
സമസ്ത വാർഷിക പരീക്ഷ ആറാം ക്ലാസ് ഫിഖ്ഹ് വിഷയത്തിൽ നിന്നും പരീക്ഷക്ക് എഴുതാൻ ആവശ്യമായ ചോദ്യങ്ങളുടെ ഉത്തരങ്ങൾ ആണ് താഴെ ഞങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത്പൂരിപ്പിക്കാൻ വരുന്ന വരികളും. വിധിയെഴുതാം എന്നുള്ള പ്രവർത്തനവും താഴെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫിഖ്ഹ് വിഷയത്തിൽ ധാരാളം ചോദ്യങ്ങൾ ഉൾപ്പെട്ടതുകൊണ്ട് അതിൽ നിന്നും പ്രധാനപ്പെട്ട കുറച്ചു ചോദ്യങ്ങൾ ഉത്തര സഹിതം നൽകിയിട്ടുണ്ട്.
ചോദ്യങ്ങളും ഉത്തരങ്ങളും
? തഹജ്ജുദ് നിസ്കാരത്തിൽ റക്അത്തുകൾ അധികരിപ്പിക്കുന്നതിനേക്കാൾ പുണ്യം.......
✦ നിർത്തം നീളമാക്കലാണ്.
? ഇരിക്കാൻ മാത്രം കഴിയാത്തവർ.........
✦ നിന്ന് നിസ്കരിക്കണം
? തറാവീഹ് നിസ്കാരം....
✦ 20 റക്അത്താണ്.
? റവാത്തിബിൽ 10 റക്അത്തുകൾ വളരെയേറെ....
✦ പുണ്യമുള്ളതാണ്
? ഹലാലായ യാത്രയിലെ സുന്നത്ത് നിസ്കാരത്തിലും ഖിബ് ലക്ക്....
✦ മുന്നിടേണ്ടതില്ല
? നിൽക്കാൻ കഴിയുന്നവൻ ഫർള് നിസ്കാരത്തിൽ........
✦ നിൽക്കൽ ഫർളാണ്
? ഇമാമിന്റെ നിറുത്തത്തിൽ നിന്ന് ഫാത്തിഹ ഓതാൻ സമയം ലഭിക്കാത്തവനാണ്......
✦ മസ്ബൂക്
? ഖുഫിന്റെ മേൽഭാഗം അല്പം തടവലാണ്......
✦ നിർബന്ധം
? ഇരിക്കാൻ മാത്രം കഴിയാത്തവർ....
✦ നിന്ന് നിസ്കരിക്കണം
? മസ്ബുക്ക് തക്ബീറത്തുൽ ഇഹ്റാം ചൊല്ലിയ ഉടനെ......
✦ ഫാത്തിഹ ഓതണം.
? തറാവീഹ് റമദാനിൽ മാത്രമുള്ള........
✦ സുന്നത്ത് നിസ്കാരമാണ്
? ഇമാമിനെ ഇമാം ആണെന്ന് കരുതൽ ജുമാഅ നിസ്കാരത്തിൽ......
✦ വാജിബാണ്
? സ്വർണ്ണവും വെള്ളിയും പുരുഷനും.....
✦ നിഷിദ്ധമാണ്
? മുടിക്ക് കറുപ്പ് കളർ കൊടുക്കൽ......
✦ ഹറാമാണ്.
? ഔറത്ത് മറക്കാൻ മറ്റൊന്നും ലഭിക്കാത്ത അവസരം പട്ട തിരിക്കൽ
✦ വാജിബാണ്.
ചോദ്യങ്ങളുടെ ഉത്തരം പഠിക്കാം
? ഔറത്ത് മറക്കുക എന്നത് നിസ്കാരത്തിന്റെ എത്രാമത്തെ ശർത്താകുന്നു
✦ മൂന്നാമത്തെ ശർത്താകുന്നു.
? മൂന്ന് ഫർള് കൊണ്ട് പിന്താം ആർക്ക് ?
✦ കാരണമുള്ളവർക്ക്
? ചെറിയ സൂറത്തുകൾ ഓതുന്നതിനേക്കാൾ നല്ലത് ഒരു പൂർത്തിയാക്കലാണ് ഏതാണ് ഈ നിസ്കാരം ?
✦ തറാവീഹ് നിസ്കാരം
? ഇസ്തിഖാറത്ത് നിസ്കാരത്തിനു ശേഷം എന്താണ് ദുആ ചെയ്യേണ്ടത് ?
