Posts

Varshika Pariksha Class 8 Duroos Important question answer By Madrasa Guide

Madrasa Guide
Madrasa Guide

ദുറൂസ് ചോദ്യോത്തരങ്ങൾ വേണോ ?

സമസ്ത മദ്രസകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ പരീക്ഷിക്ക് കാത്തിരിക്കുകയാണോ? എന്നാൽ നിങ്ങൾക്ക് ഒരു പഠന സഹായത്തിനായി എട്ടാം ക്ലാസ് ദുറൂസ് പാഠപുസ്തകത്തിലെ  പുതുതായി ഉൾപ്പെടുത്തിയ ചോദ്യോത്തരങ്ങൾ ഏതൊക്കെയാണെന്നും താഴെ കൊടുത്തിട്ടുണ്ട്. ആവശ്യമായ ചോദ്യോത്തരങ്ങൾ എഴുതിയെടുത്ത് പഠിക്കുക. വാർഷിക പരീക്ഷയിൽ നിങ്ങൾക്ക് ഉന്നത സ്ഥാനം കൈവരിക്കാൻ നാഥൻ  തൗഫീക്ക് നൽകട്ടെ ആമീൻ    

 ദുറൂസിലെ പ്രധാന ചോദ്യോത്തരങ്ങൾ 

? സ്വർഗപ്പൂന്തോപ്പ് ഏത്?

✦ ദിക്റിൻറെ സദസ്. 

ജീവിച്ചിരിക്കുന്നവനെയും മരിച്ചവനെയും പോലെയാണ്, ആര്?

✦ ദിക്റ് ചൊല്ലുന്നവനും ചൊല്ലാത്തവനും

? നിന്റെ നാവ് ദിക്റിനാൽ നനവുള്ളതാവട്ടെയെന്ന് നബി(സ്വ) ആരോടാണ് പറഞ്ഞത് ?

✦ എനിക്ക് സ്ഥിരബന്ധമുണ്ടാക്കാവുന്ന ഒരു കാര്യം അറിയിച്ചു തരണമെന്ന് ആവശ്യപ്പെട്ട ആളോട് നബി(സ്വ) പറഞ്ഞു.

?  തൗബയുടെ വിധി ?

✦ നിർബന്ധം

? ദോഷങ്ങളിൽ ചിലതിന് മാത്രം തൗബഃ ചെയ്‌താൽ ശരിയാ കുമോ?

✦ അതെ, ശരിയാവും.

? വിജ്ഞാനത്തിൻ്റെ താക്കോൽ ഏത്? 

✦ ചിന്തയാണ് വിജ്ഞാനത്തിൻ്റെ താക്കോൽ

? മനുഷ്യൻ മനുഷ്യനാവുന്നത് എന്ത് കൊണ്ട് ? 

✦ ചിന്തകൊണ്ട്

? നാം ആദ്യമായി ചിന്തിക്കണം എന്തിനെക്കുറിച്ച് ? 

✦ നമ്മുടെ ശരീരത്തെ കുറിച്ച്.

? കാരുണ്യവാന്മാരിൽ പരമകാരുണികൻ എന്ന് വിശേഷിക്കപ്പെട്ടത് ആര് ?

✦ അല്ലാഹു തആലാ

? ലോകാനുഗ്രഹി എന്ന് വിശേഷിപ്പിക്കപ്പെട്ടതാര്?

✦ നമ്മുടെ പ്രവാചകനായ മുഹമ്മദ് നബി (സ)

? നാം കരുണ കാണിക്കാൻ ഏറ്റവും അർഹരായവർ ആരെല്ലാം.

 പിതാക്കൾ, മാതാക്കൾ, ഭാര്യമാർ, മക്കൾ, കുടുംബങ്ങൾ, അയാൽവാസികൾ തുടങ്ങിയവർ.

? അധികമാളുകളെയും സ്വർഗത്തിൽ പ്രവേശിപ്പിക്കുന്ന തെന്താണ്?

✦ അല്ലാഹുവിലുള്ള സൂക്ഷ്‌മതയും സൽസ്വഭാവവും.

? അല്ലാഹുവിൻ്റെ മാർഗത്തിലുള്ള സ്നേഹത്തിൻ്റെ ഉദ്ദേശ്യം?

✦ പാരത്രിക സൗഭാഗ്യങ്ങളിൽപ്പെട്ട ഒരു സൗഭാഗ്യത്തിലേക്ക് നയിക്കുന്ന കാര്യത്തിനായി ഒരു വ്യക്തിയെ ഇഷ്‌ടപ്പെടലാണത്.

? മൂന്ന് കാര്യങ്ങൾ ഒരുവനിലുണ്ടായാൽ അവൻ ഈമാനിന്റെ മാധുര്യം വീണ്ടെടുക്കും. ഏതാണവ?

 അല്ലാഹുവും റസൂലും മറ്റെല്ലാറ്റിനേക്കാളും അവന് പ്രിയപ്പെട്ടതാവുക, അല്ലാഹുവിൻ്റെ മാർഗത്തിൽ ഒരാളെ സ്നേഹിക്കുക, സത്യനിഷേധത്തിലേക്ക് മടങ്ങുന്നതിനെ വെറുക്കുക.

