയിൽ ഒരാൾ പിന്തിരിഞ്ഞ് മറ്റവൻ്റെ സംസാരം കേട്ടു കൊണ്ടാണെങ്കിലും അൽപം മുന്നോട്ടു നടക്കൽകൊണ്ട്.
15. വീട് വിൽപനയിൽ എന്തെല്ലാം ഉൾപ്പെടും?
ഉ : = വീട് വിൽപനയിൽ വിറ്റവനുടമപ്പെട്ട ഭൂമി, മരം, കെട്ടിടം, വീടു മായി ഘടിപ്പിച്ച വാതിലുകൾ ഉറപ്പിച്ച പൂട്ടുകൾ എന്നിവ ഉൾപ്പെടും
16. ഗുണമേന്മ പ്രകടമാകുംമുമ്പ് പഴങ്ങൾ വിൽക്കാൻ പാടില്ല. കാരണം എന്ത്?
ഉ : ഗുണമേന്മ പ്രകടമാകുംമുമ്പ് പഴങ്ങൾ വിൽക്കുന്നത് നബി(സ്വ) വിലക്കിയിരിക്കുന്നുവെന്ന ഹദീസ് ഉള്ളതിനാൽ.
17. മരം വിൽപനയിൽ എന്തെല്ലാം ഉൾപ്പെടും?
ഉ : അതിന്റെ പച്ചക്കൊമ്പ്, കുറ്റി, വേര് എന്നിവ ഉൾപ്പെടും.
18. എന്താണ് കടം? വിധിയെന്ത്?
ഉ : തത്തുല്യമായത് തിരികെ നൽകാമെന്ന വ്യവസ്ഥയിൽ ഒരു സാധനം ഉടമപ്പെടുത്തിക്കൊടുക്കലാണ് കടം. സുന്നത്താണത്.
19. കടം അനുവദിക്കപ്പെടുന്നത് ആരിൽനിന്ന്? ഏതിലെല്ലാം?
ഉ : സലം കച്ചവടം അനുവദനീയമായവയിൽ കൈകാര്യാധികാരം അർഹതയുള്ളവരിൽ നിന്ന് കടം അനുവദനീയമാകും.
20. കടം വാങ്ങിയവന് നിർബന്ധമുള്ളതെന്ത്?
ഉ : ധാന്യം, നാണയം തുടങ്ങി തുല്യമായത് കൊടുക്കാൻ പറ്റുന്ന വയിൽ തത്തുല്യമായതും, മൃഗം, വസ്ത്രം എന്നിങ്ങനെ അള വ്, തൂക്കം കൊണ്ട് തുല്യമാക്കാൻ കഴിയാത്തതിൽ രൂപസാദൃ ശ്യമുള്ളത് നൽകലും നിർബന്ധമാണ്.
21. എന്താണ് പണയം?
ഉ : കടത്തിന്നീടായി വിൽക്കൽ അനുവദനീയ വസ്തു നൽകലാണ് പണയം.
22. പണയം സാധുവാകുന്നത് ആരിൽനിന്ന്?
ഉ : സാമ്പത്തിക കൈകാര്യ അധികാരമുള്ളവരിൽ നിന്ന് പണയം സാധുവാകും.
23. പണയം സ്ഥിരപ്പെടും, എന്തുകൊണ്ട്?
ഉ : പണയം വെച്ചവൻ്റെ അനുവാദത്തോടെ പണയം വാങ്ങിയ വൻ സ്വീകരിക്കൽകൊണ്ട്.
24. വായ്‌പ വസ്തു‌ പണയം വെച്ചാൽ സാധുവാകുമോ?
ഉ : അതെ, ഉടമയുടെ അനുവാദത്തോടെ.
25. പണയവസ്തുവിൻ്റെ ചെലവ് ആരുടെ ബാധ്യതയാണ്?
ഉ : പണയവസ്തുവിൻ്റെ ഉടമയാണ് ചെലവ് വഹിക്കേണ്ടത്
26. പണയവസ്തു ഖാളി വിൽക്കേണ്ടതെപ്പോൾ?
