
പൊതു പരീക്ഷ ഇംപോർട്ടന്റ് ക്വസ്റ്റ്യൻസ്
പൊതു പരീക്ഷാ പോലുള്ള പരീക്ഷകളിൽ വിദ്യാർത്ഥികൾ ഏറെ ഒറ്റു നോക്കുന്നത് പരീക്ഷയിൽ ആവർത്തിച്ചു വരുന്ന ചോദ്യങ്ങളും വരാൻ സാധ്യതയുള്ളതും മോഡൽ ചോദ്യങ്ങളുമാണ്. ഇതേപോലുള്ള മോഡൽ ചോദ്യങ്ങൾ എവിടുന്ന് കിട്ടുമെന്നാണ് അന്വേഷിക്കുന്നത് ഇങ്ങനെ വിദ്യാർത്ഥികളുടെ പഠനസഹായത്തിനാണ് ഞങ്ങൾ നിങ്ങൾക്ക് വേണ്ടി തയ്യാറാക്കിയിട്ടുള്ള പൊതു പരീക്ഷ ക്ലാസ് 5 അഖ്ലാഖ് പാഠപുസ്തകത്തിലെ പ്രധാനപ്പെട്ട ചോദ്യോത്തരങ്ങളും പൂരിപ്പിക്കാൻ വരുന്ന പാഠഭാഗത്തിലെ പ്രധാന വരികളും താഴെ കൊടുക്കുന്നുണ്ട്.
ഉത്തരം പറയാം
1.തൗബ എന്നാൽ എന്ത് ?
✦ ദോഷത്തെ
തൊട്ടുമടങ്ങലാണ് തൗബ
2. നല്ല സഹവാസിയുടെയും ചീത്ത സഹവാസിയുടെയും ഉപമ പോലെയാണ്.
✦ കസ്തൂരി വാഹകനെ പോലെയും ഉലയിൽ ഊതുന്നവനെയും പോലെയാണ്.
3. ഭരണഘടന ഉറപ്പു നൽകുന്നു എന്ത്
✦ ഇവിടെ എല്ലാ മതവിശ്വാസികൾക്കും തുല്യ പ്രാധാന്യവും സംരക്ഷണവും ഭരണഘടന ഉറപ്പുനൽകുന്നു.
4. നന്ദി ചെയ്യുന്നവർക്ക് അല്ലാഹു വർധിപ്പിച്ചു തരും എന്ന് പറഞ്ഞത് എന്താണ് ?
✦ അല്ലാഹുവിന്റെ നിഅമത്തുകൾ
5. അല്ലാഹു നമുക്ക് നൽകിയ ഏറ്റവും വലിയ നിഅമത്ത് ഏതാണ്
✦ നമ്മെ മുസ്ലിം ആക്കിയത്
6. ഞാനൊരു നന്ദിയുള്ള അടിമാകേണ്ടതില്ലയോ ? ഇത് ആരാണ് പറഞ്ഞത്
✦ നബി (സ) തങ്ങൾ
7. പുരുഷന്മാർക്ക് ധരിക്കൽ സുന്നത്തുള്ള വസ്ത്രങ്ങൾ ഏതൊക്കെയാണ്.
✦ വെള്ള വസ്ത്രം, തലപ്പാവ്,ഖമീസ്
8. മോഷ്ടാവിന്റെ ഇസ്ലാമിക ശിക്ഷ എന്താണ്?
✦ മോഷ്ടാവിന്റെ കൈ മുറിക്കണം എന്നാണ് ഇസ്ലാമിക നിയമം.
9. ലജ്ജ ഇല്ലാത്തവൻ ഉണ്ടാവുകയില്ല എന്ത്
✦ ഇല്ലാത്തവന് ഈമാൻ ഉണ്ടാവുകയില്ല.
10. ലജ്ജയുള്ള ഒരു മുഅ്മിനിൽ നിന്ന് ഉണ്ടാവുകയില്ല എന്ത്
✦ ലജ്ജയുള്ള ഒരു മുഅ്മിനീൻ നിന്ന് അശ്ലീല സംസാരങ്ങളും വൃത്തികെട്ട പദപ്രയോഗങ്ങളോ ഉണ്ടാവുകയില്ല ശരീരത്തിലെ മറക്കേണ്ട ഭാഗങ്ങൾ അവൻ മറക്കാതിരിക്കുകയുമില്ല. സന്ദർഭവും ചുറ്റുപാടും നോക്കാതെയുള്ള പെരുമാറ്റവും അവനിൽ നിന്ന് ഉണ്ടാവുകയില്ല.
