
നാളെത്തെ ഒരു നോമ്പ് കൊണ്ട് നാലു നോമ്പിൻ്റെ പ്രതിഫലം
നാളെയാണല്ലോ (ശനി) ബറാഅത്ത് നോമ്പ് ,നാളെ ബറാഅത്ത് നോമ്പ് പിടിക്കാൻ വേണ്ടി നിയ്യത്ത് കരുതുമ്പോൾ മറ്റു സുന്നത്തുകളും കൂട്ടത്തിൽ കരുതിയാൽ നാളെത്തെ ഒറ്റ ദിവസത്തെ നോമ്പ് കൊണ്ട് തന്നെ വിവിധ നോമ്പിൻ്റെ പ്രതിഫലം ലഭിക്കും
ബറാഅത്ത് നോമ്പ്
ബറാഅത്ത് ദിനം നോമ്പ് നോൽക്കൽ സുന്നത്താണല്ലോ (ഫതാവാ റംലി: 2/79) ( ശർവാനി& ഇബ്നു ഖാസിം :3/458)
2 - ശഅ്ബാൻ മാസത്തിലെ നോമ്പ് ( ശഅ്ബാൻമാ സം മുഴുവനായി നോമ്പ് നോൽക്കൽ സുന്നത്തുണ്ടല്ലോ ) (ഫതാവൽ കുബ്റാ)
3 - അയ്യാമുൽ ബീളിൽ പെട്ട ദിവസം എന്ന നിലക്കുള്ള നോമ്പ്.
( എല്ലാ മാസവും 15 അയ്യാമുൽ ബീളിൽ പെട്ടതാണ് )
(തുഹ്ഫ .3/456)
4. - കഴിഞ്ഞു പോയ ഏതെങ്കിലും റമളാൻ മാസങ്ങളിൽ ആർത്തവം, ഗർഭം,പ്രസവം ,രോഗം...... പോലെയുള്ള എന്തെങ്കിലും കാരണത്താൽ നോമ്പ് നഷ്ടപ്പെട്ടവരുണ്ടങ്കിൽ അവർക്ക് അതും കരുതിയാൽ അതും ലഭിക്കും.
ചുരുക്കത്തിൽ ഫർളായ നോമ്പ് നഷ്ടപ്പെട്ടവർക്ക് നാളെ നോമ്പ് എടുക്കുമ്പോൾ അതും കൂടെ കരുതിയാൽ ഒറ്റ ദിവസത്തെ നോമ്പ് കൊണ്ട് അഞ്ച് നോമ്പിൻ്റെ പ്രതിഫലം ലഭിക്കും.
നാളത്തെ നോമ്പുകളുടെ നിയ്യത്തുകൾ
നാളെ നോമ്പെടുക്കുമ്പോൾ നാലു നോമ്പുകളുടേയും നിയ്യത്തുകൾ എങ്ങിനെയാണ് കരുതുക, ഒന്ന് വിശദീകരിക്കാമോ?
ഉത്തരം:
1. (ബറാഅത്ത് നോമ്പ് )
ഈ വർഷത്തെ അദാആയ സുന്നത്തായ നാളത്തെ ബറാഅത്ത് നോമ്പിനെ അല്ലാഹു തആലാക്ക് വേണ്ടി നോറ്റുവീട്ടുവാൻ ഞാൻ കരുതി.
1. ശഅ്ബാൻ മാസത്തിലെ നോമ്പ്* (ശഅ്ബാൻ മാസം മുഴുവൻ നോമ്പനുഷ്ഠിക്കൽ സുന്നത്താണല്ലോ )
2. ശഅ്ബാൻ മാസത്തിലെ നാളെത്തെ അദാആയ സുന്നത്ത് നോമ്പിനെ അല്ലാഹു തആലാക്ക് വേണ്ടി നോറ്റുവീട്ടുവാൻ ഞാൻ കരുതി.
3. (അയ്യാമുൽ ബീളിലെ നോമ്പ് )
അയ്യാമുൽ ബീളിലെ അദാആയ സുന്നത്തായ നാളെത്തെ നോമ്പിനെ അല്ലാഹു തആലാക്ക് വേണ്ടി നോറ്റുവീട്ടുവാൻ ഞാൻ കരുതി.
