
ഇനി ടെൻഷൻ വേണ്ട!
സമസ്ത മദ്രസ നാലാം ക്ലാസ് അഖ്ലാഖ് പാഠപുസ്തകത്തിൽ നിന്നും കൊല്ല പരീക്ഷയ്ക്ക് വരാൻ സാധ്യതയുള്ളതും പ്രധാനമായി പുസ്തകത്തിൽ നിന്നും തിരഞ്ഞെടുത്ത ക്വസ്റ്റ്യനുകളും അതിന്റെ ആൻസറുകളും ഉൾപ്പെടുത്തി തയ്യാറാക്കിയതാണ്. പാഠഭാഗങ്ങൾ മനസ്സിലാക്കാതെ അതിലെ ചോദ്യോത്തരങ്ങൾ തിരിച്ചറിയാതെ നിൽക്കുന്നവരാണ് നിങ്ങൾ? എന്നാൽ ഇനി ടെൻഷൻ വേണ്ട ! എല്ലാം നിങ്ങൾക്കായി തയ്യാറാക്കിയതാണ്.ചോദ്യോത്തരങ്ങൾ മുഴുവനും മനപ്പാഠമാക്കി എന്ന് ഉറപ്പുവരുത്തുക. പരീക്ഷയിൽ ഉന്നത വിജയം ആശംസിക്കുന്നു.
ഉത്തരം പഠിക്കാം
? കുടുംബ ബന്ധം പുലർത്തുന്നവർക്ക് ലഭിക്കുന്ന നേട്ടങ്ങൾ
✦ ഭക്ഷണത്തിൽ വിശാലത,ദീർഘായുസ്സ്,സ്നേഹം വർദ്ധിക്കൽ,ധനം വർദ്ധിക്കൽ,
? അയൽവാസികൾക്ക് ഗുണം ചെയ്യൽ എന്തിന്റെ അടയാളമാണ്.
✦ പരലോക വിശ്വാസത്തിന്റെ അടയാളമാണ്.
? ദാനധർമ്മങ്ങൾ നൽകുമ്പോൾ രണ്ട് പ്രതിഫലം ലഭിക്കാൻ എന്ത് ചെയ്യണം
✦ ദാനധർമ്മം കുടുംബക്കാർക്ക് നൽകണം.
? വിരുന്നുകാർക്ക് പ്രത്യേകത പരിഗണന ലഭിക്കുന്നത് എത്ര ദിവസമാണ്.
✦ മൂന്നുദിവസമാണ്.
? അതിഥികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ മൂന്നെണ്ണം?
✦ സൗകര്യങ്ങൾ സൽക്കാരം എന്നിവ സന്തോഷത്തോടെ സ്വീകരിക്കണം.
✦ അവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നും നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാകരുത്.
✦ കിടക്കാനും ഉറങ്ങാനും ഇരിക്കാനും അവർ നിശ്ചയിച്ച സ്ഥലം മാത്രം ഉപയോഗപ്പെടുത്തണം. അവർക്ക് വേണ്ടി പ്രത്യേക പ്രാർത്ഥന ചെയ്യാനും മറക്കരുത്.
? ലുക്മാൻ ഹക്കീം (റ) വിന്റെ ഉമ്മ അദ്ദേഹത്തോട് എന്താണ് പറഞ്ഞത് ?
✦ നീ ഇന്ന് വൈകുന്നേരം വീട്ടിൽ വരുമ്പോൾ സ്വർഗ്ഗത്തിലെ മണ്ണ് കൊണ്ടുവരണം.
? എന്താണ് മുസാഫഹത്ത്?
✦ സലാം പറയുമ്പോൾ കൈ പിടിക്കലാണ്.
? പരസ്പരം ബന്ധം ശക്തമാവുന്നതിന് നബി തങ്ങൾ പാലിക്കാൻ പറഞ്ഞ കടമകൾ ഏതൊക്കെ
✦ കാണുമ്പോൾ സലാം പറയൽ
✦ ക്ഷണം സ്വീകരിക്കൽ
✦ സദുപദേശം തേടിയാൽ നന്മ ഉപദേശിക്കൽ
✦ തുമ്മി "അൽഹംദുലില്ലഹ് "എന്ന് പറഞ്ഞാൽ അവനോട് "യർഹമുകള്ളാഹ്" എന്ന് പറയൽ.
✦ രോഗിയായാൽ ചെന്നു കാണൽ
✦ ജനാസയെ അനുഗമിക്കൽ
? ജീവിക്കുന്ന മൃതദേഹങ്ങൾ ആരാണ്.
