സമസ്തSamastha Exam Tips /പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷ എളുപ്പമാക്കാൻ 7ലും അധികം വഴികൾ By Madrasa Guide

Burhan Official
image_alt
പഠിതാക്കൾക്ക്
പഠനത്തിൽ വിജയമുണ്ടാകാനും ജ്ഞാനം വർദ്ധിക്കാനും ഓർമ്മശക്തിക്കും താഴെ പറയുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കാവുന്നതാണ്

1 - ഇമാം അലിയ്യു ബ്നു ഹസനിൽ അത്വാസ് رضي اللّٰه عنه പറയുന്നു 
يَا مُبْدِأُ يَا خَالِقُ
എന്ന അല്ലാഹുവിന്റെ സുന്ദര നാമങ്ങൾ ദിനംപ്രതി ഏറ്റവും കുറഞ്ഞത് 100 പ്രാവശ്യമെങ്കിലും ചൊല്ലുകിൽ വിജ്ഞാനങ്ങൾ മനഃപാഠമാവാനും അർത്ഥസാരങ്ങൾ പെട്ടെന്ന് മനസ്സിലാവാനും പറ്റിയ അത്യുത്തമായ പുണ്യ ദിക്റാണ്
2 - ശൈഖ് മുഹമ്മദുൽ ഉമുരി رضي اللّٰه عنه ബഹ്റുൽ അൻവാർ എന്ന ഗ്രന്ഥത്തിൽ പറയുന്നു 
 يَا عَلِيمُ 
എന്ന ഇസ്മിനെ പതിവാക്കുന്നവൻ അറിയാത്ത ജ്ഞാനങ്ങൾ പഠിക്കുകയും തന്റെ നാവിലൂടെ ആത്മജ്ഞാനങ്ങൾ ഉൽഭവിക്കുകയും ചെയ്യും
3 - അതേ പോലെ തന്നെ يَا بَدِيع എന്ന ഇസ്മിനെ പതിവാക്കുന്നവന് ഇലാഹിയ്യായ ആത്മജാനം പ്രത്യക്ഷമായി കൊണ്ടേരിക്കുകയും തന്റെ നാവിലൂടെ നിരവധി ജ്ഞാനങ്ങൾ പുറത്തു വരികയും ചെയ്യും
4 - ശൈഖ് ഉമറു ബ്നു ഹസനിൽ ഹദ്ദാദ് رضي اللّٰه عنه പറയുന്നു : വൈജ്ഞാനിക പുണ്യ ഗ്രന്ഥങ്ങൾ പാരായണം ചെയ്യുകയോ വായിക്കുകയോ ചെയ്യുന്നതിന് മുമ്പ്
سُبْحَانَ اللّٰهِ وَالْحَمْدُ لِلّهِ وَلاَ إِلَهَ إِلاَّ اللّٰهُ وَاللَّهُ أَكْبَرْ وَلاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ الْعَلِيِّ الْعَظِيمْ عَدَدَ كُلِّ حَرْفٍ كُتِبَ أَوْ يُكْتَبُ أَبَدَ الْآبِدِينَ وَدَهْرَ الدَّاهِرِينَ سُبْحَانَكَ لاَ عِلْمَ لَنَا إِلاَّ مَا عَلَّمْتَنَا إِنَّكَ أَنْتَ الْعَلِيمُ الْحَكِيمْ
 എന്നു ചൊല്ലിയാൽ വൈജ്ഞാനികമായി എല്ലാ നിലയിലും വിജയം നൽകപ്പെടും
5 - ശൈഖ് ഹബീബ് അഹ്‌മദ്‌ ബ്നു ഹസനിൽ അത്വാസ് رضي اللّٰه عنه പറയുന്നു : ഒരാൾ പ്രഭാഷണം , ഉൽബോധനം , ദർസ് , അധ്യാപനം എന്നിവ ആരംഭിക്കുമ്പോൾ 
بسم اللّٰه الرحمن الرحيم ، رَبِّ اشْرَحْ لِي صَدْرِي وَيَسِّرْ لِي أَمْرِي وَاحْلُلْ عُقْدَةً مِنْ لِسَانِي يَفْقَهُوا قَوْلِي وَسَدِّدْ لِسَانِي وَاهْدِ قَلْبِي بِحَقِّ سَيِّدِنَا مُحَمَّدٍ ﷺ

എന്നു ചൊല്ലൽ എല്ലാ നിലയിലും ഫലപ്രദമാണ്
6 - ശൈഖ് ഹസനു ബ്നു സ്വലിഹിൽ ബഹ്‌രി رضي اللّٰه عنه പറയുന്നു : അറിവ് നേടാനും അതുകൊണ്ട് പ്രവർത്തിക്കാനും മറവി സംഭവിക്കാതിരിക്കാനും ഇടക്കിടെ താഴെ പറയുന്ന പ്രാർത്ഥന ചൊല്ലുന്നത് ഫലപ്രദമാണ്
اَللَّهُمَّ اِنِّي أَسْأَلُكَ فَهْمِ النَّبِيِّينَ وَحِفْظَ الْمُرْسَلِينَ وَإِلْهَامَ الْمَلَائِكَةِ اللّٰهِ الْمُقَرَّبِينَ اَللَّهُمَّ أَغْنِنِي بِالْعِلْمِ وَزَيِّنِّي بِالْحِلْمِ وَأَكْرِمْنِي بِالتَّقْوَى وَارْحَمْنِي بِرَحْمَتِكَ يَا أَرْحَمَ الرَّاحِمِينْ
[المنهج السوي : ٢٣٤]

​അറിവ് വർധിക്കാൻ
​رَبِّ زِدْنِي عِلْمًا
​ അറിവ് പഠിക്കുന്നതിന്

7 - അറിവ് പഠിക്കുന്നവര്‍ക്ക് (വിദ്യാര്‍ഥികള്‍ക്ക്) കാര്യങ്ങള്‍ വേഗത്തില്‍ മനസ്സിലാവാനും മന:പാഠമാക്കാനുള്ള ശക്തി വര്‍ദ്ധിക്കാനും ഹൃദയ വിശാലത കൈവരാനും ഇങ്ങനെ പ്രാര്‍ത്ഥിക്കുക:

رَبِّ اشْرَحْ لِى صَدْرِي وَيَسِّرْ لِى أَمْرِي وَاحْلُلْ عُقْدَةً مِّنْ لِسَانِي يَفْقَهُوا قَوْلِي

(എന്റെ രക്ഷിതാവെ, എന്റെ ഹൃദയം വിശാലമാക്കുകയും കാര്യങ്ങള്‍ എഴുപ്പമാക്കുകയും അവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയും വിധം എന്റെ ഭാഷണത്തെ വ്യക്തമാക്കുകയും ചെയ്യേണമേ…)

اَللَّهُمَّ رَبِّ زِدْنِي عِلْمًا وَّحِلْمًا وَّفَهْمًا وَّعَقْلًا وَّأَدَبًا وَإِيمَانًا كَامِلًا . اللهم رب تمم بالخير والسعادة  

(നാഥാ, എനിക്ക് നീ അറിവും സഹനവും ഗ്രാഹ്യശക്തിയും ബുദ്ധിയും മര്യാദയും പരിപൂര്‍ണമായ വിശ്വാസവും വര്‍ദ്ധിപ്പിക്കേണമേ….നാഥാ, എല്ലാം നന്മയിലും വിജയത്തിലുമായി പര്യവസാനിപ്പിക്കേണമേ…) 

Post a Comment

Join the conversation