
ചോദ്യങ്ങൾക്കുള്ള ഉത്തരമാണോ നിങ്ങൾക്ക് ആവശ്യം!
കുട്ടികൾ പഠിക്കാൻ പലപ്പോഴും മടി കാണിക്കുന്നത് പാഠഭാഗങ്ങളിലെ ചോദ്യോത്തരങ്ങൾ അറിയാത്തതു കൊണ്ടായിരിക്കാം. അതിനൊരു പരിഹാരം ആയിട്ടാണ് ഞങ്ങൾ നിങ്ങൾക്ക് വേണ്ടി ഒരുക്കിയിട്ടുള്ള ഈ ഒരു സംവിധാനം. പഠനത്തിൽ പുറകോട്ട് നിൽക്കുന്ന വിദ്യാർത്ഥികളായ അഞ്ചാം ക്ലാസ് വിദ്യാർത്ഥികൾക്ക് aqeeda വിഷയത്തിൽ നിന്നും പൊതു പരീക്ഷയിൽ പാഠഭാഗങ്ങളിൽ നിന്നും വന്നിരുന്ന പ്രധാന ചോദ്യങ്ങളും അതിന്റെ ഉത്തരങ്ങളും താഴെ കൊടുക്കുന്നുണ്ട്. അവയിൽ പഠിക്കാത്ത ചോദ്യങ്ങൾ ഉണ്ടെങ്കിൽ പൊതു പരീക്ഷയുടെ മികച്ച വിജയത്തിന് കാണാതെ പഠിക്കുക.
ഉത്തരം കണ്ടെത്താം
1. എല്ലാ കഴിവുകളുടെയും ഉടമ ?
✦ അല്ലാഹു
2. മരിച്ചവരെ ജീവിപ്പിക്കാൻ കഴിവുണ്ടായിരുന്നു.
✦ ഈസാ നബി
3. അതിഗുരുതരമായ അതിക്രമമാണ്.
✦ ശിർക്ക്
4. ഔലിയാക്കൾക്ക് ഉണ്ടാകുന്ന അമാനുഷിക കഴിവ്.
✦ കറാമത്ത്
5. തീകുണ്ഡാരത്തിലേക്ക് എറിയപ്പെട്ട പ്രവാചകൻ.
✦ ഇബ്രാഹിം നബി
6. ഈജിപ്തിൽ ഗവർണർ ആയിരുന്നു.
✦ അംബ്റ് ബ്നു ആസ് (റ)
7. ഖുലഫാഉ റാഷിദൂൻ എത്ര പേരാകുന്നു.
✦ നാലു പേരായിരുന്നു.
8. ഖുർആൻ ഓതിക്കൊണ്ടിരിക്കുമ്പോൾ വധിക്കപ്പെട്ട സ്വഹാബി?
✦ ഉസ്മാൻ (റ)
9. മുഹമ്മദ് നബിയുടെ ഏറ്റവും വലിയ മോയിജിത്ത് ?
✦ വിശുദ്ധമായ ഖുർആൻ
10. നെയ്യിൽ നദിക്ക് കത്തെഴുതിയ സ്വഹാബി
✦ ഉമർ (റ )
11. മഹാത്മാക്കൾക്ക് നാം പറയുന്ന പേര് എന്താണ്
✦ ഔലിയഅ്
12. ഔലിയാക്കളിലൂടെ പ്രകടമാകുന്ന അസാധാരണ സംഭവങ്ങൾക്ക് പറയുന്ന പേര് എന്താണ് ?
✦ കറാമത്ത്
13. സഹാബി എന്ന് പറയുന്നു ആർക്ക് ?
✦ മുഅ്മിനായ നിലയിൽ നബി തങ്ങളുടെ അടുക്കൽ അൽപ്പമെങ്കിലും താമസിക്കുകയും തന്നെ മരിക്കുകയും ചെയ്തവർക്കാണ് സ്വഹാബി എന്ന് പറയുന്നത്.
14. സഹാബത്തിന്റെ വിശേഷണം എന്താണ് ?
✦ അവർ സത്യസന്ധരും നീതിമാന്മാരും അമ്പിയാക്കൾ അല്ലാത്ത മനുഷ്യരിൽ ഏറ്റവും ശ്രേഷ്ഠരും ആകുന്നു.
15. എന്തിനാണ് സുന്നത്ത് എന്ന് പറയുന്നത് ?
✦ നബി തങ്ങളുടെ വാക്ക്, പ്രവർത്തി, ഉദ്ദേശം, മൗനാനുവാദം, എന്നിവയാണ് സുന്നത്ത് കൊണ്ട് ഉദ്ദേശിക്കുന്നത്.