11. എന്റെ മയ്യത്ത് പൊതുജനം കാണാത്ത രൂപത്തിൽ കൊണ്ടുപോകണം ഇത് ആരു പറഞ്ഞു ?
✦ ഫാത്തിമ ബീവി
12. ക്ഷമയുടെ ഉത്തമ മാതൃക ആരാണ് ?
✦ അയ്യൂബ് നബി
13. നമ്മുടെ ശരീരം മടിക്കുന്നത് എന്ത് ചെയ്യാനാണ്.
✦ അല്ലാഹുവിന് ഇബാദത്ത് ചെയ്യാൻ ശരീരം മടിക്കുകയും തെറ്റ് ചെയ്യാൻ ആഗ്രഹിക്കുകയും ചെയ്യുന്നു.
14. കേട്ടതെല്ലാം പറയരുത് കാരണമെന്താണ് ?
✦ അതിൽ കളവ് വന്ന് ചേരാൻ ഇടയുണ്ട്.
15. നരകത്തിൽ കൂടുതൽ സ്ത്രീകളെയാണ് നബി തങ്ങൾ കണ്ടത് അതിന് നബി തങ്ങൾ പറഞ്ഞ കാരണമെന്ത് ?
✦ അവർ ശാപം അധികരിപ്പിക്കുന്നവരാണ്
16. മനസ്സിന്റെ രോഗങ്ങൾ ഏതൊക്കെയാണ്
✦ അസൂയ,അഹങ്കാരം അത്യാഗ്രഹം, കോപം,ദുഷ്ചിന്ത,ലോക മാന്ദ്യം,പൊങ്ങച്ചം
17. ഖൽബിന്റെ രോഗങ്ങൾക്കുള്ള മരുന്നുകൾ എന്തൊക്കെയാണ് ?
✦ ഇൽമ് പഠിക്കുക.
✦ നല്ലവരുമായി കൂട്ടുകൂടുക
✦ ആരാധന കർമ്മങ്ങൾ ആത്മാർത്ഥതയോടെ ചെയ്യുക.
✦ ദിക്റുകൾ വർദ്ധിപ്പിക്കുക.
18. ഈമാനിന്റെ പകുതിയാണെന്ന് നബി തങ്ങൾ പറഞ്ഞത് എന്താണ് ?
✦ ക്ഷമ
19. ക്ഷമയുടെ നിർവചനം എന്താണ് ?
✦ പരീക്ഷണഘട്ടത്തിൽ അല്ലാഹു അല്ലാത്തവരോട് വേവലാതിപ്പെടാതിരിക്കുക എന്നതാണ് ക്ഷമയുടെ നിർവചനം.
20. വിപത്തുകൾ സംഭവിച്ചാൽ എന്താണ് ചൊല്ലേണ്ടത് ?
✦ إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ
21. ക്ഷമ ഈമാനിന്റെ പകുതിയാണ് എന്ന് നബി തങ്ങൾ പറഞ്ഞ ഹദീസിന്റെ അറബി എഴുതുക.
✦ الصَّبْرُ نِصْفُ الْإِيمَانُ
22. ലജ്ജയില്ലാത്തവന് ഈമാനും ഉണ്ടാവുകയില്ല അതിനുള്ള തെളിവ് എന്താണ് ?
✦ لَا إِيمَانَ لِمَنْ لَا حَيَاءَ لَهُ
23. നബി തങ്ങൾ നരകത്തിൽ വ്യഭിചാരികയുടെ അവസ്ഥ എങ്ങനെയാണ് വിശദീകരിച്ചത് ?
✦ അടുപ്പിന്റെ മാതൃകയിലുള്ള ഒരു ഗുഹ മേൽഭാഗം ഇടുങ്ങിയതും അടിഭാഗം വിശാലമായതും അതിൽ പൂർണ്ണ നഗ്നരായ കുറേ സ്ത്രീകൾ പുരുഷന്മാരും തീ മുകളിലേക്ക് വരുമ്പോൾ അവർ ഉയർന്നു വരും തീ അണയുമ്പോൾ അവർ അടിയിലേക്ക് താഴും ഇത് വ്യഭിചാരികളുടെ അവസ്ഥയാണ്.
24. പുരുഷ പുരുഷന് സുന്നത്തായ വസ്ത്രങ്ങൾ ?
✦ വെള്ള വസ്ത്രം, തലപ്പാവ്, ഖമീസ്
25. നബി തങ്ങൾ ശപിച്ചിരിക്കുന്നു ആരെ?
