المشاركات

Annual Exam Class 4 Aqeeda Questions Answer's /കൊല്ല പരീക്ഷ ക്ലാസ്സ് 4 അഖീദ ചോദ്യോത്തരങ്ങൾ by Madrasa Guide

Madrasa Guide
Madrasa Guide

 അല്ലാഹു അവന്റെ മലക്കുകൾ, അവന്റെ കിതാബുകൾ, അല്ലാഹുവിന്റെ മുർസലുകൾ, നരകം, സ്വർഗം, ഇഹരോഗം മുതൽ പരലോകം വരെയുള്ള കാര്യങ്ങൾ വിശദമായി പഠിപ്പിക്കുന്ന ഒരു വിഷയമാണ് class 4 AQEEDA. അഖീദ പാഠപുസ്തകത്തിൽ നിന്നും വിദ്യാർത്ഥികൾക്ക് പരീക്ഷക്ക് പഠിച്ചെടുക്കാൻ പറ്റുന്ന പ്രധാനപ്പെട്ട ചോദ്യങ്ങളും അതിന്റെ ഉത്തരങ്ങളും വിദ്യാർത്ഥികൾക്ക് വളരെ അത്യാവശ്യമാണ് എന്ന് മനസ്സിലാക്കിക്കൊണ്ട് അവർക്കായി രൂപകൽപ്പന ചെയ്ത ഒന്നാണ് ഞങ്ങൾ താഴെ ഉൾപ്പെടുത്തിയിട്ടുള്ളത്. നിങ്ങളുടെ പാഠപുക്കിലെ ഏത് സംശയങ്ങൾക്കും ഉള്ള മറുപടി സാധനങ്ങൾ നൽകിയിട്ടുണ്ട്. ഓരോ ചോദ്യത്തിന്റെ താഴെയും അതിന്റെ കൃത്യമായ മറുപടി എഴുതിയിട്ടുണ്ട്. മുഴുവൻ ചോദ്യങ്ങളും വായിച്ചു മനസ്സിലാക്കി പഠിക്കുക. മനസ്സറിഞ്ഞ് കാണാതെ പഠിച്ച് പരീക്ഷ എഴുതാൻ നാഥൻ തൗഫീഖ് നൽകട്ടെ ആമീൻ.

 ? ആരാണ് മുർസലുകൾ

✦ അല്ലാഹു തന്റെ മാർഗത്തിലേക്ക് ക്ഷണിക്കാനായി മനുഷ്യരുടെ കൂട്ടത്തിൽ നിന്നും പുരുഷന്മാരായ ചിലരെ തിരഞ്ഞെടുത്തയച്ചു. അവരാണ് മുറുസലുകൾ.

? ദഅ് വത്തിന്റെ രണ്ട് നിങ്ങൾ ഏതൊക്കെ?

✦ അവിശ്വാസികളിലേക്ക് സത്യമതത്തിന്റെ സന്ദേശം എത്തിക്കുക.

✦ വിശ്വാസികളെ സത്യപാതയിലേക്ക് വിളിക്കുകയും അവർക്ക് ഉൽബോധനം നൽകുകയും ചെയ്യുക.

 നൂഹ് നബി എത്ര കാലം ദഅ് വത്ത് നടത്തി ?

✦ 950 വർഷം

? ദുനിയാവും അതിലെ സർവ്വ വസ്തുക്കളും ലഭിക്കുന്നതിലേറെ ഉത്തമമായ കാര്യം എന്താണ് ?

✦ നിങ്ങൾ കാരണം ഒരാൾക്ക്  അല്ലാഹു സന്മാർഗം നൽകിയാൽ ഈ ദുനിയാവും അതിലെ സർവ്വ വസ്തുക്കളും ലഭിക്കുന്നതിലേറെ ഉത്തമമാണ്.

? നബിയും സഹാബാക്കളും ഇരിക്കുന്ന സ്ഥലത്ത് ആരാണ്  കയറി വന്നത് അദ്ദേഹത്തിന്റെ പേര് എന്ത് ?

 ✦ ജിബ്രീൽ (അ)

? ആ വന്ന ആള് ആരാണ് എന്ന് നിങ്ങൾക്കറിയാമോ എന്ന് 

ആര് ആരോട് ചോദിച്ചു.

 ✦ നബി തങ്ങൾ ഉമർ (റ) നോട്  

? ഇഹ്സാൻ എന്നാൽ എന്ത് .

✦ നീ അല്ലാഹുവിനെ കാണും പോലെ ആരാധന നിർവഹിക്കുക.

? തൗഹീദ് എന്നാൽ എന്ത്.

✦ ആരാധന അല്ലാഹുവിന് മാത്രം എന്ന്  വിശ്വസിക്കലാണ് .

