
തറാവീഹ് നിസ്കാരം പൂർണ്ണരൂപം
ജമാഅത്ത് സുന്നത്തുള്ള സുന്നത്ത് നിസ്കാരങ്ങളിൽ പെട്ടതാണ് തറാവീഹ് നിസ്കാരം. അത് 20 റക്അത്താണ്. രണ്ട് റക്അത്തുകളായാണ് അത് നിർവഹിക്കേണ്ടത്. രണ്ട് റക്അത്തായാൽ സലാം വീട്ടൽ നിർബന്ധമാണ്. ഈ നിസ്കാരത്തിന് തറാവീഹ് എന്ന പേര് ലഭിക്കാനുള്ള കാരണം എല്ലാ ഈ രണ്ടു റക്അത്തുകൾക്കിടയിലും സഹാബികൾ വിശ്രമിക്കുക പതിവായിരുന്നു. അതിനാലാണ് ഇങ്ങനെ ഒരു പേര് ലഭിച്ചത്. റമളാനിൽ മാത്രമുള്ള സുന്നത്ത് നിസ്കാരമാണ് തറാവീഹ് നിസ്കാരം. അത് എങ്ങനെ നമുക്ക് നിർവഹിക്കാം എന്ന് നോക്കാം.
സുന്നത്ത് നിസ്കാരങ്ങളുടെ ജമാഅത്തിന് തുടക്കത്തിൽ ആരെങ്കിലും ഒരാൾ ഇപ്രകാരം ഉറക്കെ വിളിച്ചു പറയൽ സുന്നത്തുണ്ട്.
اَلصَّلٰاةَ جَامِعَة رَحِمَكُمُ اللٰه
അതിനുശേഷം ഇത് ഒരു തവണ ചൊല്ലുക.
صَلُوا عَلَي النًَبِيًِ الْمُصْطَفَي
الْمُخْتٰارِ مُحَمَّدٍ واٰلِهِ
ശേഷം താഴെപ്പറയുന്നവ എല്ലാവരും ഒന്നിച്ച് ചൊല്ലുക
( اَللٰهُمَّ صَلِّ عَلٰي سَيِّدِنٰا مُحَمَّدٍ وعلي اٰلِ سَيِّدِنٰا محمدٍ وَبٰارِكْ وَسَلِمْ عَلَيه )
( മൂന്ന് തവണ )
അതിനുശേഷം ഒരുതവണ ഇതും ചൊല്ലുക.
وَصَلِ عَلٰي جَمٖيعِ الْانْبِيٰاءِ وَالْمُرْسَلٖينَ وَالْحَمْدُ لِلٰه رَبِِ الْعٰالَمٖينْ
പിന്നീട് റമളാനിൽ നാം മുഴുകി വർദ്ധിപ്പിക്കേണ്ട ദിക്റായ ഇത് മൂന്ന് തവണ ആത്മാർത്ഥമായി ചൊല്ലുക.
اَشْهَدُ اَن لاّٰ اِلٰاهَ اِلاّ اللّٰه اَسْتَغْفِرُ اللّٰهَ اَللٰهُمَّ اِ نّٖي اَسْالُكَ الْجَنَّةَ وَاَعُوذُ بِكَ مِنَ النّٰار
നിങ്ങൾ തറാവീഹ് നിസ്കരിക്കുന്നത് ആദ്യത്തെ പത്തിൽ ആണെങ്കിൽ താഴെ പറയുന്നതാണ് അതിനുശേഷം മൂന്ന് തവണ ഇതും കൊണ്ടുവരേണ്ടത്.
اَللّٰهُمَّ ارْحَمْنِي يَااَرْحَمَ الرَّاحِمِينْ
രണ്ടാമത്തെ പത്തിലാണ് തറാവീഹ് നിസ്കരിക്കുന്നതെങ്കിൽ ഇതാണ് ചൊല്ലേണ്ടത്.
اَللّٰهُمَّ اغْفِرْلٖي ذُنُوبٖي يَا رَبَّ الْعَالَمِينْ
ഇനി തറാവീഹ് നിസ്കരിക്കുന്നത് മൂന്നാമത്തെ പത്തിൽ ആണെങ്കിൽ ഈ രണ്ട് ദിക്റുകളാണ് മൂന്ന് തവണ കൊണ്ടുവരേണ്ടത്
اَللّٰهُمَّ اَعْتِقْنٖي مِنَ النّٰار وَاَدْخِلْنِي الْجَنَّةَ يَا رَبَّ الْعَالَمِينْ.
