Posts

തൗബ എങ്ങനെ ചെയ്യാം | thouba poorna roopam By Madrasa Guide

Madrasa Guide
Madrasa Guide

തൗബ സ്വീകരിക്കാൻ നാല് നിബന്ധനകൾ നിർബന്ധമായും പാലിച്ചിരിക്കണം.

1. തെറ്റുകളെക്കുറിച്ച് ഖേദം ഉണ്ടായിരിക്കണം.

2. പാപങ്ങളിൽ നിന്ന് വിട്ടുനിൽക്കണം.

3. ഇനി ഒരു പാപവും ചെയ്യുകയില്ലെന്ന് ദൃഢനിശ്ചയം ചെയ്യണം.

4. ആളുകളുടെ ബാധ്യതകളിൽ നിന്ന് ഒഴിവാക്കുക.  


أَسْتَغْفِرُ اللّٰهَ الْعَظِيمَ (۳) أَلْقَدِيمَ أَلْكَرِيمَ الرَّحِيمَ 

الَّذِي لَا إِلَهَ إِلَّا هُوَ الْحَيُّ الْقَيُّومُ مِنْ كُلِّ ذَنْبٍ أَذْنَبْتُهُ عَمْدًا أَوْخَطْأً أَوْ سِرًّا أَوْ عَلَانِيَّةً أَوْ صَغِيرًا أَوْ كَبِيرًا وَأَتُوبُ إِلَيْهِ مِنَ الذَّنْبِ الَّذِي أَعْلَمُ وَمِنَ الذَّنْبِ الَّذِي لَا أَعْلَمُ إِنَّكَ أَنْتَ عَلاَّمُ الْغُيُوبِ . أَسْتَغْفِرُ اللّٰهَ عَنْ جَمِيعِ مَا كَرِهَ اللّٰهُ قَوْلًا وَفِعْلاً وَعَمَلاً وَخَاطِرًا وَنَاظِرًا. يَا أَيُّهَا الَّذِينَ ءَامَنُوا تُوبُوا إِلَى اللَّهِ تَوْبَةً نَّصُوحًا.

ഞങ്ങളുടെ തമ്പുരാനെ ഞങ്ങൾ നിന്നോട് അറിഞ്ഞും അറിയാതെയും മറവിയായും വെളിച്ചമായും ചെയ്ത എല്ലാ ചെറുദോഷത്തെ തൊട്ടും എല്ലാ വൻദോഷത്തെ തൊട്ടും ഞങ്ങൾ നിന്റെ ഫുർഖാനുൽ അളീമാകുന്ന വേദത്തിൽ കൽപിച്ച് പ്രകാരം ഖാലിസ്വായ തൗബ ചെയ്ത് മടങ്ങുകയും മേലാൽ യാതൊരു ദോഷം കൊള്ളയും മടങ്ങുകയില്ലെന്ന് ഞങ്ങൾ നല്ലവണ്ണം കരുതിയുറപ്പിച്ചു തമ്പുരാനെ.

قَالَا رَبَّنَا ظَلَمْنَا أَنفُسَنَا وَإِن لَّمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ الْخَاسِرِينَ (٢٣)

ഞങ്ങളുടെ തമ്പുരാനെ ഞങ്ങൽ അനേകം കുറ്റവും ദുർമര്യാദയും ചെയ്ത പാപികളാകുന്നു. ഞങ്ങളുടെ ദോഷത്തിന്റെ പെരുപ്പം കൊണ്ടും വണ്ണം കൊണ്ടും ഞങ്ങൾക്ക് നീ പൊറുത്ത് കൃപ ചെയ്ത് തന്നില്ലെങ്കിൽ തീർച്ചയായും ഞങ്ങൾ നിൻ്റെ കഠിനമായ നരകത്തിൽ വീണ് വെന്തുരുകുന്ന ഗുണം കെട്ട് അ ടിയാർകളായിപ്പോകും തമ്പുരാനെ... 