ഉ : വിസമ്മതത്തിന്റെറെ മേൽ അവൻ ഉറച്ചുനിൽക്കുന്നപക്ഷം ഖാളി വസ്തു വിൽക്കേണ്ടതാണ്.
27. ഖുർആൻ കൊണ്ട് മന്ത്രിക്കുന്നതിന് കൂലി സ്വീകരിക്കുന്നതിൻ്റെ വിധിയെന്ത്?
ഉ : ഖുർആൻ കൊണ്ട് മന്ത്രിച്ചതിന് കൂലി സ്വീകരിക്കൽ അനുവദ നീയമാണ്.
28. നിശ്ചയിക്കുന്ന പ്രതിഫലത്തിനുള്ള നിബന്ധനയെന്ത്?
ഉ : വിലയിൽ നിബന്ധനായുള്ളതെല്ലാം കൂലിയിലും നിബന്ധന യാണ്.
29. എന്താണ് ജആലത്ത്?
ഉ : അറിയൽ ബുദ്ധിമുട്ടുള്ള നിജപ്പെട്ടതോ അല്ലാത്തതോ ആയ ഒരു ജോലി വിട്ടുതമായ പ്രതിഫലം നിശ്ചയിക്കൽ.
30. തോട്ടം വിൽപനയിൽ പരിസരത്തുള്ള കൃഷിയിടങ്ങൾ ഉൾപ്പെ ടുമോ?
ഉ : ഇല്ല. അതിന്റെ പരിസരത്തുള്ള കൃഷിയിടങ്ങൾ ഉൾപ്പെടുകയില്ല.
31. വീട് വിൽപനയിൽ എന്തെല്ലാം ഉൾപ്പെടും?
ഉ : വീട് വിൽപനയിൽ വിറ്റവനുടമപ്പെട്ട ഭൂമി, മരം, കെട്ടിടം, വീടു മായി ഘടിപ്പിച്ച വാതിലുകൾ ഉറപ്പിച്ച പൂട്ടുകൾ എന്നിവ ഉൾപ്പെടും.
32. മരം വിൽപനയിൽ എന്തെല്ലാം ഉൾപ്പെടും?
ഉ : അതിന്റെ പച്ചക്കൊമ്പ്, കുറ്റി, വേര് എന്നിവ ഉൾപ്പെടും.
33. ഗുണമേന്മ പ്രകടമാകുംമുമ്പ് പഴങ്ങൾ വിൽക്കാൻ പാടില്ല. കാരണം എന്ത്?
ഉ : ഗുണമേന്മ പ്രകടമാകുംമുമ്പ് പഴങ്ങൾ വിൽക്കുന്നത് നബി(സ്വ) വിലക്കിയിരിക്കുന്നുവെന്ന ഹദീസ് ഉള്ളതിനാൽ.
 വിദ്യാർത്ഥികൾക്ക് പരീക്ഷ എളുപ്പമാക്കാൻ വേണ്ടി പ്രത്യേകം തയ്യാറാക്കിയതാണ് ക്ലാസ് 9 ഫിഖ്ഹ് പാഠപുസ്തകത്തിൽ നിന്നും തിരഞ്ഞെടുത്ത മോഡൽ ക്വസ്റ്റിനും അതിന്റെ ആൻസറും. കച്ചവടവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണ് പാഠഭാഗത്തിൽ കൂടുതലായി പരാമർശിക്കുന്നത്. അതുപോലെ കടം, പണയം, ജപ്തി, കവർച്ച കളഞ്ഞു കിട്ടിയ സാധനം, വായ്പ, തുടങ്ങിയ കാര്യങ്ങളുടെയും ഇസ്ലാമിക വിധിവിലക്കുകളും  ശ്രദ്ധിക്കേണ്ട കാര്യങ്ങളും അതിൽ ഓരോന്നും ചെയ്യേണ്ട നിബന്ധനകളും മുകളിൽ പറയുന്നുണ്ട്. 

Post a Comment

Join the conversation