Posts

Pothu Pareeksha Class 10 Duroos Questions Answer's by Madrasa Guide

Madrasa Guide
Madrasa Guide

 ദുറൂസ് ഇനി ഒരു പ്രയാസമല്ല എളുപ്പമാണ് 
സമസ്ത പൊതു പരീക്ഷ ക്ലാസ് 10 ദുറൂസ് പാഠ പുസ്തകത്തിൽ നിന്നും തെരഞ്ഞെടുത്ത പൊതു പരീക്ഷയ്ക്ക് തയ്യാറാക്കിയ പ്രത്യേക ചോദ്യോത്തരങ്ങളാണ്. താഴെ കൊടുത്തിട്ടുള്ളത്. റോസിൽ കുഴപ്പിക്കുന്ന ചോദ്യങ്ങളൊക്കെ വളരെ സിമ്പിളായിട്ടാണ്. അറബിയിലും മലയാളത്തിലും താഴെ കൊടുത്തിട്ടുള്ളത്.
 
مَمَّ خَلَقَ اللهُ آدَمَ (ع)؟

എന്തിൽ നിന്നാണ് അല്ലാഹു ആദം നബി (അ) നെ സൃഷ്ടിച്ചത്?

خَلَقَ اللهُ آدَمَ (ع) مِنَ التُّرَابِ

ആദം നബി(അ)നെ അള്ളാഹു മണ്ണിൽ നിന്നാണ് സൃഷ്ടിച്ചത്.
مَمَّ خَلَقَ اللهُ نَسْلَ آدَمَ (ع)؟

എന്തിൽ നിന്നാണ് അല്ലാഹു ആദം നബി (അ) ൻ്റെ സന്താന പര മ്പരയെ സ്യഷ്ടിച്ചത്?

مَنْ نُطْفَةٍ

ബീജത്തിൽ നിന്ന്
النُّطْفَةُ - مَا هِيَ؟

ബീജം എന്താണ്?

وَلِيدَةُ تَغَذِّي الْإِنْسَانِ

ബീജം മനുഷ്യൻ്റെ ആഹാരത്തിൽ നിന്നും ഉൽഭവിച്ചുണ്ടാകുന്നതാണ്.
مَنْشَأُ الْأَطْعِمَةِ - مَا هِي؟

ഭക്ഷണങ്ങളുടെ ഉത്ഭവ സ്ഥാനം എന്ത്?

منْشَأُ الْأَطْعِمَةِ هُوَ التَّرَابُ

ഭക്ഷണങ്ങളുടെ ഉറവിടം മണ്ണാണ്
النُّطْفَةُ تَسْمَلُ - عَلَامَ؟

ബീജം ഉൾക്കൊള്ളുന്ന കോശങ്ങൾ?


أكثر مِنْ عِشْرِينَ مِلْيَونَا مِنَ الْخَلَايَا

ഇരുപത് മില്യണിലധികം കോശങ്ങൾ
اَلْمُعْجِزَةُ مَا هِيَ؟


എന്താണ് അമാനുഷികത?

وَالْمُعْجِزَةُ اَمْرٌ خَارِقٌ لِلْعَادَةِ يَظْهَرُ عَلَى يَدِ مُدَّعِي النُّبُوَّةِ أَظْهَارًا لِصِدْقِهِ

പതിവിനെ കരിയിച്ച് കളയുന്ന കാര്യമാണ്. സത്യം വെളിപ്പെടുത്താൻ വേണ്ടി പ്രവാചകത്വം വാദിക്കുന്നരുടെ കരങ്ങളിൽ അത് പ്രത്യക്ഷമാകുന്നു.
مَا هُوَ أَعْظَمُ مُعْجِزَةِ النَّبِيِّ (ص)

നബി (സ്വ) യുടെ അമാനുഷികതയിൽ ഏറ്റവും മഹത്വമായത് ഏത്?


واعْظَمُ مُعْجِزَاتِهِ الْقُرْآنُ الْعَظِيمُ

ഏറ്റവും മഹത്തായ അമാനുഷികത ഖുർആൻ ആണ്.
آخِرُ الْأَنْبِيَاءِ - مَنْ؟

അവസാന പ്രവാചകൻ ആര്?

مُحَمَّدٌ نَبِي (ص)

മുഹമ്മദ് നബി (സ്വ)
مَنِ النَّبِيُّ؟ وَمَنِ الرَّسُولُ؟ وَمَنْ اَفْضَلُ؟

ആരാണ് നബി! ആരാണ് റസൂൽ? ആരാണ് ഏറ്റവും സ്രേഷ്ടമായവർ?

النَّبِيُّ ذَكَرٌ حُرٌّ مُخْبِرٌ عَنِ اللهِ تَعَالَى بِوَحْيٍ

അല്ലാഹുവിൽ നിന്നുള്ള നിർദേശം മുഖേന അല്ലാഹുവിനെ സംബന്ധിച്ച് വിവരങ്ങൾ നൽകുന്നവരാണ് നബി.