4. ( റമളാനിൽ ഖളാഉള്ള നോമ്പ് )
കഴിഞ്ഞ റമളാനുകളിൽ ഗർഭം, പ്രസവം, രോഗം പോലെയുള്ള എന്തെങ്കിലും കാരണത്താൽ നോമ്പ് ഖളാഉള്ളവർ ഈ നിയ്യത്തും ഉൾപ്പെടുത്തുക.👇🏻
റമളാനിൽ നഷ്ടപ്പെട്ടു പോയ ഫർളായ നോമ്പിനെ അല്ലാഹു തആലാക്ക് വേണ്ടി നാളെ നോറ്റുവീട്ടുവാൻ ഞാൻ കരുതി.
എല്ലാം ഒരുമിച്ച് ഇങ്ങിനെയും നിയ്യത്ത് കരുതാം
ഈ വർഷത്തെ ബറാഅത്ത് സുന്നത്ത് നോമ്പും ശഅ്ബാന്‍ മാസത്തിലെ സുന്നത്ത് നോമ്പും അയ്യാമുൽ ബീളിലെ സുന്നത്ത് നോമ്പും റമളാൻ മാസത്തിൽ ഖളാആയ ഫർളായ നോമ്പും( ഖളാഉള്ളവർ മാത്രം) അള്ളാഹു തഅലാക്ക് വേണ്ടി നാളെ നോറ്റ് വീട്ടുവാൻ ഞാൻ കരുതി.
സംശയനിവാരണം
? ഒരു വർഷത്തേക്കുള്ള നമ്മുടെ ഖളാഅ്,ഖദ്ർ തീരുമാനിക്കപ്പെടുന്നത് ലൈലതുൽ ഖദ്റിലെന്ന് ചിലരും,ലൈലതുൽ ബറാഅഃയിലാണെന്ന് ചിലരും പറയുന്നു ഇത് വൈരുദ്ധ്യല്ലേ ?
അല്ല,ലൗഹുൽ മഹ്ഫൂളിൽ നിന്ന് പകർത്തെഴുത്ത് ആരംഭിക്കുന്നത് ലൈലതുൽ ബറാഅഃയിലും അവസാനിക്കുന്നത് ലൈലതുൽ ഖദ്റിലുമാണെന്നും;
അല്ല
ലൈലതുൽ ബറാഅഃയിലാണ് ലൗഹുൽ മഹ്ഫൂളിൽ നിന്ന് ഏഴാനാകാശത്തേക്കിറക്കുന്നതെന്നും അവിടെ നിന്ന് ലൈലതുൽ ഖദ്റിലാണിറക്കപ്പെടുകയെന്നും രണ്ട് വിധത്തിൽ പണ്ഡിതർ ഇതിനെ ജംഅ് ചെയ്തതായി വിശ്വ പ്രസിദ്ധ മുഫസ്സിർ ഇമാം റാസീ തങ്ങൾ വിശദീകരിച്ചിട്ടുണ്ട്.
? ബറാഅത്ത് രാവിലെ ദുആക്ക് പ്രത്യേക ഇജാബത്തുണ്ടോ ?
ഉണ്ട്,ഇമാം ശാഫിഈ തങ്ങളടക്കം ഒട്ടനേകം പേർ അത് ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്
? ബറാഅത്ത് രാവിലെ മൂന്ന് യാസീനുകൾ എപ്പോഴാണ്,എന്തിനൊക്കെയാണോതേണ്ടത്,പ്രത്യേക ദുആ ഏതാണ് ?
ഉത്തരം : ഇശാ-മഗ് രിബിനിടയിലാണോതേണ്ടതെന്നാണ് നിഹായതുൽ അമലിലുള്ളത് രാവിലാവണമെന്ന് തന്നെയാണ് ഇത്ഹാഫിലും, عبد الحميد بن محمد بن علي بن عبد القادر قدس بن عبد القادر الخطيب الشافعيഎന്നവർ കൻസുന്നജാഹി വസ്സുറൂറിൽ പറഞ്ഞതും മഗ് രിബിനുടനെയാവലാണ് ഏറ്റവും നല്ലതെന്നാണ്
എന്നാൽ ദിക്റുകളുടെ സമയം നിശ്ചയിച്ചു പറയുന്നിടത്ത് വൈകുന്നേര ദിക്റുകള്‍ അസ്വറിനു ശേഷം തന്നെ തുടങ്ങാമെന്ന് ((മഖാലീദുസ്സമാവാത്)) പോലെയുള്ള കിതാബുകളില്‍ കാണാം.