✦ ഉദ്ദേശിച്ച കാര്യം നന്മയുള്ളതാണെങ്കിൽ എളുപ്പമാകാനും തിന്മയാണെങ്കിൽ തട്ടിക്കളയാനും മറ്റും ദുആ ചെയ്യണം.
? ആ സുജൂദ് നിസ്കാരത്തിൽ ചെയ്താൽ നിസ്കാരം ബാത്തിലാകും ഏതാണ് ആ സുജൂദ് ?
✦ ശുക്റിന്റെ സുജൂദ്
? ശുക്റിന്റെ സുജൂദ് സുന്നത്താണ് ആർക്ക് ?
✦ ഒരു നിഅ്മത് ലഭിക്കുകയോ ഒരു വിപത്ത് ഒഴിഞ്ഞു പോവുകയോ രോഗം കൊണ്ടോ ദോഷം കൊണ്ടോ മുസീബത്താക്കപ്പെട്ടവനെ കാണുകയോ സൂറത്തു സ്വാദിലെ സജതയുടെ ആയത്ത് ഓതുകയോ അത് കേൾക്കുകയോ ചെയ്തവന് അല്ലാഹുവിന് ശുക്റായി ഒരു സുജൂദ് ചെയ്യൽ സുന്നത്താണ് .
? ഈ രണ്ടു റക്അത്തുകളായി എത്രയും നിസ്കരിക്കാം ഏതാണ് ഈ നിസ്കാരം ?
✦ തഹജ്ജുദ് നിസ്കാരം
? നിസ്കാരത്തിൽ തുടർച്ച സഹീഹാകാൻ ഉള്ള ശർത്തുകൾ
✦ തക്ബീറത്തുൽ ഇഹ്റാമോട് കൂടി തുടർച്ചയെ കരുതൽ.
✦ ഇമാമിനെക്കാൾ മടമ്പുകാൽ കൊണ്ട് മുന്താതിരിക്കൽ.
✦ ഇമാമിന്റെ പോക്ക് വരവുകളെ മഅ്മൂമ് അറിയൽ
✦ ഇമാമും മഅ്മൂമും ഒരു സ്ഥലത്ത് ആയിരിക്കൽ
✦ നിസ്കാരത്തിന്റെ പ്രവർത്തികളിൽ മഅ്മൂമ് ഇമാമിനെ തുടരൽ
✦ ഇമാമിന്റെയും മഅ്മൂമ്മിന്റെയും ഇടയിൽ ഗുരുതരമായ ഭിന്നത വരുന്ന സുന്നത്തുകളിൽ ഇമാമിനോട് യോജിക്കുക.
? പുരുഷനായ മഅ്മൂമ് ഇമാമിന്റെ ഏത് ഭാഗത്താണ് നിൽക്കേണ്ടത് ?
✦ ഇമാമിന്റെ വല ഭാഗത്ത് അല്പം പിന്തി നിൽക്കണം.
? ജമാഅത്ത് എന്ന് പറയുന്നു എന്തിന് ?
✦ ഒന്നിൽ അധികം പേര് ഒരുമിച്ച് നിസ്കരിക്കുന്നതിനാണ് ജമാഅത്ത് എന്ന് പറയുന്നത്.
? പരസ്യമായ ജമാഅത്ത് ആദ്യമായി എവിടെ വെച്ചാണ് നടത്തപ്പെട്ടത് ?
✦ മദീനയിൽ വച്ചാണ് നടത്തപ്പെട്ടത്.
? മുസ്ലിങ്ങളായ നമ്മുടെ ശാരീരികമായ ഇബാദത്തുകളിൽ ഏറ്റവും ശ്രേഷ്ഠമായത് ഏതാകുന്നു ?
✦ അഞ്ചു വഖ്ത് നിസ്കാരം ആണ്.
? " ഖുഫ് " ന്റെ മേൽ തടവൽ അനുവദനീയമാകാൻ എത്ര ശർത്തുകൾ ഉണ്ട് ? അവ ഏതൊക്കെയാണ് ?
5 ശർത്തുകൾ ഉണ്ട്
✦ ഖുഫ് ശുദ്ധിയുള്ളതായിരിക്കൽ.
✦ ഞെരിയാണി ഉൾപ്പെടെ മറയുന്നതായിരിക്കൽ.
✦ ഉള്ളിലേക്ക് വെള്ളം കടക്കാത്തതായിരിക്കുൽ.
✦ഖുഫ് ധരിച്ചു നടക്കാൻ കഴിയുന്നതായിരിക്കൽ.