وَالنَّبِيُّ إِنْ أُمِرَ بِا التَّبْلِيغِ فَرَسُولٌ اَيْضًا وَاِنْ لَمْ يَكُنْ لَهُ شَرَعٌ جَدِيدٌ وَلَا كِتَابٌ

പുതിയ നിയമങ്ങളോ ഗ്രന്ഥമോ ലഭിച്ചില്ലങ്കിലും പ്രബോധനത്തിന് കൽപ്പിക്കപ്പെട്ട നബിമാരാണ് റസൂൽ.

وَالرَّسُولُ أَفْضَلُ مِنَ النَّبِيِّ

നബിയേക്കാൾ ശ്രേഷ്ടമായത് റസൂലാണ്.
 بَيِّنْ مُعْجِزَاتِ مَنْ يَأْتِي؟

താഴെ ഉള്ള പ്രവാചകന്മാരുടെ മുഅ്‌ജിസത്തുകൾ വിവരിക്കുക.

 موسی (ع)

عَصَا مُوسَى (ع) إِذَا اَلْقَاهَا صَارَتْ حَيَّةً عَظِيمَةً

മൂസാ നബി (അ) ൻ്റെ വടി ഇട്ടാൽ പാമ്പായി പരിണമിക്കുക.

 عِیسَی (ع)

يُبْرِئُ الأَكْمَهَ وَالْأَبْرَصَ وَيُحْيِ الْمَوْتَى بِإِذْنِ اللَّهِ

അല്ലാഹുവിൻ്റെ സമ്മത പ്രകാരം മരിച്ചവരെ ജീവിപ്പിക്കൽ. കുഷ്‌ഠ രോഗം, വെള്ളപ്പാണ്ട് സുഖപ്പെടുത്തുന്നു.

صالح (ع)

أَخْرَجَ نَاقَةً مِنْ صَخْرَةٍ

പാറക്കല്ലിൽ നിന്നും ഒട്ടകത്തെ പുറപ്പെടുവിപ്പിച്ചു.
إلَى مَنْ أُرْسِلَ رَسُولُ اللَّهِ (ص)؟

ആരിലേക്കാണ് അല്ലാഹു റസൂലിനെ അയക്കപ്പെട്ടത്?

إِلَى كَافَّةِ الْعَرَبِ وَالْعَجَمِ وَإِلَى الثَّقَلَيْنِ الْجِنِّ وَالْإِنسِ

എല്ലാ അറബികളിലേക്കും അനറബികളിലേക്കും ജിന്ന്, മനുഷ്യൻ എന്നീ രണ്ട് വിഭാഗങ്ങളിലേക്കും.

كَيْفَ نَقُولُ : إِنَّ نَبِيِّنَا خَاتِمُ الْأَنْبِيَاءِ مَعَ أَنَّ عِيسَى (ع) يُنْزِلُ فِي آخِرِ الزَّمَانِ؟

നിശ്ചയം നബി (സ്വ) അന്ത്യ പ്രവാചകനാണ്. എന്നാൽ ഈസാ നബി (അ) അന്ത്യനാളിൽ ഇറങ്ങി വരും എന്ന് നാം എങ്ങനെ പറയും?


إِنَّ سَيِّدَنَا الْمَسِيحَ عَيسَى بْنَ مَرْيَمَ آخِرُ أَنْبِيَاءِ بَنِي إِسْرَائِيلَ وُلِدَ مِنْ مَرْيَمَ بِئْتِ عِمْرَانَ دون أبِ رَفَعَهُ اللهُ حَيًّا إِلَى السَّمَاءِ بِجَسَدِهِ وَرُوحِهِ حِينَ أَرَادُوا قَتْلَهُ ثُمَّ يُنْزِلُ فِي آخِرِ الزَّمَانِ وَيَحْكُمُ بِشَرِيعَةِ نَبِيِّنَا (ص) وَلا تَكُونُ لَهُ شَرِيعَةً فَيَكُونُ كَخَلِيفَةٍ نَبِيِّنَا (ص)وَنَائبًا عَنْهُ

بِمَ مُثْلَ النَّبِيُّ (ص) وَسَائِرُ الْأَنْبِيَاءِ؟

നബി (സ്വ) യെയും മറ്റു പ്രവാചകന്മാരെയും എന്തിനോടാണ് ഉപ മിക്കപ്പെട്ടത്?

كَمَثَلِ قَصْرٍ أُحْسِنَ بُنْيَانَهُ تُرِكَ مِنْهُ مَوْضِعُ لَبِنَةٍ

മനോഹരമായി പണിതൊരു കൊട്ടാരം പോലെയും അതിൽ നിന്നും ഒഴിച്ചിടപ്പെട്ട ഇഷ്ടിക പോലെയുമാണ്
فُضِّلَ نَبِيُّنَا عَلَى سَائِرِ الْأَنْبِيَاءِ بِأُمُورِ – بَيْنَ اثْنَيْنِ مِنْهَا؟

നമ്മുടെ പ്രവാചകനെ മറ്റു പ്രവാചകന്മാരേക്കാൾ ചില കാര്യങ്ങൾ കൊണ്ട് ശ്രേഷ്ടമാക്കപ്പെട്ടു. അവയിൽ നിന്നും രണ്ടെണ്ണം വിവരി ക്കുക?

