നോമ്പുകാലത്തെ സംശയങ്ങള്‍

Burhan Official
നോമ്പുകാലത്തെ സംശയങ്ങള്‍
നോമ്പെടുക്കാൻ സാധിക്കാത വൃദ്ധർ, സുഖപ്പെടുമെന്ന് പ്രതീക്ഷയില്ലാത്ത രോഗികൾ എന്നിവർ ഓരോ നോമ്പിനും ഓരോ മുദ്ദ് വീതം നൽകേണ്ടതാണ്. പിന്നീട് നോമ്പ് ഖളാഅ് വീട്ടേണ്ടതില്ല! നിയ്യത്ത് ചെയ്യാൻ മറന്നു പോയാൽ! മുഹമ്മദ് മുസ്തഫ ﷺ പറഞ്ഞു: പ്രഭാതത്തിനു മുമ്പായി നിയ്യത്ത് ചെയ്യാത്തവന് നോമ്പില്ല. എന്നാൽ സുന്നത്ത് നോമ്പുകൾക്ക് നിയ്യത്ത് ചെയ്യാൻ മറന്നുപോയാൽ, പകൽ ആദ്യത്തിൽ നിയ്യത്ത് വെക്കാവുന്നതാണ്. പകലിൽ നിയ്യത്തു ഉച്ചരിച്ചതു കൊണ്ട് നോമ്പ് നഷ്ടപ്പെടുമോ! എന്താണ് സത്യാവസ്ഥ ? രാത്രി നിയ്യത്ത് ചെയ്ത് നോമ്പനുഷ്ഠിച്ചവൻ പകലിൽ നിയ്യത്തിന്റെ പദം ഉച്ചരിച്ചതിനാൽ നോമ്പിനു തകരാർ സംഭവിക്കുന്നില്ല. നോമ്പ് മുറിയുന്ന കാര്യങ്ങളിൽ ഇങ്ങനെയൊന്നും കർമ്മശാസ്ത്ര പണ്ഡിതർ പറഞ്ഞിട്ടില്ല.

1 comment

  1. Madrasa Guide
    എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ ചോദിക്കാവുന്നതാണ്!