Revaluation | Sa pareeksha 2025 | റീവാലുവേഷൻ സേ പരീക്ഷ എങ്ങനെ ?
Burhan Official
Revaluation | Sa pareeksha 2025 | റീവാലുവേഷൻ സേ പരീക്ഷ എങ്ങനെ ?
ഇന്നലെ സമസ്ത പൊതുപരീക്ഷ റിസൾട്ട് 12:30 ന് https://result.samastha.info/ എന്ന സമസ്തയുടെ വെബ്സൈറ്റിലൂടെ പുറത്തുവിടുകയുണ്ടായി. അൽഹംദുലില്ലാ അല്ലാഹുവിന്റെ അപാരമായ കഴിവുകൊണ്ട് ധാരാളം വിദ്യാർഥികൾക്ക് അവർ ഉദ്ദേശിച്ചത് പോലെ ടോപ് പ്ലസ് നേടാൻ കഴിഞ്ഞു. അതുപോലെ ഡിസ്റ്റിങ്ഷൻ സ്ഥാനങ്ങളും ഏറെ ഇപ്രാവശ്യം ഉണ്ട്. എന്നാൽ പൊതു പരീക്ഷയിൽ പരാജയവും വിജയവും സംഭവിച്ചേക്കാം. അങ്ങനെ പരാജയപ്പെട്ടവർക്ക് അവരുടെ ഡിവിഷൻ കേന്ദ്രങ്ങളിൽ വെച്ച് 13/04/2025 ഞായറാഴ്ച നടക്കുന്ന സേ പരീക്ഷ പരാജയപ്പെട്ടവർക്ക് എഴുതാവുന്നതാണ്. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. സേ പരീക്ഷ എഴുതാൻ ഒരു വിഷയത്തിൽ മാത്രം പരാജയപ്പെട്ടവർക്ക് മാത്രമേ സാധിക്കുകയുള്ളൂ... രണ്ടോ അതിൽ കൂടുതൽ വിഷയങ്ങളിലോ പരാജയപ്പെട്ടവർക്ക് സേ പരീക്ഷ എഴുതാനുള്ള അവസരം ഉണ്ടായിരിക്കുന്നതല്ല. സേ പരീക്ഷ എഴുതാൻ പ്രത്യേകം ഫീസ് ഉണ്ട് ഒരു വിദ്യാർത്ഥിക്ക് 240 രൂപയാണ് ഫീസിടാക്കുന്നത്. പരീക്ഷയ്ക്ക് അപേക്ഷിക്കേണ്ട രൂപങ്ങളെല്ലാം മദ്റസിലെ ഉസ്താദിനോട് കൂടുതലായി ചോദിച്ചറിയുക. വേണ്ടിയുള്ള തയ്യാറെടുപ്പുകൾ ഉടൻതന്നെ ഉസ്താദുമായി ചർച്ചചെയ്ത് സേ പരീക്ഷയുടെ തയ്യാറെടുക്കുക. പുനർ മൂല്യനിർണയം ( റീവ…