Posts

Pothu Pareeksha Class 10 Thafseer Questions Answer's /പൊതു പരീക്ഷ ക്ലാസ്സ് 10 തഫ്സീർ ചോദ്യോത്തരങ്ങൾ

Madrasa Guide
Madrasa Guide
പത്താം ക്ലാസിലെ തഫ്സീറിൽ ഇനി സിമ്പിളാ...

 പത്താം ക്ലാസ് വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം തഫ്സീർ എന്ന് പറയുന്ന വിഷയം വളരെ പ്രയാസമാണ്. പക്ഷേ ഇനി ആ പേടി വേണ്ട ! പത്താം ക്ലാസിലെ വിദ്യാർത്ഥികൾക്ക് ഇനി സന്തോഷിക്കാം. അവരുടെ തഫ്സീർ വിഷയത്തിൽ നിന്നും തിരഞ്ഞെടുത്ത പൊതു പരീക്ഷയ്ക്ക്  പഠനമികവിന് സഹായിക്കുന്ന പുസ്തകത്തിൽ നിന്ന് തിരഞ്ഞെടുത്ത പ്രധാന ചോദ്യോത്തരങ്ങളാണ് നിങ്ങൾ താഴെ കൊടുക്കുന്നത്.

 آيَاتُ الْفَاتِحَةِ - كَمْ هِيَ ؟

ഫാതിഹയുടെ ആയത്തുകൾ എത്ര ? 

سَبْعُ آيَاتٍ 

 ഏഴ് സൂക്തങ്ങൾ

 الْعِبَادَةُ - مَا هِيَ ؟ 

എന്താണ് ഇബാദത്ത് ?

 اِتْيَانُ اَقْصَى غَايَةُ الخُضُوعِ وَالتَّذَلُّلِ قَلْباً وَقَالِبًا 

ഹൃദയത്തിലും പ്രത്യക്ഷമായും അങ്ങേയറ്റത്തെ വിനയവും നിസ്സാരത്തവും കൊണ്ടുവരലാണ്.

 مَنِ الْمُرَادُ بِضَمِيرِ نَعْبُدُ ؟

 نَعْبُدُ വിന്റെ ഭൂമീറ് കൊണ്ട് ഉദ്ദേശ്യം എന്ത് ?

 اَلْقَارِئُ وَمَنْ مَعَهُ مِنَ الْحَفَظَةِ وَحَاضِرِي صَلاَة الجَمَاعَةِ وَغَيْرِهِمْ

ഓതുന്നവനും കൂടെയുള്ള ഹഫളത്ത് മലക്കുകളും ജമാഅത്ത് നിസ്‌കാരത്തിൽ ഹാജരായവരും അവരല്ലാത്തവരും.

الصَّرَاطَ الْمُسْتَقِيمُ طَرِيقُ مَنْ ؟

 ചൊവ്വായ മാർഗ്ഗം ആരുടെ മാർഗ്ഗം ?

طَرِيقُ النَّبِيِّينَ وَالصِّدِّيقِينَ وَالشُّهَدَاءِ وَالصَّالِحِينَ 

പ്രവാചകർ, സിദ്ദീഖുകൾ, ശുഹദാക്കൾ, സച്ചരിതർ എന്നിവ രുടെ മാർഗം.

مَاذَا قَالَ وَهُبٌ عَنْ آمِينٌ ؟

 ആമീനെ കുറിച്ച് വഹ്‌ബ് എന്ത് പറഞ്ഞു ?

 آمين اَرْبَعَةُ اَحْرُفٍ يَخْلُقُ اللهُ مِنْ كُلِّ حَرْفٍ مَلَكًا -يَقوُلُ: اَللّهُمَّ اغْفِرْ لِكُلِّ مَنْ قَالَ آمين* 

 ആമീൻ നാല് അക്ഷരമാണ്. അല്ലാഹു എല്ലാ അക്ഷരത്തിൽ നിന്നും ഒരു മലക്കിനെ സൃഷ്‌ടിക്കുകയും ആമീൻ പറ ഞ്ഞവർക്ക് നീ പൊറുക്കേണമേ എന്ന് മലക്ക് പറയുകയും ചെയ്യും.

 الْعَالَمُ - مَا هُوَ ؟

 എന്താണ് ആലം ?

  مَا سِوَى الله تعالى

അല്ലാഹു ഒഴികെയുള്ളത്

 أَيُّ يَوْمٍ يَوْمُ الدِّينِ ؟

 ഏത് ദിവസമാണ് യൗമുദ്ദീൻ ?

  يَومُ القِيٰمَةِ

 അന്ത്യദിനം

 مَاذَا يُسَنُّ لِقَارِئِ الْفَاتِحَةِ ؟

ഫാതിഹ ഓതിയവനു എന്തു സുന്നത്താക്കപ്പെടും ?

 ആമീൻ പറയൽ

التَّأْمِين

 مَتَى نَزَلَتْ سُورَةُ الضُّحَى ؟

 എപ്പോഴാണ് ളുഹാ സൂറത്ത് അവതരിച്ചത് ?

 نَزَلَتْ حِينَ قَالَ الكُفَّارُ عِنْدَ تَأَخُّرِ الْوَحْيِ خَمْسَةَ عَشْرَ يَوْمًا اَنَّ رَبَّهُ وَدَّعَهُ وَقَلَاهُ


സത്യനിഷേധികൾ പതിനഞ്ച് ദിവസം വഹ്യ് പിന്തിയപ്പോൾ തന്റെ രക്ഷിതാവ് പ്രവാചകനെ ഒഴിവാക്കുകയും ദേഷ്യം പിടി ക്കുകയും ചെയ്‌തുവെന്ന് പറഞ്ഞ ഘട്ടം.

 النَّاسُ أَرْبَعَةُ أَقْسَامٍ - مَنْ هُمْ؟ 

മനുഷ്യൻ നാല് വിധം ആരാണ് അവർ ?

