
നിയ്യത്ത് ചെയ്യാൻ മറന്നു പോയാൽ!
പകലിൽ നിയ്യത്തു ഉച്ചരിച്ചതു കൊണ്ട് നോമ്പ് നഷ്ടപ്പെടുമോ! എന്താണ് സത്യാവസ്ഥ ?
രാത്രി നിയ്യത്ത് ചെയ്ത് നോമ്പനുഷ്ഠിച്ചവൻ പകലിൽ നിയ്യത്തിന്റെ പദം ഉച്ചരിച്ചതിനാൽ നോമ്പിനു തകരാർ സംഭവിക്കുന്നില്ല. നോമ്പ് മുറിയുന്ന കാര്യങ്ങളിൽ ഇങ്ങനെയൊന്നും കർമ്മശാസ്ത്ര പണ്ഡിതർ പറഞ്ഞിട്ടില്ല.
നോമ്പിന്റെ മറ്റു സംശയങ്ങൾക്കുള്ള മറുപടി
തുറക്കപ്പെട്ട ദ്വാരങ്ങളിലൂടെ വെള്ളമോ മരുന്നോ മറ്റോ പ്രവേശിച്ചത് കൊണ്ട് നോമ്പ് മുറിയുമോ? കണ്ണിൽ മരുന്നോ വെള്ളമോ പ്രവേശിക്കുന്നത് കൊണ്ട് നോമ്പു മുറിയുകയില്ല. എന്നാൽ മൂക്ക്, ചെവി, മൂത്രനാളി, മലദ്വാരം എന്നിവയിലൂടെ പ്രവേശിച്ചാൽ നോമ്പ് മുറിയും.
ഇഞ്ചക്ഷൻ എടുത്ത കാരണത്താൽ നോമ്പ് മുറിയുമോ? നോമ്പുകാരൻ ഇഞ്ചക്ഷൻ എടുത്താൽ നോമ്പു മുറിയുകയില്ല. എന്നാണ് പ്രബലമായ അഭിപ്രായം. പ്രമേഹം പോലോത്ത രോഗങ്ങളുള്ളതിനാൽ ഇന്ന് പലര്ക്കും പകൽ സമയത്ത് പോലും ഇഞ്ചക്ഷന് ആവശ്യമായി വരാറുണ്ട്, ഇങ്ങനെയുള്ളവർക്ക് നോമ്പ് എടുക്കുമ്പോഴും ഇന്ജക്ഷന് എടുക്കുന്നതിന്ന് വിരോധമില്ല. കാരണം ശരീരത്തിലെ സാധാരണ ദ്വാരങ്ങളിലൂടെ എന്തെങ്കിലും അകത്ത് പ്രവേശിക്കുന്നത് കൊണ്ട് മാത്രമേ നോമ്പ് മുറിയുകയുള്ളൂ. ഇന്ജക്ഷന് പോലെതന്നെയാണ് മുറിവുകളിൽ മരുന്നു വെക്കുന്നതും.
നോമ്പ് കാരനു രക്തം ദാനം ചെയ്യാമോ?
ശരീരത്തിൽ നിന്ന് രക്തം എടുക്കുന്നത് കൊണ്ട് നോമ്പ് മുറിയില്ല! എങ്കിലും, രക്തദാനം മൂലമുണ്ടാകാവുന്ന ക്ഷീണം കാരണം നോമ്പ് പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകുമെന്ന് ഭയപ്പെട്ടാൽ, അത്യാവശ്യ സാഹചര്യം അല്ല എന്നാണെങ്കിൽ നിങ്ങൾക്ക് രക്തദാനം ഒഴിവാക്കുന്നതാണ് ഉചിതം. എന്നാൽ, ഒരാളുടെ ജീവൻ രക്ഷിക്കാൻ അത്യാവശ്യമായ സാഹചര്യമുണ്ടാകുകയാണെങ്കിൽ, നോമ്പ് മുറിക്കേണ്ട സാഹചര്യമുണ്ടായാലും രക്തം ദാനം ചെയ്യേണ്ടതാണ്.
