Pablic exam Class 5 Fiqh Questions Answer's /പൊതു പരീക്ഷ ക്ലാസ്സ് 5 ഫിഖ്ഹ് ചോദ്യോത്തരങ്ങൾ by Madrasa Guide
Madrasa Guide
ഫിഖ്ഹ് ഇനി പേടിക്കണ്ട
പൊതു പരീക്ഷ ക്ലാസ്സ് 5 ഫിഖ്ഹ് വിഷയത്തിലെ ചോദ്യോത്തരങ്ങൾ തിരഞ്ഞു നടക്കേണ്ടതില്ല എല്ലാം ഇവിടെയുണ്ട്. വിദ്യാർത്ഥികൾ പലപ്പോഴും തിരയുന്ന മോഡൽ ചോദ്യങ്ങൾ നിങ്ങൾക്കായി ഞങ്ങൾ തയ്യാർ ചെയ്തിട്ടുണ്ട്. ഫിഖ്ഹ് ഒരു പേടി വിഷയമായി മാറുകയില്ല. എല്ലാ ചോദ്യങ്ങൾക്കുമുള്ള മറുപടി ഞങ്ങൾ നൽകിയിട്ടുണ്ട്. ആവശ്യമുള്ള ചോദ്യങ്ങൾ പഠിച്ച് പരീക്ഷ ഉന്നത വിജയത്തോടെ വിജയിക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ ആമീൻ!ചോദ്യോത്തരങ്ങൾ വായിച്ചു പഠിക്കാം.1. ജീവിതത്തിൽ ഒരു തവണ നിർബന്ധമുള്ളത് Ans : ഹജ്ജ്, ഉംറ 2. അറഫാ ദിവസം എന്നാണ്Ans : ദുൽഹിജ്ജ 9 3. ബലിപെരുന്നാൾ എന്നാണ്Ans : ദുൽഹിജ്ജ 10 3. നിശ്ചിത കാലം ഇല്ലാത്തത് ഏതിനാണ്Ans : ഉംറ 4. നോമ്പിന്റെ രണ്ടാമത്തെ ഫർള് ഏത് Ans : നോമ്പു മുറിയുന്ന കാര്യങ്ങൾ വർജിക്കുക5. നബി തങ്ങൾ ആദ്യം നിസ്കരിച്ച നിസ്കാരംAns : ഈദുൽ ഫിത്തർ 6. ഈ ഉമ്മത്തിൻ്റെ പ്രത്യേകതയിൽ പെട്ടതാണ് എന്ത്?Ans : രണ്ട് പെരുന്നാൾ നിസ്കാരം7. പെരുന്നാൾ നിസ്‌കാരത്തിൽ ഒന്നാമത്തെ റക്‌അത്തിൽ എത്ര തക്ബീർ ഉണ്ട്Ans : 7 തക്ബീർ8.പെരുന്നാൾ നിസ്‌കാരത്തിൽ രണ്ടാമത്തെ റക്‌അത്തിൽ എത്ര തക്ബീർ ഉണ്ട്Ans : 5 തക്ബീർ9.പെരുന്നാൾ നിസ്‌കാരത്തിൽ തക്ബീറുകൾക്കിടയിലും ചൊല്ലൽ സുന്നത്താണ് എന്ത്?سُبْحَانَ اللَّهِ وَالْحَمْدُ لِلَّهِ وَلَا إِلَهَ إِلَّا اللَّهُ وَاللَّهُ أَكْبَرْ10.പെരുന്നാൾ നിസ്‌കാരത്തിൻ്റെ സമയം എപ്പോഴാണ് ?Ans : സൂര്യൻ ഉദിച്ചത് മുതൽ ളുഹ്ർ വരെ11.പെരുന്നാൾ നിസ്‌കാരം എത്ര റക്‌അത്ത് ആകുന്നുAns : രണ്ട് റക്അത്ത്12. നിസ്കാരങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായ നിസ്കാരം Ans : ജുമാഅ 13. തറാവീഹ് നിസ്കാരത്തിന്റെ സമയം എപ്പോൾ?Ans : ഇശാ നിസ്കാരത്തിനു ശേഷം സുബഹ് വരെ 13. തറാവീഹ് നിസ്കാരത്തിന് നിയ്യത്ത് Ans : തറാവീഹ് നിസ്കാരം ഞാൻ നിസ്കരിക്കുന്നു എന്നോ ഖയാമു റമളാൻ ഞാൻ നിസ്കരിക്കുന്നു എന്ന് നീ എന്ത് ചെയ്യണം.14. മുസ്ലിം റിപ്പോർട്ട് ചെയ്ത ഹദീസിൽ ഉണ്ട് എന്ത് Ans : പ്രതിഫലം ആഗ്രഹിച്ചും സത്യവിശ്വാസത്തോടെയും ഒരാൾ റമദാൻ മാസം രാത്രി നിസ്കരിച്ചാൽ അയാളുടെ കഴിഞ്ഞുപോയ എല്ലാ പാപങ്ങളും പൊറുക്കപ്പെടും.14. സലാം വീട്ടിൽ നിസ്കാരത്തിന്റെ എത്രാമത്തെ ഫർളാണ്Ans : 13 മത്തെ 15. ഒടുവിലെ അത്തഹിയ്യാത്ത് ഓതൽ നിസ്കാരത്തിലെ എത്രാമത്തെ ഫർളാണ് Ans : 10 മത്തെ 16. സുജൂദിൽ നിലത്ത് വെക്കൽ സുന്നത്തുള്ള അവയവം Ans : മൂക്ക് 17. തർതീബ് എന്നാൽ എന്താണ്Ans : വഴിക്കു വഴിയായി ചെയ്യുക18. നിസ്കാരത്തിലെ ഫിഅ്ലിയായ ഫർളുകൾ എത്രയാണ്.Ans : 819. സുജൂദിൽ നിലത്ത് വാജിബ് ഉള്ളത് Ans : രണ്ട് കാൽമുട്ടുകൾ,രണ്ട് മുൻകൈകളുടെ പള്ള,നെറ്റി,രണ്ട് കാൽവികളുടെ പള്ള,20. ഖസീറായ ഫർളുകൾ( ചെറിയ ഫർളുകൾ ) ഏതാണ്Ans : ഇഅ്തിദാലും രണ്ട് സുജൂദിന്റെ ഇടയിലെ ഇരുത്തവും 21. അറുക്കാനു സ്വലാത്ത് എന്നാൽ എന്ത്?Ans : നിസ്കാരത്തിൽ പെട്ടതും അതില്ലാതെ നിസ്കാരം സ്വഹീഹാകാത്തതുമായ കാര്യങ്ങളാണ്.22. നോമ്പ് നോൽക്കൽ ഹറാമായ ദിവസങ്ങൾ ഏതൊക്കെയാണ്?Ans : അയ്യാമുത്തശ്രീഖ്, രണ്ടു പെരുന്നാൾ ദിവസം, ഷക്കിന്റെ ദിവസം.23. റമളാനിൽ പ്രത്യേകം സുന്നത്തുള്ള കാര്യങ്ങൾ എന്തൊക്കെയാണ് ?Ans : റമദാനിൽ തറാവീഹ് നിസ്കരിക്കൽ, ഖുർആൻ ഓതൽ, ഇഅ്തികാഫ് ഇരിക്കൽ, നോമ്പ് തുറപ്പിക്കൽ, നാവ് മറ്റു അവയവങ്ങൾ ഇവയെ അനാവശ്യങ്ങളിൽ നിന്ന് സൂക്ഷിക്കൽ,സ്വദഖ അധികരിപ്പിക്കൽ, ഇവയെല്ലാം വളരെ പ്രധാനപ്പെട്ട സുന്നത്തുകൾ ആകുന്നു.24. ഹജ്ജിന്റെ വാജിബാത്തുകൾ ഏതെല്ലാം ?Ans : ✦ മീക്കാത്തിൽ നിന്ന് ഇഹ്റാം ചെയ്യൽ ✦ പെരുന്നാൾ രാവ് പകുതിയായ ശേഷം മുസ്തലിഫയിൽ രാത്രി താമസിക്കൽ ✦ അയ്യാമുത്തശ്രീഖിന്റെ മിക്ക രാവുകളിൽ മിക്ക സമയവും മിനയിൽ രാത്രി താമസിക്കൽ ✦ ജംമ്പ്രകളിൽ കല്ലെറിൽ✦ വിദാഇന്റെ ത്വവാഫ് ചെയ്യൽ25. നോമ്പ് നിർബന്ധമാകും എന്തുകൊണ്ട് ?✦ ശഅ്ബാൻ 30 പൂർത്തിയാവുകയോ റമദാൻ മാസപ്പിറവി കണ്ടതായി സ്ഥിരപ്പെടുകയോ ചെയ്താൽ നോമ്പ് നിർബന്ധമാകും.