✦ നന്മ ഉപദേശിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യാത്തവർ
? സ്വർണ്ണ മോതിരം കയ്യിൽ അണിഞ്ഞ വ്യക്തിയോട് നബി തങ്ങൾ എന്താണ് ചോദിച്ചത്
✦ നരകത്തിലെ തീക്കനലാണോ നിങ്ങളെ കയ്യിൽ അണിയുന്നത്.
? അഹങ്കാരത്തിന്റെ ലക്ഷണങ്ങൾ എന്തൊക്കെ
✦ വലിയവനാണെന്ന് തടിച്ചു ഗമയിൽ നടക്കുക.
✦ മറ്റുള്ളവരെ നിസ്സാരമായി കാണുക
✦ ജനങ്ങളിൽ നിന്ന് മുഖം തിരിച്ചു കളയുക
✦ പൊങ്ങച്ചം പറയുക.
? എന്താണ് ഹസദ്
✦ തന്റെ സഹോദരന് അല്ലാഹു നൽകിയ നിഅ്മത്ത് നീങ്ങാൻ ആഗ്രഹിക്കലാണ് ഹസദ്.
? വിശ്വാസിയുടെ സ്വഭാവം എന്ത്
✦ തന്റെ സഹോദരൻ നന്മ വന്നാൽ തനിക്ക് കിട്ടിയത് പോലെ സന്തോഷിക്കുക,അനിഷ്ടകരമായ വല്ലതും വന്നാൽ സ്വന്തത്തിനു സംഭവിച്ചത് പോലെ ദുഃഖിക്കുക.
? മദ്യപാനിയുടെ ഇഹലോക ശിക്ഷ എന്താണ്
✦ 40 അടിയാണ്
? അസരമിയെ എങ്ങനെയാണ് സഹായിക്കുക.
✦ അവനെ അക്രമത്തിൽ നിന്നും പിന്തിരിപ്പിക്കലാണ് അവനെ സഹായിക്കൽ.
? ഒരു സ്ത്രീ സ്ത്രീ നരകത്തിൽ കടക്കാനുള്ള കാരണം എന്താണ്
✦ അതിനു ഭക്ഷണം കൊടുത്തില്ല, എവിടെയെങ്കിലും പോയി ഭക്ഷണം കഴിക്കാൻ കെട്ടഴിച്ചുവിട്ടതുമില്ല, പൂച്ച ചത്തുപോയി.
? അതിഥി സൽക്കാരത്തിന് പ്രതിഫലം ലഭിക്കാൻ എന്തുവേണം
✦ എല്ലാറ്റിനും നിയ്യത്ത്
? സഹാബികളിൽ പെട്ട ഒരാൾക്ക് ഒരു ആട്ടിൻ തല കിട്ടി. അത് എത്രപേർക്ക് കൈമാറി.
✦ ആറുപേർക്ക് കൈമാറി
? തീർച്ചയായും ഉത്തരം ലഭിക്കുമെന്ന് നബി തങ്ങൾ പറഞ്ഞ പ്രാർത്ഥന ആരുടെ പ്രാർത്ഥനയാണ്.
✦ മാതാപിതാക്കൾ മക്കൾക്കെതിരെ നടത്തുന്ന പ്രാർത്ഥന തീർച്ചയായും ഉത്തരം ലഭിക്കും.
? ആളില്ലാത്ത വീട്ടിൽ കയറുമ്പോൾ എന്താണ് ചൊല്ലേണ്ടത്
✦ اَلسَّلامُ عَلَيْنَا وَعَلَى عِبَادِ اللَّهِ الصَّالِحِينَ
? മുസ്ലിമീങ്ങൾ തമ്മിലുള്ള പ്രധാന കടമകൾ എത്ര
✦ ആറാകുന്നു.
? ലഹരി കൊണ്ടുണ്ടാകുന്ന ദോഷങ്ങൾ എന്തൊക്കെയാണ് ?
✦ മനസ്സിനെ കൊല്ലും,,ശരീരത്തെ തളർത്തും, ആർക്കും വേണ്ടാത്ത ഒരു മനുഷ്യ കോലമാക്കി നമ്മെ മാറ്റും.
? സത്യവിശ്വാസികളുടെ കടമകളാണ് ഇവ രണ്ടും ഏതൊക്കെയാണ് അത്..?
✦ സൽകർമ്മങ്ങൾ കൊണ്ട് കൽപ്പിക്കുക, ദുഷ്കർമ്മങ്ങൾ തടയുക.
? അത് ഈമാനിന്റെ ഏറ്റവും താഴ്ന്ന പടിയാണ് ഏത് ?
✦ തിന്മകൾ കാണുമ്പോൾ കൈകൊണ്ട് തടയണം. കൈകൊണ്ട് തടയാൻ കഴിഞ്ഞില്ലെങ്കിൽ നാവുകൊണ്ട് അതിനും സാധ്യമായില്ലെങ്കിൽ ഹൃദയം കൊണ്ട് വെറുക്കുക എങ്കിലും വേണം ഇത് ഈമാനിന്റെ ഏറ്റവും താഴ്ന്ന പടിയാണ്.