مَبْعُوثُ إِلَى كَافَّةِ الْعَرَبِ وَالْعَجَمِ وَإِلَى الثَّقَلَيْنِ الْجِنِّ وَالْإِنْسِ

مَاذَا أَجَابَ النَّبِيُّ (ص) حِينَ سُئِلَ أَيُّ جُلَسَائِنَا خَيْرٌ؟

ഞങ്ങളിലെ ഏത് സഹവാസിയാണ് ഉത്തമൻ എന്ന് ചോദിക്കപ്പെട്ട പ്പോൾ നബി (സ) എന്താണ് ഉത്തരം പറഞ്ഞത്?

مَنْ ذَكْرَكُمْ بِاللهِ رُؤْيَتُهُ وَزَادَ فِي عِلْمِكُمْ مَنْطِقُهُ وَذَكَّرَكُمْ بِالْآخِرَةِ عَمَلُهُ

അദ്ദേഹത്തിൻ്റെ സംസാരം നിങ്ങളുടെ അറിവിൽ വർദ്ധന നൽകു ഗൃഹത്തെ കാണൽ അല്ലാഹുവിനെ കുറിച്ച് ഓർമ്മിപ്പിക്കുകയും അ കയും അദ്ദേഹത്തിൻ്റെ പ്രവർത്തനം നിങ്ങളെ ആഖിറം ഓർമ്മിപ്പിക്കും.
ما هُوَ مَثَلُ الْجَلِيسِ الصَّالِح؟

നല്ല കൂട്ടുകാരൻ്റെ ഉദാഹരണം എന്താണ്?


كَحَامِلِ الْمِسْكِ

കസ്‌തൂരി ചുമക്കുന്നവനെപ്പോലെ
وَمَا هُوَ مَثَلُ الْجَلِيسِ السُّوءِ ؟


ചീത്ത കൂട്ടുകാരൻ്റെ ഉദാഹരണം എന്താണ്?

كنافح الكبر

ഉല ഊതുന്നവനെപ്പോലെ
كَيفَ فَسَّرَ ابْنُ عَبَّاسٍ (ر) قَوْلَ اللَّهِ تَعَالَى رُحَمَاءُ بَيْنَهُمْ ؟

ഇബ്നു‌ അബ്ബാസ് (റ) رُحَمَاءُ بَيْنَهُمْ എന്ന അല്ലാഹുവിന്റെ വചനം എങ്ങനെയാണ് വ്യഖ്യാനിച്ചത്?

يَدْعُو صَالِحُهُمْ لِطَالِحِهِمْ وَطَالِحِهُمْ لِصَالِحِهِمْ

അവരിൽ നല്ലയാളുകൾ ചീത്തയാളിന് വേണ്ടി പ്രാർത്ഥിക്കുകയും ചീത്ത വ്യക്തി നല്ല വ്യക്തിക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യും.
ماذا قَالَ مَالِكُ بْنُ دِينَارٍ (ر)

മാലിക് ബ്നു ദീനാർ (റ) എന്താണ് പറഞ്ഞത്?

إِنَّكَ أَنْ تَنقُلَ الْأَحْجَارَ مَعَ الْأَبْرَارِ خَيْرٌ لَكَ مِنْ أَنْ تَأْكُلَ الْخَبِيصَ مَعَ الْفُجَّارِ
നല്ലവരോടൊപ്പം നീ കല്ലുകളെ ചുമക്കുന്നതാണ് നിനക്ക് ദുഷ്ടരോ ടൊപ്പം മധുര പലഹാരം ഭക്ഷിക്കുന്നതിനേക്കാൾ നല്ലത്.
يَكْتِسِبُ الْإِنْسَانُ الْأَصْدِقَاءَ مِمَّ؟

എന്തിൽ നിന്നാണ് മനുഷ്യൻ കൂട്ടുകാരനെ നേടുന്നത്?

يَكْتَسِبُ الْإِنْسَانُ الْأَصْدِقَاءَ مِنَ الْمَدَارِسِ وَالْكُلِّيَّاتِ وَالْمَلَاعِبِ وَالْمَكَاسِبِ وَالْأَسْوَاقِ وَغَيْرِهَا

മനുഷ്യൻ കൂട്ടുകാരെ നേടുന്നത് വിദ്യാലയങ്ങളിൽ നിന്നും കോളേജുകളിൽ നിന്നും കളിസ്ഥലങ്ങളിൽ നിന്നും സമ്പാദ്യ സ്ഥലങ്ങളിൽ നിന്നും അങ്ങാടികളിൽ നിന്നും മറ്റുമാണ്.
مَا هِيَ التَّقْوَى؟

اِمْتِثاَلُ أَوَامِرِ اللهِ تَعَالَى وَاجْتِنَابِ نَوَاهِيهِ

അല്ലാഹുവിന്റെ കൽപനകളെ അനുസരിക്കലും നിരോധനങ്ങൾ കൈ‌വെടിയലുമാണ്.
مَنْ هُوَ الْأَكْرَمُ عِندَ اللهِ ؟

അല്ലാഹുവിൻ്റെ അടുക്കൽ ഏറ്റവും മാന്യൻ ആര്?