പൂരിപ്പിക്കാം
1. അവസാനത്തെ അത്തഹിയാത്തിൽ തവറുക്കിന്റെ ഇരുത്തമാണ്........Ans : ( സുന്നത്ത് ) 2. റുകൂഇന് മുമ്പ് അവൻ ഉണ്ടായിരുന്ന അവസ്ഥയിലേക്ക് മടങ്ങലാണ്......Ans : ( ഇഅ്തിദാൽ ) 3. ഇമാമിനോടൊപ്പം ഫാത്തിഹ ഓതാൻ സമയം ലഭിക്കാത്തവർക്ക്.......Ans : ( വിട്ടുവീഴ്ചയുണ്ട് ) 4. നിൽക്കാൻ കഴിവുള്ളവൻ ഫർള് നിസ്കാരത്തിൽ.....Ans : ( നിൽക്കൽ ) 5. കാരണമില്ലാതെ ഇടതു ഭാഗത്തേക്ക് ചെരിഞ്ഞു കിടക്കൽ.........Ans : ( കറാഹത്താണ് ) 6. മുത് ലഖായ സുന്നത്തിൽ ഞാൻ നിസ്കരിക്കുന്നു എന്ന്......Ans : ( മാത്രം കരുതിയാൽ മതി )7. അഞ്ച് വഖ്ത്ത് നിസ്കാരങ്ങൾക്ക് പുരുഷന് ബാങ്കും ഇഖാമത്തും......Ans : ( സുന്നത്താണ് )8. നിസ്കാരങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായതാണ്......Ans : ( ജുമാഅ നിസ്കാരം ) 9. മുറിവുകൾക്ക് താഴും ചെയ്യുമ്പോൾ മുറിവില്ലാത്ത സ്ഥലം....Ans : ( പരമാവധി കഴുകണം )10. ഹലാലായ ദീർഘ യാത്രയിൽ കസ്റും ജംഉം.... Ans : ( ജാഇസാണ് ) 11. രണ്ടു പെരുന്നാൾ നിസ്കാരം ഈ ഉമ്മത്തിന്റെ....Ans : ( പ്രത്യേകതയിൽ പെട്ടതാണ്. ) 12. നബി തങ്ങൾ ദുനിയാവിനെ വിട്ടുപിരിയുന്നത് വരെ സുബഹ് നിസ്കാരത്തിൽ......Ans : ( ഖുനൂത്ത് ഓതുന്നവരായിരുന്നു. ) ക്ലാസ് 5 പൊതു പരീക്ഷ വിദ്യാർത്ഥികൾക്ക് പാഠപുസ്തകത്തിൽ നിന്നും തിരഞ്ഞെടുത്ത 25 ചോദ്യോത്തരങ്ങളും എട്ടിൽ കൂടുതൽ പൂരിപ്പിക്കാൻ പറ്റുന്ന വരികളും. പഠനാ അവസരം ഓരോന്നും പഠിച്ച് മനസ്സിരുത്തി ചിന്തിച്ചുകൊണ്ട് പഠിക്കുക. തുടർച്ചയായി പഠിക്കുന്നതിന് പകരം ഇടവിട്ട് ഇടവിട്ട് പടിക്കലാണ് കൂടുതൽ നല്ലത്. തീർച്ചയായും പഠിച്ചാൽ ക്ഷീണവും മടുപ്പും അലസതയും ഒക്കെ വിദ്യാർത്ഥികളിൽ കൂടുതലായി അനുഭവപ്പെടും. അതിനുപകരം 10 ചോദ്യങ്ങൾ പഠിക്കുകയാണെങ്കിൽ ആ 10 ചോദ്യങ്ങൾ ആവർത്തിച്ചു പഠിക്കലാണ് കൂടുതൽ നല്ലത്. അത് 10 ദിവസമായാൽ ഒന്നും കൂടെ ബുദ്ധിയിലുറക്കും അത് മൂന്ന് നേരമായി പഠിക്കുകയാണെങ്കിൽ അതിൽ കൂടുതൽ ഉത്തമം.
Post a Comment
Join the conversation
We use cookies to understand preferences and optimize your experience using our site, this includes advertising affiliated with Google.