? ബനൂ ഇസ്രായേൽ ശപിക്കപ്പെടാൻ കാരണം ?
✦ ചുറ്റുമുള്ളവർ അധർമ്മത്തിലേക്ക് പോകുമ്പോൾ ഒന്നും ചെയ്യാത്തത് കൊണ്ട്.
? മൂസ നബിയുടെ ജനതയിൽ അതി സമ്പന്നനായിരുന്നു ആര്?
✦ ഖാറൂൻ
? അസൂയാലു എങ്ങനെയാണ് ചിന്തിക്കുക
✦ നല്ലതെല്ലാം തനിക്ക് മാത്രം മറ്റുള്ളവർക്ക് ഒരു നന്മയും ഉണ്ടാവരുത് ഇങ്ങനെയാണ് അസൂയാലു ചിന്തിക്കുക.
പൂരിപ്പിക്കാം.
1. സന്തോഷ വേളയിലും സന്താപ വേളയിലും നാം കുടുംബക്കാരെ......
✦ ( സന്ദർശിക്കണം )
2. നമ്മോട് ബന്ധം കാണിക്കാത്ത കുടുംബക്കാരോടും നാം......
✦ ( ബന്ധം കാണിക്കണം )
3. അസുഖത്താൽ പ്രയാസപ്പെടുന്നവർക്ക് സന്ദർശനം ഏറെ.....
✦ ( ആശ്വാസം പകരും )
എല്ലാവരും നന്നാവണം എന്നാണ് നല്ലവർ.....
✦ ( ചിന്തിക്കുക )
ലഹരിക്ക് അടിമപ്പെട്ടവർ ദുനിയാവും.....
✦ ( ആഖിറവും നഷ്ടപ്പെട്ടവരാണ് )
ധൂർത്ത് പോലെ ഒഴിവാക്കേണ്ട സ്വഭാവമാണ്.......
✦ ( പിശുക്കും )
അയൽവാസികൾക്ക് ഗുണം ചെയ്യൽ പരലോക വിശ്വാസത്തിന്റെ.....
✦ ( അടയാളമാണ് )
ദാനധർമ്മങ്ങൾ നൽകുമ്പോൾ കുടുംബക്കാരെ.......
✦ ( പ്രത്യേകം പരിഗണിക്കണം )
ഉമ്മയുടെ കാൽക്കിഴയിലുള്ള സ്വർഗ്ഗം നമുക്ക് കിട്ടണമെങ്കിൽ....
✦ ( ഇഷ്ടം സമ്പാദിക്കണം )
അക്രമം നിങ്ങൾ സൂക്ഷിക്കുക കാരണം അക്രമം അന്ത്യദിനത്തിൽ......
✦ ( ഇരുളുകൾ ആയിരിക്കും. )
നമ്മുടെ കൂട്ടുകാർ,ബന്ധുക്കൾ, അയൽവാസികൾ, മുതലായവരെ രോഗസമയം....
✦ ( നാം ചെന്നു കാണണം )
സലാം പറയൽ സുന്നത്തും മടക്കൽ..
✦ ( നിർബന്ധവുമാണ് )
സ്വർഗ്ഗത്തിലേക്ക് നമ്മെ കൊണ്ടുപോകുന്നത്
✦ ( നന്മകളാണ് )
റോഡിലും വഴിയിലും കൂവി വിളിച്ചു ശല്യപ്പെടുത്തുന്നതും....
✦ ( ദ്രോഹമാണ് )
സഹജീവികളെ നാം സ്നേഹിക്കണം അവയോട് ഒരു........
✦ ( ദ്രോഹവും ചെയ്യരുത് )
സ്വർഗ്ഗത്തിൽ നിന്ന് നമ്മെ അകറ്റുന്ന നരക പ്രവേശത്തിന് വേഗം കൂട്ടുന്ന....
✦ ( ഏഴു കാര്യങ്ങളുണ്ട് )
Class 4 Akhlaq important question answer വളരെ അനുയോജ്യമായ രീതിയിലാണ് മുകളിൽ കൊടുത്തിട്ടുള്ളത്. അതിൽ പൂരിപ്പിക്കാനുള്ള വരികളും, പാഠഭാഗത്തിലെ ഇംപോർട്ടന്റ് ക്വസ്റ്റ്യൻസ് കളും ഉൾപ്പെടുത്തിയതാണ്.ചോദ്യോത്തരങ്ങൾ പഠിച്ച് പരീക്ഷക്ക് തയ്യാറാവുക.