 مَنْ لَهُ الْخَيْرُ فِي الدَّارَيْنِ

 ഇരു വീട്ടിലും ഗുണമുള്ളവൻ 

مَنْ لَهُ صُورَةُ شَرٍّ فِي الدُّنْيَا وَخَيْرٌ فِي الآخِرَةِ

ദുനിയാവിൽ തിന്മയുടെ രൂപവും ആഖിറത്തിൽ ഗുണവുമുള്ള വൻ 

مَنْ لَهُ الشَّرُّ فِيهِمَا

 രണ്ടിടത്തും തിന്മയുള്ളവൻ

 مَنْ لَهُ صُورَةُ خَيْرٍ فِي الدُّنْيَا وَشَرٌّ فِي الآخِرَةِ

ദുനിയാവിൽ ഗുണത്തിൻ്റെ രൂപവും ആഖിറത്തിൽ തിന്മയുമു ള്ളവൻ

 كَيْفَ أَوَى النَّبِيَّ رَبُّهُ ؟

നബി(സ)യെ പിതാമഹൻ അബ്ദുൽ മുത്വലിബ് മരണശേഷം പിതൃവ്യൻ അബൂത്വാലിബും സംരക്ഷിച്ചുകൊണ്ട്.

 كَيْفَ هَدَاهُ اللهُ ؟

 എങ്ങനെയാണ് അല്ലാഹു ഹിദായത്ത് നൽകിയത്?

 بِإِنْزَالِ الشَّرِيعَةِ إِلَيْهِ

 നബി(സ)യിലേക്ക് ശരീഅത്ത് ഇറക്കൽ കൊണ്ട്.

 بِمَ أَغْنَى اللَّهُ النَّبِيَّ ﷺ ؟

എന്ത് കൊണ്ടാണ് അല്ലാഹു നബി(സ)യെ ധനികനാക്കിയത്. 

مِنَ الغَنِيمَةِ وَغَيْرِهَا

ഗനിമത്ത് കൊണ്ടും അല്ലാത്തത് കൊണ്ടും

 مَاذَا فَعَلَ النَّبِيُّ لَمَّا نَزَلَتْ سُورَةُ الضُّحَى ؟

ളുഹാസൂറത്ത് അവതരിച്ചപ്പോൾ നബി(സ) എന്ത് ചെയ്തു.

 كَبَّرَ

തക്‌ബീർ ചൊല്ലി

آيَاتُ الضُّحَى - كَمْ هِيَ ؟

 ളുഹാ സൂറത്തിലെ സൂക്തങ്ങൾ

 اِحْدَى عَشَرَ آية

 പതിനൊന്ന് ആയത്ത്

 بِمَاذَا شَرَحَ اللَّهُ صَدْرَ النَّبِي ؟

എന്ത് കൊണ്ടാണ് അല്ലാഹു നബി(സ)യുടെ ഹൃദയം വിശാല മാക്കിയത്.

 بِالنُّبُوَّةِ وَغَيْرِهَا

 പ്രവാചകത്വം കൊണ്ടും മറ്റുള്ളവ കൊണ്ടും.

 

 مَاذَا كَانَ النَّبِيُّ الله يَقُولُ فِي ابْتِدَاءِ الْبِعْثَةِ ؟

പ്രവാചക നിയോഗത്തിൻ്റെ തുടക്കത്തിൽ നബി(സ) എന്താണ് പറഞ്ഞിരുന്നത്?

 أَخَافُ اَنْ لاَّ اَقُومَ بِحَقِّ الدَّعْوَةِ فَوَضَعَهُ اللهُ عَنْهُ

പ്രബോധനത്തെ വേണ്ടവിധം നിർവ്വഹിക്കാൻ കഴിയാതെ വരി കയും അത് അല്ലാഹു എനിക്ക് ലഘൂകരിക്കാതിരിക്കുകയും ചെയ്യുമെന്ന് ഭയപ്പെടുന്നു.

رَفَعَ اللهُ ذِكْرَهُ - بِمَ ؟

എന്ത് കൊണ്ടാണ് നബി(സ)യുടെ സ്‌മരണ ഉയർത്തിയത്?

 فِي الأَذَانِ وَالإِقَامَةِ وَالتَّشَّهُّدِ وَالخُطْبَةِ وَغَيْرِهَا

ബാങ്കിലും ഇഖാമത്തിലും അത്തഹിയ്യാത്തിലും. ഖുതുബ യിലും മറ്റുമെല്ലാം. 

 تَحَمَّلَ النَّبِيُّ أَذًى كَثِيرًا مُنْذُ صِغَرِهِ - مَا هِيَ ؟

ചെറുപ്പം മുതൽ നബി(സ) ധാരാളം ബുദ്ധിമുട്ട് സഹിച്ചിരുന്നു എന്താണത്.

مِنَ اليُتْمِ وَالفَقْرِ وَالتَّكْذِيبِ وَالاِخْرَاجِ وَالْقِتَالِ وَنَحْوِهَا

അനാഥത്വം, ദാരിദ്ര്യം, കള്ളനാക്കൽ, നാട്ടിൽ നിന്നും പുറത്താ ക്കൽ, യുദ്ധം പോലോത്തവ.

 سُورَةُ الشَّرْحِ - مَكِيَّةٌ هِيَ أَمْ مَدَنِيَّةٌ ؟

 ശർഹ് സൂറത്ത് മക്കിയ്യോ മദനിയ്യോ? 

 مَكِّيَّة

 മക്കിയ്യ്(ഹിജ്റയുടെ മുമ്പ് അവതരണം.

 عَدَدُ آيَاتِ سُورَة الشَّرْحِ - كَمْ هُوَ ؟

 ശർഹ് സൂറത്തിന്റെ ആയത്തുകൾ എത്ര?