അല്ലാമ ശാലിയാത്തി തങ്ങൾ നല്ലതെന്ന് പറഞ്ഞതും ഈ രൂപമാണ്. ഇതു പ്രകാരമായിരിക്കാം ചിലയിടങ്ങളില്‍ അസ്വറിനു ശേഷം തന്നെ ഇതു ഓതുന്ന പതിവുണ്ടായത്.ഏതായാലും രണ്ടു സമയവും കൂടി കൊണ്ടുവന്നാൽ അത്രയും നല്ലത്.
👇🏻യാസീനുകൾ👇🏻
1-ആയുസ്സിൽ ബറകതുണ്ടാവാൻ
2-ഭക്ഷണത്തിൽ ബറകതുണ്ടാവാൻ
3-അന്ത്യം നന്നായി മരിക്കാൻ
وقد توارث الخلف عن السلف فى إحياء هذه الليلة
പ്രസിദ്ധ ദുആ ഇതാണ്👇🏻
ﺑﺴﻢ ﺍﻟﻠﻪ ﺍﻟﺮﺣﻤﻦ ﺍﻟﺮﺣﻴﻢ
ﺍﻟﻠﻬﻢ ﻳﺎ ﺫﺍ ﺍﻟﻤﻦ ﻭﻻ ﻳﻤﻦ ﻋﻠﻴﻪ ، ﻳﺎ ﺫﺍ ﺍﻟﺠﻼﻝ ﻭﺍﻹﻛﺮﺍﻡ ﻳﺎ ﺫﺍ ﺍﻟﻄﻮﻝ ﻭﺍﻹﻧﻌﺎﻡ ، ﻻ ﺇﻟﻪ ﺇﻻ ﺃﻧﺖ ﻇﻬﺮ ﺍﻟﻼﺟﺌﻴﻦ ، ﻭﺟﺎﺭ ﺍﻟﻤﺴﺘﺠﻴﺮﻳﻦ ، ﻭﺃﻣﺎﻥ ﺍﻟﺨﺎﺋﻔﻴﻦ ، ﺍﻟﻠﻬﻢ ﺇﻥ ﻛﻨﺖ ﻛﺘﺒﺘﻨﻲ ﻋﻨﺪﻙ ﻓﻲ ﺃﻡ ﺍﻟﻜﺘﺎﺏ ﺷﻘﻴﺎً ﺃﻭ ﻣﺤﺮﻭﻣﺎً ﺃﻭ ﻣﻄﺮﻭﺩﺍً ﺃﻭ ﻣﻘﺘﺮﺍً ﻋﻠﻲ ﻓﻲ ﺍﻟﺮﺯﻕ ، ﻓﺎﻣﺢ ﺍﻟﻠﻬﻢ ﺑﻔﻀﻠﻚ ﺷﻘﺎﻭﺗﻲ ﻭﺣﺮﻣﺎﻧﻲ ﻭﻃﺮﺩﻱ ﻭﺇﻗﺘﺎﺭ ﺭﺯﻗﻲ ﻭﺍﻛﺘﺒﻨﻲ ﻋﻨﺪﻙ ﻓﻲ ﺃﻡ ﺍﻟﻜﺘﺎﺏ ﺳﻌﻴﺪﺍً ﻣﺮﺯﻭﻗﺎً ﻣﻮﻓﻘﺎً ﻟﻠﺨﻴﺮﺍﺕ ﺇﻧﻚ ﻋﻠﻰ ﻛﻞ ﺷﻲﺀ ﻗﺪﻳﺮ ، ﺍﻟﻠﻬﻢ ﺇﻧﻚ ﻗﻠﺖ ﻭﻗﻮﻟﻚ ﺍﻟﺤﻖ ﻓﻲ ﻛﺘﺎﺑﻚ ﺍﻟﻤﻨﺰﻝ ﻋﻠﻰ ﻟﺴﺎﻥ ﻧﺒﻴﻚ ﺍﻟﻤﺮﺳﻞ : " ﻳـﻤﺢ ﺍﻟﻠﻪ ﻣﺎ ﻳﺸﺎﺀ ﻭﻳﺜﺒﺖ ﻭﻋﻨﺪﻩ ﺃﻡ ﺍﻟﻜﺘﺎﺏ " ، ﺍﻟﻬﻲ ﺑﺎﻟﺘﺠﻠﻲ ﺍﻷﻋﻈﻢ ﻓﻲ ﻟﻴﻠﺔ ﺍﻟﻨﺼﻒ ﻣﻦ ﺷﻌﺒﺎﻥ ﺍﻟﻤﻜﺮﻡ ، ﺍﻟﺘﻲ ﻳﻔﺮﻕ ﻓﻴﻬﺎ ﻛﻞ ﺃﻣﺮ ﺣﻜﻴﻢ ﻭﻳﺒﺮﻡ ، ﺃﻥ ﺗﻜﺸﻒ ﻋﻨﺎ ﻣﻦ ﺍﻟﺒﻼﺀ ﻣﺎ ﻧﻌﻠﻢ ﻭﻣﺎ ﻻ ﻧﻌﻠﻢ ، ﻭﻣﺎ ﺃﻧﺖ ﺑﻪ ﻣﻨﺎ ﺃﻋﻠﻢ ، ﺇﻧﻚ ﺃﻧﺖ ﺍﻷﻋﺰ ﻭﺍﻷﻛﺮﻡ ، ﻭﺻﻠﻰ ﺍﻟﻠﻪ ﻋﻠﻰ ﺳﻴﺪﻧﺎ ﻣﺤﻤﺪ ﻭﻋﻠﻰ ﺁﻟﻪ ﻭﺻﺤﺒﻪ ﻭﺳﻠﻢ
