
പൊതു പരീക്ഷയിൽ ഉന്നത സ്ഥാനമാണോ നിങ്ങൾ ആഗ്രഹിക്കുന്നത്?
അഞ്ചാം ക്ലാസ് പൊതു പരീക്ഷ വിദ്യാർത്ഥികൾക്ക് തജ്‌വീദ് വിഷയങ്ങൾ നിങ്ങൾക്ക് പ്രയാസികരമായി തോന്നുന്നുണ്ടോ? ഉണ്ടെങ്കിൽ അതിനൊരു പരിഹാരമായിട്ടാണ് ഞങ്ങൾ നിങ്ങൾക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ pothu pareeksha class 5 thajweed model questions.
ഇത് നിങ്ങളുടെ മക്കൾക്ക് വേണ്ടി തയ്യാറാക്കിയതാണ്. പരീക്ഷകൾ ഇനി ടെൻഷൻ ഇല്ലാതെ എഴുതാം. മുഴുവൻ പഠിച്ച് ശരിയായി ചോദ്യങ്ങൾക്ക് ഉത്തരം എഴുതി കൊടുക്കാം.
അല്പമെങ്കിലും ഖുർആൻ മനപ്പാഠമാണില്ലാത്ത ഹൃദയം ഇതുപോലെയാണ്?
✦ പൊളിഞ്ഞ വീട് പോലെ
? എന്തിനാണ് ഹത്തുമുൽ ഖുർആൻ എന്ന് പറയുന്നത്.?
✦ സൂറത്തുൽ ഫാത്തിഹ മുതൽ നാസ് വരെ മുസ്ഹഫിലെ ക്രമപ്രകാരം തീർത്തു ഓതുന്നതിന് ഖത്മു ഖുർആൻ എന്ന് പറയുന്നു.
? ഖുർആനിൽ ആദ്യത്തെ നാല് സ്ഥലങ്ങളിലാണ് ഉള്ളത് അത് ഏതാണ്?
✦ سَكْتَة
? വളരെ പുണ്യമുള്ള അമലാണ് ഏത് ?
✦ വിശുദ്ധ ഖുർആൻ പഠിക്കലും പഠിപ്പിക്കലും വളരെ പുണ്യമുള്ള അമലാണ്.
? ഖുർആൻ പഠിക്കുകയും അത് പഠിപ്പിക്കുകയും ചെയ്യുന്നവരാണ് നിങ്ങളിൽ ഏറ്റവും ഉത്തമന്മാർ ഇത് ആരാണ് പറഞ്ഞത് ?
✦ നബി തങ്ങൾ
? هَمْزَةُ الْقَطْعْ എന്ന് പറയുന്നു എന്തിന് ?
✦ തുടങ്ങുമ്പോഴും ചേർത്ത് ഓതുമ്പോഴും ഉണ്ടാവുന്ന ഹംസക്ക് هَمْزَةُ الْقَطْعْ എന്ന് പറയുന്നു.
? സജതദയുടെ ആയത്തുകൾ ഖുർആനിൽ എത്ര തവണയാണ് വന്നിട്ടുള്ളത്.
✦ 14 തവണ
? ശുക്റിന്റെ സുജൂദ് ഖുർആനിൽ ഏത് സൂറത്തിലാണ് ഉള്ളത്.
✦ സൂറത്ത് സ്വാദ്
? ഒരു പ്രദേശത്ത് ഉണ്ടായിരിക്കൽ ആര് ?
✦ ഒരു പ്രദേശത്ത് ഖുർആൻ മനഃപാഠമുള്ള ഒരാളെങ്കിലും ഉണ്ടായിരിക്കൽ അനിവാര്യമാണ്.
? മുൽക്ക് സുഹൃത്തിനെ കുറിച്ച് നബി തങ്ങൾ എന്താണ് പറഞ്ഞത് ?
✦ ഖുർആനിൽ ഒരു സൂറത്ത് ഉണ്ട് അത് 30 ആയത്തുള്ളു. അത് പതിവാക്കുന്നവരുടെ പാപങ്ങൾ പൊറുക്കപ്പെടുന്നത് വരെ അല്ലാഹുവിനോട് അത് ശുപാർശ ചെയ്യും.
? പതിവാക്കൽ സുന്നത്തുള്ള സൂറത്തുകൾ ഏതൊക്കെ ?