? വാജിബായ സിഫാത്തുകൾ എന്നാൽ എന്ത്  

✦ അല്ലാഹുവിന് നിർബന്ധമായും ഉണ്ടാകേണ്ടുന്ന ഗുണങ്ങൾക്കാണ് വാജിബായ സിഫാത്തുകൾ എന്ന് പറയുന്നത്.  

? വാജിബായ  സിഫാത്തുകൾ എത്ര.

✦ അത് ഇരുപതാണ് 

? മുസ്തഹീലായ സിഫാത്ത് എത്ര.

✦ അത് ഇരുപതാണ്

? മലക്കുകളെ എന്തുകൊണ്ട് സൃഷ്ടിച്ചു.

✦ പ്രകാശത്താലാണ് അവരെ സൃഷ്ടിച്ചത്

? മലക്കുകൾക്ക്  ഇല്ലാത്ത കാര്യങ്ങൾ.

✦ ഭക്ഷണം, വിസർജനം,വികാരം, ഉറക്കം മറവി,അലസ, ക്ഷീണം.

? ജിബിരീലിനെ യഥാർത്ഥ രൂപത്തിൽ നബി തങ്ങൾ കണ്ടത് എത്ര തവണ എവിടെ വെചെല്ലാം കണ്ടു.

രണ്ടുതവണ 

✦ ഹിറാ ഗുഹയിൽ വെച്ചും

✦ സിദ്റത്തുൽ മുൻതഹയുടെ അടുത്തു വെച്ചും.

? സഫറത്ത് എന്നാൽ എന്ത് ?

✦ ലൗഹുൽ മഹ്ഫൂളിൽ നിന്നും പകർത്തി എഴുതുന്നവർ.

? ഹഫളത്ത് എന്നാൽ എന്ത് ?

✦ ആപത്തുകളിൽ നിന്നും മനുഷ്യരെ കാക്കുന്നവർ

? അല്ലാഹുവിന് എത്ര കിത്താബുകൾ ഉണ്ട്.

 ✦ നാല് കിതാബുകൾ

? അതിൽ ഒരു നിലക്കുള്ള മാറ്റവും വരുത്താൻ ഒരു ശക്തിക്കും സാധ്യമല്ല എന്നതിന് തെളിവായിട്ട് അല്ലാഹു പറയുന്ന ഖുർആൻ സൂക്തം.

إِنَّا نَحْنُ نَزَّلْنَا الذِّكْرَ وَإِنَّا لَهُ لَحَافِظُونَ 

? ഖുർആനിൽ എത്ര നബിമാരുടെ പേര് പറഞ്ഞിട്ടുണ്ട്.

✦ 25 പേരുകൾ

? അമ്പിയാക്കളുടെ വാജിബായ സിഫാത്തുകൾ എത്ര 

✦ നാല് സിഫത്തുകളാണ്.

? മുസ്തഹിലായ സിഫാത്തുകൾ എത്ര ?

✦ നാല് സിഫത്തുകളാണ്.

?  തബ് ലീഗ് എന്നതിന്റെ അർത്ഥം എന്ത്.

 ✦ എത്തിച്ചുകൊടുക്കൽ  

? സിദ്ക് എന്നതിന്റെ അർത്ഥം എന്ത്.

✦ സത്യം പറയൽ 

? ദഅ് വത്ത് എത്രവിധം 

 ✦ രണ്ടു വിധം

? സുന്നത്ത് എന്നതിന്റെ അർത്ഥം എന്ത്. ?

 ✦ ചര്യ, മാർഗം, നടപടിക്രമം, എന്നൊക്കെയാണ് അർത്ഥം.

? ബിദ്അത്ത്‌ ഹസന എന്നാൽ എന്ത് ?

✦ ഖുർആൻ സുന്നത്ത് തുടങ്ങിയ ഇസ്ലാമിക പ്രമാണങ്ങൾക്ക് എതിരല്ലാതെ പുതുതായി ഉണ്ടാകുന്ന കാര്യങ്ങൾക്കാണ് "ബിദ്അത്ത്‌ ഹസന" എന്തുപറയുന്നത്.

?  ബിദ്അത്ത്‌ എത്ര വിധം .

✦ രണ്ടുവിധം

?  മരണം മുതൽ പുനർജന്മം വരെയുള്ള ലോകത്തിന്റെ പേര് എന്താണ്.

✦ ബർസഅ്

? സത്യനിഷേധികളായ ആളുകളോട് ഖബറിൽ നിന്ന് ചോദ്യം ചോദിക്കുമ്പോൾ അവർ എന്ത് മറുപടി പറയും.

? സത്യവിശ്വാസികളോട് ഖബറിൽ ചോദ്യം ചോദിക്കുമ്പോൾ അവർ എന്ത് മറുപടി പറയും.

