Posts

Pothu Pareeksha Class 7 Duroos Questions Answer's by Madrasa Guide

Madrasa Guide
Pothu Pareeksha Class 7 Duroos Questions Answer's by Madrasa Guide
പരീക്ഷ ഇനി ഈസിയല്ലെ...  പൊതു പരീക്ഷ ക്ലാസ് ഏഴ് ദുറൂസ് പാഠപുസ്തകത്തിൽ നിന്നും വിദ്യാർത്ഥികൾക്ക്  പരീക്ഷയ്ക്ക് വേണ്ടി മാത്രം തയ്യാറാക്കിയ പ്രധാന ചോദ്യോത്തരങ്ങളും. പരീക്ഷകളിൽ പൂരിപ്പിക്കാൻ വരുന്ന വരികളും ആണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പ്രയാസകരമായ ചോദ്യങ്ങൾ ഒക്കെ പഠിച്ച്  മനപ്പാഠമാക്കുക. ഉത്തരം പറയാം 1. നബി തങ്ങൾ സ്ത്രീകളോട് പറഞ്ഞത് എന്താണ്  ✦  സ്ത്രീ സമൂഹമേ .. നിങ്ങൾ സ്വദക്ക ചെയ്യുകയും ഇസ്തിഗ്ഫാർ അധികരിപ്പിക്കുകയും ചെയ്യുക നിശ്ചയം നരകത്തിൽ അധികമായി ഞാൻ കണ്ടത് നിങ്ങളെയാണ്. 2. ദുആയുടെ മര്യാദകൾ എന്തൊക്കെയാണ്.  ✦ ഖിബ് ലക്ക് മുന്നിടുക,  ✦  ഇരുകൈകൾ ഉയർത്തുക, ✦ ഹംദ് സ്വലാത്ത് എന്നിവ കൊണ്ട് ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്യുക,  ✦ അവസാനം ആമീൻ എന്ന് പറയുക,  ✦ ദുആയിൽ മാതാപിതാക്കളെയും മറ്റു മുസ്ലിമീങ്ങളെയും ഉൾപ്പെടുത്തുക,  ✦ മുമ്പ് സ്വദഖ ചെയ്യുക,  ✦  ഖുർആൻ പാരായണം ചെയ്യുക, ✦ ദുആ ശുഭാപ്തി വിശ്വാസത്തോടെ ആയിരിക്കുക, ✦  മനസ്സാന്നിധ്യം ഉണ്ടായിരിക്കുക.   3. ഉറങ്ങാൻ പാടില്ലാത്ത സമയം ഏതാണ് ✦ ഫജ്റ് വെളിവായ മുതൽ സൂര്യൻ ഉദിക്കുന്നത് വരെയും അസറിന്റെ ശേഷവും ഉറങ്ങരുത്. 4. ഭാര്യയുടെ കടമ എന്താണ് ? ✦ ഭർത്താവിനെ പൂർണ്ണമായി അനു…

Post a Comment