? ദോഷം ചെയ്യുന്നതിനേയും ദോഷം ചെയ്യുന്നവരെയും വെറുക്കും ആര്?

✦ അല്ലാഹുവിൽ കീഴ്പ്‌പെടുന്നതിനേയും കീഴ്പ്പെടുന്നവരേയും ഇഷ്‌ടപ്പെടുന്നവൻ

? എന്താണ് വാക്കിലെ സത്യസന്ധത?

✦ ഒരാൾ നാവിനെ കളവിൽ നിന്നും സംരക്ഷിക്കൽ.

? എന്തുകൊണ്ടാണ് കർമശുദ്ധിയുണ്ടാവുന്നത്?

 ഒരാളിൽ നിന്നുള്ള പ്രത്യക്ഷ പ്രവർത്തനം പരോക്ഷമായതി നോട് യോജിക്കൽകൊണ്ട്.

? എപ്പോഴാണ് നിസ്‌കരിക്കുന്നവൻ സത്യസന്ധനാവുന്നത് ?

 അവന്റെ മനസ് ഭക്തിയുള്ളതാണെങ്കിൽ

? നിസ്കരിക്കുന്നവൻ ശരിയല്ലാത്തവനാകുന്നതെപ്പോൾ?

✦ നിസ്കരിക്കുന്നവൻ്റെ മനസ് ഭക്തിയുള്ളതല്ലെങ്കിൽ.

? അക്രമം എന്നാൽ എന്താണ് ? 

✦ ഒരു വസ്‌തു യഥാസ്ഥാനത്തല്ലാതെ വെക്കലാണ് അക്രമം.

? നീതി എന്നാൽ എന്താണ് ? 

✦ ഒരു വസ്‌തു യഥാസ്ഥാനത്ത് വെക്കലാണ് നീതി.

? കച്ചവടക്കാരൻ നീതി പുലർത്തണം ആരോട് ?

 ✦ ഉപഭോക്താവിനോട് നീതി പാലിക്കണം

? കച്ചവടക്കാരൻ നീതി പുലർത്തണം എങ്ങനെ ?

✦ അളന്നുകൊടുക്കുമ്പോൾ നിങ്ങൾ പൂർണമായി നൽകുകയും ശരിയായ തുലാസുകൊണ്ട് നിങ്ങൾ തൂക്കുകയും വേണം.

? ഏറ്റവും വലിയ നിഫാഖ് ഏത്?

✦ വിശ്വാസപരമായ കാപട്യം

? കുഫ്റിൻ്റെ വകുപ്പുകളിൽ ഏറ്റവും മോശമായത് എന്ത്?

 കാപട്യം.

? കപടവിശ്വാസികൾ നരകത്തിൽ എവിടെയായിരിക്കും ?

 നരകത്തിന്റെ ഏറ്റവും അടിത്തട്ടിൽ 

? സത്യവിശ്വാസത്തിൻ്റെ വിപരീതമാണ് സത്യനിഷേധം.

✦ വിശ്വാസപരമായ കാപട്യമാണ് ഏറ്റവും വലിയ കാപട്യം.

ആരാണ് വലിയ്യ്?

✦ അല്ലാഹുവിനെയും അവൻ്റെ വിശേഷണങ്ങളെയും സാധ്യമാം വിധം മനസ്സിലാക്കി തെറ്റുകുറ്റങ്ങളിൽ നിന്നകന്ന് ദൈവാനു സരണത്തിന് സ്ഥിരാദ്ധ്വാനം ചെയ്യുന്നവനാണ് വലിയ്യ്

? എന്താണ് കറാമത്ത്?

✦ വലിയ്യിന്റെ കരങ്ങളാൽ പ്രകടമാകുന്ന അസാധാരണ സംഭവ മാണ് കറാമത്ത്.

? കറാമത്തുകൾ മരണശേഷം വെളിപ്പെടലാണ് ഏറ്റവും നല്ലത്, എന്തുകൊണ്ട്?

 ദോഷമാലിന്യങ്ങളിൽ നിന്നും ആത്മാവ് ആ സമയത്ത് തെളി ഞ്ഞിരിക്കുന്നതിനാൽ.

? കറാമത്തിന് മൂന്ന് ഉദാഹരണങ്ങൾ

 കണ്ണ് പൂട്ടിത്തുറക്കുംമുമ്പ് ബിൽഖീസിൻ്റെ സിംഹാസനം ആസിഫ് കൊണ്ടുവന്നത്.

 മർയം ബീവിയുടെ അടുക്കൽ ഭക്ഷണം കണ്ടത്.

 ജഅ്ഫർ(റ) അന്തരീക്ഷത്തിൽ പാറിയത്.

? യഥാർത്ഥത്തിൽ എന്താണ് മരണം?

✦ അവസ്ഥ മാറൽ മാത്രം.