✦ എന്റെ റബ്ബ് അല്ലാഹുവാണ്, എന്റെ ദീൻ ഇസ്ലാമാണ്,അദ്ദേഹം അല്ലാഹുവിന്റെ റസൂൽ ആണ്.എന്നിങ്ങനെ കൃത്യമായ മറുപടി പറയും.

?  ബർസക് എന്നാൽ എന്ത് ?

✦ മരണം മുതൽ പുനർജന്മം വരെയുള്ള ലോകമാണ് ബർസക്.

?  ഖിയാമത്ത് നാളിന്റെ തൊട്ടടുത്തു വരുന്ന അടയാളങ്ങൾ എത്ര ഏതെല്ലാം.?

 10 അടയാളങ്ങളാണുള്ളത്

✦ ഇമാംമഹ്ദി വരൽ

✦ ദജ്ജാൽ പുറപ്പെടൽ

✦ ഈസാ നബി ആകാശത്തുനിന്ന് ഇറങ്ങിവരൽ 

✦ ഈസ നബി ദജ്ജാലിനെ കൊല്ലൽ

✦ യ്അ്ജൂജ്,മഅ്ജൂജ് പുറപ്പെടൽ

 ✦ ദാബത്തുൽ അർള് എന്ന് അത്ഭുത മൃഗം പുറപ്പെടൽ.

✦ സൂര്യൻ പടിഞ്ഞാറ് നിന്ന് ഉദിക്കൽ 

✦ അതിഭയാനകമായ ഒരു തീ പുറപ്പെടൽ

✦ പരിശുദ്ധ കഅബ പൊളിക്കപ്പെടൽ 

✦ ഖുർആൻ ഉയർത്തപ്പെടൽ.

?  എന്നാണ് ഖിയാമത്ത് നാൾ ഉണ്ടാവുക .

? എന്നാണ് ഈ ലോകം നശിക്കുക.?

✦ അത് അല്ലാഹുവിന് മാത്രമാണ് അറിയുക.

? അസ് എന്നാൽ എന്ത്.?

✦ ഇസ്റാഫിൽ രണ്ടാമതായി സൂർ എന്ന കാഹളത്തിൽ ഊതുമ്പോൾ ലോകാരംഭം മുതൽ ലോകാവസാനം വരെ ഉണ്ടായ മുഴുവൻ ജീവികളും ഹയാത്താകും ഇതിന് ബഅസ് എന്നുപറയുന്നു.

? മഹ്ശറ എന്നാൽ എന്ത്.

✦ ആദം നബി മുതലക്കുള്ള സകല മനുഷ്യരും ഒരുമിച്ചു കൂട്ടപ്പെടുന്ന പ്രവിശാലമായ മൈതാനിയാണ് മഹ്ശറ.

? നബി തങ്ങളുടെ ഹൗളിന്റെ പേര് എന്താണ് ?

 ✦ ഹൗളുൽ കൗസർ

? സ്വിറാത്ത് പാലത്തിന്റെ പ്രത്യേകത എന്താണ്.?

✦ അത് വാളിനേക്കാൾ മൂർച്ചയുള്ളതാണ്. മുടിയേക്കാൾ നേരിയതുമാണ്. കറുത്ത രാവിനെക്കാൾ ഇരുണ്ടതാണ്.

? സ്വിറാത്ത് പാലം എവിടെ സ്ഥിതി ചെയ്യുന്നു.?

 ✦ നരകത്തിനു മുകളിൽ

? സ്വർഗ്ഗത്തിൽ എന്തെല്ലാം ലഭ്യമാകും.?

✦ തേനും പാലും ഒഴുകുന്ന ഹാറുകളും സുന്ദരിമാരായ ഹൂറിലീങ്ങളും അതിലുണ്ട്.

 നമുക്ക് പൂരിപ്പിക്കാം.

 ഇസ്ലാമിന്റെ രണ്ടാമത്തെ അടിസ്ഥാന പ്രമാണമാണ്....

✦ ( സുന്നത്ത് )

 മരണം മുതൽ പുനർജന്മം വരെയുള്ള ലോകമാണ്....

✦ ( ബർസഖ് )


 നാലാം ക്ലാസ്  AQEEDA പാഠപുസ്തകത്തിലെ ചോദ്യോത്തരങ്ങൾ മുഴുവനായി വായിച്ചു പഠിച്ചു മനപ്പാഠമാക്കിയിട്ടുണ്ടെന്ന്  ഉറപ്പു വരുത്തുക. തുടർന്നും മറ്റു വിഷയങ്ങളിലെ ചോദ്യോത്തരങ്ങൾ അടങ്ങിയ നോട്ടുകൾ നിങ്ങൾക്ക് ഞങ്ങളിൽ നിന്ന് പ്രതീക്ഷിക്കാം 

إرسال تعليق

الانضمام إلى المحادثة