 ثمان آيات 

എട്ട് സൂക്തം

 طُورُ سِينِينَ - مَا هُوَ ؟

 എന്താണ് തൂരിസിനീൻ?

 جَبَلٌ عَظِيمٌ فِيهِ عُيُونٌ وَاَشْجَارٌ كَلَّمَ اللهُ تعالى عَلَيْهِ مُوسَى للسلام

മൂസാ നബി(അ) അല്ലാഹുവിനോട് സംസാരിച്ച മരങ്ങളും ഉറ വകളുമുള്ള വലിയ പർവ്വതം.

 الْبَلَدُ الْأَمِينُ - مَا هُوَ ؟

ബലദുൽ അമീൻ എന്താണ്? 

 مَكَّةُ 

 مَعْنَى أَحْسَنِ تَقْوِيمٍ - مَا هُوَ ؟

 എന്താണ് ഏറ്റവും മെച്ചമായ സംവിധാനം ?

تَامُّ الْخَلْقِ مُتَنَاسِبُ الْاَعْضَاءِ مُزَيِّنًا بِالْعِلْمِ وَالْفَهْمِ وَالْعَقْلِ وَالتَّمْيِيزِ وَالنُّطْقِ وَالأَدَبِ

 പൂർണ്ണ സൃഷ്ടിപ്പും പരസ്പര യോജ്യമായ അവയവങ്ങളുമായിട്ടാണത്. അറിവ് കൊണ്ടും ഗ്രാഹ്യ ശക്തി കൊണ്ടും ബുദ്ധി കൊണ്ടും സംസാരം കൊണ്ടും മര്യാദ കൊണ്ടും മനോഹരമാക്കപ്പെട്ട നിലയിലാണത്.

مَاذَا يَقُولُ مَنْ قَرَأَ وَالتِّينِ ؟

 വത്തീനി ഓതിയാൽ എന്തു പറയണം?

 بَلَى وَاَنَا عَلَى ذَلِكَ مِنَ الشَّاهِدِينَ

 عَدَدُ آيَاتِ سُورَةِ التِّينِ - كَمْ هِيَ ؟

 വത്തീനി സൂറത്തിൻ്റെ ആയത്തുകളുടെ എണ്ണം എത്ര?

 ثَمَانُ آیَاتٍ 

എട്ട് ആയത്തുകൾ

 سُورَةُ التِّينِ مَكِيَّةٌ هِيَ أَوْ مَدَنِيَّةٌ ؟

 സൂറതുത്തീൻ മക്കിയോ മദനിയ്യോ?

 مَكِّيَّةٌ

 മക്കിയ്യ്

 التِّينُ ؟

 അത്തിപ്പഴം ? 

 ثَمَرَةُ شَجَرَةٍ مَشْهُورَةٍ تُزْرَعُ وَتُأْكَلُ ثِمَارُهُ

 പഴം ഭക്ഷിക്കപ്പെടുകയും കൃഷി ചെയ്യപ്പെടുകയും ചെയ്യുന്ന മരത്തിന്റെ പഴം.

 زَيتُون =ثَمَرَةُ شَجَرٍ مُثْمَرٍ زَيْتِي تُؤْكَلُ ثِمَارُهُ

പഴങ്ങൾ ഭക്ഷിക്കപ്പെടുന്ന ഒലിവെണ്ണ ഉൽപാദിപ്പിക്കുന്ന വൃക്ഷത്തിന്റെ പഴം 

 فَائِدَةُ أَكْلِ ثَمَرِ التِّينِ

 അത്തിപ്പഴം തിന്നുന്നതിന്റെ ഗുണഫലം ?

 وَهِيَ طَعَامٌ لَطِيفٌ تَقَلَّلُ البَلْغَمَ وَتُطَهِّرُ الكِلْيَتَيْنِ

 أَيْنَ نَزَلَ الْقُرْآنُ أَوَّلاً ؟

 എവിടെയാണ് ആദ്യം ഖുർആൻ അവതരിച്ചത്?

 ഹിറാ ഗുഹയിൽ

 بِغَارِ حِرَاءِ

 أَوَّلُ مَنْ خَطَّ بِالْقَلَمِ - مَنْ هُوَ ؟

ആദ്യമായി പേനകൊണ്ട് എഴുതിയത് ആര്?

 إِدْرِيسُ عَليْهِ السَّلَام 

 ഇദ്‌രീസ് (അ)

 إِنَّ إِلَى رَبِّكَ الرُّجْعَي - الْخِطَابُ لِمَنْ ؟

 താങ്കളുടെ നാഥനിലേക്കാണ് മടക്കം ആരോടാണ് അഭിമുഖം ?

 لِلْإِنْسَانِ 

മനുഷ്യനോട്‌ 

 

 فِيمَنْ نَزَلَ : أَرَأَيْتَ الَّذِي يَنْهَى ؟

ഈ ആയത്ത് ആരിലാണ് ഇറക്കിയത്?

 فِي أَبِي جَهْلٍ

 അബൂജഹലിൽ

 مِمَّ خُلِقَ الْإِنْسَانُ ؟

 മനുഷ്യനെ എന്തിൽ നിന്നും സൃഷ്‌ടിക്കപ്പെട്ടു?.

 مِنْ عَلَقٍ 

 രക്തപിണ്ഡത്തിൽ നിന്ന്

 فِي أَيَّ سَمَاءِ بَيْتُ الْعِزَّةِ ؟

 ബൈതുൽ ഇസ്സ ഏത് ആകാശത്താണ്?

 فِي السَّمَاءِ الدُّنْيَا

 ഒന്നാമാകാശത്ത്

 أُنْزِلَ الْقُرْآنُ جُمْلَةً وَحِدَةً - إِلَى مَ ؟

ഖുർആൻ ഒന്നായിട്ട് ഇറക്കി എവിടേക്ക്?