✦ സൂറത്തുൽ ഫാത്തിഹ, സൂറത്ത് സജദ, സൂറത്ത് യാസീൻ, സൂറത്ത് റഹ്മാൻ, സൂറത്തുൽ വാഖിഅ, സൂറത്തുൽ മുൽക്ക്, സൂറത്തുൽ ഇഹ്ലാസ്, അൽ മുഅവ്വിദൈനി.
? ഏത് ഖലീഫയാണ് ഖുർആൻ പല കോപ്പികൾ ആയി പകർത്തി എഴുതിയത് ?
✦ ഉസ്മാൻ (റ)
? എന്തിനാണ് സിഫത്തുകൾ എന്ന് പറയുന്നത്.
✦ അറബി അക്ഷരങ്ങൾ അവയുടെ മഖ്റജുകളിൽ നിന്ന് പുറപ്പെടുമ്പോൾ ഉണ്ടാകുന്ന ശബ്ദ വ്യത്യാസങ്ങൾക്കാണ് സിഫത്തുകൾ എന്ന് പറയുന്നത്.
? ഒരേ മഖ്റജിൽ നിന്ന് പുറപ്പെടുന്ന വിവിധ അക്ഷരങ്ങൾ എന്തുകൊണ്ടാണ് വേർതിരിക്കുന്നത്.
✦ സിഫത്തുകൾ കൊണ്ടാണ്.
? ഒരേ മഖ്റജിൽ നിന്ന് പുറപ്പെടുന്ന അക്ഷരങ്ങൾക്ക് രണ്ടു ഉദാഹരണം എഴുതാം.
✦ ط،ت / ص،س
? നാവിന്റെ മധ്യഭാഗം അണ്ണാക്കുമായി ചേരൽ ഇത് ഏതാണ് സിഫത്ത് ?
✦ ഇത്വ്ബാഖ്
? ഉച്ചരിക്കുമ്പോൾ ശബ്ദഗതി അണ്ണാക്കിലേക്ക് ഉയരൽ
✦ ഇസ്തിഅ്ലാഅ്
? ✦ ഉസ്മാൻ (റ) ഖുർആൻ കോപ്പികൾ ഏതു പട്ടണങ്ങളിലേക്കാണ് അയച്ചത് ?
✦ കൂഫ,ബസ്വറ,ശാം,മക്ക
? ( بِسْمِ اللَّهِ مَجْرِنَهَا ) ആയത്തിൽ എങ്ങനെയാണ് ഓതേണ്ടത് ?
✦ ഇതിലെ റാഇനെ ഇമാലത്താക്കി ഉച്ചരിക്കണം.
? സഹ് വിന്റെ സുജൂദിൽ നിർബന്ധമാണ് എന്ത്?
✦ ഖിബ് ലക്ക് നേരിടലും, ഔറത്ത് മറക്കലും, ഞാൻ തിലാവത്തിന്റെ സുജൂദ് ചെയ്യുന്നു എന്ന് നീയത്ത് ചെയ്യലും, സുജൂദിൽ നിന്ന് എഴുന്നേറ്റു ഒരു സലാം വീട്ടിലും നിർബന്ധമാണ്.
? ഉബയ്യ്ബിനു കഅബ് (റ) വിനോട് നബി തങ്ങൾ പറഞ്ഞത് എന്താണ് ?
✦ താങ്കൾക്ക് ഖുർആൻ ഓതി കേൾപ്പിക്കാൻ അല്ലാഹു എന്നോട് കൽപ്പിച്ചിരിക്കുന്നു.
? هَمْزَةُ الْقَطْعْ ന് ഈ രണ്ടു ഉദാഹരണം എഴുതുക.
✦ اسْمُهُ أَحْمَدُ , فِي أَحْسَنِ تَقْوِيم
? وَرَتِّلِ الْقُرْآنَ تَرْتِيلًا എന്ന ആയത്തിന് അലി (റ) നൽകിയ അർത്ഥം എന്താണ് ?
✦ അക്ഷരങ്ങളെ ഭംഗിയാക്കുകയും വഖ്ഫുകളെ പഠിക്കുകയും ചെയ്യുക എന്നാണ്.
? ഖുർആൻ പാരായണം കേൾക്കുന്നവൻ എങ്ങനെ ആയിരിക്കണം ?
✦ ഖുർആൻ പാരായണം കേൾക്കുന്നവന്റെ ചിന്തയും ശ്രദ്ധയും ഖുർആനിൽ ആയിരിക്കണം.