اَلاَْتْقَى

ഏറ്റവും കൂടുതൽ തഖ്‌വയുള്ളവൻ
كَيْفَ تَرَى الْمُتَّقِي؟

തഖ്‌വയുള്ളനെ നീ എങ്ങനെ കാണുന്നു?

خَائفًا من الله تَعَالَى رَاجِيًا رَحْمَتَهُ

അല്ലാഹുവിനെ ഭയക്കുന്നവനായും അവൻ്റെ അനുഗ്രഹത്തെ പ്രതി ക്ഷിക്കുന്നവനായും.

رَتَّبَ اللهُ عَلَى التَّقْوَى خَيْرَاتٍ عَظِيمَةً وفولِدَ جَسِيمَةً ، أُكْتُبْ سِنَّةٌ مِنْهَا ؟

തഖ്‌വയുടെ മേൽ ക്രമീകരിച്ച് മഹത്തായ നന്മകൾ ഉന്നത ഗുണ ഫലങ്ങൾ എന്നവയിൽ നിന്ന് ആറെണ്ണം എഴുതുക?

نُصْرَةُ اللهِ

النَّجَاةُ مِنَ النَّارِ

حِفْظُهُ

التَّخَلُّصُ مِنَ الشَّدَائِدِ

حُصُولُ الرِّزْقِ مِنْ حَيْثُ لَا يَحْتَسِبُ

  اَلْيُسْرُ فِي أَمْرِهِ

1.അല്ലാഹുവിന്റെ സഹായം

2. അല്ലാഹുവിൻ്റെ സംരക്ഷണം

3.നരകത്തിൽ നിന്നും രക്ഷ

4. പ്രതിസന്ധികളിൽ നിന്നും രക്ഷ

5. വിചാരിക്കാത്ത രീതിയിൽ ഭക്ഷണം ലഭിക്കൽ

6.കാര്യത്തിൽ എളുപ്പം
مَاذَا يَفْعَلُ الْإِنْسَانُ إِذَا أَصَابَهُ الخَيْرُ ؟

നന്മ ലഭിച്ചാൽ മനുഷ്യൻ എന്ത് ചെയ്യും?

يَعْتَقِدُ أَنَّهُ مَا قَدَّرَهُ اللهُ تَعَالَى فِي الْأَزَلِ وَيَحْمُدُ اللهَ عَلَيْهِ وَيَشْكُرُهُ

അല്ലാഹു അത് അവന് മുമ്പേ കണക്കാക്കിയതാണെന്നും അക്കാ ര്യത്തിൽ അല്ലാഹുവിനെ സ്‌തുതിക്കുകയും നന്ദി ചെയ്യുകയും ചെയ്യും.
إِذَا أَصَابَ الْمُؤْمِنُ شَرِّ فَمَاذَا يَعْتَقِدُ؟


സത്യവിശ്വാസിക്ക് തിന്മ വന്നത്തിയാൽ അവൻ എന്ത് വിശ്വസിക്കും?

وَيَصْبِرُ عَلَيْهِ وَيَحْتَسَبُ فِيهِ وَيَتَوَكَّلُ عَلَيْهِ تَعَالَى

അവൻ വിശ്വസിക്കുന്നത് അത് അല്ലാഹു അവന് പണ്ടേ കണക്കാക്കിയതാണെന്നാണ്.  അതിന്റെ മേൽ അവൻ ക്ഷമിക്കുകയും ക്ഷമയിൽ പ്രതിഫലം പ്രതീക്ഷിക്കുകയും അല്ലാഹുവിന്റെ മേൽ ഭരമേൽപ്പിക്കുകയും ചെയ്യും.
مَاذَا قَالَ عُبَادَةُ بْنُ الصَّامِتُ (ر) لِابْنِهِ؟

ഉബാദത്ത് ബ്നു സ്വാമിത് (റ) പുത്രനോട് എന്താണ് പറഞ്ഞത്?

يَا بُنَيَّ إِنَّكَ لَنْ تَجِدَ طَعْمُ حَقِيقَةِ الْإِيمَانِ حَتَّى تَعْلَمَ أَنَّ مَا أَصَابَكَ لَمْ يَكُنْ لِيُخْطِئَكَ وَمَا أَخْطَأْكَ لَمْ يَكُنْ لِيُصِيبَكَ

هَدْ فُنَا بِالأَكْلِ وَالشُّرْبِ - مَا هُوَ ؟

തീറ്റയും കുടിയും കൊണ്ട് നമ്മുടെ ലക്ഷ്യം എന്താണ്?