 الْبَيْتُ الْعِزَّة

 ബൈതുൽ ഇസ്സയിലേക്ക്.

 الْمُرَادُ بِالرُّوحِ - مَا هُوَ ؟

 റൂഹ് കൊണ്ട് ഉദ്ദേശം എന്ത് ? 

 جِبْرِيلُ عَلَيْهِ السَّلَام 

ജിബ്‌രീൽ(അ)

 عَلَامَاتُ لَيْلَةِ الْقَدْرِ - مَا هِيَ ؟

 ലൈലതുൽ ഖദ്റിൻ്റെ അടയാളങ്ങൾ എന്ത് ? 

 نَبْحُ الْكِلَابِ وَطُلُوعِ الشَّمْسِ يَوْمُهَا صَافِيَةً نَقِيَةً

നായമോങ്ങൽ, സൂര്യൻ പകലിൻ തെളിഞ്ഞ നിലയിൽ ഉദി ക്കൽ

 هُمْ شَرُّ الْبَرِيَّةِ - مَنْ هُمْ ؟

 ആരാണ് സൃഷ്‌ടികളിൽ ഏറ്റവും ദുഷ്ടർ

 الَّذِينَ كَفَرُوا مِنْ أَهْلِ كِتَابِ وَالْمُشْرِكِينَ

 ذَلِكَ لِمَنْ خَشَيَ رَبَّهُ - اَلْإِشَارَةُ إِلَى مَ ؟

അത് രക്ഷിതാവിനെ ഭയന്നവനാണ് സൂചന എന്തിലേക്കാണ്.

 الإِشَارَةُ اِلَى جَنَّاتِ عَدْنٍ

 സ്വർഗ്ഗീയ പൂന്തോപ്പുകളിലേക്കാണ് സൂചന.

 عَدَدُ فِرَقِ الْيَهُودِ - كَمْ هِيَ ؟

 ജൂതവിഭാഗങ്ങൾ എത്ര വിഭാഗമാണ് ?

 عَلَى اِحْدَى وَسَبْعِينَ فِرْقَةً

 എഴുപത്തിയൊന്ന് വിഭാഗം


 عَدَدُ فِرَقِ النَّصَارَى - كَمْ هِيَ ؟

 ക്രിസ്ത‌ീയ വിഭാഗം എത്ര എണ്ണം

 عَلَى اثْنَيْنِ وَسَبْعِينَ فِرْقَةً

 എഴുപത്തിരണ്ട് വിഭാഗം

 أَنْهَارُ الْجَنَّةِ الْأَرْبَعَةُ - مَا هِيَ ؟

 സ്വർഗ്ഗത്തിലെ നാല് പുഴകൾ ഏത് ?

 نَهْرٌ فِي الْخَمْرِ وَالْمَاءِ وَالْعَسَلِ وَاللَّبَنِ

 മദ്യം, ജലം, തേൻ, പാൽ എന്നിവയുടെ പുഴ

 بِمَ أُمِرَ أَهْلُ الْكِتَابِ فِي التَّوْرَاةِ وَالْإِنْجِيلِ ؟

 തൗറാത്തിലും ഇഞ്ചീലിലും എന്ത് കൊണ്ടാണ് വേദക്കാരോട് കൽപ്പിക്കപ്പെട്ടത്?

 أَنْ يَعْبُدُو اللهَ مُخْلِصِينَ لَهُ الدِّينَ حُنَفَاءَ وَيُقِيمُوا الصَّلَوةَ وَيُؤْتُوا الزَّكٰوةَ

 مَاذَا قَالَ عَنْ سُورَةِ الزَّلْزَلَةِ ؟

സൽസല സൂറത്തിനെക്കുറിച്ച് നബി(സ) എന്ത് പറഞ്ഞു?

 تَعْدِلُ نِصْفَ الْقُرْآنِ

 ഖുർആനിൻ്റെ പകുതിയോട് സമാനമാണ്

بِمَاذَا تُخْبِرُ الْأَرْضُ ؟

 എന്ത് കൊണ്ടാണ് ഭൂമി വർത്തമാനം പറയുക?

 بِأَنَّ رَبَّكَ أَوْحَى لَهَا 

താങ്കളുടെ രക്ഷിതാവ് ഭൂമിക്ക് ബോധനം നൽകുന്നത് എന്ത് കൊണ്ട്.

 كَيْفَ أَوْحَى اللَّهُ إِلَى الْأَرْضِ ؟

എങ്ങനെയാണ് അല്ലാഹു ഭൂമിക്ക് വഹ് യ് നൽകുന്നത്?

 اِمَّا بِاِلْهَامٍ اَوْ رَسُولٍ مِنَ الْمَلاَئِكَةِ

 ഒന്നിരിക്കൽ ദൈവീകമായി തോന്നിപ്പിൽ കൊണ്ട് അല്ലെങ്കിൽ മലക്കുകളിൽ നിന്നുള്ള റസൂൽ മുഖേന.

 أَثْقَالُ الْأَرْضِ - مَا هِيَ ؟

 ഭൂമിയുടെ ഭാരങ്ങൾ എന്താണ്?

 كُنُوزُ الأَرْضِ وَمَوْتَاهَا 

ഭൂമിയുടെ നിധികളും മരണപ്പെട്ടവരും

 الْعَادِيَاتُ - مَا هِيَ ؟

 എന്താണ് ആദിയാത്ത്?

 الْخُيُولُ التِّي تَسْرَعُ فِي الْكَرِّ عَلَى الْعَدُوِّ

ശത്രുവിൻ്റെ മേൽ വേഗതയിൽ കുതിക്കുന്ന കുതിരകൾ

 الْمُورِيَاتُ - مَا هِيَ ؟

 എന്താണ് മൂരിയാത്ത്?

