Posts

public exam rules and regulations by madrasa guide

Madrasa Guide
Madrasa Guide

 സമസ്ത‌ പൊതു പരീക്ഷ (രണ്ടായിരത്തി ഇരുപത്തിയഞ്ച്) ഫെബ്രുവരി 8 9 10 ശനി, ഞായർ, തിങ്കൾ എന്നീ ദിവസങ്ങളിലായി നടന്ന പൊതു പരീക്ഷ റിസൾട്ട് റമളാൻ 17 നാണ് വിദ്യാഭ്യാസ ബോർഡ് പുറത്തുവിടാറ്. പൊതു പരീക്ഷ ക്ലാസുകളായ 5, 7, 10, Plus Two ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഓൺലൈനിലൂടെ റിസൾട്ട് ചെക്ക് ചെയ്യാവുന്നതാണ്.

 റിസൾട്ട് ചെക്ക് ചെയ്യുന്നതിനായി Type of Exam: എന്ന് കാണുന്ന സ്ഥലത്ത് നിങ്ങൾ ഏതുതരത്തിലാണ് പരീക്ഷ എഴുതിയതെങ്കിൽ അവിടെ കൃത്യമായ ഓപ്ഷൻ സെലക്ട് ചെയ്യുക. സ്കൂൾ പരീക്ഷ, ജനറൽ പരീക്ഷ ഇനി ഓപ്ഷനുകൾ നിങ്ങൾക്ക് അവിടെ കാണാൻ കഴിയും അതിൽ ജനറൽ ആണെങ്കിൽ ജനറൽ സെലക്ട് ചെയ്യുക. ശേഷം താഴെ കാണുന്ന Select Class: എന്ന സ്ഥലത്ത് നിങ്ങളുടെ ക്ലാസ് സെലക്ട് ചെയ്യുക. 5, 7, 10 Plus Two ക്ലാസുകളാണ് ഓപ്ഷനിൽ ഉണ്ടാവുക അതിൽ നിങ്ങളുടെ ക്ലാസ് സെലക്ട് ചെയ്യുക. ക്ലാസ്സ് സെലക്ട് ചെയ്തതിനു ശേഷം താഴെ കാണുന്ന Register No. എന്ന സ്ഥലത്ത് നിങ്ങൾക്ക് ലഭിച്ചിരുന്ന ആൾ ടിക്കറ്റിലെ രജിസ്റ്റർ നമ്പർ കൃത്യമായി തെറ്റാതെ അടിച്ചു കൊടുക്കുക. പ്രത്യേകം ശ്രദ്ധിക്കേണ്ടത് നിങ്ങൾ ഹാൾ ടിക്കറ്റിലെ രജിസ്റ്റർ നമ്പർ എവിടെയെങ്കിലും എഴുതി സൂക്ഷിക്കണം.

 ഏറ്റവും അവസാനം Submit എന്ന ഒരു ബട്ടൺ നിങ്ങൾക്ക് അവിടെ കാണാൻ കഴിയും അതിൽ ക്ലിക്ക് ചെയ്യുക. ശേഷം നിങ്ങളുടെ ഓരോ വിഷയത്തിനും ലഭിച്ച മാർക്ക് അവിടെ പ്രദർശിപ്പിക്കപ്പെടും അതിൽ നിങ്ങൾക്ക് ലഭിച്ച സ്ഥാനം ഏതാണെന്ന് അവിടെ കൃത്യമായി കൊടുത്തിട്ടുണ്ടാവും. TOP PLUS, DISTINCTION, FIRST CLASS, SECOND CLASS, Fail എന്നിങ്ങനെയാണ് പൊതു പരീക്ഷയിൽ സ്ഥാനങ്ങൾ.

 പൊതു പരീക്ഷയിൽ പരാജയം FAILED - പൂജ്യം മാർക്ക് മുതൽ 29 മാർക്ക് വരെയാണ്. അത് ഒറ്റ വിഷയത്തിൽ ആണെങ്കിലും പരീക്ഷയിൽ പരാജയപ്പെടുന്നതാണ്. പക്ഷേ എങ്കിലും അവർക്ക് സേ പരീക്ഷയിലൂടെ അത് എഴുതിയെടുക്കാം. എഴുതിയെടുക്കാനായി കുറഞ്ഞത് രണ്ടു വിഷയത്തിൽ മാത്രമേ എഴുതിയെടുക്കാൻ കഴിയൂ. ഓരോ വിഷയം എഴുതിയെടുക്കാനും പ്രത്യേകം ഫീസ് ഉണ്ട്. കഴിഞ്ഞ വർഷങ്ങളിലൊക്കെ കൊടുത്തിട്ടുണ്ടായിരുന്നു. മൂന്നു വിഷയങ്ങളിൽ പരാജയപ്പെട്ടവർ യാതൊരു കാരണവശാലും സേ പരീക്ഷ എഴുതാൻ സാധിക്കുകയില്ല. കുറഞ്ഞത് എല്ലാ വിഷയങ്ങളിലും 30 മാർക്ക് ലഭിച്ചാൽ മാത്രമാണ് വിജയിക്കുകയുള്ളൂ.

 തേഡ് ഗ്ലാസ് THIRD CLASS : 30 മാർക്ക് മുതൽ 49 മാർക്ക് വരെയാണ് അതിന്റെ സ്ഥാനം മുകളിൽ പറഞ്ഞതുപോലെ 31 ആണെങ്കിലും 40 ആണെങ്കിലും 50 ആണെങ്കിലും എല്ലാം തേർഡ് ക്ലാസിലാണ് ഉൾപ്പെടുക. പ്രത്യേകം ശ്രദ്ധിക്കണം. എല്ലാ വിഷയങ്ങളിലും ഇതുപോലെ 30 ന്റെയും 49 മാർക്കിന്റെയും ഇടയിൽ ലഭിക്കണം.

