
ചോദ്യങ്ങൾ കണ്ടാൽ പേടിക്കാറുണ്ടോ ?
പൊതു പരീക്ഷ 2024 -25ൽ വിദ്യാർത്ഥികൾ ഏറെ പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്ന പരീക്ഷയാണ് പൊതു പരീക്ഷ. അതിന് തയ്യാറാക്കാനായി ഇതാ നിങ്ങൾക്ക് തയ്യാറാക്കിയ ചോദ്യോത്തരങ്ങൾ അഞ്ചാം ക്ലാസ് Thareeq വിഷയത്തിൽ നിന്നും പൊതു പരീക്ഷ വിദ്യാർഥികൾക്കായി തയ്യാറാക്കിയ ചോദ്യങ്ങളും ഉത്തരങ്ങളും. വർഷങ്ങളിൽ സ്ഥിരമായി ചോദിക്കുന്ന ചോദ്യങ്ങളും പ്രത്യേക നോട്ട്സുകളാണ് താഴെ കൊടുത്തിട്ടുള്ളത്. നന്നായി പഠിച്ച് പരീക്ഷയിൽ ഉന്നത സ്ഥാനം നേടാൻ ആശംസിക്കുന്നു.
? ഇമാം അബൂ മൻസൂരി മുഹമ്മദുൽ മാതുരീദ് (റ) വഫാത്തായ ഹിജ്റ വർഷം
✦ ഹിജ്റ - 333
? നബി തങ്ങൾ ജൂതരുമായി ഉണ്ടാക്കിയ കരാർ എന്തായിരുന്നു
✦ മുസ്ലീങ്ങളുമായി ഐക്യത്തിൽ കഴിയാമെന്നും ഇസ്ലാമിന്റെ ശത്രുക്കളെ സഹായിക്കുകയില്ലെന്നുമായിരുന്നു കരാർ.
? ബദർ യുദ്ധത്തിൽ ശത്രുപക്ഷത്തു നിന്നും കൊല്ലപ്പെട്ട പ്രമുഖ ശത്രു
✦ അബൂ ജഹ്ൽ
? ഹിജ്റ ഒമ്പതാം വർഷം നടന്നത് എന്തായിരുന്നു.
✦ തബൂക്ക് യുദ്ധം
? നബി തങ്ങൾക്ക് രോഗം ബാധിച്ചത് എന്നാണ് ?
✦ ഹിജ്റ പതിനൊന്നാം വർഷം സഫർ മാസം
? ഹജ്ജത്തുൽ വിദാഅ്ന് ശേഷം നബി തങ്ങൾ എത്രകാലം ജീവിച്ചു.
✦ മൂന്ന് മാസമാണ്.
? സമൂദ് ഗോത്രത്തെ അല്ലാഹു നശിപ്പിച്ച പ്രദേശം
✦ ഹിജ്ർ
? ചരിത്രത്തിലെ ക്രൂരമായ സംഭവം ഏതാണ്.
✦ എഴുത്തുമായി ചെന്ന് ദൂതനെ വധിച്ചത്.
? മൂഅ്തദ് യുദ്ധത്തിൽ ശത്രുപക്ഷത്ത് റോമൻ സൈന്യം എത്രയായിരുന്നു.
✦ രണ്ട് ലക്ഷം സൈനികർ
? ഹുനൈൻ യുദ്ധം കഴിഞ്ഞ ശേഷം നബി സല്ലല്ലാഹു അലൈഹിവസല്ലം ഇവിടെക്കാണ് പോയത്
✦ ജിഅ്റാനിലേക്ക്
ശത്രുപക്ഷത്ത് 30,000 വരുന്ന സൈനികർ ഉണ്ടായിരുന്നു. ഏതാണ് ഈ യുദ്ധം.
✦ ഹുനൈൻ സമരം
? മദീനയുടെയും ശ്യാമിന്റെയും ഇടയിലുള്ള സ്ഥലം ഏതാണ് ?
✦ ഖൈബർ
? ഹുദൈബിയ സന്ധിയിലെ കരാറുകൾ എന്തൊക്കെ ?
✦ മുസ്ലീങ്ങൾ ഇപ്പോൾ മക്കയിൽ പ്രവേശിക്കരുത്.
✦ മദീനയിലേക്ക് തന്നെ തിരിച്ചു മടങ്ങണം.
✦ അടുത്തവർഷം ഉംറ നിർവഹിക്കാം.
