Posts

Pothu Pareeksha Class 7 Duroos Questions Answer's by Madrasa Guide

Madrasa Guide
Madrasa Guide

പരീക്ഷ ഇനി ഈസിയല്ലെ...

 പൊതു പരീക്ഷ ക്ലാസ് ഏഴ് ദുറൂസ് പാഠപുസ്തകത്തിൽ നിന്നും വിദ്യാർത്ഥികൾക്ക്  പരീക്ഷയ്ക്ക് വേണ്ടി മാത്രം തയ്യാറാക്കിയ പ്രധാന ചോദ്യോത്തരങ്ങളും. പരീക്ഷകളിൽ പൂരിപ്പിക്കാൻ വരുന്ന വരികളും ആണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പ്രയാസകരമായ ചോദ്യങ്ങൾ ഒക്കെ പഠിച്ച്  മനപ്പാഠമാക്കുക.

ഉത്തരം പറയാം

1. നബി തങ്ങൾ സ്ത്രീകളോട് പറഞ്ഞത് എന്താണ് 

✦  സ്ത്രീ സമൂഹമേ .. നിങ്ങൾ സ്വദക്ക ചെയ്യുകയും ഇസ്തിഗ്ഫാർ അധികരിപ്പിക്കുകയും ചെയ്യുക നിശ്ചയം നരകത്തിൽ അധികമായി ഞാൻ കണ്ടത് നിങ്ങളെയാണ്.

2. ദുആയുടെ മര്യാദകൾ എന്തൊക്കെയാണ്.

 ✦ ഖിബ് ലക്ക് മുന്നിടുക, 

✦  ഇരുകൈകൾ ഉയർത്തുക,

✦ ഹംദ് സ്വലാത്ത് എന്നിവ കൊണ്ട് ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്യുക, 

✦ അവസാനം ആമീൻ എന്ന് പറയുക, 

✦ ദുആയിൽ മാതാപിതാക്കളെയും മറ്റു മുസ്ലിമീങ്ങളെയും ഉൾപ്പെടുത്തുക, 

✦ മുമ്പ് സ്വദഖ ചെയ്യുക, 

✦  ഖുർആൻ പാരായണം ചെയ്യുക,

✦ ദുആ ശുഭാപ്തി വിശ്വാസത്തോടെ ആയിരിക്കുക,

✦  മനസ്സാന്നിധ്യം ഉണ്ടായിരിക്കുക.  

3. ഉറങ്ങാൻ പാടില്ലാത്ത സമയം ഏതാണ്

✦ ഫജ്റ് വെളിവായ മുതൽ സൂര്യൻ ഉദിക്കുന്നത് വരെയും അസറിന്റെ ശേഷവും ഉറങ്ങരുത്.

4. ഭാര്യയുടെ കടമ എന്താണ് ?

✦ ഭർത്താവിനെ പൂർണ്ണമായി അനുസരിക്കലാണ് ഭാര്യയുടെ കടമ.

5. കുടുംബത്തിന്റെ തുടക്കം ഏതാണ് 

✦ വിവാഹം

6. നാലു കാര്യങ്ങൾ ഒരാൾക്ക് നൽകപ്പെട്ടാൽ ഇരു ലോക നന്മ അവന് നൽകപ്പെട്ടു എന്ന് നബി തങ്ങൾ പറഞ്ഞത് ഏതൊക്കെയാണ് ?

✦ നന്ദിയുള്ള ഖൽബ്, 

✦ ദിക്റ് ചൊല്ലുന്ന നാവ്, 

✦ ക്ഷമിക്കുന്ന ശരീരം, 

✦ അവളുടെ ശരീരത്തിലോ അവന്റെ സ്വത്തിലും ഭർത്താവിനെ വഞ്ചിക്കാത്ത ഭാര്യ.

7. മിഅ്റാജ് രാത്രിയിൽ നബി തങ്ങൾ കണ്ട സംഭവം എന്താണ് ?

✦  മിഅ്റാജ് രാത്രിയിൽ ഒരു ജനതയുടെ അരികിൽ ഞാൻ നടന്നു അവർക്ക് ചെമ്പിനാലുള്ള നഖങ്ങളുണ്ട് അതുകൊണ്ട് അവർ മുഖങ്ങളും നെഞ്ചുകളും മാന്തിപ്പിളർത്തുന്നു.

8. ഇമാം അബൂഹനീഫ എന്നവരുടെ  അയൽവാസി ആരായിരുന്നു.

✦  സദാസമയവും കള്ളിലും അനാവശ്യ പാട്ടുകളിലും ആനന്ദം കണ്ടെത്തിയ ഒരു വ്യക്തിയായിരുന്നു.

