
? നഫീസാ ബീവിയുടെ ഭർത്താവ് ആര്?
ഉ. ജഅഫറിന്റെ മകൻ ഇസ്ഹാഖുൽ മുഅ്തമിൻ
? ശാഫി ഇമാം വഫാത്തയപ്പോൾ അവർ കൽപിച്ചത്?
✦ ജനാസ തന്റെ്റെ വീട്ടിലേക്ക് കൊണ്ടുവരാൻ കൽപിക്കുകയും ജനാസ നിസ്കരിക്കുകയും ചെയ.
? നഫീസത്ത് ബീവിയുടെ ഖബ്ർ എവിടെ?
✦ ഖൈറോ- ഈജിപ്‌ത് വഴിയിൽ ദർബുസ്സിബാഇലെ തന്റെ വീട്ടിൽ
? നഫീസത്തു ബീവിയുടെ പിതാവ്?
✦ ഹസൻ ബിൻ സൈദ്
? പിതാവ് ഖലീഫ മൻസൂറിൻ്റെ മദീനയിലെ ഗവർണറായത് എത്ര വർഷം ?
5 വർഷം
? ഹഫ്സ (റ)നിവേദനം ചെയ്‌ത ഹദീസുകൾ?
✦ 60 ഹദീസുകൾ
? ഹഫ്സ (റ) വഫാത്തായത് എന്ന് ?
✦ ഹിജ്റ 45ൽ ശഅബാൻ മാസം
? വഫാത്താകുമ്പോൾ ഹഫ്സ (റ)യുടെ വയസ്സ്?
✦ 60 വയസ്സായിരുന്നു
? ഹഫ്‌സ (റ) ആരുടെ മകളാണ്.
✦ ഉമർ (റ)ന്റെ മകൾ
? ആദ്യം അവരെ വിവാഹം ചെയ്‌തത്
✦ ഖുനൈസ്ബിൻ ഹുദാഫത്തുസ്സഹ്‌മി
? നബി (സ) അവരെ വിവാഹം ചെയ്‌ത വർഷം
✦ ഹിജ്റ മൂന്നാം വർഷം.
? ഹഫ്സ (റ)യുടെ മഹർ
✦ 400 ദിർഹം
? ആയിശ (റ)യുടെ ഖബ്‌റിലിറങ്ങിയവർ ആരൊക്കെ?
✦ സുബൈർ ബിൻ അവ്വാമിൻ്റെ രണ്ട് പുത്രന്മാരായ അബ്ദുല്ലയും ഉർവയും, ആയിശയുടെ സഹോദരൻ മുഹമ്മദിൻ്റെ പുത്രന്മാരായ ഖാസിമും അബ്ദുല്ലയും മറ്റൊരു സഹോദരൻ അബ്ദുർറഹ്‌മാന്റെ മകൻ അബ്ദുല്ലയും ഖബറിലങ്ങി.
? വിവാഹ സമയത്ത് അവരുടെ പ്രായം ?
✦ ആറു വയസ്സ്
? ആയിശ (റ)വിനെ നബി വിവാഹം ചെയ്‌തതെവിടെ വെച്ച്?
✦ മക്കയിൽ
? നബി (സ) അവരെ വിവാഹം ചെയ്‌തതെപ്പോൾ?
✦ ഹിജ്റയുടെ ഒന്നര വർഷം മുമ്പ്
? പണ്ഡിതന്മാർ ഐക്യഭിപ്രായക്കാരാണ്-ഏതിൽ
✦ നിരപരാധിത്വം തെളിയിക്കപ്പെട്ട ശേഷവും ആരോപണം പറയുന്നവർ കാഫിറാണെന്നതിൽ
? ആയിശയുടെ ജനാസ നിസ്‌കാരത്തിന് നേതൃത്വം കൊടുത്തത്?