16. എന്റെ സമൂഹ സമുദായം എത്ര വിഭാഗം ആകും എന്നാണ് നബി തങ്ങൾ പറഞ്ഞത് ?
✦ 73 വിഭാഗം
ഉത്തരം പറയാം
? കറാമത്ത് എന്നാൽ എന്ത് ?
✦ ഔലിയാക്കളിലൂടെ പ്രകടമാകുന്ന അസാധാരണ സംഭവങ്ങൾക്കാണ് കറാമത്ത് എന്ന് പറയുന്നത്.
? തീയ്യ് ഇബ്രാഹിം നബി അലൈസലാമിന് നൽകിയത് എന്തായിരുന്നു?
✦ ചൂടിന് പകരം തണുപ്പും സ്വസ്ഥതയും സമാധാനവും ആയിരുന്നു തീ ഇബ്രാഹിം നബി അലൈസലാമിനെ നൽകിയത്.
? ഇബാദത്ത് എന്നാൽ എന്ത്
✦ അങ്ങേയറ്റം ആദരവും ഭയഭക്തിയും ഉൾക്കൊണ്ട് പരമാവധി താഴ്മ ചെയ്യലാണ് ഇബാദത്ത്.
? ആരാണ് അമ്പിയാ മുർസലുകൾ
✦ അല്ലാഹുവിന്റെ സന്ദേശം ജനങ്ങൾക്ക് കൈമാറാൻ അല്ലാഹു തെരഞ്ഞെടുത്ത ദൂതന്മാരാണ് അമ്പിയാ മുർസലുകൾ.
? ഇസ്ലാമിന്റെ പ്രമാണങ്ങൾ ഏതെല്ലാം?
✦ ഖുർആൻ, സുന്നത്ത്,ഇജ്മാഅ്,ഖിയാസ്
? തൗഹീദ് എന്നാൽ എന്ത്
✦ അല്ലാഹു ദാത്തിലും, സിഫാത്തിലും അഫ്ആലിലും ഏകനാണെന്ന് വിശ്വാസമാണ് തൗഹീദ്.
? നബി തങ്ങളുടെ മുഅ്ജിസത്തുകൾ എന്തെല്ലാം?
✦ ഇസ്റാഅ മിഅ്റാജ് യാത്രകൾ,ചന്ദ്രനെ വളർത്തിയ സംഭവം, ജനങ്ങൾക്ക് വെള്ളം ആവശ്യമായപ്പോൾ നബി തങ്ങളുടെ കൈവിരലുകളിലൂടെ ശുദ്ധജലം പ്രവഹിച്ചത്, മൃഗങ്ങൾ, വൃക്ഷങ്ങൾ കല്ലുകൾ മുതലായവ നബിതങ്ങളോട് സംസാരിച്ചത്തു,ടങ്ങിയ അവയിൽ ചിലതാണ്.
? നെയിൽ നദിക്ക് ഒരു പതിവുണ്ട് എന്തായിരുന്നു അത്...?
✦ ഓരോ വർഷവും സുന്ദരിയായ ഒരു പെൺകുട്ടിയെ അണിയിച്ചൊരുക്കി നെയ്യിൽ ഇടണം എങ്കിൽ മാത്രമേ നെയിൽ നദി ഒഴുകൂ.....ഇത് നേരിൽ നദിയുടെ പതിവായിരുന്നു.
? നബി തങ്ങൾ സ്വഹാബികളെ കുറിച്ച് പറഞ്ഞത് എന്താണ് ?
✦ എന്റെ സഹാബത്ത് നക്ഷത്ര തുല്യരാണ്. അവരിൽ ആരെ നിങ്ങൾ പിൻപറ്റിയാലും നിങ്ങൾ സന്മാർഗം പ്രാപിച്ചവരാകും. എന്ന് നബി തങ്ങൾ പറഞ്ഞിട്ടുണ്ട്.
വ്യക്തമാക്കാം
1. ശിർക്ക് എന്നാൽ എന്ത്?
✦ അല്ലാഹു അല്ലാതെ ഇബാദത്തിന് അർഹനായി മറ്റൊരാളുമെന്ന് വിശ്വാസമാണ്.
2. മുഅ്ജിസത്ത് എന്നാൽ എന്ത് ?
✦ പ്രവാചകൻമാർ അല്ലാഹുവിന്റെ ദൂതന്മാരാണെന്ന് ബോധ്യപ്പെടുത്താൻ അല്ലാഹു അവർക്ക് നൽകുന്ന അസാധാരണ സംഭവങ്ങൾ.
3. എന്താണ് ഇജ്മാഅ് ?
✦ ഒരു കാലഘട്ടത്തിലെ മുജ്തഹിതുകളായ പണ്ഡിതന്മാരുടെ ഏകാഭിപ്രായമാണ് ഇജ്മാഅ്
4. രിദ്ദത്ത് എന്നാൽ എന്താണ് ?
