വെള്ളിയാഴ്ചയുടെ മഹത്വം മനസ്സിലാക്കൂ | Velliyaazhchayude Mahathwam Manassilaakkoo അൽ ജുമുഅത്തു ഹജ്ജുൽ ഫുഖറാഇ വൽമസാക്കീൻ, വ ഈദുൽ മുഅ്മിനീൻ… വെള്ളിയാഴ്ച ദിനത്തിന്റെ മഹത്വത്തെ വിളിച്ചറിയിക്കുന്ന ഈ വചനം കേൾക്കാത്തവർ ആരുമുണ്ടാകില്ല. മുഹമ്മദ് നബി (സ) യുടെ ഉമ്മത്തിന് അല്ലാഹു പ്രത്യേകമാക്കി നൽകിയ ദിവസമാണ് വെള്ളിയാഴ്‌ച ദിവസം. ഇമാം ബുഖാരി റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ കാണാം. മുൻകാല സമൂഹത്തിന് ജുമുഅ നൽകിയിരുന്നു. എന്നാൽ അവർ തർക്കിച്ച് അതിനെ അവഗണിച്ചു. തുടർന്ന് അല്ലാഹു ആ മഹാദിനത്തെ മുഹമ്മദ് നബി(സ)യുടെ ഉമ്മത്തിനായി മാറ്റിവെക്കുകയും പെരുന്നാളായി അവർക്ക് നൽകുകയും ചെയ്തു. ജുമുഅ നിസ്കാരത്തിന് ഏറെ പ്രതിഫലമുണ്ട്. ജുമുഅ ദിവസത്തിനും എന്തൊക്കെയാണ് അതിന്റെ മഹത്വങ്ങൾ എന്ന് നമുക്ക് മനസ്സിലാക്കാം. ദിവസങ്ങളുടെ നേതാവ് ജുമുഅ ദിവസമാണ്. സൂര്യൻ ഉദിക്കുന്ന ദിവസങ്ങളിൽ ഏറ്റവും ഉത്തമമായത് ജുമുഅ ദിനമാണ്. ആദം നബിയെ സൃഷ്ടിച്ചത് ജുമുഅ ദിവസത്തിലാണ്. ആദം നബിയെ ഭൂമിയിലേക്ക് ഇറക്കപ്പെട്ടത് ജുമുഅ ദിവസത്തിലാണ്. ആദ്യ പിതാവ് ആധുനിക ഇസ്ലാമിനെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിച്ച ദിവസം ജുമുഅ ദിവസം. ആദം നബിയുടെ പശ്ചാത്താപം ( തൗബ) അല്ലാഹു സ്വീകരിച്ചത് ജുമുഅ ദിനത്തിലാണ്. ആദം നബി (അ) ജുമുഅ ദിനത്തിലാണ് വഫാത്തായത്. ഖിയാമത്ത് നാൾ ഉണ്ടാകുന്…