
ലൈലത്തുൽ ഖദ്ർ ആയിരം മാസത്തേക്കാൾ ശ്രേഷ്ഠതയുള്ള ഒരു രാവ്. അതിനുപുറമേ വിശുദ്ധമാക്കപ്പെട്ട ഖുർആൻ ഇറക്കപ്പെട്ട രാവ്. ഈ രാത്രിക്ക് ലൈലത്തുൽ ഖദ്ർ എന്ന നാമം ലഭിക്കാൻ ഒരു പ്രത്യേകതയുണ്ട്. തുടർന്നുവരുന്ന വർഷങ്ങളിലേക്കുള്ള ഭക്ഷണവും, മരണവും , അവധിയും എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് ഈ ദിവസത്തിലാണ്.
ലൈലത്തുൽ ഖദ്ർ എന്നാണെന്ന് നബി തങ്ങൾ കൃത്യമായി നമ്മോട് പറഞ്ഞിട്ടില്ല. എങ്കിലും അതിന്റെ അടയാളങ്ങളും അതുപോലെതന്നെ സാധ്യതയുള്ള രാവുകളും നമുക്ക് അറിയിച്ചു തന്നിട്ടുണ്ട്. റമളാനിലെ അവസാന പത്തിലെ ഒറ്റയിട്ട രാവുകളിലാണ് ( 21,23,25,27,29 ) ലൈലത്തുൽ ഖദ്ർ ഉണ്ടാവുക എന്ന് നബി തങ്ങൾ സൂചന നൽകിയിട്ടുണ്ട്.
ലൈലത്തുൽ ഖദ്റിൽ നിർവഹിക്കേണ്ടതായ അദ്കാറുകളും പ്രധാന കർമ്മങ്ങളും മറ്റൊരു പോസ്റ്റിലൂടെ നിങ്ങളിലേക്ക് എത്തിക്കും,. ഈ പോസ്റ്റിലൂടെ നിങ്ങളിലേക്ക് പങ്കുവെക്കുന്നത് ലൈലത്തുൽ ഖദ്ർ പ്രതീക്ഷിക്കുന്ന രാവിൽ നിർവഹിക്കേണ്ട സുന്നത്ത് നിസ്കാരമാണ്. എന്തിനാണ് ഈ സുന്നത്ത് നിസ്കാരം നിർവഹിക്കേണ്ടത്? കാരണം ഈ സുന്നത്ത് നിസ്കാരത്തിന് വളരെയേറെ മഹത്വമുള്ളതാണ് . പാപമോചനം ലഭിക്കാനും ഈ നിസ്കാരം കാരണമാകും.
റമളാനിലെ ഒരു സുന്നത്തായ കർമ്മത്തിന് ഫർളിന്റെ പ്രതിഫലമാണ് നൽകുന്നത് എന്ന് നമ്മൾ പഠിച്ചിട്ടുണ്ട്. അപ്രകാരം ഈ സുന്നത്ത് നിസ്കാരം നിർവഹിച്ചാൽ ഇരട്ടി പ്രതിഫലവും പാപമോചനവും നേടാനാകും.
ലൈലത്തുൽ ഖദ്റിലെ സുന്നത്ത് നിസ്കാര രൂപം
നിസ്കാരം രണ്ട് റക്കായത്താണ് ലൈലത്തുൽ ഖദ്റിൽ നിർവഹിക്കുന്ന സുന്നത്ത് നിസ്‌കാരം രണ്ട് റക്കായത്ത് അല്ലാഹു തആലാക്ക് വേണ്ടി കിബ് ലക്ക് മുന്നിട്ട് അദാആയി ഞാൻ നിസ്കരിക്കുന്നു. എന്ന് നിയ്യത്ത് ചെയ്യുക. തുടർന്ന് സുന്നത്ത് നിസ്കാരങ്ങൾ പതിവായി ഓതുന്ന വജ്ജഹ്ത്തു ഓതി. ശേഷം ഫാത്തിഹയും ഓതുക.
തുടർന്ന് സൂറത്തുൽ ഇഖ്ലാസ് (ഖുൽ ഹുവല്ലാഹു അഹദ് ) എന്ന് സൂറത്ത് ഏഴ് പ്രാവശ്യം ഓതുക. തുടർന്ന് സുന്നത്ത് നിസ്കാരങ്ങളിലെ ബാക്കിയുള്ള കർമ്മങ്ങൾ ചെയ്യുക. റുകൂഅ്, ഇഅ്തിദാൽ, സുജൂദ്, സുജൂദിന്റെ ഇടയിലെ ഇരുത്തം. ഇവയെല്ലാം ചെയ്യുകയും അതിൽ ദിക്കറുകളും ചൊല്ലി രണ്ടാം റക്കായത്തി ലേക്ക് എണീക്കുന്നു. ശേഷം ഫാത്തിഹ നിർവഹിക്കുന്നു. ഫാത്തിഹക്ക് ശേഷം മുമ്പ് പറഞ്ഞ സൂറത്തുൽ ഇഹ്ലാസ് വീണ്ടും 7 തവണ ആവർത്തിച്ചു ഓതുന്നു. തുടർന്ന് ബാക്കിയുള്ള കർമ്മങ്ങൾ എല്ലാം ചെയ്തു സലാം വീട്ടും. സലാമിന് ശേഷം ആരോടും സംസാരിക്കാതെ 70 തവണ
اَسْتَغْفِرُ اللّٰهَ وَأَتُوبُ إِلَيْهِ
ഇപ്രകാരം നിർവഹിച്ചാലുള്ള ഗുണം സകല പാപങ്ങളും അല്ലാഹു പൊറുക്കപ്പെടും. അല്ലാഹു നമ്മുടെ എല്ലാ സകല പാപങ്ങളും പൊറുത്ത് നമ്മെ അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