اَللّٰهُمَّ اِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنّٖي
തറാവീഹ് നിസ്കാരത്തിന്റെ നിയ്യത്ത്
1. നിയ്യത്ത്
ഇമാമാണ് നിയ്യത്ത് ചെയ്യുന്നതെങ്കിൽ
أُصَلِّي سُنَّةَ رَكْعَتَيْنِ مِنَ التَّرَاوِيحِ مُتَوَجِّهًا إِلَى الْقِبْلَةِ لِلَّهِ تَعَالَى (مَعَ الْجَمَاعَةِ)
തറാവീഹിൽ നിന്നുള്ള രണ്ട് റക്അത്ത് സുന്നത്ത് നിസ്കാരം ഖിബ് ലക്ക് മുന്നിട്ട് അല്ലാഹു തആലാക്ക് വേണ്ടി ജമാഅത്തായി ഞാൻ നിസ്കരിക്കുന്നു.
മഅ്മൂമീങ്ങളാണ് നിയ്യത്ത് ചെയ്യുന്നതെങ്കിൽ
أُصَلِّي سُنَّةَ رَكْعَتَيْنِ مِنَ التَّرَاوِيحِ مُتَوَجِّهًا إِلَى الْقِبْلَةِ لِلَّهِ تَعَالَى (مَعَ الْإِمَامِ)
തറാവീഹിൽ നിന്നുള്ള രണ്ട് റക്അത്ത് സുന്നത്ത് നിസ്കാരം ഖിബ് ലക്ക് മുന്നിട്ട് അല്ലാഹു തആലാക്ക് വേണ്ടി ഇമാമോട് കൂടെ ഞാൻ നിസ്കരിക്കുന്നു.
2. വജ്ജഹ്തു
തക്ബീറത്തുൽ ഇഹ്റാം ചെയ്തതിനു ശേഷം പിന്നീട് സുന്നത്ത് നിസ്കാരങ്ങളിൽ നാം വജ്ജഹ്തു ഓതാറുണ്ട്ത.റാവീഹ് നിസ്കാരത്തിലെ എല്ലാ ഈ രണ്ട് റക്അത്തുകളുടെ തുടക്കത്തിലും വജ്ജഹ്തു ഓതൽ സുന്നത്താണ്. എന്നാൽ അത് ഒഴിവാക്കൽ കറാഹത്തുമാണ്.
എന്നാൽ വജ്ജഹ്ത്തുവിന് പകരം താഴെപ്പറയുന്ന ഈ പ്രാർത്ഥന നിർവഹിച്ചാൽ ആ കറാഹത്ത് നീങ്ങി കിട്ടും. അതായത് വജ്ജഹ്ത്തുവിന് പകരം ഈ ദുആ നിർവഹിച്ചാൽ മതി.
١. وَجَّهْتُ وَجْهِيَ لِلَّذِي فَطَرَ السَّمَاوَات
٢. سُبْحٰانَ اللٰهِ وَالْحَمْدُ لِلٰهِ وَلٰا اِلٰاهَ اِلا اللٰهُ واللٰهُ اَكْبَر
٣. سُبْحَانَكَ اللّٰهُمَّ وَبِحَمْدِكَ
മുകളിൽ പറഞ്ഞത് ഏതെങ്കിലും ഒന്ന് മാത്രം ചൊല്ലിയാൽ മതി. എന്നാൽ അത് വജ്ജഹ്ത്തുവിന് പകരമാകും. വജ്ജഹ്ത്തു ഓതാൻ കഴിയുന്നവർ അത് തന്നെ ഓതിയാൽ മതി.
3. ഫാത്തിഹക്ക് ശേഷം സൂറത്ത് ഓതുക
സൂറത്ത് ഇഷ്ടമുള്ളത് ഓതാം. കഴിയുന്നതും താഴെ പറയുന്ന രീതിയിൽ ക്രമപ്രകാരം ഓരോ റക്അതുകളിലും ഈ സൂറത്ത് ഓതലാണ് നല്ലത്.