✦ 10 വർഷം യുദ്ധം പാടില്ല.
? ബദറിൽ സംബന്ധിച്ച സ്വഹാബികളെ പറ്റി നബി തങ്ങൾ എന്തു പറഞ്ഞു ?
✦ ബദറിൽ സംബന്ധിച്ച സ്വഹാബികൾ ആരും തന്നെ നരകത്തിൽ പ്രവേശിക്കുകയില്ല എന്ന് നബി തങ്ങൾ പറഞ്ഞിട്ടുണ്ട്.
? ബദറിൽ പിടിച്ച ശത്രുക്കളെ എന്ത് ചെയ്തു?
✦ തടവുകാരാക്കപ്പെട്ടവരിൽ ധനികർ ധനം കൊടുത്തു മോചിതരായി. ദരിദ്രരിൽ ചിലർ മദീനയിലെ 10 പേർക്ക് വീതം എഴുത്തും വായനയും പഠിപ്പിച്ചു കൊടുക്കുക എന്ന വ്യവസ്ഥയിലും മോചനം നേടുകയുണ്ടായി.
? പ്രതിരോധത്തിനുള്ള അനുവാദം ലഭിച്ചത് ഏത് വർഷം ഏത് മാസം ?
✦ ഹിജ്റ രണ്ടാം വർഷം സഫർ മാസം
? "ബൈഅതു രിള് വാൻ" എന്ന് പറയുന്നു എന്തിന് ?
ഉസ്മാൻ (റ)വിനെ ശത്രുക്കൾ തടങ്കൽ വെച്ചു. കൊല്ലപ്പെട്ടു എന്നൊരു വാർത്ത പ്രചരിപ്പിച്ചു. ഈ വിവരം അറിഞ്ഞപ്പോൾ ഖുറൈശികളോട് മരണം വരെ പോരാടുമെന്ന് സഹാബികൾ നബി തങ്ങളോട് കരാർ ചെയ്തു ഇതിനാണ് "ബൈഅതു രിള് വാൻ" എന്ന് പറയുന്നത്.
? ഇസ്ലാമിന്റെ അടിസ്ഥാന ലക്ഷ്യം എന്താണ് ?
✦ സമാധാനം സ്ഥാപിക്കുക എന്നതാണ് ഇസ്ലാമിന്റെ അടിസ്ഥാന ലക്ഷ്യം.
? ഇസ്ലാം യുദ്ധം അനുവദിച്ച സന്ദർഭം ഏത് ?
✦ മറ്റുള്ളവരെ അടിച്ചമർത്തുകയും നാട്ടിൽ കുഴപ്പമുണ്ടാക്കുകയും ചെയ്യുന്നവരെ പ്രതിരോധിക്കാതിരുന്നാൽ അത് കൂടുതൽ കുഴപ്പത്തിന് കാരണമാകും ഇത്തരം സന്ദർഭങ്ങളിൽ ആണ് ഇസ്ലാം യുദ്ധം അനുവദിച്ചത്.
? ഇസ്ലാമിലെ യുദ്ധങ്ങളുടെ ഉദ്ദേശം എന്താണ് ?
✦ അക്രമമല്ല ആത്മരക്ഷയാണ് ഇസ്ലാമിലെ യുദ്ധങ്ങളുടെ ഉദ്ദേശം
? ഉഹദ് യുദ്ധം ഉണ്ടായ വർഷം ദിവസം എഴുതാം.?
✦ ഹിജ്റ മൂന്നാം വർഷം ശവ്വാൽ മാസം 15നാണ്.
? ഹുദൈബിയ കരാർ മൂലം മുസ്ലിങ്ങൾക്ക് ഉണ്ടായ നേട്ടങ്ങൾ ?
✦ അവർക്ക് നിർഭയം ഖുറൈശികളുമായി ഇടകലരാനും അവരെ ഇസ്ലാമിലേക്ക് ക്ഷണിക്കാനും കഴിഞ്ഞു. അതുകാരണമായി നിരവധി പേർ ഇസ്ലാം മതം സ്വീകരിക്കുകയും ചെയ്തു.
? സഹാബികളിൽ നിന്ന് 15 പേർ ശഹീദായ യുദ്ധം ഏതാണ് ?
✦ ഖൈബർ
? കിടങ്ങ് മുറിച്ചു കടക്കാൻ കഴിയാതെ വന്നപ്പോൾ ശത്രുക്കൾ എന്ത് ചെയ്തു?