▸ നോമ്പുകാരനായ ഒരു സുഹൃത്ത് പുഴയോരത്തൂടെ നടക്കുമ്പോൾ ഒരാൾ വെള്ളത്തിൽ മുങ്ങിത്താഴുന്നത് കണ്ടു. ഉടൻതന്നെ നോമ്പുകാരൻ വെള്ളത്തിലേക്ക് ചാടി അയാളെ രക്ഷിച്ചു. എന്നാൽ, വെള്ളത്തിൽ ഇറങ്ങിയതിനാൽ ഉള്ളിലേക്ക് വെള്ളം കയറിയതിനാൽ അയാളുടെ നോമ്പ് മുറിഞ്ഞുപോയി. ഒരാളെ രക്ഷിക്കുന്നതിനിടയിൽ നോമ്പ് മുറിഞ്ഞുപോയ ഈ നോമ്പുകാരൻ കുറ്റക്കാരനാകുമോ? നഷ്ടപ്പെട്ട നോമ്പ് ഖളാഅ് വീട്ടിയാൽ മതിയോ? അപകടത്തിൽപ്പെട്ട ഒരാളെ രക്ഷിക്കുക എന്നത് കഴിവുള്ളവരുടെ കടമയാണ്. നോമ്പ് മുറിച്ചാണെങ്കിലും അത് ചെയ്യണം. അതിനാൽ, മുകളിൽ പറഞ്ഞ നോമ്പുകാരൻ കുറ്റക്കാരനല്ല. അയാൾ തൻ്റെ ബാധ്യത മാത്രമാണ് നിർവഹിച്ചത്. എങ്കിലും നഷ്ടപ്പെട്ട നോമ്പ് ഖളാഅ് വീട്ടണം. മറ്റൊരാൾക്ക് വേണ്ടി നോമ്പ് മുറിച്ചതിനാൽ ഒരു മുദ്ദ് ധാന്യം ഫിദ്‌യയായി നൽകുകയും വേണം.
നോമ്പുകാരന്റെ സുഗന്ധം ഉപയോഗം?
നോമ്പുകാലത്ത് പകൽ സമയത്ത് സുഗന്ധം ഉപയോഗിക്കൽ കറാഹത്താണ്. നോമ്പുതുറന്ന ശേഷം രാത്രിയിൽ സുഗന്ധം ഉപയോഗിക്കാവുന്നതാണ്. അത്താഴം കഴിച്ചതിനുശേഷം സുഗന്ധം പുരട്ടുകയും, അതിന്റെ സുഗന്ധം പകൽ സമയത്തും നിലനിൽക്കുകയും ചെയ്താൽ കുഴപ്പമില്ല. പകൽ സമയത്ത് സുഗന്ധം ഉപയോഗിക്കരുത് എന്ന് മാത്രമേയുള്ളൂ. സുഗന്ധം ശ്വസിക്കുന്നതിൽ വിരോധമില്ല. സുഗന്ധം ശ്വസിച്ചാൽ നോമ്പ് മുറിയില്ല.
കഫം വിഴുങ്ങിയാൽ നോമ്പ് മുറിയുമോ?
ഉള്ളിൽ നിന്നോ തലച്ചോറിൽ നിന്നോ കഫം ബാഹ്യ അതിർത്തിയിലേക്ക് കാർ കിച്ചെടുത്ത് തുപ്പിയാൽ നോമ്പ് മുറിയുകയില്ല. എന്നാൽ കഫം തൊണ്ടയുടെ ബാഹ്യ അതിർത്തിയിൽ എത്തിയശേഷം തുപ്പുകൾ കഴിയുമായിരുന്നിട്ടും തൊപ്പി കളയാതെ വിഴുങ്ങിയാൽ അവന്റെ നോമ്പ് മുറിയുന്നതാണ്. ബാഹ്യ അതിർത്തി കൊണ്ട് ഉദ്ദേശിക്കുന്നത് അറബി അക്ഷരമാലയിലെ ح എന്നതിന്റെ മഖ്റജാകുന്നു. ബാഹ്യ അതിർത്തിയിൽ എത്താത്ത കഫം വിഴുങ്ങുന്നത് കൊണ്ട് നോമ്പു മുറിയുകയില്ല.