Posts

Pothu Pareeksha Class 4 thareeq Questions Answer's by Madrasa Guide

Madrasa Guide
Madrasa Guide

 

നോട്സ് തിരച്ചിലിന് വിരാമം

വാർഷിക പരീക്ഷ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്ക് ഇനി ചോദ്യോത്തരങ്ങൾ തിരഞ്ഞു നലയേണ്ടതില്ല. എല്ലാം ഞങ്ങൾ നിങ്ങൾക്കായി സമർപ്പിക്കുന്നു.4 താരീഖ് പാഠപുസ്തകത്തിൽ വാർഷിക പരീക്ഷക്ക്  ഉപകാരപ്പെടുന്ന പാഠപുസ്തകത്തിൽ തിരഞ്ഞെടുത്തതായ പ്രധാന ചോദ്യങ്ങൾ ഉത്തരങ്ങളും താഴെ കൊടുക്കുന്നു. ഒരുപാട് ഭാഗത്തിൽ നിന്നും തിരഞ്ഞെടുത്തു അതിലെ പൂരിപ്പിക്കാൻ വരുന്ന വരികളും പ്രധാനപ്പെട്ട ചോദ്യങ്ങളും എല്ലാം ഉൾപ്പെടുത്തിയിട്ടാണ് ഇതു തയ്യാറാക്കിയിട്ടുള്ളത്. പ്രധാനപ്പെട്ട പഠന വിഷയങ്ങളും പരീക്ഷകളിൽ പൊതുവായി ചോദിക്കുന്ന ആവർത്തിച്ചു വരുന്ന ചോദ്യങ്ങളും താഴെ കൊടുത്തിട്ടുണ്ട്.

? നബി സല്ലല്ലാഹു അലൈഹിവസല്ലം ജനങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിക്കാൻ തുടങ്ങി എപ്പോൾ.

✦ നുബുവ്വത്ത് ലഭിച്ചതിനെ തുടർന്ന് നബി തങ്ങൾ ജനങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിക്കാൻ തുടങ്ങി.

? പുരുഷന്മാരിൽ നിന്ന് ആദ്യം ഇസ്ലാം മതം സ്വീകരിച്ചത് ആര്.

 ✦ അബൂബക്കർ (റ)

? അലി ( റ )ഇസ്ലാം സ്വീകരിച്ചപ്പോൾ പ്രായം എത്ര ?

✦ 10 വയസ്സായിരുന്നു.

? ആദ്യം ദീനി പഠനം നടത്തിയത് എവിടെ വച്ചായിരുന്നു.

✦ ദാറുൽ അർഖമിൽ (അർഖമിന്റെ വീട്ടിൽ)

? ആദ്യത്തെ മൂന്നു വർഷക്കാലം എങ്ങനെയായിരുന്നു നബിതങ്ങൾ പ്രബോധനം ചെയ്തിരുന്നത്.

✦ രഹസ്യമായിട്ടായിരുന്നു പ്രബോധനം നടത്തിയിരുന്നത്.

? നബി (സല്ലല്ലാഹു) സ്വഹാബിക്കൾക്ക് ഹിജ്റ പോകാൻ അനുവാദം നൽകി എപ്പോൾ.

✦ മക്കയിലെ മുസ്ലീങ്ങളുടെ ജീവിതം ദുസ്സഹമായപ്പോൾ അവർക്ക് ഹിജ്റ പോകാൻ അനുവാദം നൽകി.

? സഹാബികൾ മക്കയിലേക്ക് മടങ്ങാൻ കാരണം എന്താണ് ?

✦ മക്കാ നിവാസികളെല്ലാം ഇസ്ലാം സ്വീകരിക്കുമെന്ന് ഒരു വാർത്ത എത്യോപ്യയിൽ പ്രചരിച്ചു. അത് സത്യമായിരുന്നില്ല വാർത്ത കേട്ട് ഹിജറ പോയവർ മക്കയിൽ തിരിച്ചെത്തി.