✦ അബൂഹുറൈറ (റ)
? ആയിശ (റ)യെപ്പറ്റി അബൂമൂസൽ അശ്അരി പറഞ്ഞത്?
✦ സ്വഹാബികളിലാർക്കെങ്കിലും വല്ല ഹദീസിലും അവ്യക്തതയോ സംശയമോ ഉണ്ടായാൽ ആയിശയോട് ചോദിച്ചാൽ അതിൻ്റെ ശരിയായ അറിവ് ഞങ്ങൾക്ക് ലഭിച്ചിരുന്നു.
? ആയിശ (റ)വിന്റെ സവിശേഷതകൾ?
✦ അവരുടെ ഊഴ ദിവസം അവരുടെ വീട്ടിൽവെച്ച് അതും അവരുടെ കഴുത്തിനും മാറിനുമിടയിൽ കിടന്ന് റസൂ സുൽ (ဏ) വഫാത്തായത്. അവരുടെ വീട്ടിൽ റസൂൽ (സ)യെ മറവ് ചെയ്യപ്പെട്ടത്. ഭാര്യമാരിൽ ഏറ്റവും വിവരമുള്ളവരും ജങ്ങളിൽ വെച്ചേറ്റവും അറിവും സാമർത്ഥ്യവുമുള്ളവവരും അവരായിരുന്നു
? ആയിശയുടെ മാതാവ് ആര്?
✦ ആമിന്റെ മകൾ ഉമ്മു റുമാൻ
? നബി (സ)യുടെ ഭാര്യമാരിൽ ഏറ്റവും അറിവുള്ളവൾ?
✦ ആയിശ
? ജനങ്ങളിൽ ഏറ്റവും നല്ല പാണ്ഡിത്യമുള്ളവർ?
✦ ആയിശ
? ഫാത്തിമ വഫാതായത്?
✦ ഹിജ്റ പതിനൊന്നാം വർഷം റമളാൻ മൂന്നസ്‌തമിച്ച രാത്രി
? അവരുടെ വഫാത്തറിഞ്ഞത്തിയവരിൽ പ്രമുഖർ
✦ അബൂബക്കർ, ഉമർ, ഉസ്‌മാൻ, സുബൈർ, അബ്ദുർറഹ്‌മാൻ ഔഫ് തുടങ്ങിയവർ
✦ ഫാത്തിമയുടെ വയസ്സ്
✦ 28 വയസ്സ്
? ഫാത്തിമയുടെ ജനനം എന്നായിരുന്നു?
✦ പ്രവാചകത്വലബ്ധിയുടെ 5 വർഷം മുമ്പ്
? ഏത് വർഷമാണവരെ അലി വിവാഹം ചെയ്തത്?
✦ ഹിജ്റ രണ്ടാം വർഷം
? അവരുടെ വിവാഹമൂല്യം എത്രയായിരുന്നു..?
✦ 400 മിസ്ഖാൽ വെള്ളി
? ഫാത്തിമ (റ)യുടെ മക്കൾ ആരെല്ലാം?
✦ ഹസൻ, ഹുസൈൻ, മുഹ്‌സിൻ, ഉമ്മുകുൽസു, സൈനബ്, റുഖിയ്യ.
? അലി ഫാത്തിമ ദമ്പതികളുടെ ജീവിതം എങ്ങിനെയുള്ള തായിരുന്നു.
✦ കഷ്ടപ്പാടിന്റെയും സഹനത്തിന്റെയും പരിത്യാഗത്തിന്റെയും ജീവിതം.
? ഫാത്തിമ (റ)ക്ക് വേണ്ടി മയ്യിത്ത് നിസ്കാര നേതൃത്വം നൽകിയതാര്?
✦ അബൂബക്കർ (റ)
? ഫാത്തിമ (റ)യെ പരിചരിച്ചിരുന്ന താര്?
✦ അബൂബക്കർ (റ)ൻ്റെ ഭാര്യയായ ഉമൈസ് മകൾ അസ്മാ
? ഫാത്തിമ (റ) വഫാത്തായപ്പോൾ എന്തുണ്ടായി?