١. سُورَةُ الضُحَي
٢. سُورَةُ الشَرَح
٣. سُورَةُ التِين
٤. سُورَةُ القَدْرْ
٥. سُورَةُ الزَلْزَلَة
٦. سُورَةُ العَادَيَات
٧. سُورَةُ القَارِعَة
٨. سُورَةُ التَكَاثُر
٩. سُورَةُ الْعَصْر
١٠. سُورَةُ الهُمَزَة
١١. سُورَةُ الفِيلْ
١٢. سُورَةُ قُرَيْشْ
١٣. سُورَةُ المَاعُون
١٤. سُورَةُ الكَوْثَرْ
١٥. سُورَةُ الكَافِرُون
١٦. سُورَةُ النَصْرْ
١٧. سُورَةُ المَسَدْ
١٨. سُورَةُ الإِخْلَاصْ
١٩. سُورَةُ الفَلَقْ
٢٠. سُورَةُ النَاسْ
ഇനി വേണമെങ്കിൽ സൂറത്തുൽ ഫീൽ മുതൽ നാസ് വരെ ആദ്യ പത്ത് റക്അത്തുകളിലും അതുതന്നെ ആവർത്തിച്ചു വീണ്ടും അടുത്ത 10 റക്അതുകളിലും ഓതാം.
4. അത്തഹിയ്യാത്തിലെ ഇരുത്തം
തറാവീഹ് നിസ്കാരം രണ്ട് റക്അത്തായാൽ സലാം വീട്ടണമെന്ന് നമ്മൾ മുമ്പ് പറഞ്ഞു. അത്തഹിയാത്തിൽ ആ സമയത്ത് നാം ഏത് ഇരുത്തമാണ് ഇരിക്കേണ്ടത്. തവറുക്കിന്റെ ഇരുത്തമാണ് അവിടെയിരിക്കൽ സുന്നത്ത്.( നിസ്കാരത്തിന്റെ അവസാനത്തെ അത്തഹിയാത്തിൽ ഇരിക്കുന്ന ഇരുത്തം )
5. അത്തഹിയാത്ത്, സ്വലാത്ത്, ദുആ ചൊല്ലൽ
തറാവീഹ് നിസ്കാരത്തിലെ അത്തഹിയാത്ത് മുഴുവനായും ഓതണം. കഴിയുന്നവർ ശേഷമുള്ള ഇബ്രാഹിമിയ സ്വലാത്തും ശേഷമുള്ള ദുആയും മുഴുവനായും ചൊല്ലാം. എന്നാൽ ഇബ്രാഹിമിയ സ്വലാത്തിന്റെ ശേഷമുള്ള ദുആ ഒഴിവാക്കൽ കറാഹത്താണ്. കറാഹത്ത് ഇല്ലാത്ത രൂപത്തിൽ നമുക്കത് ചെയ്തെടുക്കാം.
*ചെറിയ രൂപം*
التَّحِيَّاتُ الْمُبَارَكَاتُ الصَّلَوَاتُ الطَّيِّبَاتُ لِلَّهِ السَّلَامُ عَلَيْكَ أَيُّهَا النَّبِيُّ وَرَحْمَةُ اللهِ وَبَرَكَاتُهُ السَّلَامُ عَلَيْنَا وَعَلَى عِبَادِ اللَّهِ الصَّالِحِينَ أَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ وَأَشْهَدُ أَنَّ مُحَمَّدًا رَّسُولُ الله
اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ
اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عَذَابِ الْقَبْرِ وَمِنْ عَذَابِ النَّارِ وَمِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ وَمِنْ فِتْنَةِ الْمَسِيحِ الدَّجَّالِ.
ഈ രൂപത്തിൽ ചൊല്ലൽ പ്രധാന സുന്നത്താണ്.
നാല് റക്അത്തായാൽ ( അഥവാ ആദ്യത്തെ രണ്ട് റക്അത്ത് നിസ്കരിച്ച് സലാം വീട്ടി. എഴുന്നേറ്റു വീണ്ടും രണ്ട് റക്അത്ത് നിസ്കരിച്ച ശേഷം ) ആരെങ്കിലും ഒരാൾ ഇപ്രകാരം ചൊല്ലുക.
صَلُّوا عَلَي النًَبِيًِ الْمُصْطَفَي مُحَمَّدٍ واٰلِهِ
ശേഷം എല്ലാവരും ഒന്നിച്ച് മൂന്ന് തവണ
( اَللٰهُمَّ صَلِّ عَلٰي سَيِّدِنٰا مُحَمَّدٍ وعلي اٰلِ سَيِّدِنٰا محمدٍ وَبٰارِكْ وَسَلِمْ عَلَيه )
( 3 തവണ )
അതിനുശേഷം ഒരുതവണ
وَصَلِ عَلٰي جَمٖيعِ الْانْبِيٰاءِ وَالْمُرْسَلٖينَ وَالْحَمْدُ لِلٰه رَبِِ الْعٰالَمٖينْ
ശേഷം മൂന്ന് തവണ ചൊല്ലുക.