നിന്റെ കൃപ കൊണ്ടും ആദരവായ മുഹമ്മദ് നബി  തങ്ങളുടെ ബറകത്ത് കൊണ്ടും ജഹന്നമെന്ന നരകത്തിനെ തൊട്ട് ഞങ്ങളെ സലാമത്താക്കണം തമ്പുരാനെ.

رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِن لَّدُنْكَ رَحْمَةً إِنَّكَ أَنْتَ الْوَهَّابُ

ഞങ്ങളുടെ തമ്പുരാനെ ഞങ്ങളുടെ തൗബാനെ ഖബൂൽ ചെയ്തതിൽ പിന്നെ അതിനെ വിട്ട് നിൻ്റെ മൽസ് രിയായ ശൈത്വാൻ ഇബ് ലീസിൻ്റെ ചെല്ല് കൊള്ളയും ചേൽ കൊള്ളയും ഞങ്ങളുടെ ഖൽബിനെ തട്ടിതിരിച്ച് കളയാതെ നിന്റെ റഹ്മത്തിനെ ഞങ്ങൾക്ക് ഓശാരമായി ഏറ്റമേറ്റം തരികയും ചെയ്യണം തമ്പുരാനെ.

أَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ عَلَيْهَا نَحْيَا وَعَلَيْهَا نَمُوتُ وَعَلَيْهَا نُبْعَثُ إِنْشَاءَ اللهُ

ഞങ്ങളുടെ തമ്പുരാനെ ഞങ്ങളെ ഈമാനോട് കൂടെ ജീവിപ്പിച്ച് ഈമാ നോട് കൂടെ മരിപ്പിച്ച് ഈമാനോട് കൂടി ഖബ്റിൽ അകം കടത്തി ഖബ്റിൽ നിന്ന് രണ്ടാമത് ഹയാത്തിട്ട് മഹ്‌ശറകൊള്ള യാത്രയാക്കി ഞങ്ങളുടെ നന്മ തിന്മകളെ എഴുതപ്പെട്ട കിതാബുകൾ ഞങ്ങളെ വലൻ കൈയ്യിൽ തരിപ്പിച്ച് നിന്റെ ഹബീബായ നബിയുടെ ശഫാഅത്തിൽ ഒരുമിച്ച് കൂട്ടി ജന്നാത്തുൽ ഫിർദൗസെന്ന സ്വർഗ്ഗത്തിൽ അകം കടത്തി നിന്റെ നബി സയ്യിദുനാ മുഹമ്മദുൻ ( സ ) തങ്ങളുടെതൃക്കല്യാണത്തെയും നിന്റെ ലിഖാഇനെയും ഞങ്ങളുടെ രണ്ട് കണ്ണ് കൊണ്ട് കാണുവാനും അതിൽ കൂടുവാനും ഏറ്റമേറ്റം ഉദവി ചെയ്യണം.

തമ്പുരാനെ...

തമ്പുരാനെ...

തമ്പുരാനെ....

بِحَقِّ لَا إِلَهَ إِلَّا اللَّهُ مُحَمَّدٌ رَسُولُ اللَّهِ (۳)

തൗബക്ക് ശേഷമുള്ള ദുആ

أَلْحَمْدُ لِلَّهِ رَبِّ الْعَالَمِينَ. أَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ. أَللَّهُمَّ اجْعَلْنِي مِنَ التَّوَّابِينَ وَاجْعَلْنِي مِنَ الْمُتَطَهِّرِينَ وَاجْعَلْنِي مِنْ عِبَادِكَ الصَّالِحِينَ . سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ أَشْهَدُ أَنْ لَا إِلَهَ إِلَّا أَنْتَ أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ. رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ وَصَلَّى اللهُ عَلَى خَيْرٍ خَلْقِهِ سَيِّدِنَا مُحَمَّدٍ وَآلِهِ وَصَحْبِهِ أَجْمَعِينَ. آمِينَ. بِرَحْمَتِكَ يَا أَرْحَمَ الرَّاحِمِينَ .

Post a Comment

Join the conversation