? രണ്ടാമത്തെ ഹിജ്റയിൽ എത്ര പേരുണ്ടായിരുന്നു.

? ദുഃഖ വർഷം നുബുവ്വത്തിന്റെ എത്രാം വർഷമായിരുന്നു ?

✦ നുബുവത്തിന്റെ പത്താം വർഷമാണ്.

? ദുഃഖ വർഷം ആരുടെ മരണത്തോടെ ആയിരുന്നു.

✦ അബൂത്വാലിബ് മരണപ്പെട്ടതിന്റെ മൂന്നാം ദിവസം നബിയുടെ പ്രിയ പത്നി ഖദീജയും വഫാത്തായി.

? ഖുറൈശികൾ ദ്രോഹങ്ങൾ വർധിപ്പിക്കാൻ കാരണം.

✦ അബൂത്വാലിബിന്റെ മരണത്തോടെ ഖുറൈശികൾ നബി തങ്ങളെ പൂർവാധികം ശക്തിയോടെ ദ്രോഹിക്കാൻ തുടങ്ങി.

? നബി തങ്ങൾക്ക് ത്വാഇഫിലേക് പോയി എന്തായിരുന്നു ഉദ്ദേശം.

✦ നബി തങ്ങളുടെ ബന്ധുക്കളായ ബനൂ സഖീഫ് ഗോത്രക്കാരെ ഇസ്ലാമിലേക്ക് ക്ഷണിക്കലും അവരോട് സഹായം തേടലും ആയിരുന്നു ഉദ്ദേശം.

? ത്വാഇഫുകാർ നബി തങ്ങളെ എന്ത് ചെയ്തു.

✦ അവർ നബി തങ്ങളെ സഹായിച്ചില്ല. മാത്രമല്ല അവരിലെ കുട്ടികളെയും വിഡ്ഢികളെയും ഇളക്കി വിട്ടു നബി തങ്ങളെ പരിഹസിക്കുകയും കല്ലെറിയുകയും ചെയ്തു.

? ത്വാഇഫ് യാത്രയിൽ നബി തങ്ങളുടെ കൂടെയുണ്ടായത് ആരായിരുന്നു.

✦ നബി തങ്ങളുടെ വളർത്തു പുത്രൻ സൈദ് ബിൻ ഹാരിസ് (റ)

? ത്വാഇഫിൽ നിന്നുള്ള മടക്കയാത്രയിൽ കണ്ടുമുട്ടിയത് ആരെയാണ്.

✦ നീനുവാ നിവാസിയായ അദ്ദാസ് എന്ന ക്രിസ്തുമത വിശ്വാസിയെ.

? മദീനക്കാർ നബി തങ്ങളെ സംബന്ധിച്ചു മനസ്സിലാക്കി ആര് മുഖേന?

✦ നുബുവ്വത്തിന്റെ പതിനൊന്നാം കൊല്ലം മദീനയിൽ ഗോത്രക്കാരായ ആറു പേർ മക്കയിലെത്തി. നബി തങ്ങൾ അവർക്ക് ഇസ്ലാമിനെ പരിചയപ്പെടുത്തുകയും അവർ ഇസ്ലാം സ്വീകരിക്കുകയും ചെയ്തു. അവർ മദീനയിലേക്ക് മടങ്ങി അവർ മുഖേന മദീനക്കാർ നബി തങ്ങളെ സംബന്ധിച്ചു മനസ്സിലാക്കി.

? ഒന്നാം അകബ എവിടെ വെച്ചായിരുന്നു ?

✦ ജമ്പ്രത്തുൽ അഖബയുടെ അടുത്തുവച്ച്.

? രണ്ടാമത്തെ അകബയിൽ എത്ര പേര് സംബന്ധിച്ചു.

✦ 70 പേർ 

? ഒന്നാം അകബയിൽ എത്ര പേര് ?