✦ ഇരു സൈന്യങ്ങളും തമ്മിൽ അമ്പു യുദ്ധം നടന്നു
? നബിതങ്ങൾ ഉംറ ചെയ്യാൻ ആഗ്രഹിച്ചത് എന്നാണ്
✦ ഹിജ്റ ആറാം വർഷം ദുൽഖഅദ് മാസത്തിൽ
? വിശപ്പ് കാരണം വയറ്റത്ത് കല്ലുവെച്ചു കെട്ടി കൊണ്ടായിരുന്നു സഹാബികൾ കിടന്നു കയറിയത് ഏതാണ് ഈ യുദ്ധം.
✦ ഖന്തക്ക് യുദ്ധം
? ഇരു സൈന്യവും തമ്മിൽ അമ്പെയ്ത്ത് യുദ്ധം നടന്നു.ശത്രുക്കൾ 15 ദിവസം മദീനയെ വളഞ്ഞു. മുസ്ലീങ്ങൾ പ്രയാസത്തിലായി. അപ്പോൾ നബി തങ്ങൾ അവർക്കെതിരെ പ്രാർത്ഥിച്ചു. ഉടനെ ഒരു കൊടുങ്കാറ്റ് അടിച്ചു. അവരുടെ തമ്പുകൾ കടപുഴകി വീണു ഏതാണ് ഈ യുദ്ധം ?
✦ ഖന്തക്ക് യുദ്ധം
നമുക്ക് പൂരിപ്പിക്കാം
രോഗം ബാധിക്കുമ്പോൾ നബി തങ്ങൾ മൈമൂന (റ).....
✦ ( വീട്ടിലായിരുന്നു.)
നബിയുടെ അവസാനത്തെ ഹജ്ജിനു......
✦ ( ഹജ്ജത്തുൽ വിദാഅ് എന്ന് പറയുന്നു)
മുഹാജിറുകളും അൻസാറുകളും ആയ സമൂഹമേ നിങ്ങൾ അല്ലാഹുവിന്റെ റസൂലിലേക്ക്....
✦ ( തിരിച്ചുവരുവീൻ )
ഹിജ്റ ആറാം വർഷം ദുൽകഅദ് മാസത്തിൽ നബി (സ).....
✦ ( ഉംറ ചെയ്യാൻ ആഗ്രഹിച്ചു )
നബി തങ്ങളുടെ പിതൃവ്യൻ ഹംസ (റ) ഉൾപ്പെടെ 70 സഹാബികൾ....
✦ ( ഉഹ്ദിൽ ശഹീദായി )
ഹിജറ ഏഴാം വർഷം മുഹറം മാസത്തിൽ ആയിരുന്നു.......
✦ ( ഖൈബർ യുദ്ധം)
നബിയും സ്വഹാബികളും മക്കയിൽ നിന്നും 50 മയിൽ അകലെയുള്ള......
✦ ( ഹുദൈബിയിൽ ഇറങ്ങി )
മദീനയുടെയും ശ്യാമിന്റെയും ഇടയിലുള്ള ഖൈബർ എന്ന പ്രദേശത്ത് യഹൂദികൾ ആയിരുന്നു........
✦ ( താമസിച്ചിരുന്നത് )
അഞ്ചാം ക്ലാസ് THAREEQ പാഠപുസ്തകത്തിലെ ചോദ്യങ്ങൾ വായിച്ചു പഠിക്കുക. പൊതു പരീക്ഷ വിദ്യാർത്ഥികൾക്ക് പാഠഭാഗം വളരെ ലളിതമായി പഠിക്കാൻ തയ്യാറാക്കിയ ക്വസ്റ്റ്യന്‍സുകളാണ് മുകളിൽ കൊടുത്തിട്ടുള്ളത്. പരീക്ഷയിൽ ഓരോ ചോദ്യം വായിക്കുമ്പോഴും അതിന്റെ ഉത്തരം മനസ്സിൽ വരാനായി ആവർത്തിച്ചു പഠിക്കുക.പഠനം ഒന്നും കൂടെ ലളിതമാക്കാൻ മുകളിലുള്ളത് നിങ്ങൾക്ക് ഉപകാരപ്പെട്ടേക്കാം. പഠനാവശ്യമായ കാര്യങ്ങൾക്ക് ഇനിയും അവസരങ്ങൾ ഞങ്ങൾ ഒരുക്കി തരുന്നതാണ്.