? ബറാഅത്ത് രാവിൽ ഖബർ സിയാറത്ത് തിരുനബി ചെയ്തതായി വന്ന ഹദീസ് സ്വീകാര്യമാണോ ?
ഉത്തരം : അതെ,തീർച്ചയായും
ആഇശ(റ) പറയുന്നു: ‘ഒരു രാത്രിയില്‍ നബി(സ്വ)യെ ഞാന്‍ ശയ്യയില്‍ കണ്ടില്ല. അപ്പോള്‍ നബിയെ അന്വേഷിച്ചു ഞാന്‍ പുറപ്പെട്ടു. മിഴികള്‍ ആകാശത്തേക്കുയര്‍ത്തിയതായി മദീനയിലെ ഖ്വബര്‍സ്ഥാനായ ബഖ്വീ’ഇല്‍ നബി(സ്വ) നില്‍ക്കുന്നതാണ് എനിക്ക് കാണാന്‍ കഴിഞ്ഞത്. ‘ആ ഇശാ, അല്ലാഹുവും അവന്റെ റസൂലും നിന്നോട് നീതികേട് ചെയ്യുമെന്ന് നീ ഭയപ്പെടുന്നുവോ’ നബി(സ്വ) ചോദിച്ചു. ഞാന്‍ പ്രതിവചിച്ചു. ‘അല്ലാഹുവിന്റെ റസൂലേ, മറ്റേതെങ്കിലും ഭാര്യമാരു ടെ അടുത്തേക്ക് അങ്ങ് പോയിരിക്കുമെന്ന് ഞാന്‍ വിചാരിച്ചു. അപ്പോള്‍ നബി(സ്വ) ഇപ്രകാരം പറഞ്ഞു: ‘തീര്‍ച്ചയായും ശ’അബാന്‍ പതിനഞ്ചാം രാവില്‍ അല്ലാഹു (അവന്റെ കരുണാധി രേകത്താല്‍) ഒന്നാം ആകാശത്തിലേക്കിറങ്ങും. എന്നിട്ട് കല്‍ബ് ഗോത്രക്കാരുടെ ആട്ടിന്‍പറ്റത്തിന്റെ രോമങ്ങളുടെ എണ്ണത്തെക്കാള്‍ കൂടുതല്‍ പാപങ്ങള്‍ പൊറുത്തുകൊടുക്കും (അക്കാലത്ത് ഏറ്റവും കൂടുതല്‍ ആടുകള്‍ ഉണ്ടായിരുന്നത് അവര്‍ക്കായിരുന്നു).