 ✦ 12 പേർ ഉണ്ടായിരുന്നു.

? ഇസ്റാഅ് എന്നാൽ എന്ത് ?

✦ ഒരു രാത്രിയിൽ കുറഞ്ഞ സമയം കൊണ്ട് നബി (സ) മക്കയിലെ മസ്ജിദുൽ ഹറമിൽ നിന്ന് ഫലസ്തീനിലെ മസ്ജിദുൽ അഖ്സയിലേക്ക് പ്രയാണം ചെയ്തു ഇതിനാണ്. ഇസ്റാഅ് എന്നു പറയുന്നത്

? മിഅ്റാജ് എന്നാൽ എന്ത് ?

✦ മസ്ജിദിൽ അഖ്സയിൽ നിന്ന് ആകാശ ലോകങ്ങളിലേക്കും അല്ലാഹു ഉദ്ദേശിച്ച മറ്റു സ്ഥലങ്ങളിലേക്കും നബി തങ്ങൾ പോവുകയും അല്ലാഹുവുമായി മുനാജാത്ത് നടത്തുകയും ചെയ്തു ഇതിന് മിഅ്റാജ് എന്ന് പറയുന്നു.

? അഞ്ചു വഖ്ത്ത് നിസ്കാരം ഫർളാക്കപ്പെട്ടു എപ്പോൾ ?

✦ പതിനൊന്നാം കൊല്ലം റജബ് മാസം ഇരുപത്തിയേഴാം രാവിൽ.

? മൂനാജാത്ത് എന്നാൽ എന്ത്.

✦ നബി തങ്ങൾ അല്ലാഹുവുമായി നടത്തിയ സംഭാഷണത്തിനാണ് മൂനാജാത്ത് എന്ന് പറയുന്നത്.

? ഖുറൈശികൾ യോഗം ചേർന്നത് എവിടെ വച്ച് ?

✦ ദാറുന്നദ് വയിൽ വെച്ച് 

? അവിടുത്തെ വിരിപ്പിൽ കിടക്കാൻ ആവശ്യപ്പെട്ടു ആരോട് ?

 ✦ അലി (റ)വിനോട്

? ദാറുന്നദ് വയിൽ വെച്ച് യോഗം ചേർന്നു.എന്തായിരുന്നു യോഗത്തിന്റെ ഉദ്ദേശം?

✦ നബി തങ്ങളെ ഇല്ലാതാക്കുക എന്നായിരുന്നു യോഗത്തിന്റെ ഉദ്ദേശം.

? നബി തങ്ങൾ മദീനയിലേക്ക് പുറപ്പെട്ടത് എന്നായിരുന്നു ?

✦ നുബുവ്വത്തിന് പതിമൂന്നാം വർഷം റബീഉൽ അവ്വൽ ഒരു തിങ്കളാഴ്ച.

? ശത്രുക്കൾ ഗുഹയിൽ പ്രവേശിച്ചില്ല കാരണമെന്ത് ?

✦ ഗുഹാമുഖത്ത് ചിലന്തിവല കെട്ടിയതും മാടപ്രാവ് കെട്ടി അടയിരുന്നതും അവർ ഗുഹയിൽ പ്രവേശിക്കാതിരിക്കാൻ കാരണമായി.

? നബി തങ്ങളുടെ വഴികാട്ടി ആരായിരുന്നു....?

عَبْدُ اللَّهِ بْنُ اَرِيقَطَ الدُّئَلِي

? മദീനയിൽ നബി തങ്ങൾ ആദ്യം ഇറങ്ങിയത് എവിടെ...?

✦ ഖുബാഇൽ ഇറങ്ങി.

? നബി തങ്ങൾ പുറപ്പെട്ട വിവരം അറിഞ്ഞു മദീനക്കാർ എന്ത് ചെയ്തു...?