التَّقْوَى عَلَى الطَّاعَاتِ

ആരാധനകൾക്ക് ശക്തി
لِمَنْ قَالَ صَلَّى اللهُ عَلَيْهِ وَسَلَّمَ سَمِّ الله؟

നീ ബിസ്‌മി ചൊല്ലുക എന്ന് ആരോടാണ് നബി (സ്വ) പറഞ്ഞത്?

عُمَرُ بْنُ أَبِي سَلَمَة رَضِيَ اللهُ عَنْهُ

ഉമർ ബ്നു‌ അബി സലമ (റ)യോട്
الأَكْلُ بِالشِّمَالِ شِيمَة مَنْ؟

ഇടത് കൈ കൊണ്ട് തിന്നൽ ആരുടെ സ്വഭാവമാണ്?

شِيمَةُ الشَّيْطَانِ

പിശാചിൻ്റെ സ്വഭാവം
كَمْ سَنَةً تَطَاوَلَتِ الحُرُوبُ بَيْنَ الأَوْسِ وَالْخَزْرَجِ؟

ഔസ്, ഖസ്റജിനിടയിൽ ഏത്ര വർഷം യുദ്ധങ്ങൾ നീണ്ടു നിന്നു.

مِأَةً وَعِشْرِينَ سَنَة

120 വർഷം
مَاذَا قَالَ سَعْدُ رَضِي اللهُ عَنْهُ لِأَخِيهِ؟

എന്താണ് സഅ്ദ് (റ) സഹോദരനോട് ചോദിച്ചത്?

أَيْ أَخِي ! أَنَا أَكْثَرُ أَهْلُ الْمَدِينَةِ مَالاً. فَأُقْسِمُ لَكَ نِصْفُ مَالِي ، وَلِي امْرَأَتَانِ وَانْظُرْ أَيَّتُهُمَا أَرْضَى عِنْدَكَ حَتَّى أَطْلقَهُمَا وَتَتَزَّوَّجَهَا

എന്റെ കൊച്ചു സഹോദരാ... ഞാൻ മദീനയിൽ ഏറ്റവും സമ്പത്തു ള്ളവനാണ്. താങ്കൾക്ക് എൻ്റെ സമ്പത്തിൻ്റെ പകുതി ഞാൻ വീതി ക്കാം. എനിക്ക് രണ്ട് ഭാര്യമാരുണ്ട്. താങ്കളുടെ അടുക്കൽ ഏറ്റവും ഇഷ്ടമുള്ളവർ ആരാണെന്ന് അവരെ നോക്കുക. എന്നാൽ ഞാൻ അവളെ ത്വലാക്ക് ചൊല്ലുകയും താങ്കൾക്ക് വിവാഹം ചെയ്‌ത്‌ തരു കയും ചെയ്യാം
مَاذَا قَالَ عَبْدُ الرَّحْمٰنُ رَضِيَ اللهُ عَنْهُ لِسَعْدٍ ؟

എന്താണ് അബ്ദു റഹമാൻ (റ) സഅ്ദ് (റ) നോട് പറഞ്ഞത്?

بَارَكَ لَكَ فِي أَهْلِكَ وَمَالِكَ

*അല്ലാഹു താങ്കളുടെ കുടുംബത്തിലും സമ്പത്തിലും ബർകത്ത് ചെയ്യട്ടെ
اَلْبَعْثُ مَا هُوَ ؟

എന്താണ് പുനർജൻമം?

أَنَّ إِسْرَافِيلَ (ع) يَنْفَخُ فِي الصُّورِ مَرَّةً ثَانِيَةً لِإحْيَاءِ الْخَلْقِ هَذَا هُوَ الْبَعْثُ

ഇസ്റാഫീൽ (അ) സൃഷ്‌ടികളെ പുനർ ജീവിപ്പിക്കാൻ വേണ്ടി രണ്ടാമത് സൂറിൽ ഊതുന്നതാണ് പുനർജന്മം
كَيْفَ الْبَعْثُ ؟

എങ്ങിനെയാണ് പുനർജൻമം?

يَجْمَعُ اللهُ الأَجْزَاءَ الأَصْلِيَّةَ لِلْمَوْتَي وَيُعِيدُ الأَرْوَاحَ إِلَيْهَا فَيَقُومُونَ مِنْ قُبُورِهِمْ
മരിച്ചവരുടെ യഥാർത്ഥ ശരീരഭാഗങ്ങളെല്ലാം അല്ലാഹു ഒരുമിപ്പിക്കും. ശേഷമതിലേക്ക് ആത്മാവിനെ മടക്കും. അപ്പോൾ അവർ അവരുടെ ഖബറിൽ നിന്നെഴുന്നേൽക്കും.
مَنِ الْكَافِرُ الَّذِي قَالَ لِلنَّبِيِّﷺ مَنْ يُحْيِ العِظَامَ وَهِيَ رَمِيم

ദ്രവിച്ച എല്ലുകളെ ജീവിപ്പിക്കാൻ ആർക്കാണ് കഴിയുകയെന്ന് നബി (സ) യോട് ചോദിച്ച സത്യനിഷേധിയാര് ?