9. കുടുംബത്തിൽ പെട്ടവർക്ക് നൽകുന്ന സ്വദഖക്ക് രണ്ട് പ്രതിഫലമുണ്ട് ഏതൊക്കെയാണ് ?

✦  ഒന്ന് സ്വദഖയുടെ പ്രതിഫലവും,

✦ മറ്റൊന്ന് കുടുംബബന്ധം ചേർത്ത് പ്രതിഫലവും.

10. കുടുംബബന്ധം പുലർത്തുന്ന കാര്യങ്ങൾ ഏതൊക്കെയാണ്  ?

 ✦ ബന്ധുക്കളെ സന്ദർശിക്കുക സുഖവിവരങ്ങൾ അന്വേഷിക്കുക അവർക്ക് വേണ്ടി ദുആ ചെയ്യുക ആവശ്യ ഘട്ടങ്ങളിൽ സഹായിക്കുക. 

11. സൃഷ്ടാവായ അല്ലാഹു ബന്ധം പുലർത്തുന്ന ഒരു വിഭാഗം ആളുകൾ ആരാണ്

✦  കുടുംബ ബന്ധം പുലർത്തുന്നവരാണ്.

12. ക്ഷമ എന്നാൽ എന്താണ്

✦ ശരീരത്തിന് ഇഷ്ടമില്ലാത്ത കാര്യത്തിന്റെ മേൽ അതിനെ ബന്ധനം ചെയ്യലാണ് ക്ഷമ.

13. ക്ഷമിക്കുന്നവർക്ക് എന്ത് നൽകും എന്നാണ് ഖുർആനിലൂടെ അല്ലാഹു പറഞ്ഞത് 

✦ ക്ഷമിക്കുന്നവർക്ക് കണക്കില്ലാത്ത പ്രതിഫലം നൽകും.

14. ശക്തിയായി ദാഹം ഉള്ള ഒരു യാത്രക്കാരൻ കിണറ്റിൽ ഇറങ്ങി വെള്ളം കുടിച്ചു ദാഹം തീർത്തു കയറി വന്നപ്പോൾ അദ്ദേഹം കണ്ടത് എന്താണ്.

✦  നനഞ്ഞ മണ്ണ് കപ്പുന്ന ഒരു നായയെ കണ്ടു.

15. ഖൈറിന്റെ വഴികൾ ഏതൊക്കെയാണ് 

✦ പ്രസന്നമായ മുഖത്തോടെ തന്റെ സഹോദരനെ കാണുക, 

✦ രണ്ടാൾക്കിടയിൽ നീതി ചെയ്യുക.

✦ഒരാളെ വാഹനത്തിൽ കയറാൻ സഹായിക്കുക.

✦ അവന്റെ ലഗേജ് കയറ്റി കൊടുക്കുക.

✦ നല്ല നിലയിൽ സംസാരിക്കുക.

✦ നിസ്കരിക്കാൻ നടന്നു പോവുക.

✦ മാതാപിതാക്കളെ സ്നേഹിക്കുക.

✦ അയൽവാസികൾക്ക് ഗുണം ചെയ്യുക.

✦ വഴിയിലെ ബുദ്ധിമുട്ടുകൾ നീക്കുക.

✦ തന്നെക്കൊണ്ട് മറ്റൊരാൾക്ക് ശല്യം ഇല്ലാതിരിക്കുക.

✦ കർമ്മം കൊണ്ട് കൽപ്പിക്കുക.

✦ തിന്മ തടയുക.

✦ കുടുംബ ബന്ധം ചേർക്കുക.

✦ ഉസ്താദുമാർ, മുതിർന്നവർ, ഉലമാക്കൾ മുതലായവരെ ആദരിക്കുക. 

✦ കുട്ടികളോട് കരുണ കാണിക്കുക.

16. സ്വർഗീയ ആരാമങ്ങളിൽപ്പെട്ട ഒരു സ്ഥലം.

✦ നബി തങ്ങളുടെ ഖബർ ശരീഫിന്റെയും അവിടുത്തെ മിമ്പറിന്റെയും ഇടയിലുള്ള സ്ഥലം "റൗള ശരീഫ്" എന്ന പേരിൽ അറിയപ്പെടുന്നു ഇത് സ്വർഗീയ ആരാമങ്ങളിൽ പെട്ടതാണെന്ന് നബി തങ്ങൾ പറഞ്ഞിട്ടുണ്ട്.