اَشْهَدُ اَن لاّٰ اِلٰاهَ اِلاّ اللّٰه اَسْتَغْفِرُ اللّٰهَ اَللٰهُمَّ اِ نّٖي اَسْالُكَ الْجَنَّةَ وَاَعُوذُ بِكَ مِنَ النّٰار
ആദ്യത്തെ പത്ത് ആണെങ്കിൽ മാത്രം താഴെയുള്ളത് ചൊല്ലുക.
اَللّٰهُمَّ ارْحَمْنِي يَااَرْحَمَ الرَّاحِمِينْ
ആദ്യത്തെ പത്ത് അല്ലെങ്കിൽ മാറ്റം വരുത്തി ചെല്ലുക.
ഇപ്രകാരം 20 റക്അത്ത് കഴിഞ്ഞാൽ ഇമാം മഅ്മൂമീങ്ങൾക്ക് നിയ്യത്ത് ചെയ്തു കൊടുക്കുക. ഇമാം ചൊല്ലുകയും മഅ്മൂമീങ്ങൾ ഏറ്റുചൊല്ലുകയുമാണ് ചെയ്യേണ്ടത്.
نَوَيْتُ صَوْمَ غَدٍ عَنْ اَدٰءِ فَرْضِ رَمَضٰانِ هٰذِهِ السَّنَةِ للّٰهِ تَعَالَى
ഈകൊല്ലത്തെ അദാആയ ഫർളായ റമദാനിൽ നിന്നുള്ള നാളത്തെ നോമ്പിനെ അല്ലാഹു തആലാക്ക് വേണ്ടി നോറ്റ് വീട്ടുവാൻ ഞാൻകരുതി.
( പ്രത്യേകം ശ്രദ്ധിക്കുക നിയ്യത്ത് വായകൊണ്ട് ചൊല്ലുന്നതിനു പുറമേ ഹൃദയം കൊണ്ടാണ് ചൊല്ലേണ്ടത് )
അതിനുശേഷം ഫാത്തിഹയും സൂറത്തുൽ ഇഖ്ലാ സും സൂറത്തുൽ ഫലക്കും സൂറത്തുന്നാസും
പാരായണം ചെയ്ത് ദുആ നിർവഹിക്കുക.
തറാവീഹ് നിസ്കാര ശേഷമുള്ള ദുആ
الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ .اَلحَمْدُ لِلَّهِ الَّذِي أَنْعَمَ عَلَيْنَا بِالإِيمَانِ وَهَدَانَا إِلَى دِينِ الإِسْلَامِ . حَمْدًا يُوَافِي نِعَمَهُ وَيُكَافِي مَزِيدَهُ وَ يَا رَبَّنَا لَكَ الْحَمْدُ كَمَا يَنْبَغِي لِجَلَالِ وَجْهِكَ وَعَظِيمٍ سُلْطَانِكَ سُبْحَانَكَ لَا نُحْصِي ثَنَاءً عَلَيْكَ أَنْتَ كَمَا أَثْنَيَتَ عَلَى نَفْسِكَ فَلَكَ الْحَمْدُ وَلَكَ الشُّكُرُ حَتَّى تَرْضَى
اللَّهُمَّ صَلَّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ.اَللَّهُمَّ إِنَّ لَكَ فِي كُلِّ لَيْلَةٍ مِنْ لَيَالِي شَهْرٍ رَمَضَانَ عُتَقَاءَ وَطُلَقَاءَ وَخُلَصَاءَ وَأُمَنَاءَ مِنَ النَّارِ، وَاجْعَلْنَا مِنْ عُتَقَائِكَ وَطُلَقَائِكَ وَخُلَصَائِكَ وَأُمَنَائِكَ مِنَ النَّارِ .اَللَّهُمَّ إِنَّ لَكَ فِي كُلِّ لَيْلَةٍ مِنْ لَيَالِي شَهْرِ رَمَضَانَ رِقَابًا تُعْتِقُهَا بِعَفْوكَ وَاجْعَلْ رِقَابَنَا وَرِقَابَ آبَائِنَا وَأَمَّهَاتِنَا وَأَسَاتِيذِنَا وَأَقْرِ بَائِنَا مِنْ تِلْكَ الرِّقَابُ يَا تَوَّابُ يَا وَهَّاب. إِجْعَلْنَا يَا اللَّهُ يَا اللَّهُ مِنَ السُّعَدَائِكَ الْمَقْبُولِينَ وَلَا تَجْعَلْنَا مِنَ الْاشْقِيَاءِ الْمَطْرُودِينَ. رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ. رَبَّنَا تَقَبَّلْ مِنَّا إِنَّكَ اَنْتَ السَّمِيعُ الْعَلِيم.وَتُبْ عَلَيْنَا إِنَّكَ أَنْتَ التَّوَّابُ الرَّحِيمِ .آمين بِرَحْمَتِكَ يَا أَرْحَمَ الرَّاحِمِينْ.