 الْخُيُولُ التِّي توُرِى نَارًا اَيْ تُخْرِجُهَا مِنَ الْحِجَارَةِ اِذَا ضَرَبَتْهَا بِحَوَافِرِهَا

കുളമ്പടി കല്ലിൽ പതിക്കുമ്പോൾ തീ പുറപ്പെടുവിക്കുന്ന കുതിരകൾ.

 مَا فِي الصُّدُورِ - مَا هُوَ ؟

 ഹൃദയങ്ങളിലുള്ളത് എന്താണ്?

 الْكُفْرُ والإِيمَان 

 സത്യനിഷേധവും വിശ്വാസവും

 عَدَدُ آيَاتِ سُورَةِ الْعَادِيَاتِ - كَمْ؟ 

 ആദിയാത്ത് സൂറത്തിൻ്റെ ആയത്തുകളുടെ എണ്ണം എത്ര?

 إِحْدَى عَشْرَةَ آيَة

പതിനൊന്ന് സൂക്തങ്ങൾ

 وَجْهُ تَسْمِيَةِ الْقِيَامَةِ بِالْقَارِعَةِ - مَا هُوَ ؟

 ഖാരിഅ എന്ന പേര് വെക്കാൻ കാരണം എന്ത് ?

 تَقْرَعُ القُلُوب بِالْفَزَعِ وَالشَّدَائِدِ

ശക്തിയോടെയും വെപ്രാളത്തോടെയും ഹൃദയത്തെ അത് മിടിപ്പിക്കും. 

 كَيْفَ تَكُونُ الْجِبَالُ يَوْمَ الْقِيَامَةِ ؟

എങ്ങനെയാണ് അന്ത്യനാളിൽ പർവ്വതമാവുക?

 كَالْعَهْنِ الْمَنْفُوشِ

കടയപ്പെട്ട രോമങ്ങൾ പോലെ

 مَنْ يَكُونُ فِي عِيشَةٍ رَّاضِيَة ؟

ആരാണ് തൃപ്തികരമായ ജീവിതത്തിലാവുക.

 مَنْ ثَقُلَتْ مَوَازِينُهُ

നൻമകൾ തിൻമകളേക്കാൾ മുൻതൂക്കമാക്കപ്പട്ടാൽ. 

 أَهْوَنُ أَهْلِ النَّارِ عَذَابًا - مَنْ هُوَ ؟

ആർക്കാണ് നരകാവകാശികളിൽ ഏറ്റവും നിസ്സാരമായ ശിക്ഷയുള്ളത്.

 مَن لَهُ نَعْلَانِ يَغْلَی مِنْهُمَا دِمَاغَاً

അഗ്നിയുടെ രണ്ട് ചെരിപ്പുണ്ടാവുകയും അതിൽ നിന്നും അവൻ്റെ തലച്ചോറിലേക്ക് തിളച്ചു കയറുന്നതുമാണ്.

 اَشَدُّ الْبَرْدِ-مِنْ اَيْنَ يَجِيئُ؟

എവിടെ നിന്നാണ് ശക്തമായ തണുപ്പ് വരുന്നത്?

مِنَ النَّارِ

നരകത്തിൽ നിന്ന്. 

 اَلْهَاوِيَةُ-مَاهِيَ؟

 എന്താണ് ഹാവിയ?

 نَارٌ حَامِيَة

 ശക്തമായ ചൂടുള്ള നരകം

 كَلَّا سَوْفَ تَعْلَمُونَ - مَتَى هَذَا الْعِلْمُ ؟

 ശേഷം നിങ്ങൾ അറിയും എപ്പോഴാണ് ആ അറിവ് ?

 عِنْدَ الْمَوْتِ

 മരണ സമയത്ത്

ثُمَّ كَلَّا سَوْفَ تَعْلَمُونَ - مَتَى هَذَا الْعِلْمُ ؟

 പിന്നേയും ശേഷം നിങ്ങൾ അറിയും ഈ അറിവ് എപ്പോഴാണ്?

 في الْقَبْرِ 

 ഖബ്റിൽ

 عِلْمُ الْيَقِينِ - مَا هُوَ ؟

 എന്താണ് ഇൽമുൽ യഖീൻ?

 اِدْرَاكُ الشَّيْئِ مِنْ غَيْرِ مُشَاهَدَةٍ

 കാണാത്ത ഒരു വസ്‌തുവിനെ കണ്ടെത്തൽ

 عَيْنُ الْيَقِينِ - مَا هُوَ ؟

 എന്താണ് അയ്നുൽ യഖീൻ?

 اَلْعِلْمُ بِهِ مَعَ الْمُشَاهَدَةِ

 കണ്ട് കൊണ്ടുള്ള അറിവ് 

 كُلُّ النَّاسِ فِي خُسْرَانِ إِلَّا مَنْ أَتَى بِأَرْبَعَةِ أَشْيَاءِ - مَاهي ؟

 എല്ലാ ജനങ്ങളും പരാജയത്തിലാണ് നാല് കാര്യങ്ങൾ കൊണ്ട് വന്നവരൊഴികെ ഏതാണത്.?

 الإِيمَانُ وَالْعَمَلُ الصَّالِحُ وَالتَّوَاصِي بِالْحَقِّ وَالتَّوَاصِي بِالصّبْرِ

ഈമാൻ, സൽപ്രവർത്തനം, നന്മകൊണ്ടും ക്ഷമ കൊണ്ടും പരസ്‌പരം ഉപദേശം.

الْمُرَادُ بِالْعَصْرِ - مَا هُوَ ؟

 അസ്വർ കൊണ്ടുള്ള ഉദ്ദേശ്യം എന്ത്

 الدَّهْرُ

 കാലം

 مَاذَا قَالَ الشَّافِعِيُّ رَحِمه الله فِي شَأْنِ هَذِهِ السُّورَة ِ؟

ഈ സൂറത്തിന്റെ കാര്യത്തിൽ എന്താണ് ഇമാം ശാഫിഈ(റ പറഞ്ഞത്?