17. അല്ലാഹുവിനെ ആദരിക്കുന്നതിൽ പെട്ട കാര്യമാണ് അത് ഏതാകുന്നു ?

✦ മുസ്ലിമിനെ ആദരിക്കൽ അല്ലാഹുവിനെ ആദരിക്കുന്നതിൽ പെട്ടതാണ് എന്ന് ഹദീസിൽ വന്നിട്ടുണ്ട്.

പൂരിപ്പിക്കാം 

1. പൊറുക്കലിനെ തേടിക്കൊണ്ടിരിക്കുന്ന നിലക്ക് ഒരു സമുദായത്തെയും അല്ലാഹു ..........

✦ ( ശിക്ഷിക്കുകയില്ല )

2. ഉറക്കം മരണത്തെയും പരലോക ജീവിതത്തെയും.....

✦ ( ഓർമ്മപ്പെടുത്തുന്നു )

3. ആരെങ്കിലും അല്ലാഹുവിലും അവസാന നാളിലും വിശ്വസിക്കുന്നുവെങ്കിൽ അവൻ.....

✦ ( അയൽവാസിയെ ബുദ്ധിമുട്ടിക്കാതിരിക്കട്ടെ )

4. അയൽപക്ക ബന്ധം വളരെ......

✦ ( മഹത്വം ഉള്ളതാണ്  )

5. ഒരാൾ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നുവെങ്കിൽ അവൻ കുടുംബ ബന്ധം ......

✦ ( ചേർക്കട്ടെ )

6. ഇങ്ങോട്ട് ബന്ധം പുലർത്താത്തവരോടും അകന്നു നിൽക്കുന്നവരോട്.......

✦ ( അങ്ങോട്ട് ബന്ധം പുലർത്തണം )

7. ആയിരം മാസത്തേക്കാൾ പുണ്യമുള്ള രാവാണ്.....

✦ ( ലൈലത്തുൽ ഖദ്ർ )

8. ഗുണകരമല്ലാത്ത മുഴുവൻ സംസാരവും നാം 

✦ ( ഉപേക്ഷിക്കണം  )

9. നബി (സ) ഈമാനുമായി ബന്ധപ്പെടുത്തിയ അഖ്ലാക്കുകളിൽ പ്രധാനമാണ്.......

✦ ( അയൽപക്ക ബന്ധം ) 

10. കുടുംബത്തിൽ പെട്ടവർക്ക് നൽകുന്ന സ്വദഖക്ക്.... 

✦ ( രണ്ട് പ്രതിഫലമുണ്ട്  ) 

11. എല്ലാ സ്ഥലം ഒരുപോലെയല്ല ചില സ്ഥലത്തിന് പ്രത്യേക......

 ( ശ്രേഷ്ഠത ഉണ്ട് )  

12. സൃഷ്ടികളിൽ ഏറ്റവും ആദരിക്കപ്പെടേണ്ടത്....

✦ ( നബി തങ്ങളെയാണ്. )  

13. . ആദരിക്കപ്പെടേണ്ടവരിൽ ഏറെ പ്രധാനമായതാണ്....

✦ ( വിശുദ്ധ ഖുർആൻ )

 പരീക്ഷയിൽ ഓരോ ചോദ്യത്തിനും ഉത്തരം എഴുതുമ്പോൾ അതിന്റെ യഥാർത്ഥ ഉത്തരം തന്നെയാണ് എന്ന് ഉറപ്പുവരുത്തണം. അതുപോലെ പരീക്ഷയിൽ എല്ലാ ഉത്തരങ്ങളും എഴുതിക്കഴിഞ്ഞാൽ ആദ്യം മുതൽ എല്ലാ ചോദ്യത്തിന്റെ ഉത്തരങ്ങളും എഴുതിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം ഇല്ലെങ്കിൽ അത് ടോപ് പ്ലസിനെ ബാധിക്കും. ഏഴാം  ക്ലാസ് ദുറൂസ് പാഠഭാഗവുമായി ബന്ധപ്പെട്ട പൊതു പരീക്ഷയ്ക്ക് പ്രത്യേകം തയ്യാറാക്കിയ ചോദ്യങ്ങളും ഉത്തരങ്ങളും അതിന് നിങ്ങൾക്ക് ഉപകാരമാകും. അതിനുപുറമേ പാട ബുക്കിലെ പ്രധാനപ്പെട്ട അറബി വാക്കുകളുടെ അർത്ഥങ്ങളും പഠിച്ചു വെക്കുക. ചില പരീക്ഷകളിൽ അങ്ങനെയും ചോദിക്കാറുണ്ട്.

Post a Comment

Join the conversation