Posts

വെള്ളിയാഴ്ചയുടെ മഹത്വം മനസ്സിലാക്കൂ | Velliyaazhchayude Mahathwam Manassilaakkoo

Burhan Official
Madrasa Guide

അൽ ജുമുഅത്തു ഹജ്ജുൽ ഫുഖറാഇ വൽമസാക്കീൻ, വ ഈദുൽ മുഅ്മിനീൻ… വെള്ളിയാഴ്ച ദിനത്തിന്റെ മഹത്വത്തെ വിളിച്ചറിയിക്കുന്ന ഈ വചനം കേൾക്കാത്തവർ ആരുമുണ്ടാകില്ല. 

മുഹമ്മദ് നബി (സ) യുടെ ഉമ്മത്തിന് അല്ലാഹു പ്രത്യേകമാക്കി നൽകിയ ദിവസമാണ് വെള്ളിയാഴ്‌ച ദിവസം. ഇമാം ബുഖാരി റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ കാണാം. മുൻകാല സമൂഹത്തിന് ജുമുഅ നൽകിയിരുന്നു. എന്നാൽ അവർ തർക്കിച്ച് അതിനെ അവഗണിച്ചു. തുടർന്ന് അല്ലാഹു ആ മഹാദിനത്തെ മുഹമ്മദ് നബി(സ)യുടെ ഉമ്മത്തിനായി മാറ്റിവെക്കുകയും പെരുന്നാളായി അവർക്ക് നൽകുകയും ചെയ്തു.

ജുമുഅ നിസ്കാരത്തിന് ഏറെ പ്രതിഫലമുണ്ട്. ജുമുഅ ദിവസത്തിനും എന്തൊക്കെയാണ് അതിന്റെ മഹത്വങ്ങൾ എന്ന് നമുക്ക് മനസ്സിലാക്കാം.

  1. ദിവസങ്ങളുടെ നേതാവ് ജുമുഅ ദിവസമാണ്.
  2. സൂര്യൻ ഉദിക്കുന്ന ദിവസങ്ങളിൽ ഏറ്റവും ഉത്തമമായത് ജുമുഅ ദിനമാണ്.
  3. ആദം നബിയെ സൃഷ്ടിച്ചത് ജുമുഅ ദിവസത്തിലാണ്.
  4. ആദം നബിയെ ഭൂമിയിലേക്ക് ഇറക്കപ്പെട്ടത് ജുമുഅ ദിവസത്തിലാണ്.
  5. ആദ്യ പിതാവ് ആധുനിക ഇസ്ലാമിനെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിച്ച ദിവസം ജുമുഅ ദിവസം.
  6. ആദം നബിയുടെ പശ്ചാത്താപം ( തൗബ) അല്ലാഹു സ്വീകരിച്ചത് ജുമുഅ ദിനത്തിലാണ്.
  7. ആദം നബി (അ) ജുമുഅ ദിനത്തിലാണ് വഫാത്തായത്.
  8. ഖിയാമത്ത് നാൾ ഉണ്ടാകുന്നത് ജുമുഅ ദിവസത്തിലാണ്.
  9. മുഹമ്മദീയ സമുദായത്തിന്റെ സവിശേഷ ദിനമാണ് ജുമുഅ ദിവസം.
  10. പാവങ്ങളുടെ ഹജ്ജാണ്.
  11. മുഅ്മിനീങ്ങളുടെ പെരുന്നാളാണ് ജുമുഅ ദിവസം.
  12. തുടർച്ചയായി മൂന്ന് ജുമുഅകൾ നിസ്സാരമാക്കി ഒഴിവാക്കിയാൽ ഹൃദയത്തിന് അല്ലാഹു സീൽ വെക്കും.
  13. ഒരു ജുമുഅ ദിനത്തിലെ ആരാധന അടുത്ത ജുമുഅ വരെ തെറ്റുകൾ അല്ലാഹു പൊറുത്തു തരുന്നതാണ്.
  14. ദുആകൾക്ക് കൂടുതൽ ഉത്തരം ലഭിക്കുന്ന ദിനമാണ് ജുമുഅ ദിവസം.
  15. ജുമുഅ ദിവസത്തിൽ ആരെങ്കിലും മരണപ്പെട്ടാൽ ഖബറിന്റെ ശിക്ഷയെ തൊട്ട് അവനെ കാക്കുന്നതാണ്.
  16. രണ്ടു പെരുന്നാളിനേക്കാൾ മഹത്വമേറിയ ദിനമാണ് ജുമുഅ ദിനം.
  17. നന്മകൾക്ക് ഇരട്ടി പ്രതിഫലം ലഭിക്കുന്ന ദിനമാണ് ജുമുഅ ദിവസം.
  18. കൂടുതൽ പാവം പൊറുക്കുന്നതും കൂടുതൽ ആളുകളെ നരകം മോചനവും ജുമുഅ ദിവസത്തിലാണ് നടക്കുന്നത്.
  19. നിസ്കാരങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായ നിസ്കാരമാണ് ജുമുഅ നിസ്കാരം. പിന്നീട് ജുമാ ദിവസത്തിലെ സുബ്ഹ് നിസ്കാരത്തിനാണ് ശ്രേഷ്ഠത.
  20. ജുമുഅ നിസ്കാരത്തിലേക്കുള്ള നടത്തത്തിന്റെ ഓരോ ചവിട്ടടികൾക്കും ഒരു വർഷം നോമ്പ് എടുക്കുന്നതിന്റെയും നിസ്കാരം നിർവഹിക്കുന്നതിന്റെയും പുണ്യമാണ്.
  21. ജുമുഅ ദിവസം പള്ളികളിലെ കവാടത്തിനടുത്ത് മലക്കുകൾ ഖുതുബ തുടങ്ങുന്നത് വരെ വന്നവരെയെല്ലാം രേഖപ്പെടുത്താൻ വേണ്ടി നിൽക്കും.
  22. മുത്ത് നബിയിലേക്ക് നേരിട്ട് കാണിക്കപ്പെടുന്ന സ്വലാത്ത് ജുമുഅ ദിനത്തിൽ ചൊല്ലുന്ന സ്വലാത്താണ.
  23. 70000 മലക്കുകൾ സൂറത്തുൽ പാരായണം ചെയ്തതിനുവേണ്ടി പാവം മോചനം തേടും.
  24. ജുമുഅ ദിനത്തിലെ കുളിക്കും, സുഗന്ധം പൂശുന്നതിനും, വെള്ള വസ്ത്രം ധരിക്കുന്നതിനും ഏറെ പ്രതിഫലം ലഭിക്കും.
  25. സ്വദഖ ചെയ്യുന്നതിന് കണക്കില്ലാത്ത പ്രതിഫലം ലഭിക്കുന്ന ദിവസമാണ് ജുമാ ദിവസം.

Post a Comment

Join the conversation