
സമസ്ത പൊതു പരീക്ഷ 2025റീവാലുവേഷൻ റിസൾട്ട് അപ്ഡേറ്റിങ്ങും സേ പരീക്ഷ തീയതിയും. കഴിഞ്ഞ പൊതു പരീക്ഷയിൽ ഒരു വിഷയത്തിൽ പരാജയപ്പെട്ടവർക്ക് അതാത് ഡിവിഷൻ കേന്ദ്രങ്ങളിൽ വച്ചുകൊണ്ട് നടത്തുന്ന സേ പരീക്ഷ ഈ വരുന്ന ഏപ്രിൽ 13നാണ് നടത്തപ്പെടുന്നത്. കൃത്യം പത്തുമണിക്കാണ് സേ പരീക്ഷ ആരംഭിക്കുന്നത്. ഒരോ മദ്രസയിലെയും മദ്രസ സൈറ്റിൽ നിന്ന് സദർ ഉസ്താദ് സേ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് ഹാൾടിക്കറ്റ് പ്രിന്റ് എടുത്ത് അവരെ അതാത് ഡിവിഷൻ കേന്ദ്രങ്ങളിലേക്ക് എത്തിച്ച് പരീക്ഷ എഴുതേണ്ടതാണ്.
പൊതു പരീക്ഷ കഴിഞ്ഞ് വിദ്യാർത്ഥികൾക്ക് അവരുടെ മാർക്കിൽ പുനർ മൂല്യനിർണയം നടത്തണമെന്ന് അപേക്ഷ കൊടുത്തിട്ടുണ്ടായിരുന്നു. കഴിഞ്ഞ മാസം പതിനെട്ടാം തീയതി മുതൽ ഇരുപത്തിയഞ്ചാം തീയതി വരെയായിരുന്നു അപേക്ഷിക്കാനുള്ള സമയം. അതിന്റെ റിസൾട്ട് ഈ മാസത്തിൽ ഇരുപതാം തീയതിക്കുള്ളിൽ വരുമെന്നാണ് അറിയാൻ സാധിച്ചത്. എങ്ങനെയാണ് റീവാലുവേഷന് ശേഷമുള്ള മാർക്ക് അറിയുക ?
ഗൂഗിളിൽ സെർച്ച് ചെയ്തു നമ്മൾ മുമ്പ് റിസൾട്ട് നോക്കിയ അതേ സൈറ്റിൽ തന്നെ ലഭ്യമാകുന്നതാണ്. മുമ്പ് വന്ന മാർക്കിനേക്കാൾ കൂടിയതായി സൈറ്റിൽ നിങ്ങൾക്ക് കാണാൻ കഴിയും. ഉദാഹരണത്തിന് കഴിഞ്ഞ പരീക്ഷയിൽ ഫിഖ്ഹ് = 60 മാർക്ക് ആയിരുന്നെങ്കിൽ ഇപ്രാവശ്യം റീവാലുവേഷൻ വന്നത്. കൂടുതലായി 20 മാർക്ക് ലഭിച്ചിട്ടുണ്ടെങ്കിൽ മൊത്തം കൂട്ടി 80 മാർക്ക് ലഭിക്കും. പ്രകാരം ആയിരിക്കും സൈറ്റിലും വരിക. ഇനി അഥവാ കൂടിയിട്ടില്ലെങ്കിൽ ആ വിഷയത്തിൽ മാർക്ക് കൊടുക്കാൻ ഒരവസരവും ഇല്ല എന്നതാണ്. അല്ലാഹു എല്ലാവർക്കും ഉന്നതമായ അനുഗ്രഹിക്കുമാറാകട്ടെ ആമീൻ!