✦ നബി തങ്ങൾ പുറപ്പെട്ട വിവരമറിഞ്ഞ് മദീന നിവാസികൾ സന്തോഷപരിതരായി. മദീനയുടെ അതിർത്തിയിൽ പ്രതീക്ഷയോടെ അവർ ആബാല വൃദ്ധം കാത്തു നിന്നു.

? സൗർ ഗുഹ എവിടെ സ്ഥിതി ചെയ്യുന്നു ?

✦ മദീനയിൽ

? നബി തങ്ങൾ ആദ്യ ജുമുഅ നിർവഹിച്ചു എവിടെ വെച്ച്...?

✦ ബത്തുൽ വാദിലെ പള്ളിയിൽ

? നബി തങ്ങളെ ക്ഷണിച്ച അൻസാറുകളോട് അവിടുന്ന് എന്ത് പറഞ്ഞു....?

✦ താമസസ്ഥലം തീരുമാനിക്കാൻ ഒട്ടകത്തെ അനുവദിക്കുക. അതിനു കൽപ്പന നൽകപ്പെട്ടിരിക്കുന്നു. എന്ന് നബി തങ്ങൾ അവരോട് പറഞ്ഞു.

? മദീനയിൽ നബി തങ്ങൾ താമസിച്ചത് എവിടെയായിരുന്നു....?

✦ അബു അയ്യൂബൽ അൻസാരി എന്നിവരുടെ വീട്ടിൽ

? മദീനയുടെ പൂർവ്വ പേര് എന്തായിരുന്നു....?

✦ യസ് രിബ്

? ആരാണ് മുഹാജിറുകൾ....?

✦ വിശ്വാസ സംരക്ഷണം എല്ലാം ഉപേക്ഷിച്ചു മദീനയിലേക്ക് ഹിജ്റ പോയ സ്വഹാബികൾക്ക് മുഹാജിറുകൾ എന്ന് പറയുന്നു.

? ആരാണ് അൻസാറുകൾ....?

✦ മുഹാജിറുകളെ സഹായിച്ച മദീനക്കാരായ സ്വഹാബികൾക്ക് അൻസാറുകൾ എന്നു പറയുന്നു.

? നബി തങ്ങൾ സഹാബകൾക്കിടയിൽ സൗഹാർദ്ദം ഉണ്ടാക്കിയത് എന്തിനായിരുന്നു....?

✦ ഓരോ മുഹാജിറിനെയും ഓരോ അൻസാറിനെയും അടുത്ത ബന്ധുവാക്കി നിശ്ചയിച്ചു.

? സ്വഹാബികളുടെ പേര് കേട്ടാൽ എന്തു പറയണം.....?

✦ റളിയള്ളാഹു അൻഹും

? മുഹാജിറുകളും അൻസാറുകളും മഹത്തായ സ്ഥാനം കരസ്ഥമാക്കി എങ്ങനെ.....?

✦ മുഹാജിറുകൾ ഹിജ്റ കൊണ്ടും അൻസാറുകൾ നുസ്രത്ത് കൊണ്ടും അതി മഹത്തായ സ്ഥാനം കരസ്ഥമാക്കി.

? നമ്മുടെ നബിയുടെ പേര് കേട്ടാൽ എന്തു പറയണം....?

 ✦ സല്ലല്ലാഹു അലൈഹിവസല്ലം

? മറ്റു നബിമാരുടെ പേര് കേട്ടാൽ എന്തു പറയണം.....?

 ✦ അലൈഹിസ്സലാം.

 സമസ്ത നാലാം ക്ലാസ് താരീഖ് പാട ബുക്കിൽ നിന്നും തിരഞ്ഞെടുത്തു ക്വസ്റ്റ്യനുകളെ പോലെ തുടർന്നും മറ്റു വിഷയങ്ങളിൽ നിന്നുള്ള ക്വസ്റ്റനുകളും ഞങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. 

Post a Comment

Join the conversation