
മിഹ്റജാനുൽ ബിദായ എളുപ്പത്തിൽ 5 പോസ്റ്ററുകൾ തയ്യാറാക്കാം.
പുതിയൊരു അധ്യാന വർഷം കൂടി.സമസ്‌ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിന്റെ നിയന്ത്രണത്തിലുള്ള ഒരുപാട് മദ്രസകളുണ്ട്. ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം മദ്രസയിലേക്ക് എത്തുന്നത് ലക്ഷക്കണക്കിന് പുതിയ വിദ്യാർത്ഥികൾ ഒന്നാം ക്ലാസിലേക്ക് എത്തുന്ന കുരുന്നുകൾക്ക് വിജ്ഞാനങ്ങൾ നുകരാനും, അതിനുള്ള സൗകര്യങ്ങളും , എല്ലാം സമസ്ത മത വിദ്യാഭ്യാസ ബോർഡ് തയ്യാറാക്കിയിട്ടുണ്ട്. പ്രത്യേകിച്ചും ഈ അധ്യാന വർഷത്തിൽ ഒന്നുമുതൽ നാലാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങൾ പരിഷ്കരണങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.മിഹ്റജാനുൽ ബിദായ എന്ന പേരിൽ മദ്രസ പ്രവേശനോത്സവം നടത്തപ്പെടുന്നു. അതുമായി ബന്ധപ്പെടുത്തി വിദ്യാർത്ഥികളുടെ ഫോട്ടോ വെച്ച് നമുക്ക് ഒരു പോസ്റ്റർ തയ്യാറാക്കിയെടുക്കാം.
തയ്യാറാക്കേണ്ട രൂപം
ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് Student Name എന്ന് സ്ഥലത്ത് നിങ്ങളുടെ മുഴുവൻ പേരും. Madrasa Name എന്ന ഭാഗത്ത് നിങ്ങൾ ചേർന്ന മദ്രസയുടെ പേരും ടൈപ്പ് ചെയ്തു കൊടുക്കുക. ശേഷം താഴെ CREATE എന്നെഴുതിയത് കാണാം അതിൽ ക്ലിക്ക് ചെയ്യുക.
പിന്നീട് തുറന്നുവരുന്ന സ്ക്രീനിൽ ആദ്യം നിങ്ങൾക്ക് കാണാൻ കഴിയുന്നത് Select and Crop the image എന്നതിന് താഴെ Browse എന്നതിൽ നിങ്ങളുടെ ഫോട്ടോ സെലക്ട് ചെയ്തു കൊടുക്കാം. സെലക്ട് ചെയ്തതിനു ശേഷം നിങ്ങൾക്ക് ക്രോപ്പ് ചെയ്യാം ( ആവശ്യാനുസരണം വലിപ്പം കൂട്ടുകയും കുറക്കുകയും ചെയ്യാം)
POSTER CREATION SUCCESS എന്നതിന് താഴെ നിങ്ങൾക്ക് ഫേസ്ബുക്കിൽ ആണോ വാട്സപ്പിൽ ആണോ അതല്ല ഗ്യാലറിയിലേക്കാണോ ഷെയർ ചെയ്തു കൊടുക്കേണ്ടതെങ്കിൽ ഉദ്ദേശിക്കുന്ന മീഡിയയിൽ ക്ലിക്ക് ചെയ്യുക.
ഇങ്ങനെ ചെയ്യുന്നതിന് പ്രത്യേക ലിമിറ്റുകൾ ഒന്നും തന്നെയില്ല. എത്രപേർക്ക് വേണമെങ്കിലും ഇതുപോലെ ക്രിയേറ്റ് ചെയ്യാം.
Poster Design 1 Preview ⬇