? ഖുർആൻ പാരായണം ശ്രദ്ധയോടെ കേൾക്കുന്നതു കൊണ്ടുള്ള നേട്ടം എന്താണ് ?
✦ ഈമാൻ വർദ്ധിക്കാനും തൗബയും ഇസ്തിഗ്ഫാറും വഴി അല്ലാഹുവിലേക്ക് മടങ്ങുന്നതിനും അത് കാരണമാകും.
നമുക്ക് പൂരിപ്പിക്കാം.
ഖുർആൻ പഠിച്ചത് മറന്നുപോകൽ........
✦ ( വലിയ തെറ്റാണ് )
സിഫത്തുകൾ അഞ്ചിൽ കുറവുള്ളതോ ഏഴിൽ കൂടുതലുള്ളതോ....
✦ ( ഇല്ല )
പരിശുദ്ധ ഖുർആൻ 23 വർഷം കൊണ്ട്......
✦ ( ഘട്ടം ഘട്ടമായി അവതരിച്ചത് )
പരിശുദ്ധ മായ ഖുർആൻ അല്ലാഹുവിന്റെ......
✦ ( കലാമാണ് )
വള്ളുഹാ മുതൽ നാസ് വരെയുള്ള സൂറത്തുകളുടെ അവസാനം.........
✦ ( തക്ബീർ ചൊല്ലൽ സുന്നത്താണ് )
ഉച്ചാരണത്തിൽ വരാത്തതും തുടക്കത്തിൽ വരുന്നതുമായ ഹംസക്ക്.....
✦ هَمْزَةُ قَطْعْ എന്ന് പറയുന്നു.
تَأنِيثِنْ ന്റെ ഹാഇനെ ചേർത്തു ഓതുമ്പോൾ "ت" ആയിട്ടും ചെയ്യുമ്പോൾ അതിന്മേൽ വകുപ്പ് ചെയ്യുമ്പോൾ......
✦ ( " هـ" ആയിട്ടും വച്ചിരിക്കണം )
ശ്വാസം വിടാതെ അല്പം അടങ്ങി ഓതൽ തുടരുന്നതിന് .........
✦ ( سَكْتَة എന്നു പറയും )
വഖ്ഹ് ചെയ്യുമ്പോൾ അവസാന അക്ഷരത്തിന് തൻവീൻ ഉണ്ടെങ്കിൽ كَسْرْ തൻവീനിനെയും ضَمّْ തൻവീനിനെയും.........
✦ ( കളയണം )
അർത്ഥം തെറ്റിക്കണം എന്ന ഉദ്ദേശ്യം ഇല്ലെങ്കിൽ ഖുർആനിൽ ഒരിടത്തും നിർബന്ധമായ വഖഫോ.....
✦ ( നിർബന്ധമായ വഖഫോ ഇല്ല )
അർത്ഥം അറിയാത്തവർക്ക് വഖ്ഫ് ചെയ്യാൻ ഖുർആനിൽ.......
✦ ( ചില അടയാളങ്ങൾ കൊടുത്തിട്ടുണ്ട് )
അർത്ഥം തെറ്റി പോകണം എന്ന് ഉദ്ദേശമെങ്കിൽ ഖുർആനിൽ ഒരിടത്തും നിർബന്ധമായ വഖ്ഫോ....
✦ ( ഹറാമായ വഖ്ഫോ ഇല്ല )
വഖ്ഫ് ചെയ്യുമ്പോൾ വഖ്ഫ് ചെയ്യേണ്ട അക്ഷരത്തിന്....
✦ ( സുകൂൻ ചെയ്യണം )
ഖുർആൻ പോകുന്നവനും അത് കേൾക്കുന്നവനും പ്രതിഫലത്തിൽ.....
✦ ( പങ്കുകാരാണ് )
ഖുർആൻ പോലെ പെട്ടാൽ നിങ്ങൾ സശ്രദ്ധം കേൾക്കുകയും ശാന്തരായിരിക്കുകയും ചെയ്യുക നിങ്ങൾക്ക്.....
✦ ( കാരുണ്യം വർഷിക്കപ്പെടാനായി )
ക്ലാസ്സ് 5 തജ്‌വീദ് വിഷയത്തിൽ നിന്നും തയ്യാറാക്കിയ പഠിച്ച് അടിപൊളിയായി പരീക്ഷ എഴുതുക.