 اِنْ لَمْ يُنْزِلْ مِنَ الْقُرْآنِ اِلَّا هَذِهِ السُّورَةِ لَكَفَتْ

ഈ സൂറത്തല്ലാതെ ഖുർആനിൽ നിന്ന് മറ്റൊന്നും ഇറക്കിയിട്ട ല്ലെങ്കിലും അത് മതിയാവും.

 الْوَيْلُ - مَا هُوَ ؟

 എന്താണ് വൈൽ?

 كَلِمَةٌ يَطْلُبُ بِهَا الْعَذَابُ اَوْ وَادٍ فِي جَهَنَّمَ

 ശിക്ഷ എന്നർത്ഥമുള്ള പദം അല്ലെങ്കിൽ നരകത്തിലെ താഴ് വര

 الْهُمَزَةُ - مَنْ هُمْ ؟

 ഹുമസ ആരാണ് ?

 كَثِيرُ الْغِيبَةِ

 ധാരാളം പരദൂഷണം പറയുന്നവൻ

فِيمَنْ نَزَلَتْ هَذِهِ السُّورَةُ ؟

 ഈ സൂറത്ത് ആരിലാണ് അവതരിച്ചത്.? 

 فِيمَنْ كَانَ يَغْتَابُ النَّبِيَّﷺ وَالْمُؤْمِنِينَ كَأُمَيَّة بْنُ خَلَفِ

 ഉമയ്യബ്നു ഖലഫിനെ പോലെ നബി(സ)യെ ഗീബത്ത് പറ ഞ്ഞവരിൽ


 مَاذَا فَعَلَ اللَّهُ بِأَبْرَهَةِ ؟

അബ്രഹത്തിനെ കൊണ്ട് അല്ലാഹു എന്താണ് ചെയ്തത്? 

بَعَثَ اللهُ عَلَيْهِ دَاءً فِي جَسَدِهِ فَجَعَلَ تَتَسَاقَطُ اَنَامِلَهُ وَاَصَابِعَهُ وَاَعْضَاؤَهُ

 ശരീരത്തിൽ രോഗം നൽകി വിരൽ തുമ്പുകളും കൈവിരലു കളും ശരീരവും ഉതിർന്നു വീഴാൻ തുടങ്ങി.

 مَا مَاتَ أَبْرَهَهُ - حَتَّى مَ ؟

 അബ്രഹത്ത് മരിച്ചിട്ടില്ല ഏത് വരെ. ?

حَتَّى انْشَقَّ قَلْبُهُ

 അയാളുടെ ഹൃദയം പിളരുന്നത് വരെ

 عَدَدُ الْفِيلَةِ الَّتِي هَلَكَتْ - كُمْ هُوَ ؟

 നശിച്ച ആനകളുടെ എണ്ണം എത്ര

 سَبْعَةُ اَفْيَالٍ

ഏഴ് ആനകൾ

 مَتَى وَقَعَتْ هَذِهِ الْوَاقِعَةُ ؟

ഈ സംഭവം എപ്പോഴാണ് സംഭവിച്ചത്?

 قَبْلَ مِيلاَدِ النَّبِيِّﷺ بِخَمْسِينَ يَوْمًا

നബി(സ) ജനിക്കുന്നതിൻ്റെ അമ്പത് ദിവസം മുമ്പ്

 مَاذَا قَالَ ابْنُ جَرِيرٍ مِنْ لَام لإيلافِ ؟

 لإيلافയുടെ ലാമിനെക്കുറിച്ച് ഇബ്‌നുജരീർ(റ) എന്ത് പറഞ്ഞു

 اللَّامُ لَامُ التَّعَجُّبِ

 തഅജൂബിൻ്റെ ലാമാണ്

 مَا مَعْنَى لِإِيلافِ قُرَيْشٍ عَلَى مَا قَالَهُ ابْنُ جَرِيرٍ ؟

 ഇബ്നു ജരീർ(റ) ൻ്റെ അഭിപ്രായ പ്രകാരം لِإِيلافِ قُرَيْشٍ അർത്ഥമെന്ത്?

 اَعْجَبُوا لِايلَافِ قُرَيشٍ رِحْلَةَ الشِّتَاءِ والصَّيْفِ وَتَرَكَهُمْ عِبَادَةُ رَبُّ الْبَيْتِ 


 ശൈത്യകാലത്തെയും ഉഷ്ണ കാലത്തെയും കച്ചവട യാത്രയോട് ഖുറൈശികൾക്ക് ഇണക്കമുണ്ടാക്കിയതിലും കഅ്ബയുടെ രക്ഷിതാവിനെ ആരാധിക്കുന്നത് ഉപേക്ഷിക്കുന്നതിലും അവർ അൽഭുതപ്പെട്ടിരിക്കുന്നു.

 إِلَى أَيْنَ كَانَتْ رِحْلَتُهُمْ فِي الشَّتَاءِ ؟

എവിടേക്കാണ് ശൈത്യകാലത്ത് അവരുടെ യാത്ര

 إِلَى الْيَمَنِ

 യമനിലേക്ക്

 إِلَى أَيْنَ كَانَتْ رِحْلَتُهُمْ فِي الصَّيْفِ ؟

 എവിടേക്കായിരുന്നു ഉഷ്‌ണ കാലത്ത് അവരുടെ യാത്ര

 إِلَى الشَّامِ

 ശാമിലേക്ക്

 وَتَبَّ إِخْبَارُ - بِمَ ؟

തബ്ബ എന്നത് എന്തിനെ അറിയിക്കുന്നു?

 إِخْبَارَ بِحُصُولِ الْعَذَابِ

ശിക്ഷ ലഭിക്കുന്ന അറിയിപ്പ്

 مَتَى نَزَلَ مَا أَغْنَى عَنْهُ مَالُهُ وَمَا كَسَب ؟

 ഈ സൂക്തം എപ്പോഴാണ് അവതരിച്ചത്?