ദുആ നിർവഹിച്ച ശേഷം ആരെങ്കിലും ഒരാൾ താഴെ പറയുന്നത് വിളിച്ചു പറയുക.
اَوْتِرُوا رَحِمَكُمُ اللٰه
മുമ്പ് നാല് റക്അത്ത് നിസ്കരിച്ച ശേഷം ചൊല്ലിയിരുന്ന സ്വലാത്തും ദിക്റുകളും എല്ലാവരും ഒരുമിച്ച് ചൊല്ലുന്നു.
വിത്റ് ആദ്യം രണ്ട് റക്അത്ത് നിസ്കരിക്കുന്നു. പിന്നീട് ഒരു റക്അത്ത് നിസ്കരിച്ച് സലാം വീട്ടുന്നു. റമദാൻ പകുതിയിലെ അവസാനത്തെ വിത്റ് നിസ്ക്കാരത്തിൽ ഖുനൂത്ത് ഓതൽ സുന്നത്തുണ്ട്. സലാം വീട്ടിയ ശേഷം മൂന്ന് പ്രാവശ്യം ചൊല്ലുന്നു. മൂന്നാമത്തെ പ്രാവശ്യം കുറച്ചു ഉറക്കെ ശബ്ദമുയർത്തി ചൊല്ലൽ സുന്നത്തുണ്ട്.
سُبْحٰانَ الْمَلِكِ الْقُدُوسْ
ചൊല്ലി കഴിഞ്ഞാൽ ഇപ്രകാരം ഇമാമ് പറയുക.
جَدِّدُوا اِمٰانَكُمْ وَنَوِّرُوا قُلُوبَكُمْ وَزَيِّنُوا اَلْسِنَتَكُمْ بِقَولِ
ശേഷം 10 പ്രാവശ്യം ലാഇലാഹ ഇല്ലല്ലാഹ് എന്നത് ചൊല്ലുക.
ശേഷം വിത്റ് നിസ്കാരത്തിന്റെ ശേഷമുള്ള ദുആ നിർവഹിക്കുക.
الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ.حَمْدًا يُوَافِي نِعَمَهُ وَيُكَافِي مَزِيدَهُ.اللَّهُمَّ إِنَّا نَعُوذُ بِرِضَاكَ مِنْ سَخَطِكَ وَبِمُعَافَاتِكَ مِنْ عُقُوبَتِكَ وَنَعُوذُ بِكَ مِنْكَ لَا نُحْصِي ثَنَاءً عَلَيْكَ أَنْتَ كَمَا أُثْنَيْتَ عَلَى نَفْسِكَ فَلَكَ الْحَمْدُ حَتَّى تَرْضَى. رَبَّنَا تَقَبَّلْ مِنَّا صَلَواتَنَا وَصِيَامَنَا وَقِيَامَنَا وَرُكُوعَنَا وَسُحُودَنَا وَتَخَشُّعَنَا وَتَضَرُّعَنَا وَتَمِّمْ تَقْصِيرَنَا وَاسْتَجِبْ دُعَاتَنَا إِنَّكَ أَنْتَ السَّمِيعُ الْعَلِيمُ * اَللَّهُمَّ إِيَّاكَ نَعْبُدُ وَلَكَ نُصَلِّي وَنَسْجُدُ وَإِلَيْكَ نَسْعَى وَنَخْضَعُ نَرْجُوا رَحْمَتَكَ وَنَخْشَى عَذَابَكَ إِنَّ عَذَابَكَ بِالْكَافِرِينَ مُلْحَقِّا* اَللَّهُمَّ إِنَّا نَسْتَعِينُكَ وَنَسْتَغْفِرُكَ وَنُثْنِي عَلَيْكَ الْخَيْرُ وَلَا نَكْفُرُكَ وَنُؤْمِنُ بِكَ وَنَخْضَعُ لَكَ وَنَخْلَعُ مَنْ يَكْفُرُكَ.
اللَّهُمَّ صَلَّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ.رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ. رَبَّنَا تَقَبَّلْ مِنَّا إِنَّكَ اَنْتَ السَّمِيعُ الْعَلِيم.وَتُبْ عَلَيْنَا إِنَّكَ أَنْتَ التَّوَّابُ الرَّحِيمِ .آمين بِرَحْمَتِكَ يَا أَرْحَمَ الرَّاحِمِينْ.