Posts

Revaluation | Sa pareeksha 2025 | റീവാലുവേഷൻ സേ പരീക്ഷ എങ്ങനെ ?

Burhan Official
Madrasa Guide

ഇന്നലെ സമസ്ത പൊതുപരീക്ഷ റിസൾട്ട് 12:30 ന് https://result.samastha.info/ എന്ന സമസ്തയുടെ വെബ്സൈറ്റിലൂടെ പുറത്തുവിടുകയുണ്ടായി. അൽഹംദുലില്ലാ അല്ലാഹുവിന്റെ അപാരമായ കഴിവുകൊണ്ട് ധാരാളം വിദ്യാർഥികൾക്ക് അവർ ഉദ്ദേശിച്ചത് പോലെ ടോപ് പ്ലസ് നേടാൻ കഴിഞ്ഞു. അതുപോലെ ഡിസ്റ്റിങ്ഷൻ സ്ഥാനങ്ങളും ഏറെ ഇപ്രാവശ്യം ഉണ്ട്. എന്നാൽ പൊതു പരീക്ഷയിൽ പരാജയവും വിജയവും സംഭവിച്ചേക്കാം. അങ്ങനെ പരാജയപ്പെട്ടവർക്ക് അവരുടെ ഡിവിഷൻ കേന്ദ്രങ്ങളിൽ വെച്ച് 13/04/2025 ഞായറാഴ്ച നടക്കുന്ന സേ പരീക്ഷ പരാജയപ്പെട്ടവർക്ക് എഴുതാവുന്നതാണ്. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. സേ പരീക്ഷ എഴുതാൻ ഒരു വിഷയത്തിൽ മാത്രം പരാജയപ്പെട്ടവർക്ക് മാത്രമേ സാധിക്കുകയുള്ളൂ...

 രണ്ടോ അതിൽ കൂടുതൽ വിഷയങ്ങളിലോ പരാജയപ്പെട്ടവർക്ക് സേ പരീക്ഷ എഴുതാനുള്ള അവസരം ഉണ്ടായിരിക്കുന്നതല്ല. സേ പരീക്ഷ എഴുതാൻ പ്രത്യേകം ഫീസ് ഉണ്ട് ഒരു വിദ്യാർത്ഥിക്ക് 240 രൂപയാണ് ഫീസിടാക്കുന്നത്. പരീക്ഷയ്ക്ക് അപേക്ഷിക്കേണ്ട രൂപങ്ങളെല്ലാം മദ്റസിലെ ഉസ്താദിനോട് കൂടുതലായി ചോദിച്ചറിയുക. വേണ്ടിയുള്ള തയ്യാറെടുപ്പുകൾ ഉടൻതന്നെ ഉസ്താദുമായി ചർച്ചചെയ്ത് സേ പരീക്ഷയുടെ തയ്യാറെടുക്കുക.     

 പുനർ മൂല്യനിർണയം ( റീവാലുവേഷൻ ) പൊതുപരീക്ഷ എഴുതി അവരുടെ റിസൾട്ട് പുറത്തുവിട്ട സമയത്ത് വിദ്യാർത്ഥികൾ എഴുതിയ പരീക്ഷകളിലെ അവർക്ക് ഉദ്ദേശിച്ച മാർക്ക് ലഭിക്കാതിരിക്കുകയോ കിട്ടിയ മാർക്ക് സംശയം ഉണ്ടാവുകയോ ചെയ്താൽ അവർക്ക് റീവാലുവേഷന് വേണ്ടി കൊടുക്കാം. പ്രത്യേകം ശ്രദ്ധിക്കാനുള്ളത് നിങ്ങൾ എത്ര വിഷയത്തിലാണ് റീവാലുവേഷൻ കൊടുക്കാൻ ഉദ്ദേശിക്കുന്നത് അതിനനുസരിച്ച് ഫീസിലും മാറ്റി വരും. എത്ര വിഷയത്തിൽ വേണമെങ്കിലും റീവാലുവേഷന് വേണ്ടി കൊടുക്കാം. എന്നാൽ ഖുർആൻ എന്നീ രണ്ട് വിഷയങ്ങളിൽ ഒഴികെ മാത്രമായിരിക്കും ഈ അവസരം. പുനർ മൂല്യനിർണയത്തിനും പ്രത്യേകം ഫീസിടാക്കുന്നുണ്ട്. ഒരു കുട്ടിക്ക് 100 രൂപ എന്ന നിരക്കിലാണ് റീവാലുവേഷൻ വേണ്ടി ഫീസിടാക്കുന്നത്. സേ പരീക്ഷക്കും റീവാലുവേഷനും അപേക്ഷ കൊടുക്കാൻ ഇപ്പോൾ സമയം ആയിട്ടില്ല. 18/03/2025 ന് മദ്രസ സൈറ്റ് വഴി ലോഗിൻ ചെയ്തു കൊണ്ടാണ് സേ പരീക്ഷക്കും പുനർ മൂല്യനിർണയത്തിനും അപേക്ഷ കൊടുക്കേണ്ടത്.

 അത് വിദ്യാർത്ഥികൾക്ക് രക്ഷിതാക്കൾക്കോ ചെയ്യാൻ കഴിയില്ല അത് മദ്രസ ഉസ്താദുമായി ബന്ധപ്പെട്ട് അവരോട് അതിന് അപേക്ഷിക്കാൻ പറയണം. അതുപോലെ അതിന്റെ ഫീസും കൊടുക്കുക. മദ്രസ ലോഗിൻ ചെയ്തു കൊണ്ട് നിങ്ങൾക്കുള്ള അപേക്ഷ അതിലൂടെ കൊടുക്കുകയും ഫീസ് അടക്കുകയും ചെയ്യുന്നതാണ്.

സേ പരീക്ഷക്കും. മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത് ഇതിന് പ്രത്യേകം കാലയളവുമുണ്ട് മാർച്ച് 25 വരെ സേ പരീക്ഷക്കും പുനർമൂലനിർണയത്തിനും അവസരമുണ്ട്. മാർച്ച് 25 നു മുമ്പായി എല്ലാവരും അപേക്ഷ കൊടുത്തു എന്ന് ഉറപ്പു വരുത്തുക.

 കൂടുതൽ സംശയങ്ങൾക്ക് താഴെ കമന്റ് ബോക്സിൽ കമന്റ് ചെയ്യുക. 

Post a Comment

Join the conversation