✦ പൂർണ്ണമായ വുളൂഅ് ചെയ്ത ശേഷം ധരിച്ചതായിരിക്കൽ.
? ഏത് ഗ്രഹണ നിസ്കാരത്തിലാണ് ഉച്ചത്തിൽ ഓതേണ്ടത് ?
✦ ചന്ദ്രഗ്രഹണ നിസ്കാരത്തിൽ
? ഏത് ഗ്രഹണ നിസ്കാരത്തിലാണ് പതുക്കെ ഓതേണ്ടത് ?
✦ സൂര്യഗ്രഹണ നിസ്കാരത്തിൽ
? റക്അത്തുകളുടെ എണ്ണവും നിസ്കാരസമയവും നിർണയം ഇല്ല. ഏതാണ് ഈ നിസ്കാരം ?
✦ മഴയെ തേടുന്ന നിസ്കാരം.
? ഗ്രഹണ നിസ്കാരത്തിന്റെ സമയം ഏതു മുതൽ ഏതു വരെയാണ്.
✦ ഗ്രഹണം തുടങ്ങിയതു മുതൽ അവസാനിക്കുന്നത് വരെയാണ് അതിന്റെ സമയം.
? നബി തങ്ങൾ ആദ്യമായി നിസ്കരിച്ച നിസ്കാരം ഏതാണ്
✦ ഈദുൽഫിത്തർ
ഔറത്ത് മറക്കേണ്ടത് എങ്ങനെയുള്ള വസ്ത്രം കൊണ്ടാണ് ?
✦ തൊലിയുടെ നിറം കാണാത്ത വസ്തു കൊണ്ടാണ് മറക്കേണ്ടത്.
വിധിയെഴുതാം
1. നിസ്കാരത്തിൽ ഇമാമിന്റെ ഒപ്പം സമമായി നിൽക്കുന്നതിന്റെ വിധി ?
✦ കറാഹത്താണ്.
2. അതാ ആയി നിസ്കരിക്കുന്ന അഞ്ചു വഖ്ത് നിസ്കാരത്തിൽ പുരുഷന്മാർക്ക് ജമാഅത്തായി നിസ്കരിക്കുന്നതിന്റെ വിധി ?
✦ ശക്തിയായ സുന്നത്താണ്.
3. നിസ്കാരം അല്ലാത്ത അവസരത്തിലും ഔറത്ത് മറക്കൽ
✦ നിർബന്ധം
4. പുരുഷന്മാർക്ക് പട്ടു ധരിക്കുന്നതിന്റെ വിധി ?
✦ ഹറാം
5. അവയവ വണ്ണം കാണിക്കുന്ന ഇറുകിയ വസ്ത്രം പുരുഷന്മാർക്ക്.......
✦ ഉത്തമമല്ല
6. ചൂണ്ടുവിരലിലും നടുവിരലിലും മോതിരം ധരിക്കൽ
✦ കറാഹത്താണ്
7. നിസ്കാരം അല്ലാത്ത അവസരം നനവില്ലെങ്കിൽ നജസ്സായ വസ്ത്രം ധരിക്കുന്നതിന്റെ വിധി ?
✦ അനുവദനീയം
8. നെയ്തതിനു ശേഷം ചായം കൊടുക്കപ്പെട്ട വസ്ത്രം ധരിക്കൽ
✦ കറാഹത്താണ്
ആറാം ക്ലാസ് ഫിഖ്ഹ് വിഷയത്തിലെ പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും നിങ്ങൾ വായിച്ചിട്ടുണ്ടാവും. വിഷയത്തിൽ പ്രധാനമായും നിസ്കാരത്തെ കുറിച്ചാണ് പറയുന്നത്. അതിൽ ജമാഅത്ത് സുന്നത്തുള്ള സുന്നത്ത് നിസ്കാരങ്ങളും ജമാഅത്ത് സുന്നത്ത് ഇല്ലാത്ത സുന്നത്ത് നിസ്കാരങ്ങളുമുണ്ട്. അവയുടെ സമയവും റക്അത്തുകളുടെ എണ്ണവും, നിർവഹിക്കേണ്ട രൂപവുമാണ് വിശദീകരിക്കുന്നത്. അതുപോലെ നിന്ന് നിസ്കരിക്കാൻ കഴിയാത്തവർ ഏതൊക്കെ രൂപത്തിൽ നിസ്കരിക്കാം എന്നും അങ്ങനെ നിസ്കരിക്കുമ്പോൾ അവരുടെ ഫർളുകളുടെ രൂപവും വ്യക്തമാക്കുന്നുണ്ട്.