 حين ما قال ابولهب ان كان ما يقول ابن اخي حقا فاني افتدى عنه بمالي وولدي فنزل

 എൻ്റെ സഹോദരപുത്രൻ പറയുന്നത് ശരിയാണെങ്കിൽ എൻ്റെ സമ്പത്തും സന്താനവും ഫിദ്‌യ നൽകാം എന്ന് അബൂലഹബ് പറഞ്ഞപ്പോൾ

 

 حَمَالَةُ الْخَطَبِ - أُخْتُ مَنْ ؟

വിറക് ചുമക്കുന്നവൾ ആരുടെ സഹോദരി?

 اخْتُ سفيانُ بنُ حَرْبٍ

 സുഫ്‌യാനുബ്‌നു ഹർബിൻ്റെ സഹോദരി

الْفَرْقُ بَيْنَ الْمُنَافِقِ وَالْمُرَائِي - مَا هُوَ ؟

മുനാഫിഖിൻ്റേയും ലോകമാന്യൻ്റേയും തമ്മിലുള്ള വ്യത്യാസം എന്ത്?

 "المنافق" يبطن الكفر ويظهر الايمان "والمرائي" يظهر الاعمال مع زيادة الخشوع ليعتقد فيه من يراه انه من اهل الدين والصلاح 


 കപടൻ (മുനാഫിഖ്) സത്യനിഷേധം മറച്ച് വെച്ച് ഈമാനിനെ പ്രത്യക്ഷമാക്കുന്നവനാണ്. എന്നാൽ ലോകമാന്യൻ(മുറഇ) ഭയ ഭക്തി വർദ്ധിക്കലോടൊപ്പം പ്രവർത്തനങ്ങളെ വെളിപ്പെടുത്തുന്ന വനാണ്.

الْمَاعُونُ - مَا هُوَ ؟ 

 എന്താണ് മാഊൻ?

 اسم جامع لمنافع البيت

 വീട്ടുപകരണങ്ങൾക്ക് എല്ലാം പറയുന്ന പേര്

 مَاذَا قَالَ الْعُلَمَاءُ ؟

? മാഊനിൽ എന്താണ് പണ്ഡിതർ പറയുന്നത്?

പുരുഷൻ താമസിക്കുന്ന വീട്ടിൽ അയൽവാസികൾക്ക് ആവശ്യമുള്ളത് വർദ്ധിപ്പിക്കലും അവരോട് ഔദാര്യം ചെയ്യലും സുന്നത്താണ്. നിർബന്ധമായതിൻ്റെ മേൽ ചുരുക്കാനും പാടില്ല.

 الكَوْثَرُ - مَا هُوَ ؟

 എന്താണ് കൗസർ ?

  حَوْضٌ اَعْطَاهُ اللهُ النَّبِيَّ ﷺ فِي الآخِرَةِ

 ആഖിറത്തിൽ അല്ലാഹു നബി(സ)ക്ക് നൽകിയ ഹൗള്

 كَم حَوْضًا لِلنَّبِيِّ ﷺ؟

 നബി(സ)ക്ക് എത്ര ഹൗളാണ്?

 حَوْضَانِ

 രണ്ട് ഹൗള്

 مَاذَا قَالَ ﷺ عَنِ الْحَوْضِ ؟

 ഹൗളിനെക്കുറിച്ച് നബി(സ) എന്താണ് പറഞ്ഞത്?

قال ﷺ: اَنَا فَرَطُكُم عَلَى الحَوْضِ مَنْ مَرَّ عَلَيَّ شَرِبَ وَمَنْ شَرِبَ لَم يَظْمَأْ اَبَدًا

 എൻ്റെ ഹൗളിൽ ഞാൻ നിങ്ങളുടെ മുൻവിരുന്നാണ്. എന്റെ അരികിലൂടെ നടക്കുന്നവൻ അതിൽ നിന്നു കുടിക്കും. കുടിച്ചവനു പിന്നെ ദാഹം ഉണ്ടാവില്ല

 أَوَّلُ أَوْلَادِ النَّبِيِّ ﷺ- مَنْ هُوَ ؟

 നബി(സ)യുടെ ആദ്യ സന്താനം ആര്?

القاسم

 ഖാസിം

 آخِرُ مَنْ مَاتَ مِنْ أَوْلَادِهِ ﷺ - مَنْ ؟

 നബി(സ)യുടെ സന്താനങ്ങളിൽ അവസാനം മരിച്ചത് ആര്

فَاطِمَة رضي الله عنها

 ഫാത്വിമ(റ)

 أَوْلَادُ النَّبِيِّ ﷺ

 നബി(സ)യുടെ മക്കൾ

قَاسِم، عَبْدُ الله ؛اِبْرَاهِيم، زَيْنَب، رُقِيَّة، فَاطِمَة، اُمُّ كُلْثُوم رضي الله عنهم 

 أَوْصَافُ الْحَوْضِ الْكَوْثَرِ؟

 ഹൗളുൽ കൗസറിൻ്റെ വിശേഷണങ്ങൾ ?

 تُرَابُهُ مِسْكٌ حَصَبَاؤُهُ اللُّؤْلُؤ مَاءُهُ اَبْيَضُ مِنَ اللَّبَنِ وَاَحْلَي مِنَ الْعَسَلِ آنِيَتُهُ عَدَدُ النُّجُومِ

അതിന്റെ മണ്ണ് കസ്തൂരിയുടെയും ചരക്കല്ലുകൾ മുത്തും വെള്ളം പാലിനേക്കാൾ വെളുത്തതും തേനിനേക്കാൾ മധുര വും പാത്രങ്ങൾ നക്ഷത്രങ്ങളുടെ എണ്ണവുമാണ്.