✦ മദീന വിലാപംകൊണ്ട് വിറങ്ങലിച്ചു. റസൂലിന്റെ വഫാത്ത് ദിവസത്തെയെന്നപോലെ ജനങ്ങളാകെ പരിഭ്രാന്തരായി.
? ഖദീജ നബിയെ ശാമിലേക്കയക്കാൻ കാരണം?
✦ നബിയുടെ സൽസ്വഭാവം ശീലവും സത്യസന്ധതയും അവർ അറിഞ്ഞത് കാരണം
? നബിക്ക് അവർ വാഗ്ദത്തം നൽകിയിരുന്ന കൂലി
✦ മറ്റുള്ളവർക്ക് നൽകുന്നതിനേക്കാൾ മികച്ച കൂലി നൽകുമെന്ന്
? പുരോഹിതൻ പറഞ്ഞത്
✦ ഈ മരച്ചുവട്ടിൽ ഇറങ്ങി വിശ്രമിക്കുന്നത് ഒരു പ്രവാചക നല്ലാതെ മറ്റാരുമില്ല.
മൈസറ കണ്ടത്?
✦ മേഘം തണലിട്ട് കൊടുക്കുന്നത്.
? നബി (സ) ഖദീജ (റ)യെ സംബന്ധിച്ച് പറഞ്ഞത്?
✦ ഖദീജയെക്കാൾ ഉത്തമായവളെ എനിക്കല്ലാഹു പകരം നൽകിയിട്ടില്ല. ജനങ്ങളെല്ലാം എന്നെ അവിശ്വസിച്ചപ്പോൾ എന്നെ വിശ്വസിച്ചതും അവരെല്ലാം എന്നെ ഉപരോധിച്ചപ്പോൾ സമ്പത്തുകൊണ്ടും മറ്റും എന്നെ സഹായിച്ചതുമവളാണ്. സമ്പത്തെല്ലാം അല്ലാഹുവും റസൂലും ഇഷ്ടപ്പെടുന്ന മാർഗത്തിൽ ചെലവഴിച്ച് കണ്ടംവെച്ച വസ്ത്രം ധരിച്ചവളാണവൾ.
? ഖദീജയുടെ വിശിഷ്‌ട ഗുണങ്ങൾ?
✦ സമ്പത്തും സൗന്ദര്യവും കുലമഹിമയുമുള്ള കച്ചവടക്കാരിയായ മഹതിയായിരുന്നു അവർ. നബി (സ)യുടെ ആദ്യ ഭാര്യയാണ്.
? ഖദീജ (റ) ആരുടെ മകളാണ്
✦ ഖുവൈലിദിന്റെ മകൾ
? റസൂൽ (സ) ആദ്യം വിവാഹം ചെയ്തതാരെ?
✦ മഹതിയായ ഖദീജ ബീവിയെ
? റസൂൽ (സ) ആദ്യം വിവാഹംചെയ്തതാരെ?
? സ്വഫിയ്യ (റ)വിന്റെ വഫാത്ത്?
✦ ഹിജ്റ 20 ൽ
? സ്വഫിയ്യ (റ)വിന്റെ വയസ്സ്
✦ എഴുപത്തിമൂന്ന്
? സ്വഫിയ്യ (റ)വിനെ മറവ് ചെയ്യപ്പെട്ടത്?
✦ ജന്നത്തുൽ ബഖീഇൽ
? സ്വഫിയ്യ (റ)യുടെ നേരെ സഹോദരനാണ്.
✦ ഹംസ (റ)വിന്റെ മതാപിതാക്കളൊത്ത സഹോദരനാണ്.
? സ്വഫിയ്യ (റ)വിന്റെ മാതാവാര്?