أُبَيُّ بْنُ خَلَف

ഉബയ്യുബ്‌നു ഖലഫ്
قَالَ رَسُولُ اللهِ ﷺ : يُحْشَرُ النَّاسُ يَوْمَ الْقِيَامَةِ ثَلَاثَةُ  أَصْنَافٍ - مَا هِيَ ؟

അന്ത്യനാളിൽ ജനങ്ങൾ മൂന്ന്  വിഭാഗങ്ങളായി സമ്മേളിക്കപ്പെടുമെന്ന് നബി (സ) പറഞ്ഞു. ഏതാണ് ആ മൂന്ന് വിഭാഗം  ?

صِنْفًا مُشَاةً صِنْفًا رُكْبَانًا صِنْفًا عَلَى وُجُوهِهِمْ

നടന്നുവരുന്നവർ, വാഹനം കയറി വരുന്നവർ,മുഖം കുത്തി വരുന്നവർ
مَتَى قَالَﷺ : يَا عَائِشَةُ اَلْأَمْرُ أَشَدُّ مِنْ أَنْ يَنْظُرَ بَعْضُهُمْ إِلَى بَعْضٍ ؟

ഒരാൾ മറ്റൊരാളിലേക്ക് ശ്രദ്ധിക്കുന്നതിനേക്കാൾ ഭയങ്കരമണ് അന്നത്തെ കാര്യം . എന്ന് നബി (സ) പറഞ്ഞതെപ്പോൾ ?

حِينَ قَالَتْ عَائِشَةُ لِلنَّبِيِّ ﷺ يَا رَسُولَ الله وَالنِّسَاءُ والرِّجَالَ حَمِيعًا يَنظُرُ بَعْضُهُمْ إِلَى بَعْضٍ

*നഗ്നരായി ഒരുമിച്ച് കൂട്ടപ്പെടുമ്പോൾ സ്ത്രീ പുരുഷന്മാർ പരസ്‌പരം നോക്കുകയില്ലേയെന്ന് ആയിശ (റ) നബി ( സ ) യോട് ചോദിച്ചപ്പോൾ
كَيْفَ يُبْعَثُ الْمُتَكَبِّرُونَ ؟

എങ്ങിനെയാണ് പുനർജീവിപ്പിക്കുന്നത്.

فِي صُورِ الذُّرِّ تَطَؤُهُمُ النَّاسِ بِأَقْدَامِهِمِ

ജനങ്ങൾ ചവിട്ടിമെതിക്കുന്ന വിധം കുഞ്ഞനുറുമ്പിൻ രൂപത്തിലായിരിക്കും.
لاَ تَزُولُ قَدَمَا عَبْدٍ حَتَّى يُسْأَلَ عَنْ أَرْبَعٍ مَا هِيَ الأَرْبَعُ؟

നാല് കാര്യങ്ങളെ കുറിച്ച് ചോദിക്കപ്പെടും വരെ ഒരു അടിമയുടെ രണ്ട് പാദങ്ങൾ നീങ്ങുകയില്ല എന്താണ് നാലെണ്ണം?

مِنْ عُمُرِهِ وَعِنْ عِلْمِهِ وَعَنْ مَالِهِ وَعَنْ جِسْمِهِ

അറിവിനെക്കുറിച്ച്,അവൻ്റെവയസ്സിനെ കുറിച്ച്,സമ്പത്തിനെക്കുറിച്ച്,ശരീരത്തെക്കുറിച്ച്.

اَلْحِسَابُ الْيَسِيرِ مَا هُوَ ؟

എന്താണ് ലളിതവിചാരണ?

عُرِضَ الأَعْمَالُ عَلَى المُؤْمِنِ فَيَقُرُّ بِهَا وَيَغْفِرُ اللهُ لَهُ

സത്യവിശ്വാസിയുടെ മേൽ പ്രവർത്തനങ്ങൾ വെളിപ്പെടുത്തുകയും അവൻ അത് അനുസരിക്കുകയും അല്ലാഹു പൊറുത്തു കൊടുക്കുകയും ചെയ്യുക.

سَبْعَةٌ يُظِلُّهُمُ اللهُ فِي ظِلِّهِ يَوْمَ لَا ظِلَّ ظِلُّهُ - مَنْ هُمْ ؟

അല്ലാഹുവിന്റെ തണലല്ലാത്ത മറ്റൊരു തണലുമില്ലാത്ത ദിവസം ഏഴ് പേർക്ക് അല്ലാഹു തണലേകും അവർ ആര്?