 كَانَ يَقْرَأُ الْكَافِرُونَ وَالإِخْلَاصَ فِي صَلَوَاتٍ - مَاهُنَّ ؟

നബി(സ) കാഫിറൂനയും ഇഖ്‌ലാസും ഏതൊക്കെ നിസ്കാരത്തിൽ ഓതിയിരുന്നു.?

 فِي رَكْعَتَيِ الطَّوَافِ وَرَكْعَتَيِ الْفَجْرِ والرَّكْعْتَيْنِ بَعْدَالْمَغْرِبِ 

 ത്വവാഫിന്റെ രണ്ട് റക്അത്ത്, ഫജ്റിൻ്റെ രണ്ട് റക്‌അത്ത്, മഗ് രിബിനു ശേഷമുള്ള രണ്ട് റക്അത്ത്

 اَيَّةُ سُورَةٍ تَعْدِلُ رُبُعَ الْقُرْآنِ ؟

 ഏത് സൂറത്താണ് ഖുർആനിൻ്റെ നാലിലൊന്ന്?

 سُورَةُ الكَافِرُونَ

 സൂറത്തുൽ കാഫിറൂൻ

 مَتَى نَزَلَتْ هَذِهِ السُّورَةُ ؟

ഈ സൂറത്ത് എപ്പോഴാണ് അവതരിച്ചത്.?

 لَمَّا قَالَ الْوَلِيدُ بْنُ المُغِيرَة وَالعَاصُ بْنُ وَائِل وَالاَسْوَدُ بْنُ مُطَّلِب وَاُمَيَّةُ بْنُ خَلَف لِلنَّبِيِّ ﷺ يَا مُحَمَّد هَلُمَّ فَلْتَعْبُدُ مَا نَعْبُدُ وَنَعْبُدُ مَا تَعْبُدُ وَنَشْتَرِكُ نَحْنُ وَاَنْتَ فِي اَمْرِنَا كُلّه

ഈ സൂറത്ത് ഇറങ്ങിയത് വലീദുബ്നു‌ മുഗീറത്തും ആസ്വ ബ്നു വാഇലും അസ് വദുബ്നു മുത്വലിബും ഉമ്മയ്യതുബ്നു ഖലഫും നബി(സ)യോട് മുഹമ്മദേ.... താങ്കൾ വരൂ. ഞങ്ങൾ ആരാധിക്കുന്നത് നിങ്ങളും ആരാധിക്കൂ നിങ്ങൾ ആരാധിക്കുന്നത് ഞങ്ങളും ആരാധിക്കാം നമ്മുടെ എല്ലാ കാര്യങ്ങളിലും താങ്കൾക്കും ഞങ്ങൾക്കും പങ്കാളിയാവാം എന്ന് പറഞ്ഞപ്പോ ഴായിരുന്നു.

 آخِرُ سُورَةٍ نَزَلَتْ - مَا هِيَ ؟

 അവസാനം ഇറങ്ങിയ അധ്യായം ഏത്?

സൂറതുന്നസ്വ‌ർ

سُورَةُ النَّصْرِ

أَيْنَ نَزَلَتْ سُورَةُ النَّصْرِ ؟

 സൂറതുന്നസ്വ് ർ എവിടെയാണ് അവതരിച്ചത്?

 بِمِنىً فِي حَجَّةِ الوَدَاعِ

 ഹജ്ജത്തുൽ വദാഇൽ മിനയിൽ ആണ്

 بَكَى اِثْنَانِ حِينَ نَزَلَتْ سُورَةُ النَّصْرِ مَنْ هُمَا؟

സൂറതുന്നസ്വർ അവതരിച്ചപ്പോൾ കരഞ്ഞ രണ്ട് പേർ ആര്?

 عُمَر ، عباس رضي الله عنهما

ഉമർ(റ), അബ്ബാസ് (റ)

 اَيَّةُ سُورَةٍ فِيهَا نَعْيُ النَّبِيِّﷺ ؟

 നബി(സ)യുടെ വിയോഗ സൂചനയുടെ സൂറത്ത് ഏത്?

 سُورةُ النَّصْر

സൂറത്തുന്നസ്വർ

مَاذَا قَالَ ابْنُ عَبَّاس رضي الله عنه عَنْ حَبْلٍ مِنْ مَّسدٍ ؟

ഈത്തപ്പന നാരിനാലുള്ള ഈ കയറിനെ കുറിച്ച് ഇബ്നു അബ്ബാസ്(റ) എന്ത് പറയുന്നു.

هو سلسلة من حديد ذرعها سبعون ذراعا

എഴുപത് മുഴമുള്ള ഇരുമ്പ് ചങ്ങല

كَيْفَ هَلَكَتْ أُمُّ جَمِيلٍ ؟

 ഉമ്മു ജമീൽ എങ്ങനെയാണ് നശിച്ചത്?

 അവർ നബി(സ)യോടുള്ള ശക്തമായ ശത്രുത കാരണം മുള്ളിനെ നബി(സ)യുടെ വഴിയിൽ രാത്രിയിൽ ഇടുമായിരുന്നു. അങ്ങ നെയായിരിക്കെ ഒരു ദിവസം അവൾ വിറക് കെട്ട് ചുമന്ന് വന്നു വിശ്രമിക്കാൻ വേണ്ടി കല്ലിന്മേൽ ഇരുന്നു. അങ്ങനെ യിരിക്കെ മലക്ക് വന്നു അത് അവളുടെ പിന്നിലൂടെ വലിക്കു കയും അതിന്റെ കയറോട് കൂടെ അവളെ കഴുത്തിലമർന്നു അവൾ നശിക്കുകയും ചെയ്തു.

Poth upareeksha class 10 thafseer important questions answer മുഴുവനും മുകളിൽ കൊടുത്തിട്ടുണ്ട് അവർ പഠിച്ച് പരീക്ഷയെ സമീപിക്കാം.

Post a Comment

Join the conversation