
ഒരു നോമ്പ് കൊണ്ട് നാല് നോമ്പിൻ്റെ പ്രതിഫലം
നാളെയാണല്ലോ (ചൊവ്വ) മിഅ്റാജ് നോമ്പ്
നോമ്പനുഷ്ടിക്കുന്ന സമയത്ത് നിയ്യത്ത് കരുതുമ്പോൾ മറ്റു സുന്നത്തും കൂടെ കൂട്ടത്തിൽ കരുതിയാൽ ഒരു ദിവസത്തെ നോമ്പ് കൊണ്ട് തന്നെ വിവിധ നോമ്പിൻ്റെ പ്രതിഫലം ലഭിക്കും
- 1. മിഅ്റാജ് നോമ്പ്
- 2. റജബ് മാസത്തിലെ നോമ്പ് ( റജബ് മാസം മുഴുവനായും നോമ്പ് നോൽക്കൽ സുന്നത്തുണ്ടല്ലോ (ഫതാവൽ കുബ്റാ)
- 3. അയ്യാമുസ്സൂദിൽ പെട്ട ദിവസം എന്ന നിലക്കുള്ള നോമ്പ് ( മാസം 27 അയ്യാമുസ്സൂദിൽ പെട്ടതാണന്ന് നമ്മുടെ ഇമാമുകൾ വ്യക്തമാക്കിയിട്ടുണ്ട്) (തുഹ്ഫ .3/456)
- 4. കഴിഞ്ഞു പോയ ഏതെങ്കിലും റമളാൻ മാസത്തിൽ ആർത്തവം, ഗർഭം, പ്രസവം, രോഗം...... പോലെയുള്ള എന്തെങ്കിലും കാരണത്താലോ മറ്റോ നോമ്പ് നഷ്ടപ്പെട്ടവരുണ്ടങ്കിൽ അവർ അതും കരുതിയാൽ അതും ലഭിക്കും.
ചുരുക്കത്തിൽ ഫർളായ നോമ്പ് നഷ്ടപ്പെട്ടവർക്ക് നാളെ നോമ്പ് എടുക്കുമ്പോൾ അതും കൂടെ കരുതിയാൽ ഒറ്റ ദിവസത്തെ നോമ്പ് കൊണ്ട് നാല് നോമ്പിൻ്റെ പ്രതിഫലം ലഭിക്കും
എല്ലാ നോമ്പുകളുടേയും നിയ്യത്തുകൾ
നാളെ നോമ്പെടുക്കുമ്പോൾ നാലു നോമ്പുകളുടേയും നിയ്യത്തുകൾ കരുതിയാൽ നാലിൻ്റെയും പ്രതിഫലം ലഭിക്കുമല്ലോ, നാലു നോമ്പുകളുടെയും നിയ്യത്തുകൾ എങ്ങിനെയാണ് കരുതുക ഒന്ന് വിശദീകരിക്കാമോ?
1. (മിഅ്റാജ് നോമ്പ്)
ഈ വർഷത്തെ അദാആയ സുന്നത്തായ നാളത്തെ മിഅ്റാജ്
നോമ്പിനെ അല്ലാഹു തആലാക്ക് വേണ്ടി നോറ്റുവീട്ടുവാൻ ഞാൻ കരുതി.
2. റജബ് മാസത്തിലെ നോമ്പ് (റജബ് മാസം മുഴുവനും നോമ്പനുഷ്ടിക്കൽ സുന്നത്താണല്ലോ )
റജബ് മാസത്തിലെ നാളെത്തെ അദാആയ സുന്നത്ത് നോമ്പിനെ അല്ലാഹു തആലാക്ക് വേണ്ടി നോറ്റുവീട്ടുവാൻ ഞാൻ കരുതി.
3. അയ്യാമുസ്സൂദിലെ നോമ്പ് (റജബ് 27 അയ്യാമുസ്സൂദിൽ പെട്ട ദിവസമാണ് )
അയ്യാമുസ്സൂദിലെ അദാ ആയ സുന്നത്തായ നാളെത്തെ നോമ്പിനെ അല്ലാഹു തആലാക്ക് വേണ്ടി നോറ്റുവീട്ടുവാൻ ഞാൻ കരുതി.
4. ( റമളാനിൽ ഖളാഉള്ള നോമ്പ് )
കഴിഞ്ഞ റമളാനുകളിൽ ഏതെങ്കിലും ഖളാഉള്ളവർ ഈ നിയ്യത്തും ഉൾപ്പെടുത്തണം
റമളാനിൽ നഷ്ടപ്പെട്ടു പോയ ഫർളായ നോമ്പിനെ അല്ലാഹു തആലാക്ക് വേണ്ടി നാളെ നോറ്റുവീട്ടുവാൻ ഞാൻ കരുതി.
നാലു നോമ്പുകളുടേയും നിയ്യത്തുകൾ ഒരുമിച്ച് ഇങ്ങിനെയും കരുതാം
ഈ വർഷത്തെ റജബ് 27 ലെ മിഅ്റാജ് സുന്നത്ത് നോമ്പും, അയ്യാമുസ്സൂദിലെ സുന്നത്ത് നോമ്പും റജബ് മാസത്തിലെ സുന്നത്ത് നോമ്പും റമളാൻ മാസത്തിൽ ഖളാആയ ഫർളായ നോമ്പും( ഖളാഉള്ളവർ മാത്രം) അള്ളാഹു തഅലാക്ക് വേണ്ടി നാളെ നോറ്റ് വീട്ടുവാൻ ഞാൻ കരുതി.