(ശുഅബുൽ ഈമാൻ ഇമാം ബൈഹഖി , കൂടാതെ തുർമുദിയിലും ഇബ്നു മാജയിലും പ്രസ്തുത ഹദീസ് കാണാവുന്നതാണ്)
ശ’അബാന്‍ പതിനഞ്ചാം രാത്രിയായിരുന്നു ഈ സംഭവമെന്നും അന്ന് തന്റെ ഊഴത്തില്‍പെട്ട രാത്രിയായിരുന്നുവെന്നും ആ’ഇശ(റ) പ്രസ്താവിച്ചതായി അഹ്മദ് ഇബ്നു അബീശൈബ, തിര്‍മുദി, ഇബ്നുമാജ, ബൈഹഖി, ഹജ്ജാജുബ്നു അര്‍ത്വ, യഹ്യബ്നു അബീകസീര്‍ വഴി ഉര്‍വ(റ) വഴി ആഇശ(റ)യില്‍ നിന്ന് ബൈഹഖിയും ദാറഖ്വുത്വ്നിയും ഉദ്ധരിച്ച ഒരു ഹദീസില്‍ വന്നിട്ടുണ്ട്.
ഇനി ഈ ഹദീസിന്റെ സനദിനെപ്പറ്റി പരിശോധിക്കാം. നാം ഇവിടെ ഉദ്ധരിച്ച നിവേദക പരമ്പര ക്ക് പുറമെ വേറെ മൂന്ന് വഴികളില്‍ക്കൂടിയും ഈ ഹദീസ് നിവേദനം ചെയ്യപ്പെട്ടതായി അല്‍ഹാഫിള് സൈനുദ്ദീന്‍ ഇറാഖി(റ) വ്യക്തമാക്കിയിട്ടുണ്ട്. അവ ഒന്ന് മറ്റൊന്നിനെ ശക്തിപ്പെടുത്തുന്ന വിധത്തിലാണുതാനും. ആകയാല്‍ ഈ ഹദീസ് ഹസനുല്‍ ലിഗൈരിഹി(മറ്റൊന്നിന്റെ പിന്‍ബലത്തോടെ സ്വഹീഹിന്റെ അടുത്തപടി) എന്ന ഡിഗ്രി പ്രാപിച്ചിരിക്കുന്നു (സുര്‍ഖ്വാനി 7/412)..
ഈ വിഷയകമായിവന്ന ഹദീസുകളില്‍ ഏറ്റവും സ്വീകാര്യമായത് ഈ ഹദീസാണെന്ന് ഇമാം ഇബ്നുറജബ്(റ) പറഞ്ഞതായി ഇമാം സുര്‍ഖ്വാനി(റ) പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്.
? ബറാഅത്ത് രാവിലെ സ്പെഷ്യൽ നിസ്കാരം മോശമായ ബിദ്അത്താണോ ?
അതെ,ഇമാം നവവി തങ്ങൾ,ഇബ്നു ഹജറുൽ ഹൈതമീ തങ്ങൾ ,ശൈഖ് സൈനുദ്ധീൻ മഖ്ദൂം തങ്ങൾ തുടങ്ങി നിരവധി പണ്ഡിതർ അത് രേഖപ്പെടുത്തിയതായി കാണാം. പല റക്അതുകൾ അഭിപ്രായപ്പെട്ടവരുണ്ട്. എത്ര റക്അതായാലും അത് ബിദ്അതുൻ ഖബീഹഃ തന്നെ
(അതേ സമയം ഇപ്പറഞ്ഞത് ബറാഅത്ത് രാവിൽ മുമ്പില്ലാത്ത,വാരിദല്ലാത്ത പ്രത്യേക നിസ്കാരമെന്ന രീതിയിൽ സ്പെഷ്യലായി നിസ്കരിക്കലാണ്,മുമ്പേ സുന്നത്തുള്ള അവ്വാബീൻ,തസ്ബീഹ്, പോലോത്തത് ലൈലതുൽ ഖദ്ർ പോലെ ബറാഅത്തിനും പ്രത്യേകം നിസ്കരിക്കുന്നതിനെക്കുറിച്ചല്ല,അതിൽ പ്രശ്നമില്ല
മുത്വലഖായ സുന്നത്ത് എന്ന ഉദ്ധേശ്യത്തിലാണെങ്കിലും കുഴപ്പമില്ലെന്നാണ് ഈ വിഷയത്തിൽ രണ്ട് അഭിപ്രായം പറഞ്ഞ ഇബ്നു സ്വലാഹ് തങ്ങളെ ഒരഭിപ്രായം,പക്ഷെ മുത്വലഖായവ പ്രത്യേക സമയത്തോടോ,കാലത്തോടോ ബന്ധിപ്പിച്ച് പ്രത്യകത നൽകിയാൽ അത് ബിദ്അത്തിന്റെ ഇനങ്ങളിൽ പെടുമെന്ന് പറഞ്ഞ് സുബ്കീ ഇമാം അതിനെ റദ്ദ് ചെയ്തിട്ടുണ്ട്)