إِمَامٌ عَادِلٌ ، وَشَابٌّ نَشَأَ فِي عِبَادَةِ اللهِ ، وَرَجُلٌ قَلْبُهُ مُعَلَّقٌ بِالْمَسْجِدِ إِذَا خَرَجَ مِنْهُ حَتَّى يَعُودَ إِلَيْهِ، وَرَجُلَانِ تَحَابَّا فِي اللهِ اجْتَمَعَا عَلَيْهِ وَتَفَرَّقَا عَلَيْهِ، وَرَجُلٌ دَعَتْهُ إِمْرَأَةٌ ذَاتَ مَنْصِبٍ وَجَمَالٍ فَقَالَ : إِنِّي أَخَافُ اللهَ، وَرَجُلٌ ذَكَرَ اللهَ خَالِيًا فَفَاضَتْ عَيْنَاهُ، وَرَجُلٌ تَصَدَّقُ بِصَدَقَةٍ فَأَخْفَاهَا حَتَّى لَا تَعْلَمُ شِمَالَهُ مَا تُنْفِقُ بِيَمِينِهِ

നീതിമാനായ ഭരണാധികാരി, അള്ളാഹുവിൻ്റെ ഇബാദത്തിലായി വളർന്ന യുവാവ്, മനസ്സ് പള്ളിയുമായി എപ്പോഴും ബന്ധപ്പെടുത്തിയവൻ, അള്ളാഹുവിൻ്റെ കാര്യത്തിന് ഒരുമിച്ച് കൂടുകയും പിരിയുകയും ചെയ്ത് പരസ്പരം സ്നേഹിച്ചവർ,തറവാടും സൗന്ദര്യവുമുള്ള ഒരു സ്ത്രീ വ്യഭിചാരത്തിന് ക്ഷണിച്ചപ്പോൾ ഞാൻ അള്ളാഹുവിനെ ഭയക്കുന്നുവെന്ന് പറഞ്ഞ് പിന്തിരിഞ്ഞവൻ, ഒഴിഞ്ഞിരുന്ന് അള്ളാഹുവിനെ ഓർത്ത് കരഞ്ഞവൻ, വലം കൈ കൊടുത്തത് ഇടം കൈ അറിയാത്ത വിധം അതീവ രഹസ്യമായി ധർമ്മം ചെയ്തവൻ.
مَتَى تَقُولُ الأَعْضَاءُ " أَنْطَقَنَا اللهُ الَّذِي أَنْطَقَ كُلُّ شَيْئٍ؟


എപ്പോഴാണ് അവയവങ്ങൾ എല്ലാ വസ്‌തുക്കളെയും സംസാരിപ്പിച്ചവൻ നിങ്ങളെയും സംസാരിപ്പിക്കും എന്ന് പറയുന്നത്?

وَيَشْهَدُ عَلَى الْجَاحِدِينَ سَمْعُهُمْ وَأَبْصَارَهُمْ وَجُلُودُهُمْ فَيَقُولُونَ لِمَ شَهِدَتُمْ عَلَيْنَا

വിചാരണ വേളയിൽ കർമങ്ങൾ വിസ്‌തരിക്കുമ്പോൾ നിഷേധിക്കുന്നവർക്ക് അതിനെതിരിൽ അവരുടെ ചെവിയും കണ്ണും ചർമ്മവുമെല്ലാം സാക്ഷി നിൽക്കും. അപ്പോൾ  നിങ്ങളെന്തിനാണ് ഞങ്ങൾക്കെതി രിൽ സാക്ഷി നിൽക്കുന്നതെന്ന് നിഷേധി അവയോട് ചോദിക്കും.
يُمَدُ الصِّرَاطَ - عَلَامَ ؟

സ്വിറാത് പാലം നീട്ടപ്പെടും എന്തിനു മീതെ?

يُمَدُّ عَلَى مَتْنِ جَهَنَّمَ

നരകത്തിനു മീതെ നീട്ടപ്പെടും
مَاذَا يُقَالُ لِلْحَيَوَانَاتِ بَعْدَ الْقِصَاصِ ؟

ശിക്ഷാ നടപടികൾക്കു ശേഷം ജീവികളോട് എന്ത് പറയപ്പെടും?

بَعْدَ الْقِصَاصِ يُقَالُ لِلْحَيَوَانَاتِ كُونُوا تُرَابًا

ചില നടപടികൾക്ക് ശേഷം ജീവികളോട് നിങ്ങളെല്ലാം മണ്ണാവുകയെന്ന് പറയപ്പെടും.
كَيْفَ الْقِصَاصُ بَيْنَ الْخَلاَئِقِ ؟

മനുഷ്യസൃഷ്ടികൾക്കിടയിലെ പ്രതികാര നടപടി എങ്ങിനെ?

وَهُوَ أَن يَأْخُذَ اللهُ تَعَالَى لِلْمَظْلُومِينَ مِنْ ظَالِمِيهِمِ

അക്രമിക്കപ്പെട്ടവർക്ക് അവരുടെ അവകാശം അക്രമിയിൽ നിന്ന് അല്ലാഹു പിടിച്ചുവാങ്ങിക്കൊടുക്കലാണത്.

مَا هِيَ الشَّفَاعَةُ الْعُظْمَى ؟ وَلِمَنْ هِيَ ؟

എന്താണ് മഹോന്നതമായ ശുപാർശ ആർക്കുള്ളതാണത് ?