 പൊതുപരീക്ഷയിലെ നാലാം സ്ഥാനമാണ് SECOND CLASS ഈ സ്ഥാനം ലഭിക്കണമെങ്കിൽ പൊതു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും 50 മുതൽ 59 വരെ മാർക്ക് ലഭിക്കണം. ഒരു വിഷയത്തിൽ 30 മാർക്ക് ആണെങ്കിൽ സ്ഥാനം തേർഡ് ക്ലാസിലേക്ക് മാറും. എല്ലാ വിഷയത്തിലും കൂടി ഏറ്റവും കുറഞ്ഞ സ്ഥാനം ലഭിക്കുന്ന മാർക്ക് ഏത് വിഷയത്തിനാണ് ലഭിച്ചത്. ആ മാർക്കിന്റെ അടിസ്ഥാനത്തിലുള്ള സ്ഥാനമാണ് ലഭിക്കുക. അത് ഒരു വിഷയമാണെങ്കിലും രണ്ട് വിഷയമാണെങ്കിലും ഒക്കെ അങ്ങനെ തന്നെയാണ്.

 പൊതുപരീക്ഷയിലെ മൂന്നാമത്തെ സ്ഥാനമാണ് FIRST CLASS ഈ സ്ഥാനം വരുന്നത് 60 ന്റെയും 79 ന്റെയും ഇടയിൽ മാർക്ക് ലഭിച്ചാലാണ്. മുകളിൽ പറഞ്ഞതുപോലെ ഏതെങ്കിലും ഒരു വിഷയത്തിന്. 50 നോ 59 നോ ഇടക്ക് ലഭിച്ചാൽ അത് സെക്കൻഡ് ക്ലാസ്സിലേക്ക് പോകും. ഇനി അതിനേക്കാൾ കുറഞ്ഞ സ്ഥാനമാണ് ലഭിച്ചതെങ്കിൽ ഉദാഹരണത്തിന് ഒരു വിഷയത്തിൽ 35 മാർക്കാണ് ലഭിച്ചതെങ്കിൽ അത് തേർഡ് ക്ലാസിലാണ് പരിഗണിക്കുക.

DISTINCTION ഈ സ്ഥാനം പൊതുപരീക്ഷയിലെ രണ്ടാം സ്ഥാനമാണ്. ഡിസ്റ്റിങ്ഷൻ ലഭിക്കണമെങ്കിൽ എല്ലാ വിഷയങ്ങളിലും ആയി 80 മാർക്കിന്റെയും 96 മാർക്കിന്റെയും ഇടയിൽ ലഭിക്കണം. ഏതെങ്കിലും ഒരു വിഷയത്തിൽ മാർക്ക് കുറഞ്ഞിട്ടുണ്ടെങ്കിൽ അത് ഡിസ്റ്റിങ്ഷനിൽ നിന്നും കുറഞ്ഞ മാർക്കിന്റെ സ്ഥാനത്തേക്ക് നീങ്ങുന്നതാണ്. പക്ഷേ ഏതെങ്കിലും ഒരു വിഷയത്തിൽ ടോപ് പ്ലസിന്റെ മാർക്ക് ലഭിച്ചിട്ടുണ്ടെങ്കിൽ യാതൊരു കാരണവശാലും ടോപ് പ്ലസ് ആയി മാറുകയില്ല.

 പൊതുപരീക്ഷയിലെ ഉന്നത സ്ഥാനമാണ് TOP PLUS ഏറ്റവും കൂടുതൽ കുട്ടികൾ കഠിനാധ്വാനം ചെയ്യുന്നത് ഈ ഒരു സ്ഥാനത്തിന് വേണ്ടിയാണ്. 97 മാർക്ക് മുതൽ 100 ലഭിക്കണം. എല്ലാ വിഷയത്തിലും 97 മുതൽ 100 ന്റെയും ഇടയിൽ ആയിരിക്കണം മാർക്ക് ലഭിക്കേണ്ടത്. ഏതെങ്കിലും ഒരു വിഷയത്തിൽ 96 മാർക്ക് ആണെങ്കിൽ അതിന്റെ സ്ഥാനം അപ്പോൾ ഡിസ്റ്റിങ്ഷൻ ആയി മാറുന്നതാണ്. അങ്ങനെ ലഭിച്ചിട്ടുണ്ടെങ്കിൽ അവർക്ക് 97 മാർക്ക് അതല്ലെങ്കിൽ 97 മാർക്കിന്റെ മുകളിൽ ലഭിക്കുമെന്ന് അവർക്ക് ഉറപ്പുണ്ടെങ്കിൽ അവർക്ക് വീണ്ടും മൂല്യനിർണയത്തിന് വേണ്ടി കൊടുക്കാം. അഥവാ റീവാലുവേഷൻ. അതിന് 100 രൂപയാണ് ഫീസ് ഉണ്ടാകാറ്.

 പ്രത്യേകം ശ്രദ്ധിക്കുക. ലിസാനിൽ മാർക്ക് കുറവും ഖുർആൻ പരീക്ഷയിൽ മാർക്ക് കൂടുതലും ആണെങ്കിൽ ഖുർആനിന്റെ മാർക്കിന്റെ സ്ഥാനത്തിനോട് ഒപ്പമായി ലിസാനിന്റെ മാർക്ക് ഓട്ടോമാറ്റിക്കായി കൂടുന്നതാണ്.

നിങ്ങളുടെ കൂടുതൽ സംശയങ്ങൾക്ക് താഴെ കമന്റ് ചെയ്യുക.

Post a Comment

Join the conversation