? ഖബ്ർ ശിക്ഷ ബലപ്പെടുത്തുന്ന തെളിവ് എന്ത്?

✦ അല്ലാഹു പറഞ്ഞു: “പ്രഭാത-പ്രദോഷങ്ങളിൽ അവർ നരക ത്തിനു മുമ്പാകെ പ്രദർശന വിധേയരാക്കും. അന്ത്യനാൾ അടു ക്കുമ്പോൾ വിളംബരമുണ്ടാകും. ഫിർഔൻ സംഘത്തെ ഏറ്റവും കഠോരമായ ശിക്ഷയിലേക്ക് തള്ളിവിടുക."

? ആനന്ദങ്ങളെ നശിപ്പിക്കുന്നത് എന്നതുകൊണ്ടുള്ള ഉദ്ദേശ്യം എന്ത്?

✦ മരണം.

? ആരാണ് റൂഹിനെ പിടിക്കുന്നത്?

✦ മരണദൂതൻ-അസ്റാഈ (അ)

? നല്ല അന്ത്യം എന്നതിൻ്റെ ഉദ്ദേശ്യം എന്ത് ?

 ഈ ജീവിതത്തിൽ നിന്ന് നല്ല രൂപത്തിൽ വേർപിരിയൽ.

? നല്ല മരണത്തിനിടയാക്കുന്ന കാരണങ്ങൾ ?

 സൽകർമങ്ങളിലായി സദാ നിലകൊള്ളൽ, അല്ലാഹുവിനോ ടുള്ള നല്ല ധാരണ, ആത്മാർത്ഥമായ പശ്ചാത്താപം

? സത്യവിശ്വാസി കൊതിക്കുന്നതിൽ ഏറ്റവും പ്രധാനമായത്-ഏത് ?

 സൽമരണം

? സത്യവിശ്വാസി ഏറ്റവും ഭയപ്പെടേണ്ടത് എന്തിനെ?

 ദുർമരണത്തെ

? നിഷ്കളങ്കമായ പശ്ചാത്താപം കൊണ്ടുള്ള നേട്ടമെന്ത്?

 മരണം നന്നായിത്തീരും.

? അന്ത്യം ദുഷിപ്പിക്കുന്ന 3 കാര്യങ്ങൾ

✦ പിഴച്ച വിശ്വാസം, നേർമാർഗത്തിൽ നിന്നുള്ള വ്യതിചലനം, തെറ്റു കുറ്റങ്ങളിലുറച്ചുനിൽക്കൽ

? മുനാഫിഖിനോട് ഖബ്റിൽ ചോദ്യം ചോദിക്കുമ്പോൾ അവൻ മലക്കുകളോട് പറയുന്നതെന്ത്?

✦ എനിക്കറിയില്ല.

? ഖബ്റിൽ മുനാഫിഖിന്റെ അവസ്ഥ എങ്ങനെയാണ് ?

✦ അവന് മലക്കുകളുടെ ചോദ്യത്തിന് മറുപടിയുണ്ടാവില്ല. അപ്പോൾ ഖബ്ർ ഇടുങ്ങും. വാരിയെല്ലുകൾ കോർക്കപ്പെട്ട നിലയിൽ ശിക്ഷിക്കപ്പെടും.

? ഖബ്റിൽ സത്യവിശ്വാസിയുടെ അവസ്ഥ എങ്ങനെയാണ് ?

✦ ചോദ്യങ്ങൾക്കവൻ ഉത്തരം പറയും. അപ്പോൾ ഖബ്ർ വിശാ ലമാവുകയും പ്രകാശിപ്പിക്കപ്പെടുകയും ചെയ്യും. പുതുമാരൻ ഉറങ്ങുംപ്രകാരം സന്തോഷത്തോടെ അവൻ ഉറങ്ങും.

? ഇസ്തിഗ്‌ഫാറിൻ്റെ മഹത്വമായി നബി(സ്വ) പറഞ്ഞത്?

 ഒരാൾ സ്ഥിരമായി പാപമോചനം തേടിക്കൊണ്ടിരുന്നാൽ എല്ലാ കഷ്ടപ്പാടിനും പരിഹാരവും എല്ലാ ദുഃഖങ്ങളിൽ നിന്നും സന്തോഷവും വിചാരിക്കാത്ത രൂപത്തിൽ ഭക്ഷണവും അല്ലാഹു അവന് നൽകും

 സമസ്ത വാർഷിക പരീക്ഷ എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് തയ്യാറാക്കിയ ചോദ്യത്തരങ്ങൾ വായിച്ചു പഠിച്ചു മനസ്സിലാക്കി പരീക്ഷയിൽ പ്രയോജനപ്പെടുത്താം. ഇതിൽ ഒന്നാം പാഠം മുതൽ അവസാന പാഠം വരെയുള്ള പാഠങ്ങളിൽ നിന്നും തിരഞ്ഞെടുത്ത പ്രധാന ചോദ്യോത്തരങ്ങൾ മുഴുവനും ഉൾപ്പെടുത്തിയിട്ടുണ്ട്.

Post a Comment

Join the conversation