? ബറാഅത്ത് നോമ്പിന് നാം പ്രമാണമാക്കുന്ന ഹദീസ് മൗളൂഅല്ലേ,പിന്നെങ്ങനെ ഹുജ്ജതാക്കുനോ,
ഉത്തരം :- അത് ളഈഫാണ് മൗളൂഅല്ല,ഒരു മുഹദ്ദിസും അത് മൗളൂആക്കിയിട്ടില്ല മൗളൂആകാത്ത കാലത്തോളം ളഈഫായ ഹദീസ് കൊണ്ട് അമൽ ചെയ്യൽ സുന്നത്താണെന്ന് ഇമാം നവവീ തങ്ങളടക്കമുള്ള ഒട്ടനേകം പണ്ഡിതർ അടിവരയിട്ടിട്ടുണ്ട്
(പ്രത്യേക നിസ്കാരം മുമ്പ് വിവരിച്ച പോലെ ഒട്ടനേകം പണ്ഡിതർ ബിദ്അതുൻ ഖബീഹഃ ആക്കിയിട്ടുണ്ടെങ്കിലും നോമ്പ് ആക്കിയതായി കാണാനാവില്ല,മാത്രമല്ല അല്ലാമഃ റംലീ തങ്ങൾ ബറാഅത്ത് നോമ്പ് പ്രത്യേകം സുന്നത്തുണ്ടെന്ന് ഫത് വ നൽകുകയും ചെയ്തിട്ടുണ്ടല്ലോ)
? ബറാഅത്ത് രാവിൽ 70 വട്ടം ചൊല്ലേണ്ട ദിക്റിൽ انك حليم ذو أناة എന്നാണോ إناءة ennano നല്ലത് ?
ഉത്തരം :- അനാതിൻ എന്നാണ് നല്ലതെന്ന് തോന്നുന്നു കാരണം باب الحلم والأناة والرفق എന്ന് ഹെഡ്‌ഡിങ് നൽകിയ ശേഷം امامنا النووي رحمه الله ر
ياض الصالحينൽ കൊണ്ട് വന്ന സ്വഹീഹു മുസ്ലിമിൽ വാരിദായ ഹദീസിൽ വന്നത് الحلم والأناةഎന്നാണ് ഭാഷാ നിഘണ്ടു വിലൊക്കെ أناة നാണ് നല്ല معنىതാനും (അല്ലാഹുവിന്റെ വിശേഷണമാണല്ലോ ആ ദിക്റിലുള്ളത് )
? ശഅ്ബാൻ പതിനഞ്ചിന് ശേഷം ഏതു നോമ്പ് നോൽക്കലും ഹറാമാണോ ?
ഉത്തരം :- അല്ല
ഹറാമല്ലാത്ത രൂപങ്ങൾ👇🏻
1. പതിനഞ്ചിനോട് ചേർത്തി റമളാന് വരെ തുടർച്ചയായി നോൽക്കൽ
2. ഒരാൾ മുമ്പേ പതിവായി നോൽക്കുന്ന ഏത് ദിവസ നോമ്പും നോൽക്കൽ
(ഉദാഃതിങ്കൾ,വ്യാഴം നോമ്പുകൾ)
3. ഖളാആയ നോമ്പുകൾ നോറ്റു വീട്ടൽ(സുന്നത്താണെങ്കിലും)
4. നേർച്ചയാക്കപ്പെട്ട നോമ്പുകൾ അനുഷ്ഠിക്കൽ
5. കഫ്ഫാറതിന്റെ നോമ്പുകൾ നോൽക്കൽ
ഹറാമായ രൂപങ്ങൾ
1. പതിനഞ്ചിന്റെ അന്നോ,മുമ്പോ നോൽക്കാതെ 16 ന് നോമ്പ് തുടങ്ങൽ
2. പതിനഞ്ചിന് നോറ്റ്
ശേഷം മുവാലാതില്ലാതെ (ഇടർച്ച വരുത്തി) നോൽക്കൽ
3. ഖളാആയതിനേയും മറ്റും ഹറാമായ ഈ സമയത്ത് നോൽക്കാനായി മാത്രം നീക്കി വെച്ച് നോൽക്കൽ
(അത് ദീനിനെക്കൊണ്ടൊരു തലാഉബ് അഥവാ കളിക്കലാണ്)
👇🏻ഇബാറത്ത് 👇🏻