✦ പ്രായപൂർത്തിയും ബുദ്ധിയും ഉള്ള മുസ്ലിം വാക്ക് കൊണ്ടോ പ്രവർത്തികൊണ്ടോ നിയ്യത്ത് കൊണ്ടോ സ്വന്തം ഇഷ്ടപ്രകാരം ഇസ്ലാം ആയുള്ള ബന്ധം മുറിക്കലാണ്.
5. ഖയ്ബ് എന്നാൽ എന്ത്
✦സൃഷ്ടികൾ സാധാരണഗതിയിൽ അറിയാത്തതിനാണ് ഖയ്ബ് എന്ന് പറയുന്നത്.
6. ക്രൈസ്തവ സഹോദരൻ യേശുവിനോട് നടത്തുന്ന സഹയാർച്ചന പ്രാർത്ഥനയാണോ? എന്തുകൊണ്ട്?
✦ അതെ, കാരണം യേശുവിനെ ആരാധ്യനായി വിശ്വസിക്കുന്നത് കൊണ്ടാണ്.
7. അമ്പിയാകൾ,ഔലിയാക്കളോട് തുടങ്ങിയവരോട് മുസ്ലിങ്ങൾ നടത്തുന്ന സഹായാ പ്രാർത്ഥനയാണോ?
✦ അല്ല കാരണം അവർ അമ്പിയാകൾ,ഔലിയാക്കളെ ആരാധിരായി വിശ്വസിക്കുന്നില്ല അതുകൊണ്ടാണ്.
8. ഹൈന്ദവ സഹോദരൻ ഗുരുവായൂരപ്പനോട് നടത്തുന്ന സഹയാർഥന പ്രാർത്ഥനയാണ്. എന്തുകൊണ്ട് ?
✦ ഹൈന്ദവ സഹോദരനും ഗുരുവായൂരപ്പനോട് നടത്തുന്നത് പ്രാർത്ഥനയാണ്.
9. അമ്പിയാക്കളിലൂടെ അസാധാരണമായി സംഭവിക്കുന്ന കാര്യങ്ങൾക്ക് പറയുന്ന പേര് എന്താണ് ?
✦ മുഅ്ജിസത്ത്
സത്യസന്ധമായ ഈ മതവിധികൾ അംഗീകരിക്കുന്നവരാണ്.....
✦ ( അഹ്ലുസ്സുന്നത്തി വൽ ജമാഅ )
ആരാധ്യനാണെന്ന് വിശ്വാസത്തോടെ അല്ലാഹുവിനോട് നടത്തുന്ന സഹായാർത്തനയാണ്.....
✦ ( പ്രാർത്ഥന )
ജിന്നും പിശാചും ഒരു യാഥാർത്ഥ്യമാണെന്ന് വിശ്വസിക്കൽ നമുക്ക്........✦
( നിർബന്ധമാണ് )
നിശ്ചയം പിശാച് മനുഷ്യന്റെ....
✦ ( വ്യക്തമായ ശത്രുവാണ് )
ഖുർആനിനു മുമ്പ് ഇറക്കപ്പെട്ട ഗ്രന്ഥങ്ങൾ പലവിധ മാറ്റത്തിരുത്തലുകൾക്കും.....
✦ ( വിധേയമായി )
ജിന്നുകളിൽ നിന്ന് വേർതിരിഞ്ഞ ഒരു വിഭാഗമാണ്.....
✦ ( ശൈത്താന്മാർ )
ഖുർആനും സുന്നത്തും മാത്രമേ സ്വീകരിക്കുക എന്ന് പറയുന്നത്......
✦ ( അപകടകരമാണ് )
പാഠപുസ്തകത്തിൽ കൊടുത്ത മിക്ക ചോദ്യോത്തരങ്ങളിലെയും ചോദ്യങ്ങളും ഉത്തരങ്ങളും ഇതിൽ കൊടുത്തിട്ടുണ്ട്. പരീക്ഷ aqeeda വിഷയത്തിൽ നിന്നും പരീക്ഷയ്ക്ക് വന്ന മുകളിലെ ചോദ്യങ്ങളും അതിന്റെ ഉത്തരങ്ങളും കാണാതെ പഠിക്കുകയും അത് നോട്ടിലേക്ക് എഴുതിയെടുക്കുകയും കാണാതെ പഠിക്കുകയും ചെയ്യുക. പൊതു പരീക്ഷയിൽ മികച്ച വിജയം നേടിയെടുക്കാം. അതിന് രാജാധിരാജനായ തമ്പുരാൻ തൗഫീഖ് നൽകട്ടെ ആമീൻ!