✦ ഹാലയാണ് സ്വഫിയ്യ (റ)ൻ്റെ മാതാവ്
? സ്വഫിയ എന്നവരെ ആദ്യം വിവാഹം ചെയ്‌ത ആര് ?
✦ ഉമയ്യ മകൻ ഹർബ് മകൻ ഹാരിസ്
? സ്വഫിയ എന്നവരെ രണ്ടാമത് വിവാഹം ചെയ്തതാര്
✦ അവ്വാം
? അബൂഹുറൈറ (റ) ആരുടെ മകനാണ്?
✦ സഖ്റിന്റെ മകൻ
? അബൂഹുറൈറ (റ)വിൻ്റെ യഥാർത്ഥ പേരെന്ത്?
✦ അബ്ദുർറഹ്‌മാൻ ബിൻ സ്വഖ്ർ
? അബൂഹുറൈറ (റ)വിൻ്റെ മാതാവ് ആര്?
✦ സ്വഫീഹിൻ്റെ പുത്രി ഉമ്മു മൈമൂന
? അബൂഹുറൈറ (റ) മുസ്‌ലിമായ വർഷം
✦ ഹിജ്റ 7-ാം വർഷം
? ഇമാം ബുഖാരി (റ) അദ്ദേഹത്തെ കുറിച്ച് പറഞ്ഞതെന്ത്?
✦ സ്വഹാബി, ത്വാബിഅ് തുടങ്ങി 800 ഓളം പണ്ഡിതന്മാർ അദ്ദേഹത്തിൽ നിന്ന് ഹദീസ് നിവേദനം ചെയ്തിട്ടുണ്ട്
? അബൂഹുറൈ (റ)വിന്റെ വഫാത്ത് എവിടെ വെച്ചായിരുന്നു?
✦ അതീഖിലെ തന്റെ ഭവനത്തിൽ
? ബിലാൽ (റ)വിനെ മോചിപ്പിച്ചതാര്?
✦ അബൂബക്കർ (റ)
? ബിലാൽ (റ) വാങ്ക് വിളി നിർത്തിയതെപ്പോൾ?
✦ റസൂലിൻറെ വഫാത്തിന് ശേഷം
? ബിലാൽ (റ) വിനോട് നബി (സ) പറഞ്ഞതെന്ത്?
✦ റസൂൽ പറഞ്ഞു: ഞാൻ സ്വർഗത്തിൽ പ്രവേശിച്ചപ്പോൾ നിങ്ങളുടെ ചെരിപ്പുകളുടെ ശബ്ദം കേൾക്കുകയുണ്ടായി. സ്വർഗ പ്രതീക്ഷ ഉറപ്പുള്ള എന്ത് കർമമാണ് നിങ്ങൾ ചെയ്യുന്നതെന്ന് പറയൂ. ബിലാൽ (റ) പറഞ്ഞു. വുളൂ എടുത്തയുടനെയുള്ള രണ്ട് റക്അത്ത് ഞാൻ പതിവാക്കുന്നുണ്ട്. അത് തന്നെയാണ് കാരണമെന്ന് റസൂൽ (സ) പറഞ്ഞു.
? മക്കാവിജയ നാളിൽ കഅബയുടെ മുകളിൽ കയറി വാങ്ക് വിളിച്ചതാര്?
✦ മക്കയിൽ ആദ്യം ഇസ്ലാം പ്രഖ്യാപിച്ച ബിലാൽ (റ) തന്നെ വാങ്ക് കൊടുത്തുകൊണ്ട് വിജയ പ്രഖ്യാപനവും നടത്തി.
എട്ടാം ക്ലാസ് താരീഖ് പുസ്തകത്തിലെ പ്രധാന ചോദ്യ ഉത്തരങ്ങൾ എല്ലാം മനപ്പാഠമാക്കുക. നാളത്തെ പരീക്ഷയ്ക്കായി നിങ്ങൾക്ക് മാത്രം തയ്യാറാക്കിയതാണ്.