قوله: وكذا بعد نصف شعبان) أي وكذلك يحرم الصوم بعد نصف شعبان لما صح من قوله (ص): إذا انتصف شعبان فلا تصوموا. (قوله: ما لم يصله بما قبله) أي محل الحرمة ما لم يصل صوم ما بعد النصف بما قبله، فإن وصله به ولو بيوم النصف، بأن صام خامس عشره وتالييه واستمر إلى آخر الشهر، فلا حرمة. (قوله: أو لم يوافق عادته) أي ومحل الحرمة أيضا ما لم يوافق صومه عادة له في الصوم، فإن وافقها - كأن كان يعتاد صوم يوم معين كالاثنين والخميس - فلا حرمة. (قوله: أو لم يكن عن نذر إلخ) أي: ومحل الحرمة أيضا: ما لم يكن صومه عن نذر مستقر في ذمته، أو قضاء، ولو كان القضاء لنفل، أو كفارة، فإن كان كذلك، فلا حرمة، وذلك لخبر الصحيحين: لا تقدموا - أي لا تتقدموا - رمضان بصوم يوم أو يومين إلا رجل كان يصوم يوما ويفطر يوما فليصمه. وقيس بما في الحديث من العادة: النذر، والقضاء، والكفارة - بجامع السبب -. والله سبحانه وتعالى أعلم.
إعانة الطالبين ٢/٣٠٩
? ബറാഅത്ത് രാവിന്റെ മറ്റു പേരുകളേതൊക്കെയാണെന്ന് പറയാമോ ?
الليلة المباركة، وليلة البراءة، وليلة الرحمة، وليلة الصك
? എനിക്ക് റമളാനിലെ നോമ്പ് ഖളാഉണ്ട്,അതിലൊന്ന് നാളെ വീട്ടുമ്പോൾ കൂടെ ബറാഅത്തിന്റെയും ,വെളുത്ത ത്തവാവിന്റേയും,വ്യാഴാഴ്ചയുടേയും സുന്നത്ത് നോമ്പുകളെക്കൂടി കരുതിയാൽ നാലിന്റേയും പ്രതിഫലം ലഭിക്കുമോ,ഖളാഅ് വീടുമോ ?
ഖിലാഫുണ്ടെങ്കിലും ഇവകളെക്കൂടി ഖസ്വ് ദ് ചെയ്താലും ഖളാഅ് വീടുമെന്നാണ് പ്രബലം.മുതഅഖിരീങ്ങളായ ബഹുഭൂരിപക്ഷം പണ്ഡിതരും ഏകോപിച്ച വിഷയമാണിത്*
(പള്ളിയിൽ കേറിയാലുടനെ സുന്നത്തുള്ള തഹിയ്യത്ത് സപ്പ്രൈറ്റ് നിസ്കരിക്കലാണ് അഫ്ളലെങ്കിലും മറ്റേത് വിധ നിസ്കാരം നിർവ്വഹിച്ചാലും തഹിയ്യതിന്റെ അസ്വ് ല് സുന്നത്ത് ലഭിക്കുമെന്നത് പോലെ)
*പക്ഷെ അവിടെ തഹിയ്യതിനെ പ്രത്യേകം കരുതേണ്ടതില്ല,ഇവിടെ സുന്നത്ത് നോമ്പുകളെക്കൂടി കരുതൽ* *അനിവാര്യമാണെന്നാണ് പ്രബലം.എന്നാലേ സുന്നത്ത് നോമ്പുകളുടെ പ്രതിഫലം ലഭ്യമാവൂ..*
(തഹിയ്യത് പോലെ മതി എന്ന് പറഞ്ഞ ഇമാം ബാരിസി തങ്ങളെപ്പോലുള്ള ചില പണ്ഡിതരുമൂണ്ട്)
ഇങ്ങനെ ചെയ്യൽ കൊണ്ട് വ്യാഴാഴ്ച
നോമ്പിന്റേയും ബറാഅത്തിന്റേയും,വെളുത്ത വാവിന്റേയും
ത്വലബ് വീടുമെങ്കിലും(അടിസ്ഥാന പ്രതിഫലം ലഭിക്കും)*
വെവ്വേറെ ദിനങ്ങളിൽ നോൽക്കുന്ന പോലുള്ള പരിപൂർണ്ണ പ്രതിഫലം ലഭിക്കില്ല.