وَهِيَ الْمَقَامُ الْمَحْمُودُ وهَذِهِ الشَّفَاعَةُ العَامَّةُ لِأَهْلِ الْمَوْقِفِ مُؤْمِنِهِم وَكَافِرِهِم لِيَرَاخُوا مِنْ هَوْلِ مَوْقِفِهِمْ وَيُعَجِّلُ حِسَابُهُمْ

*വിചാരണക്ക് വേണ്ടി മഹ്ശറയിലുള്ള നിർത്തത്തിൻ്റെ പ്രയാസത്തിൽ നിന്ന് ആശ്വാസം ലഭിക്കുവാനും വിചാരണ വേഗത്തിൽ നടത്താനും സത്യവിശ്വാസികളും അവിശ്വാസികൾക്കും പൊതുവായി നബി ( സ ) നടത്തുന്നതും നബിക്ക് നൽകപ്പെട്ട മഹോന്നത പദവിയുമാണ് ശഫാഅത്തുൽ ഉള്മ

مَاذَا يَقُولُ الْاَنْبِيَاءُ عِنْدَ طَلَبِهِم الشَّفَاعَةُ؟وَمَاذَا يَقُولُ نَبِيُّنَا مُحَمَّدٌﷺ

ശുപാർശക്ക് ആവശ്യപ്പെടുമ്പോൾ മറ്റു പ്രവാചകൻമാർ എന്താണ് പറയുന്നത്? നമ്മുടെ നബി(സ) എന്താണ് പറയുക?

فَيَقُولُونَ:مَا اَنَا لَهَا فَيَقُولُﷺ اَنَا لَهَا

മറ്റു പ്രവാചകൻമാരെല്ലാം ഞങ്ങളതിനർഹരല്ല എന്ന് പറയും. ഞാനാണതിനർഹൻ എന്ന് മുഹമ്മദ് നബി (സ) പറയും.
مَاذَا يَقُولُ اللّهُ لِلنَّبِيِّ ﷺ حِينَ يَقَعُ سَاجِدًا تَحْتَ الْعَرْشِ؟

എന്താണ് അല്ലാഹു അർശിൻ്റെ താഴെ നബി (സ്വ) സൂജൂദിൽ വീഴു മ്പോൾ പറയുക?

يَا مُحَمَّدُ ! اِرْفَعْ رَأْسَكَ سَلْ تُعْطَ اِشْفَعْ تُشَفَّعُ فَيَرْفَعُ رَأْسَهُ وَيَشْفَعُ فَيُشْفَعُ فَيُقْضَى اللهُ بَيْنَ الْخَلَائِقِ

മുഹമ്മദ് നബിയെ അങ്ങയുടെ തല ഉയർത്തുക, ചോദിക്കുക, നൽ കാം, ശുപാർശ ചെയ്യുക. ശുപാർശ സ്വീകരിക്കാം.

الشَّفَاعَتَانِ الخَاصَّتَانِ بِنَبِيِّنَا - مَاهُمَا ؟

നമ്മുടെ നബിക്ക് പ്രത്യേകമായ രണ്ട് ശുപാർശ ഏത്?

الأولى : الشَّفَاعَةُ الْمَذْكُورَةُ والثانية : فِي اِدْخَالِ قَوْمِ الْجَنَّةِ بِغَيْرِ حِسَابِ

1ഏറ്റവും മഹത്തയ ശുപാർശ, 
2വിചാരണയില്ലാതെ ഒരു സമൂഹത്തെ സ്വർഗത്തിൽ പ്രവേശിപ്പിക്കൽ.
مَنْ اَسْعَدُ النَّاسِ بِشَفَاعَةِ نَبِيِّنَا مُحَمَّدٍ ؟

ആരാണ് നബി(സ)യുടെ ശുപാർശ കൊണ്ട് ജനങ്ങളിൽ ഏറ്റവും സൗഭാഗ്യമു ള്ളവൻ?

مَنْ قَالَ لَا اِلٰهَ اِلاَّ الله خَالِصًا مِنْ قَلْبِهِ اَوْ نَفْسِهِ

ഹൃദയത്തിലും മനസ്സിലും ആത്മാർത്ഥമായി ലാ ഇലാഹ ഇല്ലള്ളാഹ് എന്ന് പറഞ്ഞവൻ
قَالَ يَشْفَعُ يَوْمَ الْقِيَامَةِ ثَلاَثَةٌ مَنْ هُمْ؟

അന്ത്യനാളിൽ ശുപാർശ ചെയ്യുന്ന മൂന്നു വിഭാഗം ആര് ?

اَلاَْنْبِيَاءُ ثُمَّ الْعُلَمَاءُ ثُمَّ الشُّهَدَاءُ

പ്രവാചകന്മാർ, പണ്ഡിതർ, രക്തസാക്ഷികൾ
 സമസ്ത ക്ലാസ് 10 ദുറൂസ് പാഠപുസ്തകത്തിലെ ചോദ്യോത്തരങ്ങൾ അവസാനിച്ചു. മറ്റു പുസ്തകത്തിലെ ചോദ്യോത്തരങ്ങൾ  നിങ്ങൾക്ക് ലഭിക്കുന്നതാണ്.

Post a Comment

Join the conversation