✦ സ്ത്രീ വേഷം അണിയുന്ന പുരുഷനെയും പുരുഷവേഷം അണിയുന്ന സ്ത്രീയെയും നബി തങ്ങൾ ശപിച്ചിരിക്കുന്നു.
26. അത് നന്ദി കേടാണ് ഏത് ?
✦ നമ്മുടെ മനസ്സ് ശരീരം സമ്പത്ത് മുതലായവ അല്ലാഹു ഇഷ്ടപ്പെടാത്ത മാർഗത്തിൽ ചെലവഴിക്കൽ നന്ദികേടാണ്.
ക്ലാസ് അഖ്ലാഖ് പാഠത്തിലെ പൂരിപ്പിക്കാൻ വരുന്ന വരികൾ
1. മതത്തിന്റെ പേരിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നവരെ നാം.....
✦ ( അംഗീകരിക്കരുത് )
2. സമൂഹമായി ജീവിക്കുമ്പോൾ നമുക്ക് സൗഹൃദങ്ങളും ബന്ധങ്ങളും......
✦ ( ആവശ്യമാണ് )
3. അമ്പിയാക്കൾ അല്ലാത്ത മനുഷ്യരിൽ നിന്ന് തെറ്റുകൾ....
✦ ( സംഭവിക്കാം )
4. ഗുണം ചെയ്തവന് നന്ദി പ്രകടിപ്പിക്കുക അതാണ്....
✦ ( ശുക്ർ )
5. മനസ്സുകൊണ്ടും വാക്കുകൊണ്ടും കർമ്മം കൊണ്ടും......
✦ ( ശുക്ർ ചെയ്യാം )
6. പുറത്തു പോകുമ്പോൾ ആഭരണങ്ങൾ പ്രദർശിപ്പിക്കുന്നതും സ്ത്രീകൾക്ക്.....
✦ ( നിഷിദ്ധമാണ് )
7. വസ്ത്രം മുടുക്കുമ്പോൾ ഞെരിയാണിക്ക് താഴെ....
✦ ( പോകരുത് )
8. കൊലയാളിക്ക് ഇഹലോകത്ത് ഇസ്ലാമിക ശിക്ഷ....
✦ ( കൊല തന്നെയാണ് )
9. പരലോകത്ത് ആദ്യം വിധി പറയപ്പെടുന്ന കുറ്റം.......
✦ ( കൊലപാതകമാണ് )
10. വെറുക്കപ്പെടുന്നത് ചെയ്യാതിരിക്കാൻ ഉള്ള ഉൾപ്രേരണയാണ്......
✦ ( ലജ്ജ )
11. ലജ്ജ ഈമാനിന്റെ......
✦ ( ശാഖയാണ് )
12. വ്യഭിചാരം വന്നുചേരാൻ ഇടയുള്ള സാഹചര്യങ്ങളെയും സാധ്യതകളെയും.....
✦ ( ഇസ്ലാം നിഷേധിക്കുന്നു )
13. സത്യവിശ്വാസിയുടെ കോട്ടം തട്ടുന്ന വൻകുറ്റമാണ്...
✦( വ്യഭിചാരം )
14. ഒരു അടിമയെ അല്ലാഹു നശിപ്പിക്കാൻ ഉദ്ദേശിച്ചാൽ അവനിൽ നിന്ന്.....
✦ ( ലജ്ജയെ ഊരിയെടുത്തു കളയും )
15. സ്ത്രീ വേഷം ധരിക്കലും പുരുഷന്....
✦ ( ഹറാമാണ് )
ഒരുപാട് ദിനത്തിന്റെ കാത്തിരിപ്പിനൊടുവിൽ അഞ്ചാം ക്ലാസ് അഖ്ലാഖ് പാഠപുസ്തകത്തിൽ നിന്നും പൊതു പരീക്ഷയ്ക്ക് തയ്യാറാക്കാൻ വേണ്ടി കുറച്ചു മോഡൽ ചോദ്യങ്ങളും, പൂരിപ്പിക്കാൻ വരുന്നതുമായ വരികളാണ് മുകളിൽ കൊടുത്തിട്ടുള്ളത്. ഓരോ ചോദ്യങ്ങളും മനസ്സറിഞ്ഞു വായിക്കുകയും അതിന്റെ ഉത്തരം എഴുതിയെടുക്കുകയോ അതല്ലെങ്കിൽ വായിച്ചു പഠിക്കുകയും ചെയ്യുക. പരീക്ഷയിൽ ചോദ്യങ്ങളിൽ സംശയം വന്നാൽ ഉസ്താദിനോട് ചോദിക്കാവുന്നതാണ്.