Posts

റജബിന്റെ നോമ്പിന് ഈ നാല് നോമ്പിന്റെ പ്രതിഫലം ലഭിക്കും. നിയ്യത്ത് ഇങ്ങനെ ചെയ്താൽ മതി

Madrasa Guide
റജബിന്റെ നോമ്പിന് ഈ നാല് നോമ്പിന്റെ പ്രതിഫലം ലഭിക്കും. നിയ്യത്ത് ഇങ്ങനെ ചെയ്താൽ മതി
ഒരു നോമ്പ് കൊണ്ട് നാല് നോമ്പിൻ്റെ പ്രതിഫലം നാളെയാണല്ലോ (ചൊവ്വ) മിഅ്റാജ് നോമ്പ്  നോമ്പനുഷ്ടിക്കുന്ന സമയത്ത് നിയ്യത്ത് കരുതുമ്പോൾ മറ്റു സുന്നത്തും കൂടെ കൂട്ടത്തിൽ കരുതിയാൽ ഒരു ദിവസത്തെ നോമ്പ് കൊണ്ട് തന്നെ വിവിധ നോമ്പിൻ്റെ പ്രതിഫലം ലഭിക്കും  1. മിഅ്റാജ് നോമ്പ്  2. റജബ് മാസത്തിലെ നോമ്പ് ( റജബ് മാസം മുഴുവനായും നോമ്പ് നോൽക്കൽ സുന്നത്തുണ്ടല്ലോ (ഫതാവൽ കുബ്റാ) 3. അയ്യാമുസ്സൂദിൽ പെട്ട ദിവസം എന്ന നിലക്കുള്ള നോമ്പ്  ( മാസം 27 അയ്യാമുസ്സൂദിൽ പെട്ടതാണന്ന് നമ്മുടെ ഇമാമുകൾ വ്യക്തമാക്കിയിട്ടുണ്ട്) (തുഹ്ഫ .3/456) 4. കഴിഞ്ഞു പോയ ഏതെങ്കിലും റമളാൻ മാസത്തിൽ ആർത്തവം, ഗർഭം, പ്രസവം, രോഗം...... പോലെയുള്ള എന്തെങ്കിലും കാരണത്താലോ മറ്റോ നോമ്പ് നഷ്ടപ്പെട്ടവരുണ്ടങ്കിൽ അവർ അതും കരുതിയാൽ അതും ലഭിക്കും. ചുരുക്കത്തിൽ ഫർളായ നോമ്പ് നഷ്ടപ്പെട്ടവർക്ക് നാളെ നോമ്പ് എടുക്കുമ്പോൾ അതും കൂടെ കരുതിയാൽ ഒറ്റ ദിവസത്തെ നോമ്പ് കൊണ്ട് നാല് നോമ്പിൻ്റെ പ്രതിഫലം ലഭിക്കും

Post a Comment